പഠനമുറി
എന്താണ്​ എക്കോ ലൊക്കേഷൻ ?
  • 11:31 AM
  • 16/01/2019

വെളിച്ചമില്ലെങ്കിൽ കാഴ്​ചശക്തികൊണ്ട്​ എന്തു പ്രയോജനം? കാഴ്​ചശക്തിയുള്ള എന്തിനും പ്രകാശത്തി​െൻറ സഹായമുണ്ടെങ്കിൽ ഒരു വസ്​തുവി​െൻറ വലുപ്പം, ആകൃതി, നിറം, ചലനം എന്നിവ എളുപ്പത്തിൽ ഗ്രഹിക്കാം. പ്രകാശമില്ലാത്ത ഇടങ്ങളിൽ വിശ്രമിക്കുകയും ഇരുട്ടിൽ ഇരതേടുകയും ചെയ്യുന്ന വവ്വാലുകൾക്ക്​ കാഴ്​ചയും പ്രകാശവും ഒരു ​പ്രശ്​നമേയല്ല. അവ ശബ്​ദതരംഗങ്ങൾ ഉപയോഗിച്ചാണ്​ ഇരതേടുന്നതും സഞ്ചരിക്കുന്നതും. സ്വയം പുറപ്പെടുവിക്കുന്ന ശബ്​ദം മറ്റു വസ്​തുക്കളിൽ പതിച്ച്​ തിരിച്ചെത്തുന്ന പ്രതിധ്വനി (echo) സൂക്ഷ്​മവിശകലനം ചെയ്​താണ്​ വസ്​തുവി​െൻറ വലുപ്പം, ആകൃതി, അകലം, ചലനം എന്നിവ ഇവ അളക്കുന്നത്​. വസ്​തുക്കളുടെ നിറം വവ്വാലുകൾക്ക്​ പ്രശ്​നമേയല്ല.