സ്കൂൾ പച്ച
ഇന്ത്യകണ്ട സഞ്ചാരികൾ
  • അസ്​ന ഇളയടത്ത്​
  • 11:40 AM
  • 06/02/2019

ഇന്ത്യയിലെത്തിയ വിദേശ സഞ്ചാരികൾ ഇന്ത്യയുടെ ജൈവ, വൈവിധ്യ, സാംസ്​കാരിക, സാമൂഹിക, സാഹിത്യ, കലാമേഖലകൾ കണ്ട്​ അതിശയംകൊണ്ടവരായിരുന്നു. മധ്യകാല ഇന്ത്യയെക്കുറിച്ച്​ ആധികാരിക വിവരങ്ങൾ നൽകുന്ന ഗ്രന്ഥങ്ങളായിരുന്നു ഇൗ വിദേശ സഞ്ചാരികളുടെ യാത്രാവിവരണങ്ങൾ. ഇൗ ലക്കം വെളിച്ചത്തിൽ കൂട്ടുകാർക്ക്​ ഇന്ത്യയിലെത്തിയ പ്രധാന ചില വിദേശ സഞ്ചാരികളെ പരിചയപ്പെടാം.


​െമഗസ്​തനീസ്​
ഇന്ത്യയിലെത്തിയ ആദ്യത്തെ പ്രധാന സഞ്ചാരികളിലൊരാളായിരുന്നു ഗ്രീക്കുകാരനായ മെഗസ്​തനീസ്​. ചന്ദ്രഗുപ്​ത​ മൗര്യ​െൻറ സമകാലികനായിരുന്നു അദ്ദേഹം. ഏതാണ്ട്​ 2400 വർഷം മുമ്പ്​ മാസിഡോണിയൻ ചക്രവർത്തിയായിരുന്ന അലക്​സാണ്ടർ (ബി.സി 356-323) ഇന്ത്യ ആക്രമിച്ചിരുന്നല്ലോ. അദ്ദേഹത്തി​െൻറ സേനാനായകനായിരുന്ന സെല്യൂക്കസ്​ നികേതർ ത​െൻറ യജമാനൻ ഒരിക്കൽ കൈയടക്കിവെച്ചതും പിന്നീട്​ ച​ന്ദ്രഗുപ്​ത​ മൗര്യൻ പിടിച്ചടക്കിയതുമായ പ്രദേശങ്ങൾ തിരിെകപ്പിടിക്കാൻ ശ്രമമാരംഭിച്ചു. ബി.സി 305ൽ സെല്യൂക്കസ്​ സിന്ധുനദി വരെ എത്തി. അവിടെ നടന്ന യുദ്ധത്തിൽ ചന്ദ്രഗുപ്​തൻ സെല്യൂക്കസി​െൻറ ഗ്രീക് സൈന്യത്തെ തോൽപിച്ചു. അങ്ങനെയാണ്​ ത​െൻറ സ്​ഥാനപതിയായി സെല്യൂക്കസ്​ മെഗസ്​തനീസിനെ മൗര്യ രാജധാനിയിലേക്കയച്ചത്​. മൗര്യ രാജധാനിയായ പാടലിപുത്രത്തിൽ (ഇപ്പോഴത്തെ ബിഹാർ തലസ്​ഥാനമായ പട്​ന) മെഗസ്​തനീസ്​ ഏതാനും വർഷം താമസിച്ചു. അദ്ദേഹത്തി​െൻറ പുസ്​തകമാണ്​ ‘ഇൻഡിക’. ഉത്തരേന്ത്യ മുഴുവൻ കാൽനടയായി സഞ്ചരിച്ച്​, കണ്ടതും കേട്ടതുമായ കാര്യങ്ങളാണ്​ ഇൻഡികയിലെ പ്രതിപാദ്യം. മഗധ സാമ്രാജ്യത്തെക്കുറിച്ച്​ ആധികാരികമായ വിവരം നൽകുന്ന ഗ്രന്ഥംകൂടിയായിരുന്നു ഇൻഡിക. ഇതി​െൻറ യഥാർഥ പ്രതി നഷ്​ടപ്പെട്ടുപോയി. ചില ഭാഗങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ.


അൽബീറൂനിയും അറബിയും 
സംസ്​കൃതവും

അൽബീറൂനി എന്നറിയപ്പെടുന്ന അബൂ റയ്​ഹാൻ എന്ന പണ്ഡിതൻ ഏതാണ്ട്​ 1000 വർഷം മുമ്പാണ്​ ഇന്ത്യയിലെത്തിയത്​. 11ാം നൂറ്റാണ്ടിൽ ഇന്ത്യ ആക്രമിച്ച ഗസ്​നിയിലെ സുൽത്താൻ മുഹമ്മദിനൊപ്പമാണ്​ അദ്ദേഹം എത്തിയത്​. അദ്ദേഹം ഇവിടെനിന്ന്​ സംസ്​കൃതം പഠിച്ചു. ഇരുപതോളം ഗ്രന്ഥങ്ങൾ അറബിഭാഷയിൽ രചിച്ചു.
അൽബീറൂനി ഇന്ത്യ എന്നുപറയുന്നത്​ വടക്കെ ഇന്ത്യയെ ഉദ്ദേശിച്ചാണ്​. അവിടം പണ്ട്​ സമുദ്രമായിരുന്നുവെന്നും ഹിമാലയത്തിലെ നദികളിൽനിന്നുള്ള എക്കലും മറ്റും അടിച്ചുകയറി നൂറ്റാണ്ടുകൾകൊണ്ട്​ അത്​ കരയായി മാറുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. തഹ്​ഖീഖ്​​ അൽഹിന്ദ്​ എന്നാണ്​ അദ്ദേഹത്തി​െൻറ പ്രശസ്​തമായ കൃതിയുടെ പേര്​.

ഇബ്​നു ബത്തൂത്ത
മൊറോക്കോയിൽ ജനിച്ച ഇബ്​നു ബത്തൂത്ത, ഡൽഹി സുൽത്താൻ മുഹമ്മദ്​ ബിൻ തുഗ്ലക്കി​െൻറ കാലത്താണ്​ അഫ്​ഗാനിസ്​താനിലെ ബലൂചിസ്​താൻ വഴി ഇന്ത്യയിലെത്തിയത്​. ഡൽഹിയിൽ ത​െൻറ ഭരണം ദൃഢമാക്കുന്നതിനായി തുഗ്ലക്ക്​ പല ഇസ്​ലാമിക പണ്ഡിതരെയും വരുത്തിയിരുന്ന കാലമായിരുന്നു അത്​. ഇബ്​നു ബത്തൂത്തയുടെ പാണ്ഡിത്യത്തെയും ലോകപരിചയത്തെയും മാനിച്ച്​ അദ്ദേഹത്തിന്​ തുഗ്ലക്ക്​ ന്യായാധിപസ്​ഥാനം നൽകി. പ്രസിദ്ധനായ ഒരു സഞ്ചാരിയായാണ്​ അദ്ദേഹം അറിയപ്പെടുന്നത്​. ഏറ്റവും കൂടുതൽ പ്രാവശ്യം കേരളം സന്ദർശിച്ചിട്ടുള്ള വിദേശ സഞ്ചാരിയായിരുന്നു ഇബ്​നു ബത്തൂത്ത. ആറുതവണ അദ്ദേഹം കേരളം സന്ദർശിച്ചിട്ടുണ്ട്​. വെറ്റിലയെക്കുറിച്ച്​ ആദ്യമായി വിവരണം നൽകിയ സഞ്ചാരികൂടിയായിരുന്നു അദ്ദേഹം. കേരളത്തിൽ വെറ്റിലക്കുള്ള സ്​ഥാനത്തെ വളരെ അതി​ശയോക്​തിയോടെയായിരുന്നു കണ്ടിരുന്നത്. യാത്ര എന്ന അർഥംവരുന്ന രിഹ്​ല എന്നായിരുന്നു അദ്ദേഹത്തി​െൻറ വിശ്വവിഖ്യാതമായ ഗ്രന്ഥത്തി​െൻറ പേര്​.

ഫാഹിയാൻ
ഇന്ത്യ സന്ദർശിച്ച ആദ്യത്തെ ചൈനീസ്​ സഞ്ചാരിയായിരുന്നു ഫാഹിയാൻ (എ.ഡി 319-414) 401നും 410നുമിടക്കായിരുന്നു സന്ദർശനം. ബുദ്ധസന്യാസിയായിരുന്ന ഫാഹിയാൻ രചിച്ച ​‘ബൗദ്ധരാജ്യങ്ങളുടെ ഒരു രേഖ’ എന്ന പുസ്​തകം 1500 വർഷം മുമ്പുള്ള ഇന്ത്യയെപ്പറ്റി വിവരിക്കുന്നു. എ.ഡി 399​ൽ അദ്ദേഹം ബുദ്ധജന്മഭൂമിയായ ഇന്ത്യയിലേക്ക്​ പോകാൻ തീരുമാനിച്ചു. ആറുവർഷം സഞ്ചാരത്തിലും ആറുവർഷം ഇന്ത്യയിലും രണ്ടു വർഷം സിലോണിലും (ശ്രീലങ്ക) ചെലവിട്ടു. ഫാഹിയാ​െൻറ കാലത്ത്​ ചന്ദ്രഗുപ്​തൻ രണ്ടാമനാണ്​ (വിക്രമാദിത്യൻ) ഇന്ത്യ ഭരിച്ചിരുന്നത്​. ത​െൻറ ആറു വർഷത്തെ ഇന്ത്യാജീവിതത്തിനിടയിൽ ഒരിക്കൽപോലും കള്ളന്മാരുടെയോ ​കവർച്ചക്കാരുടെയോ ഉപദ്രവം ഉണ്ടായിട്ടില്ലെന്ന്​ ഫാഹിയാൻ രേഖപ്പെടുത്തിയിട്ടുണ്ട്​. ഇന്ത്യയുടെ അക്കാലത്തെ സമ്പൽസമൃദ്ധിയിൽ അദ്ദേഹം അതിശയം പ്രകടിപ്പിച്ചിരുന്നു. പാടലീപുത്രത്തെ അദ്ദേഹം വിശേഷിപ്പിച്ചത്​ പുഷ്​പനഗരം എന്നാണ്​. അദ്ദേഹം മ​റ്റൊരു കാര്യവും രേഖപ്പെടുത്തിയിട്ടുണ്ട്​. ചന്ദനത്തടിയിൽ ആദ്യമായി ബുദ്ധവിഗ്രഹം തയാറാക്കിയത്​ ബുദ്ധ​െൻറ സമകാലികനായിരുന്ന കോസല രാജാവ്​ പ്രസേനജിത്ത്​ ആയിരുന്നുവെന്ന്​.

ഹുയാങ്​ സാങ്ങും നളന്ദയും
മഗധയിലെ പ്രശസ്​തമായ സർവകലാശാലയായിരുന്നു നളന്ദ. അദ്ദേഹം ഇൗ സർവകലാശാലയിൽ വിദ്യാർഥിയായിരുന്നു. ഹർഷവർധ​ന​െൻറ സമകാലികനായിരുന്നു ഹുയാങ്​ സാങ്​. എ.ഡി 630 മുതൽ 645 വരെ ഹുയാങ്​ സാങ്​ ഇന്ത്യയിൽ ചുറ്റിസഞ്ചരിച്ചു. ത​െൻറ സഞ്ചാരക്കുറിപ്പുകൾ 12 വാല്യങ്ങളായാണ്​ അദ്ദേഹം എഴുതിയത്​.
ഇന്ത്യ വിട്ടുപോകു​േമ്പാൾ ബുദ്ധപ്രതിമകൾ (സ്വർണത്തിൽ രണ്ടും വെള്ളിയിൽ ഒന്നും ചന്ദനത്തിൽ മൂന്നും) ഹുയാങ് ​സാങ്ങിെൻറ കൈവശമുണ്ടായിരുന്നു. മതസംബന്ധമായ 657 കൈയെഴുത്തുപ്രതികളും ഹർഷൻ കൊടുത്തയച്ചിരുന്നു. ശേഷിച്ച ജീവിതകാലം ഇൗ ഗ്രന്ഥങ്ങൾ ചൈനീസ്​ ഭാഷയിലേക്ക്​ തർജമ ചെയ്യാനാണ്​ അദ്ദേഹം ഉപയോഗിച്ചത്​. 664ൽ മരിക്കുംമുമ്പ്​ 74 ഗ്രന്ഥങ്ങളുടെ പരിഭാഷ പൂർത്തീകരിച്ചു.