നാളറിവ്
ഉച്ചത്തിൽപറയാം; ഇതെ​െൻറ അവകാശം
  • അനിത എസ്​.
  • 01:25 PM
  • 10/10/2018

എ​ല്ലാ മ​നു​ഷ്യ​ർ​ക്കു​മു​ണ്ട്​ അ​വ​കാ​ശ​ങ്ങ​ൾ. ഒ​രു ഹ​ർ​ത്താ​ൽ ന​ട​ക്കു​േ​മ്പാ​ൾ യാ​ത്ര ചെ​യ്​​തു​കൊ​ണ്ടി​രി​ക്കു​ന്ന നി​ങ്ങ​ളെ ആ​രെ​ങ്കി​ലും ത​ട​ഞ്ഞാ​ൽ നി​ങ്ങ​ൾ മൗ​നം പാ​ലി​ച്ചി​രി​ക്കാ​റാ​ണോ പ​തി​വ്​​? ക​ഴി​ക്ക​രു​ത്, മി​ണ്ട​രു​ത്​ എ​ന്നൊ​ക്കെ​ പ​റ​യു​േ​മ്പാ​ഴും നി​ങ്ങ​ൾ മൗ​ന​ത്തി​​ലാ​ണോ? എ​ന്നാ​ൽ, ഉ​റ​പ്പി​ച്ചു​പ​റ​യാം നി​ങ്ങ​ൾ നി​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ച്​ ബോ​ധ​വാ​ൻ​മാ​ര​ല്ലെ​ന്ന്. ലോ​ക​െ​മ​ങ്ങും മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ച്​ ഉ​റ​ക്കെ പ​റ​യ​ു​േ​മ്പാ​ഴ​ും അ​നു​നി​മി​ഷം ഒാ​രോ അ​വ​കാ​ശ​വും ഹ​നി​ക്ക​പ്പെ​ടു​ന്നു എ​ന്ന​താ​ണ്​ സ​ത്യം. ന​മ്മു​ടെ അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ച്​ ന​മ്മ​ൾ ത​ന്നെ ബോ​ധ​വാ​ൻ​മാ​ര​ല്ല. 1948ൽ െ​എ​ക്യ​രാ​ഷ്​​ട്ര സ​ഭ ഒ​രു ദി​നം മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നും അ​വ​കാ​ശ​ത്തെ​ക്കു​റി​ച്ച്​ ​േബാ​ധ​വാ​ൻ​മാ​രാ​ക്കു​ന്ന​തി​നും അ​വ​കാ​ശ നി​ഷേ​ധ​ങ്ങ​ൾ​ക്കെ​തി​രെ ശ​ബ്​​ദ​മു​യ​ർ​ത്താ​നും മാ​​ത്ര​മാ​യി ഒ​രു ദി​നം. ഡി​സം​ബ​ർ 10ന്​​ ​ലോ​ക മ​നു​ഷ്യാ​വ​കാ​ശ ദി​നം.
 
ഒൗ​ദാ​ര്യ​മ​ല്ല അ​വ​കാ​ശ​മാ​ണ്​

ഒാ​രോ വ്യ​ക്തി​ക്കും അ​ന്ത​സ്സും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കി സ​മൂ​ഹ​ത്തി​ൽ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​മാ​ണ്​ മ​നു​ഷ്യാ​വ​കാ​ശം. സ്വ​കാ​ര്യ​ത, മ​ത​വി​ശ്വാ​സം, അ​ഭി​പ്രാ​യ​പ്ര​ക​ട​നം എ​ന്നി​വ​യു​ടെ സം​ര​ക്ഷ​ണം. വീ​ട്, ഭ​ക്ഷ​ണം, വ​സ്​​ത്രം എ​ന്നി​വ​യോ​ടു​കൂ​ടി ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം, വാ​ർ​ധ​ക്യം, വൈ​ധ​വ്യം, മ​റ്റു ബ​ല​ഹീ​ന​ത​ക​ൾ എ​ന്നി​വ​യി​ൽ വേ​ണ്ട പ​രി​ര​ക്ഷ​ക്കു​ള്ള അ​വ​കാ​ശം തു​ട​ങ്ങി​യ​വ​യെ​ല്ലാം മ​നു​ഷ്യാ​വ​കാ​ശ​ത്തി​ൽ​പ്പെ​ടു​​ന്നു. ഭ​ര​ണ​ഘ​ട​ന​യി​ലോ അ​ന്താ​രാ​ഷ്​​ട്ര പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ലോ ഉ​റ​പ്പു​ന​ൽ​കു​ന്ന​തും വ്യ​ക്തി​യു​ടെ ജീ​വ​നും സ്വാ​ത​ന്ത്ര്യ​ത്തി​ലും സ​മ​ത്വ​ത്തി​ലും അ​ന്ത​സ്സി​ലും അ​ധി​ഷ്​​ഠി​ത​മാ​യ മാ​നു​ഷി​ക​മാ​യ ഏ​തൊ​ര​വ​കാ​ശ​ത്തെ​യും മ​നു​ഷ്യാ​വ​കാ​ശം എ​ന്നു വി​ളി​ക്കാം. ന​മ്മു​ടെ രാ​ജ്യ​ത്ത്​ ത​ന്നെ വി​പു​ല​മാ​യ മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ നി​യ​മം നി​ല​വി​ലു​ണ്ട്. ഇൗ ​സം​ര​ക്ഷ​ണം ഉ​റ​പ്പു​ന​ൽ​കു​ന്ന​തി​നാ​യി ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നും സം​സ്​​ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നും മ​നു​ഷ്യാ​വ​കാ​ശ കോ​ട​തി​ക​ളും ന​മ്മു​ടെ രാ​ജ്യ​ത്തു​ണ്ട്. 1993ൽ ​നി​ല​വി​ൽ വ​ന്ന മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ നി​യ​മം അ​നു​ശാ​സി​ക്കു​ന്ന അ​ധി​കാ​ര​ങ്ങ​ളും ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും നി​ർ​വ​ഹി​ക്കു​ക​യാ​ണ്​ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​െ​ൻ​റ ചു​മ​ത​ല. മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​നം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ അ​വ​യെ സം​ബ​ന്ധി​ച്ച്​ ഇ​ര​യാ​യ വ്യ​ക്തി​ക്കോ അ​യാ​ൾ​ക്കു​വേ​ണ്ടി മ​​റ്റാ​ർ​ക്കെ​ങ്കി​ലു​മോ പ​രാ​തി ന​ൽ​കാം. പ​രാ​തി ശ​രി​യാ​ണെ​ന്ന്​ തെ​ളി​യി​ക്ക​പ്പെ​ട്ടാ​ൽ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കാ​നാ​യി ഭ​ര​ണ​കൂ​ട​​ത്തോ​ട്​ നി​ർ​ദേ​ശി​ക്കാം. ഇൗ ​അ​ടു​ത്ത​കാ​ല​ത്ത്​ ചാ​ര​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട ന​മ്പി നാ​രാ​യ​ണ​ന്​ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കി​യ​തും മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​ര​മാ​ണ്. 

തു​ട​ക്കം ഇ​ങ്ങ​നെ
1215ൽ ​ഇം​ഗ്ല​ണ്ടി​ലെ റ​ണ്ണി​മി​ഡ്​ എ​ന്ന സ്​​ഥ​ല​ത്തു​വെ​ച്ച്​ ഒ​പ്പു​വെ​ച്ച മാ​ഗ്​​നാ​കാ​ർ​ട്ട​യാ​ണ്​ മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​െ​ൻ​റ ആ​ദ്യ ചു​വ​ടു​വെ​​​പ്പ്. അ​ന്യാ​യ​മാ​യി ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ക്കു​ന്ന​തി​ൽ​നി​ന്നും നാ​ടു​ക​ട​ത്തു​ന്ന​തി​ൽ​നി​ന്നും നി​കു​തി പി​രി​ക്കു​ന്ന​തി​ൽ​നി​ന്നും രാ​ജാ​വി​നെ ത​ട​യു​ന്ന എ​ഴു​ത​പ്പെ​ട്ട രേ​ഖ​യാ​യി​രു​ന്നു മാ​ഗ്​​ന​കാ​ർ​ട്ട. 1689ൽ ​ബ്രി​ട്ടീ​ഷ്​ പാ​ർ​ല​മെ​ൻ​റ്​ പാ​സാ​ക്കി​യ അ​വ​കാ​ശ നി​യ​മം ഇ​തി​െ​ൻ​റ മ​റ്റൊ​രു ച​വി​ട്ടു​പ​ടി​യാ​യി. മ​നു​ഷ്യാ​വ​കാ​ശം സം​ബ​ന്ധി​ച്ച ആ​ദ്യ ആ​ഗോ​ള രേ​ഖ 1945 ജൂ​ൺ  25ന്​ ​അം​ഗീ​ക​രി​ച്ച യു.​എ​ൻ ചാ​ർ​ട്ട​റാ​ണ്.

കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ
കു​ട്ടി​ക​ളാ​യി​രി​ക്കാ​നാ​ണ്​ എ​ല്ലാ​വ​ർ​ക്കും ഇ​ഷ്​​ടം. കു​ട്ടി​ക​ളാ​യി​രി​ക്കു​േ​മ്പാ​ൾ വേ​ഗം വ​ലു​താ​വ​ണം എ​ന്നാ​യി​രി​ക്കും ചി​ന്ത. നി​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ച്​ ചി​ന്തി​ച്ചി​ട്ടു​ണ്ടോ? എ​ന്നാ​ൽ, അ​റി​ഞ്ഞോ​ളൂ. നി​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ മ​റ്റു​ള്ള​വ​രെ​ക്കാ​ൾ ഒ​രു​പ​ടി മു​ന്നി​ലാ​ണ്. നി​ങ്ങ​ൾ​ക്കു മാ​ത്ര​മാ​യി പ്ര​േ​ത്യ​കം നി​യ​മ​മു​ണ്ട്. ന​ല്ല ആ​ഹാ​രം ല​ഭി​ക്കാ​തി​രി​ക്ക​ൽ, വി​ദ്യാ​ഭ്യാ​സ സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്​​ത​ത, ആ​വ​​ശ്യ​മാ​യ സം​ര​ക്ഷ​ണ​വും ലാ​ള​ന​യും ല​ഭി​ക്കാ​തി​രി​ക്ക​ൽ, ശാ​രീ​രി​ക​വും ലൈം​ഗി​ക​വു​മാ​യ പീ​ഡ​ന​ങ്ങ​ൾ, ബാ​ല​വേ​ല, ബാ​ല​ഭി​ക്ഷാ​ട​നം, ശൈ​ശ​വ വി​വാ​ഹം എ​ന്നി​വ​യെ​ല്ലാം നി​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ളെ ഹ​നി​ക്കു​ന്ന​വ​യാ​ണ്. 1984ലാ​ണ്​ ​െഎ​ക്യ​രാ​ഷ്​​ട്ര സ​ഭ കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ ഉ​ട​മ്പ​ടി അം​ഗീ​ക​രി​ക്കു​ന്ന​ത്. ഇ​തി​ൽ കു​ട്ടി​ക​ളു​ടെ അ​തി​ജീ​വ​നം, സം​ര​ക്ഷ​ണം, വി​ക​സ​നം, എ​ന്നി​വ​ക്ക്​ പ്രാ​ധാ​ന്യം ന​ൽ​കു​ന്നു. 18 വ​യ​സ്സി​ൽ താ​െ​ഴ​യു​ള്ള​വ​രെ​യാ​ണ്​ ഇ​ന്ത്യ​യി​ൽ കു​ട്ടി​ക​ളാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്.​ 2009 ൽ ​ഇ​ന്ത്യ​യി​ൽ നി​ല​വി​ൽ​വ​ന്ന സൗ​ജ​ന്യ​വും നി​ർ​ബ​ന്ധി​ത​വു​മാ​യ വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശം കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളി​ലെ സു​പ്ര​ധാ​ന ഏ​ടാ​യി. ഇ​തി​ൻ​പ്ര​കാ​രം ആ​റു​മു​ത​ൽ 14 വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക്​ നി​ർ​ബ​ന്ധ​മാ​യും വി​ദ്യാ​ഭ്യാ​സം ന​ൽ​കി​യി​രി​ക്ക​ണം. രാ​ജ്യ​ത്തി​െ​ൻ​റ സ​മ്പ​ത്ത്​ കു​ട്ടി​ക​ളാ​ണ​ല്ലോ.   മു​തി​ർ​ന്ന​വ​ർ​ക്ക്​ ചെ​യ്യാ​ൻ ക​ഴി​യു​ന്ന​തി​ൽ അ​ധി​കം ചെ​റു​പ്പം മു​ത​ൽ കു​ട്ടി​ക​ൾ​ക്ക്​ ഇ​തി​നാ​യി ക​ഴി​യും. ന​മ്മു​ടെ സ​ഹ​ജീ​വി​ക​ൾ​ക്ക്​ ന​ൽ​കേ​ണ്ട ബ​ഹു​മാ​ന​വും സ്​​നേ​ഹ​വും ചെ​റു​പ്പം​ മു​ത​ൽ ന​ൽ​കി ശീ​ലി​ച്ചാ​ൽ നി​ങ്ങ​ളും ന​ല്ലൊ​രു മ​നു​ഷ്യസ്​​നേ​ഹി​യാ​കും. 

അ​വ​കാ​ശ ലം​ഘ​ന​ങ്ങ​ൾ
ന​മ്മു​ടെ രാ​ജ്യ​ത്ത്​ മാ​ത്ര​മ​ല്ല ആ​ഗോ​ള​ത​ല​ത്തി​ൽ കു​ട്ടി​ക​ൾ, സ്​​ത്രീ​ക​ൾ, ദ​ലി​ത​ർ, ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ൾ എ​ന്നി​വ​ർ​ക്കു​നേ​രെ​യാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​നം ന​ട​ക്കു​ന്ന​ത്. നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വ​മെ​ന്ന​ത്​ മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​െ​ൻ​റ കാ​ര്യ​ത്തി​ൽ പാ​​​ഴാ​യി​പ്പോ​കു​ന്ന​ത്​ നാം ​കാ​ണു​ന്നു​ണ്ട്. പ​ല​പ്പോ​ഴും മ​തം, ഭാ​ഷ, ലിം​ഗം തു​ട​ങ്ങി​യ​വ​യാ​ണ്​ മ​നു​ഷ്യാ​വ​കാ​ശ ധ്വം​സ​ന​ത്തി​​െ​ൻ​റ പ്ര​ധാ​ന കാ​ര​ണ​ക്കാ​രാ​കു​ന്ന​ത്​്. അ​വ​കാ​ശ​സം​ര​ക്ഷ​ണ​മെ​ന്ന്​ ഉ​റ​ക്കെ പ​റ​യു​േ​മ്പാ​ഴും പ​ല​പ്പോ​ഴും ഭ​ര​ണ​കൂ​ട​വും അ​വ​കാ​ശ നി​ഷേ​ധ​ത്തി​ന്​ കാ​ര​ണ​ക്കാ​രാ​കു​ന്നു​ണ്ട്. ക​സ്​​റ്റ​ഡി​മ​ര​ണ​വും ആ​ഹാ​രം, തൊ​ഴി​ൽ, ഭ​വ​നം എ​ന്നി​വ​യു​​ടെ നി​ഷേ​ധ​ത്തി​ലും അ​റി​ഞ്ഞോ അ​റി​യാ​തെ​യോ ഭ​ര​ണ​കൂ​ട​വും പ്ര​തി​ക്കൂ​ട്ടി​ലാ​കു​ന്നു. യു​ദ്ധ​വും ആ​ഭ്യ​ന്ത​ര ക​ലാ​പ​വും നി​ര​വ​ധി വീ​ടി​ല്ലാ​​ത്ത​വ​രെ​യും രോ​ഗി​ക​ളെ​യും പ​ട്ടി​ണി​യെ​യും സൃ​ഷ്​​ടി​ക്കു​ന്നു. ​ഫ​ല​സ്​​തീ​ൻ അ​ഭ​യാ​ർ​ഥി ബാ​ല​ൻ െഎ​ല​ൻ കു​ർ​ദി, അ​ട്ട​പ്പാ​ടി​യി​ലെ മ​ധു ഇ​വ​രെ​ല്ലാം മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ത്തി​ന്​ ഇ​ര​യാ​യ​വ​ർ. ഇ​തി​ലു​മേ​റെയാണ്​ പു​റം​ലോ​കം അ​റി​യാ​ത്ത​വ​ർ. 
എ​ന്നെ​േ​പ്പാ​ലെ മ​റ്റു​ള്ള​വ​ർ​ക്കും അ​വ​കാ​ശ​മു​ണ്ടെ​ന്ന ബോ​ധ​മാ​ണ്​ ഒാ​രോ​രു​ത്ത​രെ​യും മ​നു​ഷ്യ​നാ​ക്കു​ക. സ​മ​ത്വം, നീ​തി, മാ​നു​ഷി​ക പ​രി​ഗ​ണ​ന എ​ന്നി​വ​ക്കാ​യി കൈ​േ​കാ​ർ​ക്കേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്കു​ന്നു. മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​​ക്ക​പ്പെ​േ​ട​ണ്ട​ത്​ ഒാ​രോ മ​നു​ഷ്യ​െ​ൻ​റ​യും അ​വ​കാ​ശ​മാ​ണ്. ഇൗ ​മ​നു​ഷ്യാ​വ​കാ​ശ​ദി​ന​വും ഒ​രു ഒാ​ർ​മ​െ​പ്പ​ടു​ത്ത​ലാ​ണ്, ഇ​നി​യും മാ​ന​വി​ക​ത ഭൂ​മി​യി​ൽ നി​ല​നി​ർ​ത്തേ​ണ്ട​തി​െ​ൻ​റ​യും അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യി പോ​രാ​ടേ​ണ്ട​തി​െ​ൻ​റ​യും. ഇൗ ​മ​നു​ഷ്യാ​വ​കാ​ശ​ദി​നം സാ​ഹോ​ദ​ര്യ​വും സ​മ​ത്വ​വും പു​ല​ർ​ത്തി മാ​ന​വി​ക​ത ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന പു​തി​യ പു​ല​രി​ക്കാ​യു​ള്ള ചു​വ​ടു​റ​പ്പാ​ക​െ​ട്ട....

ഭ​ര​ണ​ഘ​ട​ന​യി​ൽ ഉ​റ​പ്പു​ന​ൽ​കു​ന്നു
1. സ​മ​ത്വ​ത്തി​നു​ള്ള അ​വ​കാ​ശം
2. സ്വാ​ത​ന്ത്ര്യ​ത്തി​നു​ള്ള അ​വ​കാ​ശം
3. ചൂ​ഷ​ണ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള അ​വ​കാ​ശം
4.ഇ​ഷ്​​ട​പ്പെ​ട്ട മ​തം സ്വീ​ക​രി​ക്കാ​നു​ള്ള അ​വ​കാ​ശം
5. വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള അ​വ​കാ​ശം
6. പാ​ര​മ്പ​ര്യ​ത്തി​ലും സം​സ്​​കാ​ര​ത്തി​ലു​മു​ള്ള അ​വ​കാ​ശം
7. ഭ​ര​ണ​ഘ​ട​നാ​കാ​ര്യ​ങ്ങ​ളി​ലു​ള്ള അ​വ​കാ​ശം

സം​ര​ക്ഷി​ക്കാം പു​തി​യ നാ​ളേ​ക്കാ​യി
1. ജീ​വി​ക്കാ​നും സം​ര​ക്ഷി​ക്ക​പ്പെ​ടാ​നും പൂ​ർ​ണ​വി​കാ​സ​ത്തി​നു​മു​ള്ള അ​വ​കാ​ശം
2. ബാ​ല​വേ​ല​യി​ൽ​നി​ന്നും അ​പ​ക​ട​ക​ര​മാ​യ ജോ​ലി​ക​ളി​ൽ​നി​ന്നു​മു​ള്ള സം​ര​ക്ഷ​ണം
3. ശൈ​ശ​വ വി​വാ​ഹ​ത്തി​ൽ ഉ​ൾ​പ്പെ​ടാ​തി​രി​ക്കാ​നു​ള്ള അ​വ​കാ​ശം
4. സ്വ​ന്തം സം​സ്​​കാ​ര​ത്തെ തി​രി​ച്ച​റി​ഞ്ഞ്​ അ​തി​ന​നു​സൃ​ത​മാ​യി ജീ​വി​ക്കു​ന്ന​തി​നു​ള്ള അ​വ​കാ​ശം
5. സൗ​ജ​ന്യ​വും നി​ർ​ബ​ന്ധി​ത​വു​മാ​യ വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള അ​വ​കാ​ശം
6. ക​ളി​ക്കാ​നും പ​ഠി​ക്കാ​നു​മു​ള്ള അ​വ​കാ​ശം
7. സ്വ​കാ​ര്യ​ത സം​ര​ക്ഷി​ക്കു​ന്ന​തി​നും സ​ന്തു​ഷ്​​ട​മാ​യ കു​ടും​ബാ​ന്ത​രീ​ക്ഷ​ത്തി​നു​മു​ള്ള അ​വ​കാ​ശം