ഇനി ഒന്നിൽനിന്ന്​ തുടങ്ങാം
  • സന്ദീപ്​ ഗോവിന്ദ്​
  • 11:41 AM
  • 04/4/2018

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നമ്മൾ ഒരുപാട്​ കേട്ട ഒരു വാക്കാണ്​ വെള്ള​പ്പൊക്കം. ചിലർ നേരിൽ അനുഭവിച്ചിട്ടുമുണ്ടാകും. ഇത്തവണ ശക്​തമായ കാലവർഷമാണ്​ നമുക്ക്​ ലഭിച്ചത്​. അതുകൊണ്ടുതന്നെ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും അടക്കമുള്ള ദുരന്തങ്ങൾ ഒരുപാടുണ്ടായി. നിരവധി പേർക്കാണ്​ ജീവൻ നഷ്​ടപ്പെട്ടത്​. ചില കുടുംബങ്ങൾ ഒന്നാകെ ഇൗ ലോകത്തുനിന്ന്​ തുടച്ചുനീക്കപ്പെട്ടു. ഗ്ലാസിലും കുപ്പിയിലും നാം കാണുന്ന വെള്ളം എങ്ങനെയാണ്​ അപകടകാരിയായി മാറുന്നതെന്ന്​ നമുക്കുനോക്കാം. വെള്ളമുള്ളിടത്തെല്ലാം വെള്ളപ്പൊക്കവും ഉണ്ടായിട്ടുണ്ട്​. അത്തരം കാര്യങ്ങളാണ്​ ഇത്തവണ. 
അപകട ഭീഷണിയുയർത്തി ഒരു പ്രദേശം മുഴുവനും വെള്ളത്തിനടിയിലാകുന്ന പ്രതിഭാസമാണ് വെള്ളപ്പൊക്കം. മഴപെയ്​താൽ വെള്ളക്കെട്ടുകൾ ഉണ്ടാകാറുണ്ടെങ്കിലും അവ പലപ്പോഴും അപകടം വരുത്തിവെക്കാറില്ല. എന്നാൽ വെള്ളപ്പൊക്കം അങ്ങനെയല്ല. നിർത്താതെ പെയ്യുന്ന മഴയിൽ വെള്ളത്തി​െൻറ സുഗമമായ ഒഴുക്ക്​ തടസ്സപ്പെടു​േമ്പാൾ പുഴകളും തോടുകളും നിറയു​േമ്പാൾ അത്​ പതു​െക്ക നമ്മുടെ പറമ്പിലേക്കും മുറ്റത്തേക്കുമെത്തും. ഒരു പരിധിയിൽ കൂടുതൽ വെള്ളം താങ്ങാൻ പുഴകൾക്കും തടാകങ്ങൾക്കുമാകില്ല. ജലനിരപ്പ്​ ഉയർന്നപ്പോൾ അണ​െക്കട്ടുകൾ തുറന്നുവിട്ടത്​ കണ്ടില്ലേ. അത്തരം സാഹചര്യങ്ങളിൽ പുഴവെള്ളത്തെ പുറംതള്ളും. പുഴക്കരയിലൂടെ ഒഴുകുന്ന വെള്ളം താഴ്​ന്നപ്രദേശങ്ങളിൽ തമ്പടിക്കും. മഴ തുടരുകയാണെങ്കിൽ ആ വെള്ളവും കെട്ടിനിൽക്കും. കരപ്രദേശങ്ങളിൽ വെള്ളം ക്രമാതീതമായി വർധിക്കുന്നതിനെയാണ്​ പൊതു​െവ വെള്ളപ്പൊക്കമെന്ന്​ പറയാറുള്ളത്​. കേരളത്തിൽ ഉണ്ടാകുന്ന പ്രകൃതിദുരന്തങ്ങളിൽ ഏറ്റവുംകൂടുതൽ നാശനഷ്​ടങ്ങൾ വരുത്തുന്ന ഒന്നാണ് വെള്ളപ്പൊക്കം. സംസ്ഥാനത്ത് 5624 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ്​ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്​‌. നിരവധി പേരാണ്​ വെള്ളത്തിൽ വീണ്​ മരിക്കുന്നത്​. തുടർച്ചയായി ​െപയ്യുന്ന മഴ, ഉരുൾപൊട്ടൽ, വേലിയേറ്റം, മഞ്ഞുരുകൽ, സുനാമി തുടങ്ങിയവയാണ്​ വെള്ളപ്പൊക്കത്തിന്​ പ്രധാന കാരണങ്ങൾ. ജലസോത്രസ്സുകളോട്​ ചേർന്ന്​ അശാസ്​ത്രീയമായ നിർമാണങ്ങളും അണക്കെട്ടും ​ചിലപ്പോൾ വെള്ളപ്പൊക്കത്തിന്​ കാരണമായേക്കാം. ഗ്രാമപ്രദേശങ്ങളെക്കാൾ നഗരങ്ങളിലാണ്​ വെള്ളപ്പൊക്ക ഭീഷണി കൂടുതൽ. വെള്ളത്തി​െൻറ യാത്ര തടസ്സപ്പെടുത്തിക്കൊണ്ടുള്ള നിർമാണങ്ങൾതന്നെ കാരണം. ​െചന്നൈ നഗരത്തെ നിശ്ചലമാക്കിയ വെള്ളപ്പൊക്കത്തെ കുറിച്ചുള്ള വാർത്തകൾ കഴിഞ്ഞവർഷം വായിച്ചതോർക്കുന്നില്ലേ. ചതുപ്പുകളും തടാകങ്ങളും തുറസ്സായ സ്​ഥലങ്ങളും നികത്തിയുള്ള കെട്ടിട നിർമാണം വെള്ളത്തി​െൻറ ഇടങ്ങൾ ഇല്ലാതാക്കുന്നു. വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന വിഭാഗമാണ്​ കർഷകർ. താഴ്ന്നപ്രദേശങ്ങളിലെ കൃഷി വെള്ളംകയറി നശിക്കും. കൂടുതൽ ദിവസം വെള്ളക്കെട്ട്​ തുടരുകയാണെങ്കിൽ ഒന്നും ബാക്കിയുണ്ടാകില്ല. റോഡ്​, റെയിൽ ഗതാഗതവും തടസ്സപ്പെടും. നിരവധി വീടുകളാണ്​ വർഷംതോറും നശിക്കുന്നത്​. വെള്ളം കയറി വീട്ടുപകരണങ്ങൾ നശിക്കുന്നതും പതിവാണ്​. 

അണപൊട്ടിയാൽ...
അണക്കെട്ടിനോട്​ ചേർന്നുള്ള പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന്​ സാധ്യതയേറെയാണ്​. ജലസംഭരണികളിൽ കൂടുതൽ ജലം നിറഞ്ഞാൽ അണക്കെട്ടി​െൻറ സംരക്ഷണാർഥം അധികമുള്ള വെള്ളം തുറന്നുവിട്ടാലും വെള്ളപ്പൊക്കം ഉണ്ടാകും. ചെറുതോണി അണക്കെട്ട്​ തുറന്നപ്പോൾ പാലവും ബസ്​ സ്​റ്റാൻഡും വീടുകളും മുക്കിയുള്ള വെള്ളത്തി​െൻറ പാച്ചിൽ കഴിഞ്ഞദിവസം നമ്മളും കണ്ടതല്ലേ. മലമ്പുഴ ഡാം തുറന്നതോടെ പാലക്കാട്​ നഗരവും വെള്ളത്തിലായി. അണക്കെട്ടി​െൻറ വൃഷ്​ടിപ്രദേശങ്ങളിൽ ​മഴ തുടർന്നാൽ വെള്ളം ഒഴുക്കിവിടുകയാണ്​ പതിവ്​. അണക്കെട്ടിന്​ താഴെയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക്​ ഷട്ടർ തുറക്കുന്നത്​ സംബന്ധിച്ച്​ നിർദേശം നൽകും. വെള്ളപ്പൊക്കം മൂലമ​ു
ണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനാണ്​ ഇത്​. 

അഭയാർഥികളാകേണ്ടിവരു​േമ്പാൾ
വീടും പരിസരവും വെള്ളത്തിൽ മുങ്ങിയാൽ പിന്നെ രക്ഷയില്ല. സുരക്ഷിതമായ മറ്റൊരിടത്തേക്ക്​ മാറുകയാണ്​ നല്ലത്​.
 അത്യാവശ്യത്തിന്​ സാധനങ്ങൾ മാത്രം ​കൈയിൽ കരുതുക. കൂടുതൽ സാധനങ്ങളും പേറിയുള്ള യാത്ര അപകടമുണ്ടാക്കും. വെള്ളപ്പൊക്കമുണ്ടായ പ്രദേശത്തോട്​ ചേർന്നുള്ള സ്​കൂളുകളിലും മറ്റ്​ സർക്കാർ സ്​ഥാപനങ്ങളിലുമാണ്​ പൊതുവെ ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കുക. കഴിഞ്ഞ ആഴ്​ചയുണ്ടായ മഴക്കെടുതിയിൽ അറുപതിനായിരത്തിലധികം പേരാണ്​ സംസ്​ഥാനത്ത്​ വിവിധ അഭയാർഥിക്യാമ്പുകളിലായത്​. ബന്ധുവീടുകളിലേക്കും മറ്റും മാറിയവർ ഇതിലേറെ. ക്യാമ്പുകളിൽ പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നതിന്​ സാധ്യതയേറെയാണ്​. കിണറുകളിൽ മലിനജലം നിറയുന്നതിനാൽ കുടിവെള്ളവും മുട്ടും. ഇത്തരത്തിൽ മാറിത്താമസിക്കേണ്ടിവരുന്നവർ അനുഭവിക്കുന്ന ദുരിതം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്​. പലരും ഉടുതുണിയുമായി വീടുവിട്ട്​ ഇറങ്ങേണ്ടി വന്നവരാണ്​. തണുപ്പിൽനിന്ന്​ രക്ഷനേടാൻ പുതപ്പോ മാറിയുടുക്കാൻ വസ്​ത്രങ്ങളോ ഉണ്ടാവില്ല. സൗജന്യ റേഷനും നഷ്​ടപരിഹാരവുമായി സർക്കാറും വസ്​ത്രവും ഭക്ഷണവും അടക്കമുള്ള സഹായങ്ങളുമായി സന്നദ്ധസംഘടനകളും നാട്ടുകാരും എത്തുന്നതാണ്​ ഏക ആശ്വാസം. തിരിച്ച്​ വീടുകളിൽ എത്തിയാലുള്ള അവസ്​ഥയും ഭീകരമാണ്​. വെള്ളവും മണ്ണും കയറി സർവതും നശിച്ചിട്ടുണ്ടാകും. ഇഴജന്തുക്കൾ അടക്കമുള്ളവയുടെ ഭീഷണികൾ വേറെയും. ഭക്ഷണസാധനങ്ങളും വീട്ടുപകരണങ്ങളും ജീവനോപാധികളും നശിച്ചിട്ടുണ്ടാകും. പെ​െട്ടന്നുണ്ടാകുന്ന വെള്ളപ്പാച്ചിലിൽ വീട്​ വി​േട്ടാടുന്നവരുടെ വളർത്തുമൃഗങ്ങളുടെ അവസ്​ഥ അതിഭീകരമാണ്​. തൊഴുത്തിൽ കെട്ടിയിട്ട കന്നുകാലികളും കൂട്ടിൽ വളർത്തുന്ന മൃഗങ്ങളും ചത്തുമലക്കുന്ന കാഴ്​ച ഭീകരമാണ്​. 

ശ്രദ്ധിക്കണം
മഴ കനത്താൽ വെള്ളം കയറുന്ന പ്രദേശങ്ങളാണ്​ നമ്മുടെ സംസ്​ഥാനത്ത്​ അധികവും. ദുരന്തമെത്തുന്നതിനു​ മുമ്പുതന്നെ വേണ്ടത്ര മുൻകരുതലുകൾ സ്വീകരിക്കേണ്ടതായുണ്ട്​. രാത്രിയുണ്ടാകുന്ന മലവെള്ളപ്പാച്ചിലിലും വെള്ളപ്പൊക്കത്തിലുമാണ്​ പലപ്പോഴും അപകടത്തി​െൻറ തോത്​ വർധിക്കുന്നത്. മലയോരത്തും ജലാശയങ്ങളുടെ തീരത്തും താമസിക്കുന്നവർ ഇത്തരം സാഹചര്യങ്ങളിൽ ജാഗ്രത പാലിക്കണം.​ വെള്ളപ്പൊക്കം ഉണ്ടായാൽ സുരക്ഷിത സ്​ഥാനങ്ങളിലേക്ക്​ മാറേണ്ട വഴികൾ എല്ലാവരും മനസ്സിലാക്കിവെക്കണം. വീടിന്​ ഉറപ്പേറിയ ഭിത്തികൾ നിർമിച്ച്​ ദൃഢപ്പെട​ുത്തണം. വെള്ളം കയറിയാൽ നശിച്ചുപോകാനിടയുള്ള വീട്ടുപകരണങ്ങൾ മേശയിലോ മറ്റോ ഉയർത്തി വെക്കണം. അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാൻ ടോർച്ച്, കുടിവെള്ളം, ഭക്ഷണം, മരുന്ന്​, വസ്ത്രങ്ങൾ എന്നിവ അടങ്ങിയ എമർജൻസി കിറ്റ് കരുതണം. വളർത്തുമൃഗങ്ങളെ  ഉയർന്ന സുരക്ഷിതമായ സ്ഥലത്തേക്കു മാറ്റണം. വീടുമായുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ മറക്കരുത്​. കക്കൂസ്, കുളിമുറി ഓടകൾ എന്നിവിടങ്ങളിൽ മണൽ നിറച്ച ചാക്ക് നിറക്കണം. പുറ​േത്തക്കും അകത്തേക്കും അഴുക്ക്​ കയറുന്നത് തടയാനാണിത്. ഒഴുക്കുവെള്ളത്തിൽ കഴിവതും ഇറങ്ങാതിരിക്കുക. ആറ് ഇഞ്ച്​ ഘനത്തിൽ ഒഴുകുന്ന വെള്ളത്തിന് ഒരാളെ വീഴ്ത്താനാകും.

​വെള്ളപ്പൊക്കം കഥയിൽ
‘നാട്ടിലെ പൊക്കംകൂടിയ സ്ഥലം ക്ഷേത്രമാണ്. അവിടെ ദേവന്‍ കഴുത്തറ്റം വെള്ളത്തില്‍ നില്‍ക്കുന്നു. വെള്ളം, സര്‍വത്ര ജലം’ ഇങ്ങനെയാണ്​ തകഴ​ിയുടെ വെള്ളപ്പൊക്കത്തിൽ കഥ ആരംഭിക്കുന്നത്​. തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം പ്രമേയമാക്കിയാണ്​ തകഴി കഥ രചിച്ചത്​. വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോകുന്ന വളർത്തുനായയുടെ അവസ്​ഥയിലൂടെ ആ ദിനങ്ങളുടെ ദുരിതമത്രയും കഥയിൽ വരച്ചുകാട്ടുന്നു​. കണ്ണൂർ ജില്ലയിലെ മലയോര ഗ്രാമമായ ചെമ്പേരിയുടെ കഥ പറയുന്ന കാക്കനാട​െൻറ ഒറോത എന്ന കൃതിയിലെ മുഖ്യകഥാപാത്രമായ ഒറോതയും ‘തൊണ്ണൂറ്റൊമ്പതിലെ’ വെള്ളപ്പൊക്കത്തിൽ മീനച്ചിലാറ്റിലൂടെ ഒഴുകിയെത്തിയവളാണ്. 

വടക്കേ ഇന്ത്യ വെള്ളത്തിൽ
ആയിരക്കണക്കിന്​ ആളുകളുടെ ജീവൻ കവർന്നുകൊണ്ട്​ 2013ൽ പെയ്​ത പേമാരി വടക്കേ ഇന്ത്യയെ വെള്ളത്തിലാക്കി. 4,200 ഗ്രാമങ്ങളാണ്​ പ്രളയത്തിലായത്​. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്​, ഉത്തർപ്രദേശ്​, നേപ്പാളി​െൻറ വിവിധ ഭാഗങ്ങൾ എന്നിവ വെള്ളത്തിലായി. ഹരിയാനയിലും ഡൽഹിയിലും വെള്ളം പൊ
ങ്ങി. 1962നുശേഷം രാജ്യത്തുണ്ടായ ഏറ്റവും വലിയ പ്രളയമാണിതെന്ന് കണക്കാക്കുന്നു. ആയിരക്കണക്കിന് വീടുകളാണ്​ തകർന്നത്​. വാർത്തവിനിമ ബന്ധങ്ങൾ തകരാറിലാവുകയും ചെയ്തു. ഹിമാലയൻ മലനിരകളിൽ കേദാർനാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവിടങ്ങളിൽ 70,000ത്തോളം തീർഥാടകർ കുടുങ്ങി. പ്രധാന റോഡുകൾ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി. ബാക്കിയുള്ളവ സാഹസിക പാതകളായി മാറി. നാനൂറോളം റോഡുകളും 21 പാലങ്ങളുമാണ് തകർന്നത്. കേദാർനാഥ് ക്ഷേത്രം ആറടി ഉയരത്തിൽ ചളിയിൽ മുങ്ങിയ നിലയിലാണ് പിന്നീട്​ വാർത്ത വന്നത്​. ലോകത്തെ ഏറ്റവും വലിയ ഹെലികോപ്​ടറായ എം.ഐ.-26 ഉൾപ്പെടെ വ്യോമസേനയുടെ മുപ്പതും കരസേനയുടെ പന്ത്രണ്ടും ഹെലികോപ്​ടറുകൾ ഉപയോഗിച്ചാണ്​ രക്ഷാപ്രവർത്തനം നടത്തിയത്​. രാജ്യംകണ്ട വലിയ രക്ഷാപ്രവർത്തനമാണ്​ വടക്കേ ഇന്ത്യയിൽ നടന്നത്​. 

മഴയില്ലെങ്കിലും വെള്ളം കയറും


ലോകത്തിലെ വെള്ള​പ്പൊക്കങ്ങൾ
1342ൽ സെൻട്രൽ യൂറോപ്പിലുണ്ടായ വലിയ വെള്ളപ്പൊക്കമാണ്​ സെൻറ്​ മേരി മഗ്​ദലിൻ വെള്ളപ്പൊക്കം. (St. Mary Magdalene's flood). വുസ്​ബർഗ്​, റെഗൻസ്​ബർഗ്​, പസ്സോ, വിയന നഗരങ്ങൾ വെള്ളത്തിലായി. യൂറോപ്പിലെ ഏറ്റവും നീളമേറിയ നദികളിൽ ഒന്നായ റൈൻ, ജർമനിയിലെ കോളോൺ തുടങ്ങിയ നദികളിൽ നിന്നുണ്ടായ വെള്ളപ്പൊക്കം സെൻട്രൽ യൂറോപ്പിനെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിലാക്കിയത്​. മൈൻസ്​, ഫ്രാങ്​ഫർട്ട്്​, വിയന എന്നീ നഗരങ്ങൾ തകർന്നു. എത്രയാൾ മരിച്ചെന്നതിന്​​ കൃത്യമായ കണക്കില്ല. ഡാന്യൂബ്​ നദിയുടെ തീരത്ത്​ മാത്രം 6000 പേർ മരിച്ചതായാണ്​ കണക്ക്​. 1530ലെ സെൻറ്​ ഫെലിക്​സ്​ വെള്ളപ്പൊക്കത്തിൽ ഫ്ലാേൻറയുടെയും സീലാൻഡിലെയും വലിയഭാഗം വെള്ളം കയറിയിറങ്ങി. ലക്ഷത്തിലധികംപേരാണ്​ വെള്ളപ്പൊക്കത്തിൽ മരിച്ചത്​. 1717 ക്രിസ്​മസ്​ രാത്രിയിൽ നെതർലൻഡ്​,​ ജർമനി, സ്​കാൻഡിനേവിയ എന്നിവിടങ്ങളിൽ വെള്ള​െപ്പാക്കത്തിൽ 14000 പേരാണ്​ മുങ്ങിമരിച്ചത്​. 
അന്തരീക്ഷ നദി പ്രതിഭാസം മൂലം 1862ൽ നോർത്ത്​ അമേരിക്കയിലുണ്ടായവെള്ളപ്പൊക്കത്തിൽ നിരവധി നാശങ്ങളുണ്ടായി.  അന്തരീക്ഷത്തിൽ ജലസാന്ദ്രമായ ഇടുങ്ങിയ ഒരു ഇടനാഴിയോ ഒരു ഉറക്കുള്ളിൽ സംരക്ഷിക്കപ്പെട്ടിട്ടുള്ള ഈർപ്പമോ ആണ് അന്തരീക്ഷനദികൾ. ഇതി​െൻറ ഭാഗമായി 42 ദിവസമാണ്​ നിൽക്കാതെ മഴപെയ്​തത്​.
1872ൽ ബാൽട്ടിക്​ വെള്ളപ്പൊക്കത്തിൽ  271 പേർക്ക്​ ജീവൻ നഷ്​ടമായി. 2,850 വീടുകളാണ്​ തകർന്നത്. 1889ൽ സൗത്ത്​ ഫോക് ഡാം തകർന്ന്​ 2209 പേർ മരിച്ചു. (the South Fork Dam) 
1900 സെപ്​റ്റംബർ എട്ടിന്​ ഗാൽവെസ്​റ്റണിലുണ്ടായ പ്രളയത്തിൽ 12000ത്തോളം പേർക്കാണ്​ ജീവൻ നഷ്​ടപ്പെട്ടത്​. 
മിസിസ്സിപ്പി വെള്ളപ്പൊക്കമാണ്​ യു.എസ്​ ചരിത്രത്തിൽ  നദികളിൽ നിന്നുണ്ടായ വലിയ അപകടം. 70 ലക്ഷം ഹെക്​ടറാണ്​ വെള്ളത്തിനടിയിലായത്​. 630,000 പേരെ വെള്ളപ്പൊക്കം ബാധിച്ചു.
1931ൽ ചൈനയിൽ പ്രളയത്തിൽ 3.7 മില്യൺ ആളുകളാണ്​ തുടച്ചുനീക്കപ്പെട്ടത്​. ഇരുപതാം നൂറ്റാണ്ടിലെ വലിയ ദുരന്തങ്ങളിൽ ഒന്നായി ഇത്​ മാറി.  2018ൽ ജപ്പാനിലെ ഹിരോഷിമ, മോട്ടോയാമ എന്നിവിടങ്ങളിൽ കനത്ത മഴയിൽ 112 മരണമുണ്ടായി.
1938ൽ ജപ്പാനിലെ ഹാൻഷിൻ വെള്ളപ്പൊക്കത്തിൽ ആയിരത്തോളം പേർക്ക്​ ജീവഹാനിയുണ്ടായി. 
1953ലെ വെള്ളപ്പൊക്കത്തിൽ നെതർലൻഡ്​സിൽ 1,836, ഇംഗ്ലണ്ടിൽ 307, ബെൽജിയത്തിൽ 28, സ്​കോട്ട്​ലൻഡിൽ 19 എന്നിങ്ങനെയാണ്​ മരണം. മഴയില്ലാത്തപ്പോഴും വെള്ളപ്പൊക്കത്തില്‍ ജീവിക്കാനാണ്​ അമേരിക്കയിലെ ചില നഗരങ്ങള്‍ വിധിക്കപ്പെട്ടിരിക്കുന്നത്​. അമേരിക്കയിലെ  പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രമായ മിയാമി വേലിയേറ്റ സമയത്ത് വെള്ളത്തിലായിരിക്കും. പത്ത് വര്‍ഷം മുമ്പ്​ വരെ വര്‍ഷത്തിലെ രണ്ട് മഴക്കാലങ്ങളില്‍ മാത്രമായിരുന്നു ഇവിടെ വെള്ളപ്പൊക്കം. ഫ്ലോറിഡയുടെ ഭാഗമായ മിയാമി മുതല്‍ ജാക്സണ്‍വില്ലെ വരെയുള്ള തീരപ്രദേശങ്ങളില്‍ വെള്ളപ്പൊക്കം സാധാരണമാണ്​.

തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം
മഴ കനക്കു​േമ്പാഴും വെള്ളം കയറിയ വാർത്തകൾ അറിയു​േമ്പാഴും​ വീട്ടിലെ പ്രായമുള്ളവർ ‘തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്ക’ത്തിനെ കുറിച്ച്​ പറയുന്നത്​ കേട്ടിട്ടില്ലേ. പഴയ തലമുറയുടെ ജീവിതത്തിലെ പ്രധാന സംഭവമായിരുന്നു തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം. 1924 ജൂലൈ-ആഗസ്​റ്റ്​ മാസങ്ങളിലായി കേരളത്തിലുണ്ടായ ഭീകരമായ വെള്ളപ്പൊക്കമാണ് ഇത്​. കൊല്ലവർഷം 1099ൽ ഉണ്ടായതിനാലാണ്​ തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം എന്നപേരിൽ ഇതറിയപ്പെടുന്നത്. 1099 കർക്കടകം ഒന്നിന് തുടങ്ങി മൂന്നാഴ്ചയോളം നീണ്ടുനിന്ന പേമാരിയിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണത്തിന്​ കണക്കില്ല. ഇന്നത്തെപോലെ ദുരന്തത്തി​െൻറ കണക്കെടുപ്പൊന്നും അന്ന്​ പ്രാവർത്തികമല്ല. തീവണ്ടികളും ബസുമെല്ലാം ഒാട്ടം നിർത്തി. ഇന്നത്തെ പോലെ മൊബൈലോ ലാൻഡ്്​​ഫോണോ ഇല്ലാത്ത കാലമാണ്​. തപാൽ വകുപ്പിനെയാണ്​ ആളുകൾ ആശയവിനിമയത്തിന്​ ആശ്രയിച്ചിരുന്നത്​. തപാൽ സംവിധാന​മൊന്നാകെ നിലച്ചു. താഴ്ന്ന ഭാഗങ്ങൾ മുഴുവൻ മുങ്ങിപ്പോയ വെള്ളപ്പൊക്കത്തിൽ തകരാത്ത വീടുകൾ തീരപ്രദേശത്ത്​ കുറവാണ്​. മധ്യതിരുവിതാംകൂറിനെയും തെക്കൻ മലബാറിനെയും പ്രളയം നന്നായി ബാധിച്ചു. സമുദ്രനിരപ്പിൽ നിന്ന് 6500 അടി ഉയരമുള്ള മൂന്നാറിൽ പോലും വെള്ളപ്പൊക്കം നാശം വിതച്ചു. നാടും നഗരവും മുഴുവൻ അഭയാർഥികളെക്കൊണ്ട് നിറഞ്ഞു. പട്ടിണിയും രോഗങ്ങളും വലച്ചു. 1939ലും 1961ലും രണ്ടു കനത്ത വെള്ളപ്പൊക്കങ്ങൾ കൂടി കേരളത്തിലുണ്ടായെങ്കിലും ഭീകരതയുടെ പര്യായമായി തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം വേറിട്ട്​ നിൽക്കുന്നു. ആലപ്പുഴ മുഴുവനായും എറണാകുളത്തി​െൻറ നാലിൽ മൂന്നു ഭാഗവും വെള്ളത്തിനടിയിൽ മുങ്ങിയെന്ന്​ രേഖകൾ സൂചിപ്പിക്കുന്നു. കോഴിക്കോട് നഗരം മുക്കാലും മുങ്ങി. തലശ്ശേരിയും സമീപപ്രദേശങ്ങളും വെള്ളത്തിലായി. 2000 വീടുകൾ നിലംപതിച്ചു. പൊന്നാനി താലൂക്കിലും മറ്റും കനോലി കനാലിലൂടെ മൃതശരീരങ്ങൾ ഒഴുകിനടന്നതടക്കമുള്ള കഥകൾ ദുരന്തത്തി​െൻറ നേർക്കാഴ്​ചകളായി.

മൂന്നാറി​െല തീവണ്ടിയാപ്പീസ്​ തകർന്നു
മൂന്നാറിലെ തീവണ്ടിയാപ്പീസ്​ തകർന്നതായിരുന്നു 1924 ലെ പത്രങ്ങളിലെ പ്രധാന വാർത്ത. മൂന്നാർ ഉൾപ്പെടുന്ന ഇടുക്കിയിലും വയനാട്ടിലും ട്രെയിൻ സംവിധാനമില്ലെന്ന്​ പഠിച്ചതാണല്ലോ എന്നായിരിക്കും കൂട്ടുകാർ ഇപ്പോൾ ഒാർക്കുന്നത്​. 1902 മുതല്‍ 1924 വരെ മൂന്നാറിൽ തീവണ്ടിപ്പാതയുണ്ടായിരുന്നു. തേയില കയറ്റുമതിക്കായി ബ്രിട്ടീഷുകാരാണ്​ റെയിൽപാത കൊണ്ടുവന്നത്​. ആദ്യഘട്ടത്തിൽ ഒരേയൊരു പാളം മാത്രമുള്ള മോണോ ​െറയില്‍പാതയായിരുന്നു. മൂന്നാറില്‍നിന്ന്​ തമിഴ്നാട്ടിലെ തേനിയിലെ ടോപ്പ് സ്​റ്റേഷന്‍വരെ ഒാട്ടം. കുണ്ടള വാലി ​െറയില്‍വേ എന്നാണ്​ ഇതറിയപ്പെട്ടത്​. ഇന്ത്യയിലെ ആദ്യത്തെ മോണോ​െറയില്‍ കുണ്ടളവാലിയായിരുന്നു. മുന്നിലെയും പിന്നിലെയും ചക്രങ്ങള്‍ പാളംവഴി നീങ്ങു​മ്പോള്‍ ബാലന്‍സ് ചെയ്യാന്‍ അരികിലെ വലിയ ചക്രം പാളത്തിന്​ സമാന്തരമായ ചെറിയ റോഡില്‍ കൂടി ഒാടും. കാളകളെ ഉപയോഗിച്ചായിരുന്നു ആദ്യകാലത്ത് ഇത്​ പ്രവര്‍ത്തിപ്പിച്ചിരുന്നത്. 1908ല്‍ മോണോ ​െറയില്‍ മാറി നാരോ ഗേജ് പാത വന്നതോടെ ​െട്രയിനി​െൻറ കാലമായി. ലൈറ്റ് സ്​റ്റീം ലോക്കോമോട്ടിവ് എൻജിനുപയോഗിച്ചുള്ള ​െട്രയിനായിരുന്നു ഇവിടെ സർവിസ് നടത്തിയിരുന്നത്. മൂന്നാറിനും ടോപ്പ് സ്​റ്റേഷനുമിടയിൽ മധുപ്പട്ടി, പലാര്‍ സ്​റ്റേഷനുകളും പ്രവര്‍ത്തിച്ചിരുന്നു. 1924 ജൂലൈയിൽ മൂന്നാറിൽ പെയ്​ത മഴയുടെ അളവ്​ 171.2 ഇഞ്ചായിരുന്നു. കനത്തമഴയിൽ മണ്ണിടിഞ്ഞും മരങ്ങൾ കടപുഴകിയും മാട്ടുപ്പെട്ടിയിൽ രണ്ടു മലകൾ ചേരുന്ന സ്ഥലത്ത് ഒരു ബണ്ട് തന്നെയുണ്ടായി. നിലക്കാതെ ​പെയ്ത മഴയിൽ പലയിടത്തും വെള്ളപ്പൊക്കവും ഉരുൾപൊട്ടലുമുണ്ടായി. ഒഴുകിവന്ന മണ്ണും വെള്ളവും താങ്ങാനാവാതെ മാട്ടുപ്പെട്ടിയിലെ ബണ്ട് തകർന്നതോടെ വെള്ളപ്പാച്ചിലിൽ മൂന്നാർ നഗരം തകർന്നു. റെയിൽവേ സ്​റ്റേഷനും റെയിൽപാതയും ചരിത്രം മാത്രമായി. 

ഉരുൾപൊട്ടൽ
മഴക്കാലമായാൽ ഉറവ വന്ന്​ മണ്ണ്​ ഇടിയുന്നത്​ കാണാറില്ലേ. ഇത്തരത്തിൽ വലിയൊരു പ്രദേശമാകെ വെള്ളപ്പാച്ചിലിൽ ഒലിച്ചുപോകുന്നത്​ ചിന്തിച്ചിട്ടുണ്ടോ? അത്തരത്തിലുള്ള ഉരുൾപൊട്ടൽ വാർത്തകളാണ്​ പത്രങ്ങളും ചാനലുകളും നിറയെ. കഠിനമായ മഴയിൽ ഭൂമിയിൽ സംഭരിക്കപ്പെടുന്ന ജലം അതിമർദത്താൽ പുറന്തള്ളപ്പെടുന്ന പ്രതിഭാസമാണ്​ ഉരുൾപൊട്ടൽ. താമരശ്ശേരി കട്ടിപ്പാറ കരിഞ്ചോലയിലും മലപ്പുറം നിലമ്പൂർ ചെട്ടിയംപാറയിലും ഇടുക്കി അടിമാലിയിലും കുടുംബങ്ങൾ ഒന്നടങ്കമാണ്​ ഉരുൾപൊട്ടലിൽ മണ്ണിനടിയിലായത്​. ഉയർന്ന പ്രദേശങ്ങളിലാണ്​ ഉരുൾപൊട്ടൽ സാധാരണയായി കാണാറുള്ളത്​. ഭൂമിക്കടിയിലെ കല്ലും മണ്ണും വെള്ളത്തോടൊപ്പം ശക്തമായി പുറന്തള്ളപ്പെടും. ചരിഞ്ഞ കുന്നുകള്‍ക്കുള്ളിലെ പാറകള്‍ക്ക് 55 കോടി വര്‍ഷം പഴക്കമുള്ളതാണ്. ഇതിനുമുകളിലുള്ള മണ്ണിന് 50,000 വര്‍ഷം മാത്രമേ പഴക്കമുള്ളൂ. വെള്ളം താഴു​േമ്പാൾ ഇൗ മണ്ണ്​ ഒഴുകി വരും. ഇടുക്കിയും വയനാടുമാണ്​ ഉരുൾപൊട്ടലി​െൻറ സ്​ഥിരം ഇരകൾ.  അശാസ്​ത്രീയ ഭൂവിനിയോഗ രീതികളും ക്വാറികളിലെ സ്​ഫോ ടനങ്ങളും നീർച്ചാലുകൾ മണ്ണിട്ട്​ മൂടുന്നതും ഉരുൾപൊട്ടലിന്​ കാരണമാകുന്നു. മല​ഞ്ചെരിവുകളിൽ കെട്ടിടങ്ങൾ നിർമിക്കുന്നതും പാറപൊട്ടിക്കുന്നതും റോഡ് നിർമാണവും വെള്ളത്തി​െൻറ ഒഴുക്ക്​ തടയുന്നു. ഇത്​ ഉരുൾപൊട്ടലിന്​ വഴിവെക്കും​. പേമാരി, വനനശീകരണം എന്നിവ മണ്ണിടിച്ചിലിനും കാരണമാകുന്നു. മറ്റ്​ ദുരന്തങ്ങളെ അപേക്ഷിച്ച്​ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം അത്ര എളുപ്പമല്ല. ഏത്​ നിമിഷവും മണ്ണിടിയാൻ സാധ്യതയുണ്ട്​. മീറ്ററുകളോളം ഉയരത്തിൽ മണ്ണ്​ പുതച്ച​ുപോയാൽ ഉള്ളിൽ അകപ്പെട്ടവരെ രക്ഷിക്കാൻ പാടാണ്​. മലയോര മേഖലയിലെ കുന്നുകള്‍  വെട്ടിനിരത്തിയതും ക്വാറികൾ തുടങ്ങിയതും ഇൗ ഭാഗ​െത്ത കാലാവസ്​ഥ തന്നെ മാറാനിടയാക്കി. 

ഉരുൾപൊട്ടൽ ദുരന്തങ്ങൾ
1992 ജൂൺ 19ന്​ വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ കാപ്പിക്കളത്തുണ്ടായ ഉരുള്‍പൊട്ടലില്‍ 11 പേരാണ് മരിച്ചത്. 12 വയസ്സുകാരി പ്രീതി ഒഴികെ കുടുംബത്തി​ലെ മുഴുവൻപേരും മണ്ണിനുള്ളിലായി. ഒരാഴ്​ചത്തെ പ്രയത്​നത്തിലാണ്​ കരസേന മൃതദേഹങ്ങൾ പുറത്തെടുത്തത്​. മൂലംവേലിൽ വാസുവി​െൻറ കുടുംബമാണ്​ ഒറ്റ രാത്രികൊണ്ട്​ ഇല്ലാതായത്​​. പറമ്പിലെ രണ്ട്​ വീടുകളും ഒലിച്ചുപോയി. 2001 നവംബര്‍ 10 ന് തിരുവനന്തപുരം ജില്ലയിലെ അമ്പൂരിയിൽ മലയിടിഞ്ഞ്​ കുടുംബത്തിലെ 38 പേരാണ് മരിച്ചത്. റബര്‍ കച്ചവടക്കാരനായ സി.ഡി. തോമസി​െൻറ മക​െൻറ മനസ്സമ്മതത്തിനായി വീട്ടിലെത്തിയ ബന്ധുക്കളും അയൽക്കാരുമാണ്​ ദുരന്തത്തിനിരയായത്​.