എന്റെ പേജ്
ഇഷ്​ടമേറ്റം
  • എ.വി. അശ്വതി Std: X ടി.എസ്​.എൻ.എം ഹൈസ്​കൂൾ കുണ്ടൂർക്കുന്ന്​, പാലക്കാട്​
  • 11:29 AM
  • 13/10/2018

വെക്കമെന്നമ്മേ നീ ചൊല്ലുകിന്നേറ്റ-
വുമിഷ്​ടമെന്നോടാണോ ​ജ്യേഷ്​ഠനോടോ?
എന്നെയാണെന്നു നീ ചൊല്ലുകയെന്നാലോ
ഏറ്റവും ധന്യയായ്​ തീരുമീ ഞാൻ! 

എന്തിനുമേതിനും അമ്മതൻ കൂടെ ഞാൻ
ഏറ്റവും നല്ലൊരു കുട്ടിയാവാം.
ജ്യേഷ്​ഠനോടെങ്കിലോ ഇല്ലില്ല തീർച്ച ഞാ-
നമ്മയോടിനിമുതൽ മിണ്ടുകില്ല! 

ചോദ്യം ശ്രവിച്ചെ​െൻറയമ്മതൻ ആനന്ദം
പുഞ്ചിരികൊണ്ടു നിറഞ്ഞുവ​ല്ലോ.
ഇരു​ൈകയിലെ പെരുവിരലുകളുയർത്തി പിന്ന-
മ്മയോ ഇങ്ങനെ ചൊല്ലിയപ്പോൾ!

ഉണ്ണി ഞാൻ ചൊല്ലാമീ ചോദ്യത്തിനുത്തരം
പറയുകീ വിരലേതു നല്ലതിപ്പോൾ? 
ഞാനെന്തു പറയുമിന്നൊരു പോലെയല്ലെയീ
വിരലുകളില്ലെങ്കിൽ കഷ്​ടമല്ലേ?

അപ്പോഴോ അമ്മതൻ മറുപടി കേട്ടുഞാൻ
അമ്മയെക്കെട്ടിപ്പുണർന്നു പിന്നെ.

ഉണ്ണിയിതുപോലെയിരുവരുമെന്നുടെ
സ്വന്തമല്ലേ, ചൊല്ലൂ സ്വന്തമല്ലേ?