എന്റെ പേജ്
ഇ​ത്​ ഞ​ങ്ങ​ളു​ടെ ലൈബ്രറി
  • 11:59 AM
  • 26/26/2018
സ്കൂ​ൾ ലൈ​ബ്ര​റി ഉ​ദ്ഘാ​ട​ന വേ​ള​യി​ൽ മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി കു​ട്ടി​ക​ളോ​ടൊ​പ്പം

സ്​​കൂ​ളി​ൽ നി​ങ്ങ​ൾ​ക്ക്​ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട സ്​​ഥ​ലം ഏ​താ​ണ്​? ഇ​ങ്ങ​നെ​യൊ​രു ചോ​ദ്യ​ത്തി​ന് ‘‘ഞ​ങ്ങ​ളു​ടെ സ്കൂ​ൾ ലൈ​ബ്ര​റി’’ എ​ന്ന്​ ഉ​ത്ത​രം പ​റ​യു​ന്ന കു​ട്ടി​ക​ളു​ള്ള എ​ത്ര സ്​​കൂ​ളു​ക​ളു​ണ്ടാ​കും? എ​ങ്കി​ൽ വ​രൂ; കണ്ണൂർ പ​യ്യാ​മ്പ​ലം ഗ​വ. വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ​ ഫോ​ർ ഗേ​ൾ​സി​ലെ​ത്തി ചോ​ദി​ക്കൂ. കു​ട്ടി​ക​ളെ​ല്ലാം ഒ​റ്റ​ക്കെ​ട്ടാ​യി പ​റ​യും:  ‘‘ഞ​ങ്ങ​ളു​ടെ ലൈ​ബ്ര​റി​യാ​ണ്​ ഞ​ങ്ങ​ൾ​ക്ക്​ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട ഇ​ടം.’’
സ്​​കൂ​ള​ി​െ​ൻ​റ ​ഏ​തെ​ങ്കി​ലു​മൊ​രു മൂ​ല​ക്ക്, നി​ശ്ശ​ബ്​​ദ​ത ത​ളം​കെ​ട്ടി നി​ൽ​ക്കു​ന്ന, ത​ടി​യ​ൻ പു​സ്​​ത​ക​ക്കൂ​മ്പാ​രം പൊ​ടി​പി​ടി​ച്ചു​കി​ട​ക്കു​ന്ന, ഒ​ന്നു തു​മ്മി​യാ​ൽ മു​ഖ​മു​യ​ർ​ത്തി നോ​ക്കു​ന്ന ലൈ​ബ്രേ​റി​യ​ന്മാ​രു​ള്ള ശ​രാ​ശ​രി സ്​​കൂ​ൾ ലൈ​ബ്ര​റി സ​ങ്ക​ൽ​പ​ങ്ങ​ളെ പി​ഴു​ത്​ ദൂ​രെ എ​റി​ഞ്ഞി​രി​ക്കു​ക​യാ​ണ്​ പ​യ്യാ​മ്പ​ലം സ്​​കൂ​ളി​ൽ. കു​ട്ടി​ക​ൾ​ക്ക്​ ഏ​റ്റ​വും പ്രി​യ​​പ്പെ​ട്ട ഇ​ട​മാ​യി​രി​ക്ക​ണം ലൈ​ബ്ര​റി. ‘‘കു​ട്ടി​ക​ൾ​ത​ന്നെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന പു​സ്​​ത​കം, ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട സ്​​ഥ​ല​ത്തി​രു​ന്ന്​ ആ​സ്വ​ദി​ച്ച്​ വാ​യി​ക്ക​ണം’’ ^ഇൗ​യൊ​രു ല​ക്ഷ്യ​മാ​ണ്​ പ​യ്യാ​മ്പ​ലം ഗേ​ൾ​സ്​ സ്​​കൂ​ളി​ൽ യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്.
കു​ട്ടി​ക​ൾ​ത​ന്നെ പു​സ്​​ത​കം തി​ര​ഞ്ഞെ​ടു​ക്കും. കു​ട്ടി​ക​ൾ​ത​ന്നെ രേ​ഖ​പ്പെ​ടു​ത്തും. ഇ​ഷ്​​ട​മു​ള്ള സ്​​ഥ​ല​ത്തി​രു​ന്ന്​ വാ​യി​ക്കും. ഇ​താ​ണ് ലൈ​ബ്ര​റി​യി​ലെ സം​വി​ധാ​നം. കു​ട്ടി​ക​ളു​ടെ വാ​യ​ന​യി​ൽ മ​റ്റാ​രും ഇ​ട​പെ​ടു​ന്നി​ല്ല. പു​സ്ത​കം എ​ടു​ക്കാ​ൻ പോ​ലും മ​റ്റാ​രു​ടെ​യും സ​ഹാ​യം വേ​ണ്ട. കു​ട്ടി​യു​ടെ കൈ​യി​ലെ കാ​ർ​ഡും പു​സ്​​ത​ക​ത്തി​ലെ കാ​ർ​ഡും ഒ​രു​മി​ച്ച്​ വെ​ക്കു​ന്ന​തോ​ടെ പു​സ്​​ത​ക​മെ​ടു​ക്ക​ൽ പ്ര​ക്രി​യ പൂ​ർ​ത്തി​യാ​കും. ക​ഥ, നോ​വ​ൽ, ക​വി​ത, യാ​ത്രാ​വി​വ​ര​ണം, ലേ​ഖ​നം തു​ട​ങ്ങി 20 വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 7000ത്തി​ലേ​റെ പു​സ്​​ത​ക​ങ്ങ​ളു​ണ്ട്. എ​ല്ലാ മേ​ഖ​ല​ക​ളെ​ക്കു​റി​ച്ചും അ​റി​വ്​ പ​ക​രു​ക​യാ​ണ് വൈ​വി​ധ്യ​മാ​ർ​ന്ന പു​സ്ത​ക ശേ​ഖ​ര​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. പ്ര​കൃ​തി എ​ന്ന തീം ​അ​ടി​സ്​​ഥാ​ന​മാ​ക്കി​യാ​ണ്​ ലൈ​ബ്ര​റി ഒ​രു​ക്കി​യ​ത്. വി​ക്​​ടോ​റി​യ​ൻ മാ​തൃ​ക​യി​ലു​ള്ള വി​ശാ​ല​മാ​യ ലൈ​ബ്ര​റി​ക്ക​ക​ത്ത്​ ചു​വ​രി​ലെ​ങ്ങും പ്ര​കൃ​തി ചി​ത്ര​ങ്ങ​ൾ വ​ര​ച്ചി​ട്ടി​രി​ക്കു​ന്നു. ചു​വ​പ്പും പ​ച്ച​യും പ​ര​വ​താ​നി നി​ല​ത്ത്. ബെ​ഞ്ചി​ലോ ക​സേ​ര​യി​ലോ ഇ​രു​ന്നോ നി​ല​ത്ത്​ ഇ​ര​ു​ന്നോ വാ​യി​ക്കാ​ൻ സൗ​ക​ര്യം. ഷെ​ൽ​ഫു​ക​ളി​ൽ വൃ​ത്തി​യാ​യി അ​ടു​ക്കി​വെ​ച്ച പു​സ്​​ത​ക​ങ്ങ​ൾ. പ​യ്യാ​മ്പ​ലം സ്​​കൂ​ളി​ൽ പ​ഴ​യ സ്​​കൂ​ൾ ലൈ​ബ്ര​റി​യെ ഇ​ന്നീ കാ​ണും​വി​ധം ആ​ക​ർ​ഷ​ക​മാ​ക്കി​യ​ത്​ അ​ധ്യാ​പ​ക-​ര​ക്ഷാ​ക​ർ​തൃ കൂ​ട്ടാ​യ്​​മ​യി​ലൂ​ടെ​യാ​ണ്. സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യ​മൊ​ന്നും കൂ​ടാ​തെ അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും മ​റ്റു  സു​മ​ന​സ്സു​ക​ളും മു​ന്നി​ട്ടി​റ​ങ്ങു​ക​യാ​യി​രു​ന്നു. ലൈ​ബ്ര​റി ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ച പു​രാ​വ​സ്​​തു വ​കു​പ്പ്​ മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി എ​ല്ലാ സ​ഹാ​യ​ങ്ങ​ളും വാ​ഗ്​​ദാ​നം ചെ​യ്​​തി​ട്ടു​ണ്ട്.
ലൈ​ബ്ര​റി​യെ കു​ട്ടി​ക​ൾ​ക്ക്​ ​പ്രി​യ​പ്പെ​ട്ട ഇ​ട​മാ​ക്കി മാ​റ്റി​യ​പ്പോ​ൾ വാ​യ​ന​രീ​തി​യി​ൽ വ​ലി​യ മാ​റ്റ​മു​ണ്ടാ​യ​താ​യി അ​ധ്യാ​പ​ക​ർ പ​റ​യു​ന്നു. വി​വി​ധ മേ​ഖ​ല​ക​ളി​ലെ വാ​യ​ന​ലോ​ക​മാ​ണ്​ കു​ട്ടി​ക​ൾ​ക്ക്​ മു​ന്നി​ൽ തു​റ​ന്ന​ത്. പു​സ്​​ത​ക​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഡി​യോ​ക​ളോ സി​നി​മ​യോ കാ​ണി​ക്കാ​ൻ ​പ്രൊ​​ജ​ക്​​ട​റും ലൈ​ബ്ര​റി​യി​ലു​ണ്ട്. വാ​യി​ക്ക​പ്പെ​ടു​ന്ന പു​സ്ത​ക​ങ്ങ​ളു​ടെ​യും വാ​യി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ​യും എ​ണ്ണം നാ​ൾ​ക്കു​നാ​ൾ കൂ​ടു​ക​യാ​ണി​വി​ടെ. അ​ത്ര​മേ​ൽ സ​ജീ​വ​മാ​യി​രി​ക്കു​ന്നു വാ​യ​ന​മു​റി. പൊ​യ്​​പ്പോ​കു​ന്ന ഒ​രു വാ​യ​ന​വ​സ​ന്ത​ത്തെ പി​ടി​ച്ചു​നി​ർ​ത്താ​ൻ ത​ങ്ങ​ളാ​ലാ​വും​വി​ധം ചെ​യ്യാ​നാ​ണ് സ്​​കൂ​ളി​ലെ അ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും തീ​രു​മാ​നം.