സ്കൂൾ പച്ച
ഇത്തിരി വലിയ വമ്പന്മാർ
  • അനിത എസ്​.
  • 10:55 AM
  • 29/09/2018

ഗിന്നസ്​ ബുക്കിൽ ഇടം നേടുകയെന്നത്​ അത്ര ചെറിയകാര്യമല്ല. അസാധാരണമായി എന്തെങ്കിലും ചെയ്യുന്നവരുടെ റെക്കോഡുകളാണ്​ ഗിന്നസ്​ ബുക്കിൽ രേഖപ്പെടുത്തുന്നത്​. മനുഷ്യരുടെ പേര്​ മാത്രമാണ്​ ഗിന്നസ്​ ബുക്കിൽ ഇടം പിടിച്ചിരിക്കുന്നതെന്ന്​ ധരിച്ചെങ്കിൽ നിങ്ങൾക്കുതെറ്റി. മറ്റു വിരുതന്മാരും ഇതിൽ ഇടംപിടിച്ചിട്ടുണ്ട്​. അതാരാണെന്നല്ലേ ഇപ്പോൾ ചിന്തിക്കുന്നത്​. എന്നാൽ നമുക്കവരെ പരിചയപ്പെട്ടാലോ

1. ബുൾഡോഗ്​ ഉറുമ്പ്​
‘ഒരു ഉറുമ്പ്​ കടിക്കുന്ന വേദനയേയുള്ളൂ’ എന്നു പറയാൻ വര​െട്ട. ഇൗ ഉറുമ്പ്​ കടിച്ചാൽ മരണംവരെ സംഭവിക്കാം. ലോകത്തിലെ ഏറ്റവും അപകടകാരികളായ ഉറുമ്പാണ്​ ബുൾഡോഗ്​ ഉറുമ്പ്​. ആസ്​ട്രേലിയയാണ്​ ഇവയുടെ ജന്മദേശം. ബുൾ ആൻറ്​സ്​, ഇഞ്ച്​ ആൻറ്​സ്​, സെർഗൻറ്​ ആൻറ്​സ്​, ജാക്ക്​ ജമ്പർ എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. ഉളിപോലുള്ള പല്ലു​െകാണ്ട്​ ഇവ കടിച്ചുപറിക്കുകയാണ്​ ചെയ്യുന്നത്​. വിഷം കലർന്ന ഫോമിക്​ ആസിഡ്​ ഇരയുടെ ശരീരത്തിൽ കുത്തിവെക്കും. ഇൗ ഉറുമ്പിൽ നിന്നും ഏകദേശം 30കടിയോളം ഏറ്റുകഴിഞ്ഞാൽ മനുഷ്യന്​ മരണം വരെ സംഭവിക്കാം. 

2. സ്യൂസ്​ നായ (zeus)
ഏറ്റവും ഉയരം കൂടിയ നായാണ്​ അമേരിക്കക്കാരനായ സ്യൂസ്​. ഏഴ്​ അടിയും അഞ്ച്​ ഇഞ്ചുമാണ്​ സ്യൂസി​െൻറ ഉയരം. 70.3 കിലോഗ്രാം തൂക്കവുമുണ്ടായിരുന്നു. 2011 ഒക്​ടോബർ നാലിനാണ്​ സ്യൂസ്​ ഇൗ നേട്ടം കരസ്​ഥമാക്കിയത്​. ഗ്രേറ്റ്​ ഡെയ്​ൻ ഇനത്തിൽപ്പെട്ട നായ്​ ആണിത്​. ആറുവർഷമാണ്​ ഇവയുടെ ശരാശരി ആയുസ്സ്​​. 2014 സെപ്​റ്റംബർ നാലിന്​ സ്യൂസ്​ മരിച്ചു. അഞ്ചാം വയസ്സിലാണ്​ സ്യൂസ്​ മരിച്ചത്​. അതേസമയം, ജീവിച്ചിരിക്കുന്നവയിൽ ഏറ്റവും ഉയരം കൂടിയ നായ ഫ്രെഡിയാണ്​. ബ്രിട്ടൻകാരനായ ഫ്രെഡിക്ക്​ 1.035മീറ്റർ (3അടി 4.75 ഇഞ്ച്​) ആണ്​ ഉയരം. 2016 സെപ്​റ്റംബർ 13നാണ്​ ഫ്രെഡി റെക്കോർഡ്​ നേടുന്നത്​. 

3. ആലിപ്പൂച്ച
അമേരിക്കക്കാരനായ ആലിയാണ്​ ഏറ്റവും അധികം ദൂരം ചാടിയതിൽ റെക്കോഡിട്ട പൂച്ച.  182.88 സെ.മീറ്റർ ആണ്​ ആലി ചാടിയത്​. 2013 ഒക്​ടോബർ 27നാണ്​ ആലി ഗിന്നസിൽ ഇടം പിടിക്കുന്നത്​. 

4. മെഡൂസ പെരുമ്പാമ്പ്​
അമേരിക്കക്കാരിയായ മെഡൂസ എന്ന പെരുമ്പാമ്പാണ്​ വളർത്തുന്നവയിൽ ഏറ്റവും നീളമേറിയ പാമ്പ്​. 7.67 മീറ്ററാണ്​ ഇതി​െൻറ നീളം. 2011 ഒക്​ടോബർ 12നാണ്​ മെഡൂസ ഗിന്നസ്​ ബുക്കിൽ കയറുന്നത്​. അന്ന്​ പത്തുവയസ്സുകാരിയായ മെഡൂസയെ 15 പേർ ചേർന്ന്​​ എടുത്തുനിർത്തിയാണ്​ നീളം അളന്നത്​. ഏകദേശം 18 കിലോ മാനിറച്ചി ഒറ്റയടിക്ക്​ മെഡൂസ അകത്താക്കും. മാനിനെ കൂടാതെ മുയൽ, പന്നി എന്നിവയാണ്​ ഇഷ്​ട ഭക്ഷണം. 158.8 കിലോയാണ്​ മെഡൂസയുടെ തൂക്കം.

5. ഒട്ടകപ്പക്ഷിയുടെ മുട്ട
സ്വീഡനിലെ ഒരു ഒട്ടകപ്പക്ഷിയുടെ പേരിലാണ്​ ഏറ്റവും വലിയ മുട്ട ഇട്ടതി​െൻറ റെക്കോഡ്​. ഗുന്നർ,​ കേർസ്​റ്റിൻ സഹ്​ലിൻ എന്നിവരാണ്​ ഇൗ മുട്ട കണ്ടെത്തിയത്​. 2.589 കി.ഗ്രാമാണ്​ ഇൗ മുട്ടയുടെ ഭാരം. 2008 മേയ്​ 17നാണ്​ ഇൗ മുട്ട ഗിന്നസ്​ ബുക്കിൽ കയറികൂടിയത്​.

6. അമേരിക്കൻ തത്ത
ഒരു മിനിട്ടിൽ ​35 ശീതളപാനീയ കുപ്പികൾ തുറന്ന അമേരിക്കൻ തത്തയാണ്​ സാക്​ (zac). 2012 ജനുവരി 12നാണ്​ സാക്​ ഗിന്നസ്​ ബുക്കിൽ ഇടംപിടിച്ചത്​. 

7. നീഹി കഴുത
ലോകത്തിലെ ഏറ്റവും ചെറിയ കഴുതയാണ്​ നീഹി. അമേരിക്കയാണ്​ ജന്മദേശം. 2011 ജൂലൈ 26നാണ്​ നീഹി ഗിന്നസിൽ കയറിയത്​. നീഹിക്ക്​ വെറും 64.​2 സെ.മീ മാത്രമേ ഉയരമുളളൂ. 2007 ഒക്​ടോബർ രണ്ടിന്​ ജനിച്ചപ്പോൾ ഉയരം വെറും 41.9 സെ.മീ മാ​ത്രം. 

8. വലിയ കാള​ക്കൊമ്പ്​
ഇന്ത്യയിലെ ഗോപാൽ എന്ന കാളയുടെ കൊമ്പിനാണ്​ ഏറ്റവും നീളം കൂടുതൽ. 2002 ആഗസ്​റ്റ്​ 21നാണ്​ ഗോപാൽ​ റെക്കോഡ്​ സ്വന്തമാക്കുന്നത്​. 14 മീറ്റർ(4 അടി 7 ഇഞ്ച്​) ആണ്​ ഇതി​െൻറ ​െകാമ്പി​െൻറ നീളം. 

9. ബിനി മുയൽ
മനുഷ്യ​െന പോലെതന്നെ അസാധ്യമെന്ന കാര്യങ്ങൾ ചെയ്​ത്​ ഗിന്നസ്​ ​​െറക്കോഡ്​സി​ൽ ഇടംനേടിയ ജീവികളുമുണ്ട്​. അതിലൊരാളാണ്​ ഇത്തിരിക്കുഞ്ഞനായ ബിനി മുയൽ.  ആളൊരു മികച്ച കായികതാരമാണ്​. തുടർച്ചയായി ഏഴുതവണ ബാസ്​കറ്റ്​ ബോൾ ഒരു മിനിട്ടിനുള്ളിൽ ബാസ്​കറ്റിലിട്ടാണ്​ ബിനി റെക്കോഡിൽ ഇടം പിടിച്ചത്​. യു.എസ്​.എക്കാരിയായ ഷാസ്​ അസറാണ്​ ബിനിയുടെ ഉടമസ്​ഥൻ. 2016 ഒക്​ടോബർ 31നാണ്​ ബിനി ഇൗ ​നേട്ടം കരസ്​ഥമാക്കിയത്​. ഇസ്രായേലാണ്​ ബിനിയുടെ സ്വദേശം. 

10. നിയോ നായ്​
ജന്തുലോ​കത്തിലെ കായിക ലോകത്ത്​ വേഗതയിലും കരുത്തിലും മുന്നിട്ടുനിൽക്കുന്നവനാണ്​ നിയോ നായ്​. 8.58 സെക്കൻഡിൽ 10 വളയങ്ങളാണ്​ ഇൗ മിടുക്കൻ ചാടിക്കടന്നത്​. യു.കെയാണ്​ നിയോയുടെ സ്വദേശം. യു.കെയിലെ സ്​റ്റീഫൻ ബെയ്​ലിയാണ്​ നിയോ​യുടെ  ഉടമസ്​ഥൻ. 2016 ജൂലൈ 27നാണ്​ ഗിന്നസ്​ റെക്കോഡ്​സിൽ നിയോ കയറിപ്പറ്റുന്നത്​.