എന്റെ പേജ്
ഉണ്ണിക്കുട്ട​െൻറ സംശയങ്ങൾ
  • സി. മുബീന
  • 11:06 AM
  • 08/01/2018

മൂടിപ്പുതച്ച്​ സ്വപ്​നം കണ്ടുറങ്ങു​േമ്പാഴാണ്​ അമ്മ വന്ന്​​ വിളിച്ചുണർത്തിയത്​. നല്ലൊരു ഉഗ്രൻ സ്വപ്​നം നഷ്​ടപ്പെട്ടതി​െൻറ ദേഷ്യത്തിൽ ഞാൻ നേരെ പോയത്​ കോലായിലേക്കാണ്​. ഉറക്കക്ഷീണത്തിൽനിന്നും കണ്ണുകൾ തിരുമ്മിയെത്തിയ എന്നെ വര​േവറ്റ്​ അവിടെ അന്നത്തെ പത്രം ചുരുണ്ടുമടങ്ങിക്കിടപ്പുണ്ടായിരുന്നു. എടുത്തുനോക്കിയ​േപ്പാൾ ഒരുപാട്​ വിചിത്രമായ ചിത്രങ്ങൾ. പക്ഷേ, ചിത്രത്തെ പൂർണമായും ഉൾക്കൊള്ളണമെങ്കിൽ അവക്ക്​ താഴെയുള്ള അക്ഷരങ്ങളെ കൂട്ടിവായിക്കാൻ കഴിയണമെന്ന്​ ഞാൻ വ്യസനത്തോടെ തിരിച്ചറിഞ്ഞു. 
പിന്നീട്​ മെല്ലെ അടുക്കളയിൽ ചെന്ന
പ്പോൾ അമ്മ നല്ല തിരക്കിലായിരുന്നു. സാമ്പാറുണ്ടാക്കാൻ പച്ചക്കറിയരിയുന്ന അമ്മയുടെ കൈയിൽനിന്നും രക്​തം പൊടിയുന്ന കാഴ്​ചയാണ്​ ഞാൻ നേരെ കണ്ടത്​. ഞാനത്​ കണ്ട്​ പേടിച്ചെങ്കിലും അമ്മ അതൊന്നും കാര്യമാക്കാതെ അതൊരു തുണിവെച്ച്​ കെട്ടി ത​െൻറ വീട്ടുകാര്യങ്ങളിൽ മുഴുകി. പല്ല്​ തേക്കാൻ അമ്മ ആജ്​ഞാപിക്കു​േമ്പാഴും എ​െൻറ ചിന്ത മുഴുവൻ രക്​തം കട്ടപിടിക്കുന്നതിനെപ്പറ്റിയായിരുന്നു. തേച്ച്​ വെളുപ്പിച്ച പല്ലുമായി ഞാൻ ചായക്ക്​ കെഞ്ചിയപ്പോൾ നല്ല ചൂടുള്ള ചായയാണ്​ എനിക്ക്​ കിട്ടിയത്​. ചായയിൽ മധുരം കുറവാണല്ലോയെന്ന എ​െൻറ പരാതി തീർക്കാൻ അമ്മ ഇത്തിരി പഞ്ചസാരയുമായി വന്നു. പഞ്ചസാര ചേർത്ത്​ കലക്കിയപ്പോഴേക്കും ചായയുടെ ചൂട്​ കുറഞ്ഞുപോയല്ലോയെന്ന എ​െൻറ രണ്ടാമത്തെ പരാതി കേട്ടപ്പോൾ അമ്മ അതെല്ലാം സ്വാഭാവികമാണെന്ന ഉത്തരത്തിലൊതുക്കി.
കുറച്ചു വിശ്രമിച്ച ശേഷമാകാം ഗ്രൗണ്ടിലേക്കുള്ള നീക്കം എന്നോർത്തിരിക്കെയാണ്​ അയൽപക്കത്ത്​ വീടുപണിയെടുക്കുന്ന ബംഗാളിച്ചേട്ടൻ എന്നോട്​ എന്തോ ആവശ്യപ്പെട്ടത്​. ഹിന്ദിയായതിനാൽ ഒന്നും മനസ്സിലാകാതെ അന്തംവിട്ടിരിക്കെ അച്ഛൻ എ​േന്നാട്​ കുറച്ചു വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. വെള്ളമായിരുന്നു അവരെന്നോട്​ ചോദിച്ചതെന്ന്​ മനസ്സിലാക്കാൻ കഴിയാതെ ​േപായതിൽ  ഒരുനിമിഷം എന്നോടുതന്നെ ലജ്ജ തോന്നി. വീണ്ടും  ഞാൻ വിശ്രമിക്കാനിരിക്കുകയാണെന്ന്​ കണ്ട അമ്മ, എനിക്ക്​ 100 രൂപയും കുറച്ച്​ സാധനങ്ങളുടെ ലിസ്​റ്റും തന്ന്​ കടയിലേക്കയച്ചു. കടക്കാരൻ തന്ന സാധനങ്ങളും ബാക്കി കാശുമായി തിരികെ വന്നപ്പോൾ ഒരു പത്തുരൂപയുടെ കുറവുണ്ടല്ലോയെന്ന അമ്മയുടെ പരിഭവത്തിന്​ മുന്നിൽ തലകുനിക്കാനേ എനിക്കായുള്ളൂ.
കളിക്കാൻ ബാറ്റുമായി ഇറങ്ങു​േമ്പാഴാണ്​ അച്ഛനെന്നെ വിളിച്ച്​ ബാങ്ക്​ വരെയൊന്ന്​ പോയാലോയെന്ന്​ ചോദിച്ചത്​. ഇത്തിരി അമർഷത്തോടെ ബാറ്റ്​ തിരികെയെറിഞ്ഞ്​ ഞാൻ ബാങ്കിൽ ​േപാകാനൊരുങ്ങി. കടകളാൽ നിബിഡമായ കവലയിൽവെച്ച്​ ബാങ്ക്​ എവ​ിടെയെന്ന്​ കണ്ടുപിടിക്കാൻ അച്ഛൻ ആവശ്യപ്പെട്ടപ്പോൾ ഇംഗ്ലീഷ്​ വായിക്കാനറിയാത്ത എ​െൻറ തിരച്ചിലുകൾക്ക്​ പൂജ്യം മാർക്കായിരുന്നു. അവസാനം അച്ഛ​െൻറ മങ്ങലേറ്റ കണ്ണുകൾ തന്നെ വേണ്ടിവന്നു അത്​ കണ്ടെത്താൻ. ആദ്യമായി ബാങ്കിൽ കാലുകുത്തിയ എന്നെ അദ്​ഭുതപ്പെടുത്തിയത്​ ബാങ്ക്​ ജീവനക്കാരുടെ ​േജാലിത്തിരക്കായിരുന്നു. കമ്പ്യൂട്ടറിലായിരുന്നു അവരുടെ ജോലി മുഴുവൻ. ഒരുഭാഗത്ത്​ സ്​പീഡിൽ ടൈപ്​ചെയ്യുന്ന ചേച്ചിമാർ, മറുഭാഗത്ത്​ കമ്പ്യൂട്ടർ അനായാസം കൈകാര്യംചെയ്യുന്ന ചേട്ടന്മാർ. കൈയിലുള്ള കാശ്​ ബാങ്കിലേൽപിച്ച്​ തിരികെ നടക്കു​േമ്പാൾ എ​െൻറ മനസ്സ്​ നിറയെ കമ്പ്യൂട്ടറിനു പിന്നിലെ പ്രവർത്തനങ്ങളെക്കുറിച്ചായിരുന്നു. 
അന്നത്തെ ഉച്ചഭക്ഷണത്തിന്​ ശേഷം അച്ഛ​െൻറ മടിയിൽ തലവെച്ചു കിടക്കു​േമ്പാഴാണ്​ അച്ഛൻ ത​െൻറ പഴങ്കഥകളൊക്കെ 
പൊടിതട്ടിയെടുക്കാൻ തുടങ്ങിയത്​. ഇന്ത്യക്ക്​ സ്വാതന്ത്ര്യം കിട്ടുന്നതിന്​ മുമ്പും ശേഷവുമുള്ള അവരുടെ ജീവിതം, അനുഭവിച്ച പട്ടിണി, അവകാശനി​േഷധം, വിവേചനങ്ങൾ എന്നിങ്ങനെ പല കഥകളും ഞാനറിഞ്ഞു. അതെല്ലാം കേട്ട്​ വാപൊളിച്ച്​ നിൽക്കാനേ എനിക്ക്​ കഴിഞ്ഞുള്ളൂ. അച്ഛ​െൻറ കഥകളിൽ മുഴുകിയിരിക്കു​േമ്പാഴാണ്​ അയൽപക്കത്തെ ശ്രീകല​േചച്ചിയുടെ കരച്ചിൽ കേട്ടത്​. ഒാടി​െച്ചന്ന്​ നോക്കിയ
പ്പോൾ അവരുടെ വിറകുപുര തീപിടിച്ചിരിക്കുന്ന കാഴ​്​ചയാണ്​ കണ്ടത്​. അച്ഛനും നാട്ടുകാരും ചേർന്ന്​ വെള്ളം കോരിയൊഴിക്കാൻ തുടങ്ങി. ചിലർ ആംബുലൻസ്​ വിളിക്കാനുള്ള ശ്രമത്തിലായിരുന്നു. ഒാരോ കുടം വെള്ളത്തിനും തീയി​െൻറ ആഘാതം കുറയ്​ക്കാൻ കഴിയുമെന്ന്​ ​ഞാനാദ്യമായി തിരിച്ചറിഞ്ഞു’.
ഇവയെല്ലാം ഉണ്ണിക്കുട്ട​െൻറ ഒരുദിവസത്തെ അനുഭവങ്ങളുടെ പകർപ്പാണ്​. അദ്​ഭുതം നിറഞ്ഞ കാഴ​്​ചകളും ഉത്തരം ലഭിക്കാതെപോയ ചോദ്യങ്ങളും കൊച്ചു​െകാച്ചു സംശയങ്ങളുമായാണ്​ ഉണ്ണിക്കുട്ട​െൻറ അന്നത്തെ ദിവസം കഴിഞ്ഞുപോയത്​. കൂട്ടുകാരുടെ ജീവിതത്തിലുമുണ്ടാക​ും ഇത്തരം കൗതുകമുണർത്തുന്ന അനുഭവങ്ങളും ഒരുപാട്​ ചോദ്യചിഹ്നങ്ങളും. മുറിവുണ്ടാക്കിയ ചോരയെങ്ങനെ പെ​െട്ടന്ന്​ നിന്നതെന്നും പഞ്ചസാരയിട്ടാൽ ചായയുടെ ചൂട്​ കുറയു​ന്നതെങ്ങനെയെന്നും പത്ത്​ രൂപ തിരികെ നൽകാതെ  കടക്കാരനാൽ പറ്റിക്കപ്പെട്ടതെങ്ങനെയെന്നുമുള്ള ഉണ്ണിക്കുട്ട​െൻറ സംശയം നിങ്ങൾക്കുമുണ്ടാകാം. കമ്പ്യൂട്ടറി​െൻറ ഉള്ളിലും പുറത്തുമായുള്ള നിരവധി ഭാഗങ്ങളുടെ പ്രവർത്തനരഹസ്യങ്ങളും. ​
വെള്ളത്തിനാൽ അണയപ്പെടുന്ന തീക്ക്​ പിന്നിലെ രസതന്ത്രവും നാം ജനിക്കുന്നതിന്​ മുമ്പുള്ള ലോകത്തെക്കുറിച്ചും അറിയാൻ ഉണ്ണിക്കുട്ടനെപ്പോലെ നിങ്ങളും ധിറുതിപിടിക്കുന്നുണ്ടാകും. അക്ഷരങ്ങളെ വാക്കുകളായും വാക്കുകളെ വാചകങ്ങളായും ഘടിപ്പിക്കുന്നതിന്​ പിന്നിലെ സൂത്രം അറിഞ്ഞാൽ മാത്രമേ പത്രവും മറ്റു പുസ്​തകങ്ങളും വായിക്കാനും ചുറ്റും കാണുന്ന കാര്യങ്ങളെ പൂർണമായി ഗ്രഹിക്കാനും കഴിയൂ. ഇൗ  അറിവെല്ലാം സ്വായത്തമാക്കണമെങ്കിൽ നാം സ്​കൂളിൽ പോകണം. പുസ്​തകങ്ങൾ വായിച്ചും പരീക്ഷണങ്ങൾ നടത്തിയും സ്വയം ചോദ്യങ്ങൾ ചോദിച്ചും ത​െൻറ ചിന്തകളെ പരിപോഷിപ്പിച്ച്​ പഠിക്കണം. 
കണ്ടും കേട്ടും തൊട്ടും രുചിച്ചുമായിരിക്കണം പഠനം. അങ്ങനെ പഠനത്തെ നോക്കിക്കാണുന്നവർക്ക്​ മാത്രമേ, പഠനം രസകരമായും പരീക്ഷ പാൽപായസമായും അനുഭവപ്പെടുകയുള്ളൂ. 
വിദ്യകൾ തീർത്ത പൂ​​േന്താപ്പിൽ ചിത്രശലഭങ്ങളെപ്പോലെ പാറിനടക്കൂ.