സ്കൂൾ പച്ച
ഇങ്ങനെയൊരു കാലം...
 • എം. അരുൺ
 • 11:46 AM
 • 19/19/2018

മഴ പെയ്യുമോ? ശങ്കരേട്ടൻ ആശങ്കപ്പെടുകയാണ്. കൃഷിക്ക് വെള്ളം നനക്കണം, പാവലും പടവലവും ഉണങ്ങിക്കഴിഞ്ഞു. വാഴക്കൂമ്പുകൾക്ക് വാട്ടം തുടങ്ങിയിട്ടുണ്ട്. ഒന്നര കിലോമീറ്ററിനപ്പുറത്തുനിന്ന് ചുമന്നാണ് വെള്ളമെത്തിക്കുന്നത്. കത്തിയാളുന്ന സൂര്യനെ കൈവെച്ചു മറച്ച് ഒന്നുകൂടി നോക്കിയശേഷം ആഞ്ഞ് ശ്വാസംവലിച്ച് ശങ്കരേട്ടൻ കലവുമെടുത്ത് നടന്നു. ശങ്കരേട്ടൻ ഒരാളല്ല, അദ്ദേഹത്തെപ്പോലെ നിരവധി പേരുണ്ട് കാലം തെറ്റിയും തെറ്റിച്ചും മാറിയ കാലാവസ്ഥക്കിടയിൽപെട്ട് നട്ടംതിരിയുന്നവർ. പെരുമഴയിരമ്പലിന് കാതോർക്കാൻ പൊള്ളുന്ന വെയിലിനെ കൂട്ടുപിടിച്ചവർ. അതേ, ഇതാണിവിടെ കാലാവസ്ഥ അല്ലെങ്കിൽ ഇൗ കാലത്തി​െൻറ അവസ്ഥ.
 

വേനല്‍ക്കാലത്ത് ചൂടും ശീതകാലത്ത് തണുപ്പും അനുഭവപ്പെടുന്നു. ഒരു നിശ്ചിത കാലയളവില്‍ അനുഭവപ്പെടുന്ന ദൈനംദിന ശീതോഷ്ണത്തി​െൻറ ശരാശരിയാണ് ആ പ്രദേശത്തി​െൻറ കാലാവസ്ഥ​. വൃഷ്​ടി, സൂര്യപ്രകാശം, കാറ്റ്, നീരാവി, ഊഷ്മാവ് എന്നീ ഘടകങ്ങളാണ് ഒരു പ്രദേശത്തി​െൻറ കാലാവസ്ഥയെ നിർണയിക്കുന്നത്. 
ഒരു ദിവസത്തി​െൻറ ശീതോഷ്ണസ്ഥിതിയില്‍ പെട്ടെന്ന് പ്രകടമായ വ്യത്യാസങ്ങള്‍ ദൃശ്യമാകാം. എന്നാല്‍, ഒരു പ്രദേശത്തി​െൻറ കാലാവസ്ഥയില്‍ മാറ്റങ്ങളുണ്ടാകുന്നത് ക്രമേണയായിരിക്കും, വളരെ പ്രകടമായിരിക്കുകയുമില്ല. കഴിഞ്ഞ 150^200 വര്‍ഷങ്ങളില്‍ അസാധാരണ വേഗത്തിലാണ് കാലാവസ്ഥ വ്യതിയാനം സംഭവിക്കുന്നത്. പ്രകടമായ ധ്രുതഗതിയിലുള്ള കാലാവസ്ഥ വ്യതിയാനത്തിനു കാരണം മനുഷ്യ​െൻറ പ്രകൃതിയിലുള്ള അനിയന്ത്രിതമായ ഇടപെടലുകളാണ്.

കാലാവസ്ഥ വ്യതിയാനത്തി​െൻറ കാരണങ്ങള്‍
കാലാവസ്ഥ വ്യതിയാനത്തെ പ്രകൃതിയുമായി ബന്ധപ്പെട്ടത്, മനുഷ്യനിർമിതം എന്നിങ്ങനെ തിരിക്കാം.

പ്രകൃതിസംബന്ധ കാരണങ്ങള്‍
കാലാവസ്ഥ വ്യതിയാനത്തിന് കാരണമാകുന്ന പ്രകൃതിസംബന്ധമായ പല ഘടകങ്ങളുണ്ട്. ഭൂഖണ്ഡങ്ങളുടെ തള്ളല്‍/വലിവ് (continental drift) ഉണ്ടാക്കുന്ന ചലനങ്ങള്‍, അഗ്​നിപർവതങ്ങള്‍, സമുദ്രത്തിലെ ജലപ്രവാഹങ്ങള്‍, ഭൂമിയുടെ ചരിവ് തുടങ്ങിയവ ചില പ്രധാന ഘടകങ്ങളാണ്.

ഭൂഖണ്ഡങ്ങളുടെ സ്ഥാനചലനം
ഇന്ന് നാം കാണുന്ന ഭൂഖണ്ഡങ്ങള്‍ നിലവില്‍വന്നത് ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ്​ ഭൂഭാഗങ്ങള്‍ മന്ദഗതിയില്‍ അടര്‍ന്നുമാറിയതു മൂലമാണ്. ഭൂഭാഗങ്ങളാല്‍ ആകൃതിവ്യത്യാസം സംഭവിക്കുമ്പോള്‍, സമുദ്രങ്ങളിലെ പ്രവാഹവും കാറ്റി​െൻറ ഗതിയും അതനുസരിച്ച് മാറുന്നു. ഇത് കാലാവസ്ഥയെയും മാറ്റുന്നു. 
അഗ്​നിപര്‍വതങ്ങള്‍
ഒരു അഗ്​നിപർവതം പൊട്ടിത്തെറിക്കുമ്പോള്‍ വന്‍‌തോതില്‍ സള്‍ഫര്‍ ഡയോക്സൈഡ് വാതകം, ബാഷ്പം, പൊടിപടലങ്ങള്‍, ചാരം തുടങ്ങിയവ അന്തരീക്ഷത്തില്‍ വ്യാപിക്കുന്നു. അതുമൂലം ഉണ്ടാകുന്ന വാതകങ്ങളും ചാരവും കാലാവസ്ഥയില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ ദൂരവ്യാപകമാകുന്നു. ഇത്​ ഭൂമിയില്‍ പതിക്കുന്ന സൂര്യരശ്മിയെ ഭാഗികമായി തടയുന്നതിനും അങ്ങനെ ഭൂമിയിലെ വേനലിനെയും ശൈത്യത്തെയും നിയന്ത്രിക്കുന്നതിനും കാരണമാകുന്നു.
ഭൂമിയുടെ ചരിവ്
ഭൂമിയുടെ ഭ്രമണപഥത്തില്‍, ലംബാവസ്ഥയില്‍നിന്ന്​ 23.5 ഡിഗ്രി ചരിഞ്ഞ അവസ്ഥയിലാണ് ഭൂമി സ്ഥിതിചെയ്യുന്നത്. ഭൂമിയില്‍ അനുഭവപ്പെടുന്ന ഋതുഭേദങ്ങളുടെ തീക്ഷ്​ണതക്ക് കാരണം ഇങ്ങനെയുള്ള ചരിവാണ്. ചരിവ് കൂടിയാല്‍ വേനലില്‍ ചൂട് വീണ്ടും കൂടുകയും ശൈത്യം കൂടുതല്‍ കഠിനമാവുകയും ചെയ്യും. ചരിവ് കുറഞ്ഞ സമയം വിപരീതഫലമായിരിക്കും.
സമുദ്രത്തിലെ ജലപ്രവാഹങ്ങള്‍
ഭൂമിയിലെ കാലാവസ്ഥയെ നിയന്ത്രിക്കുന്ന ഒരു പ്രധാന ഘടകം സമുദ്രത്തിലെ ജലപ്രവാഹങ്ങളാണ്. ഭൂമിയുടെ ഉപരിതലത്തില്‍ 71 ശതമാനം സമുദ്രത്താല്‍ ചുറ്റപ്പെട്ടിരിക്കുന്നു. സമുദ്രങ്ങൾ സൂര്യതാപത്തെ സാധാരണ ഭൂതലത്തെക്കാള്‍ രണ്ടു മടങ്ങ് കൂടുതല്‍ ആഗിരണം ചെയ്യുന്നു.

മനുഷ്യനിർമിത കാരണങ്ങള്‍
ഭൂമിയില്‍ ഊർജം ലഭിക്കുന്നത് സൂര്യനില്‍നിന്നാണ്. ഭൂമിയിലേക്ക് പ്രവഹിക്കുന്ന സൂര്യരശ്മികള്‍ 30 ശതമാനത്തോളം അന്തരീക്ഷത്തില്‍തന്നെ ചിതറി ലയിക്കുന്നുണ്ട്. കുറെ ഊർജം സമുദ്രം ഉള്‍‌പ്പെടെയുള്ള പ്രതിഫലനത്തി​െൻറ ഫലമായി വീണ്ടും അന്തരീക്ഷത്തിലെത്തുന്നു. എന്നാല്‍, കാര്‍ബണ്‍ ഡൈഓക്സൈഡ്, മീഥേന്‍, നൈട്രൈഡ് ഓക്സൈഡ്, ബാഷ്പങ്ങള്‍ എന്നിവയുടെ സാന്നിധ്യം അന്തരീക്ഷത്തില്‍ ഒരു വിതാനം രൂപപ്പെടുത്തി, പ്രസ്തുത ഊർജത്തെ അന്തരീക്ഷത്തില്‍തന്നെ തടഞ്ഞുനിർത്തുന്നുണ്ട്. ഈ വാതകങ്ങളെ ഗ്രീന്‍ഹൗസ് വാതകങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നു. ഈ പ്രവ                                                     ര്‍ത്തനത്തിലൂടെ ഭൂമിയിലെ താപനില നിലനിര്‍ത്തുന്നതാണ്​ ‘ഗ്രീന്‍ഹൗസ് ഇഫക്​ട്​’. ഈ അനുഭവത്തെ ആദ്യമായി സാക്ഷ്യപ്പെടുത്തിയത് ജീന്‍- ബാപ്​റ്റിസ്​റ്റ്​ ഫൂറിയര്‍ എന്ന ഫ്രഞ്ച് ശാസ്ത്രജ്ഞനാണ്. ഒരു സാധാരണ കൃഷിക്കാര​െൻറ ഗ്രീന്‍ഹൗസ് പോലെ ത്തന്നെ, അതിനോട് സാദൃശ്യമുള്ള പ്രവര്‍ത്തനങ്ങള്‍ അന്തരീക്ഷത്തിലും നടക്കുന്നുവെന്ന് ബോധ്യപ്പെടുത്തിയത് ഈ ശാസ്ത്രജ്ഞനാണ്. കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ വർധന, ഭൂമിയുടെ ഉപയോഗത്തിലുണ്ടാകുന്ന മാറ്റങ്ങള്‍, അന്തരീക്ഷത്തില്‍ മീഥേൻ, നൈട്രസ് ഓക്സൈഡ് എന്നിവയുടെ ഉയർച്ച എന്നിവയെല്ലാം കാലാവസ്​ഥയെ തകിടംമറിക്കുന്നു. വ്യവസായിക മേഖലയാകട്ടെ, ക്ലോറോഫ്ലൂറോ കാര്‍ബൺ പോലുള്ള രാസപദാർഥങ്ങളും തുറന്നുവിടുന്നുണ്ട്. 

വ്യതിയാനം

 • കല്‍ക്കരി, പെട്രോള്‍ തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ
 • വൃക്ഷങ്ങള്‍ വെട്ടിമുറിക്കുന്നതിലൂടെ
 • പ്ലാസ്​റ്റിക്​ പോലെ, ജീർണിച്ച് നശിക്കാത്ത സാധനങ്ങള്‍ ഉപയോഗശൂന്യമായി മാലിന്യരൂപത്തില്‍ അന്തരീക്ഷത്തില്‍ തള്ളുമ്പോള്‍.
 • രാസവളങ്ങളുടെയും കീടനാശിനികളുടെയും വിവേചനരഹിതമായ ഉപയോഗത്തിലൂടെ.

കാലാവസ്ഥ വ്യതിയാനം എങ്ങനെ ബാധിക്കുന്നു?

19ാം നൂറ്റാണ്ടിലേതിനെ അപേക്ഷിച്ച്, ഭൂമിയിലെ ഉപരിതല താപനില വർധിച്ചുകൊണ്ടിരിക്കുകയാണ്​​. 

കൃഷി
ജനസംഖ്യ വർധന ഭക്ഷണ സാധനങ്ങളുടെ ആവശ്യത്തെയും വർധിപ്പിക്കുന്നു. ഇത് പ്രകൃതി വിഭവങ്ങളുടെ മേലുള്ള അമിത ചൂഷണത്തിനും കാരണമാകുന്നു. കാലാവസ്ഥ വ്യതിയാനം കാര്‍ഷിക ഉൽപാദനത്തെയും ബാധിക്കുന്നുണ്ട്. താപനിലയിലും വര്‍ഷപാതത്തിലും ഉണ്ടാകുന്ന വ്യത്യാസങ്ങള്‍ കൃഷിയെ പ്രത്യക്ഷമായി ബാധിക്കുമ്പോള്‍ മണ്ണി​െൻറ ഗുണം/വീര്യം, കീടങ്ങള്‍, സസ്യരോഗങ്ങള്‍ എന്നിവയിലൂടെ പരോക്ഷമായും ബാധിക്കുന്നതാണ്. വർധിച്ചുവരുന്ന താപനില, അതിവര്‍ഷവും വെള്ളപ്പൊക്കവും, വരള്‍ച്ച എന്നിവയും കാര്‍ഷികോൽപാദനത്തെ ദോഷകരമായി ബാധിക്കുന്നതുതന്നെയാണ്.

ആഗോള താപനം
താപനിലയുടെ ഉയര്‍ച്ച വര്‍ഷതാപത്തെ ബാധിക്കുന്നു. ഇത്​ വരള്‍ച്ചക്കും വെള്ളപ്പൊക്കത്തിനും കാരണമാകുന്നു. ചൂടുകാരണം ധ്രുവപ്രദേശത്തെ മഞ്ഞുപാളികള്‍ ഉരുകിക്കൊണ്ടിരിക്കുകയാണ്​. ഇത്​ സമുദ്രജല നിരപ്പ്​ കൂട്ടുന്നു. അതുതന്നെയാണ്​ കാലാവസ്ഥ വ്യതിയാനത്തി​െൻറ ഒരു പ്രധാന ഫലം. തീരപ്രദേശങ്ങളെ ഇത് ക്ഷതങ്ങളേൽപിക്കും; ഭൂമി വെള്ളത്തിനടിയിലേക്ക്​ പതിയെ പൊയ്​ക്കാണ്ടിരിക്കുകയാണെന്നർഥം. തീരപ്രദേശങ്ങളിലെ കൃഷിയെയും കുടിവെള്ള സ്രോ തസ്സുകളെയുമെല്ലാം സമുദ്രനിരപ്പി​െൻറ വർധന വല്ലാതെ ബാധിക്കും. അൻറാർട്ടിക്കയിൽ​ മഞ്ഞുമലകളുടെ ഉരുക്കം വ്യാപകമായി തുടങ്ങിയിരിക്കുന്നു. പെൻഗ്വിനുകളടക്കമുള്ള വലിയൊരു പറ്റം ജീവികളുടെ ആവാസവ്യവസ്​ഥയും ഇതിലൂടെ തകിടം മറിയുന്നു.

ആരോഗ്യം
ആഗോള താപവർധന മനുഷ്യന് ആരോഗ്യ പ്രശ്നങ്ങളുമുണ്ടാക്കുന്നുണ്ട്​. ശരീരത്തിലെ ജലാംശം വാര്‍ന്നുപോകുന്ന അവസ്ഥ (dehydration) ഇന്ന്​ നിത്യസംഭവമാണ്​. പകര്‍ച്ചവ്യാധികളുടെ വർധന, പോഷകാഹാരങ്ങളുടെ ദൗർലഭ്യം, പൊതുജനാരോഗ്യ മേഖലയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ദുർബലപ്പെടുന്ന അവസ്​ഥ തുടങ്ങിയവയെല്ലാം കാലാവസ്​ഥ വ്യതിയാനത്തി​െൻറ ഫലങ്ങളിൽപെടും.

വനം– വന്യജീവി
കാലാവസ്ഥ വ്യതിയാനം വേഗത്തില്‍ സംഭവിച്ചാല്‍, ജീവജാലങ്ങളിലെ പല ഇനങ്ങള്‍ക്കും വംശനാശം സംഭവിക്കാം എന്നത് ഒരു യാഥാർഥ്യമാണ്. 

ശ്രദ്ധിക്കാം

 • പുനഃസ്​ഥാപിക്കാൻ കഴിയാത്ത ഇന്ധനങ്ങളുടെ ഉപയോഗം കുറക്കുക.
 • സൗരോർജം, കാറ്റില്‍നിന്നുള്ള ഊർജം തുടങ്ങിയവ കൂടുതല്‍ ഉപയോഗപ്പെടുത്തുക.
 • മരങ്ങള്‍ മുറിക്കാതിരിക്കുക, കൂടുതല്‍ മരങ്ങള്‍ നട്ടുവളര്‍ത്തുക.
 • പ്ലാസ്​റ്റിക്​ പോലുള്ള അജീർണ വസ്തുക്കളുടെ വിവേചനമില്ലാതെയുള്ള ഉപയോഗം ഒഴിവാക്കുക.

വെതറും ക്ലൈമറ്റും (weather & climate)
വെതർ (weather), ക്ലൈമറ്റ് (climate) എന്നീ ഇംഗ്ലീഷ് പദങ്ങൾ നമ്മൾ പൊതുവെ ഒരേ അർഥത്തിൽ ഉപയോഗിക്കാറുണ്ടെങ്കിലും വിശാലമായ പഠനത്തി​െൻറ ഭാഗമായി ഇതിനെ ശാസ്​ത്രലോകം തരംതിരിക്കുന്നുണ്ട്. താപനിലയിലെ മാറ്റം, മഴ എന്നിങ്ങനെയുള്ള ദൈനംദിന മാറ്റങ്ങളെയാണ് വെതർ അഥവാ ദിനാന്തരീക്ഷ സ്​ഥിതി എന്ന വാക്കുകൊണ്ട് വിശദീകരിക്കുന്നത്. ദീർഘനാളുകളെടുത്ത് സംഭവിക്കുന്ന മാറ്റങ്ങളെയാണ് ക്ലൈമറ്റ് (കാലാവസ്​ഥ) എന്ന വാക്കുകൊണ്ട് അർഥമാക്കുന്നത്. മലയാളത്തിൽ പൊതുവെ രണ്ടിനും കാലാവസ്​ഥ എന്നുതന്നെയാണ് പറയാറുള്ളത്. 

ലോക കാലാവസ്ഥ ദിനം^ മാർച്ച് 23
1873ൽ വിയനയിൽ നടന്ന അന്താരാഷ്​ട്ര മീറ്റിയറോളജി സമ്മേളനത്തിലാണ് ഇൻറർനാഷനൽ മീറ്റിയറോളജിക്കൽ ഒാർഗനൈസേഷൻ (IMO) രൂപവത്​കരിക്കുന്നത്. 1950 മാർച്ച്​ 23ന്​ ഇത്​ വേൾഡ്​ മീറ്റിയറോളജിക്കൽ ഒാർഗനൈസേഷൻ (WMO) ആയി മാറി. പിന്നീട്​ ഇൗ സംഘടന യു.എന്നി​െൻറ കാലാവസ്​ഥ ഏജൻസിയായി മാറുകയും 1961 മുതൽ എല്ലാ വർഷവും മാർച്ച്​ 23ന്​ ലോക കാലാവസ്​ഥ ദിനമായി ആചരിക്കാൻ തീരുമാനിക്കുകയും ചെയ്​തു. ജനീവയാണ് ഇൗ സംഘടനയുടെ ആസ്ഥാനം. അന്താരാഷ്​ട്ര തലത്തിൽ കാലാവസ്ഥ^ഭൂമി സംബന്ധമായ പ്രശ്ന പരിഹാരങ്ങൾക്ക് രാജ്യങ്ങൾ തമ്മിലുള്ള പിന്തുണയും സഹകരണവും ഉറപ്പുവരുത്തുകയെന്നതാണ് സംഘടനയുടെ പ്രധാന ല‍ക്ഷ്യം. കാലാവസ്​ഥ ദിനവുമായി ബന്ധപ്പെട്ട്​ വിവിധ സമ്മേളനങ്ങൾ, സിമ്പോസിയങ്ങൾ, പ്രദർശനങ്ങൾ തുടങ്ങിയവയും സംഘടിപ്പിക്കപ്പെടുന്നുണ്ട്​. ഒാരോ വർഷവും വിവിധ വിഷയങ്ങളിലാണ്​ കാലാവസ്​ഥദിനം ആചരിക്കാറുള്ളത്​. ‘Weather- ready, climate- smart’ എന്നതാണ്​ ഇത്തവണത്തെ വിഷയം.

പാരിസ്​ ഉച്ചകോടി
ആഗോള താപനം കുറക്കാൻ ലക്ഷ്യമിട്ട് പാരിസ്​ ഉടമ്പടിയിൽ 2015 ഡിസംബർ 12നാണ് വിവിധ രാജ്യങ്ങൾ ഒപ്പുവെക്കുന്നത്. 2020ഓടെ ആഗോള താപനം രണ്ടു ഡിഗ്രി സെൽഷ്യസ്​ ആയി കുറക്കണമെന്നാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, അതുകഴിഞ്ഞ് ഒരുവർഷം കഴിഞ്ഞിട്ടും ആഗോള താപന നിരക്ക് വർധിച്ചതല്ലാതെ ലോക പരിസ്​ഥിതിക്ക് കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. അതിന് പിറകെ റുവാണ്ടയിലെ കിഗാലിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ഹരിതഗൃഹവാതകങ്ങളുടെ തോത് ഗണ്യമായി കുറക്കാൻ രാജ്യങ്ങൾ ധാരണയിലെത്തിയിരുന്നു. കരാർ വ്യവസ്​ഥകൾ പാലിക്കാൻ കഴിഞ്ഞാൽ ആഗോള താപനം ഗണ്യമായി കുറക്കാനാകുമെന്നാണ് പരിസ്​ഥിതി സംഘടനകളുടെ വിലയിരുത്തൽ. എന്നാൽ, ഏതൊക്കെ രാജ്യങ്ങൾക്ക് തീരുമാനം നടപ്പാക്കാൻ കഴിയുമെന്നു നാം കണ്ടറിയണം. 

 ഉച്ചകോടികൾക്ക് എന്തു സംഭവിക്കുന്നു?
കാലാവസ്​ഥ വ്യതിയാനം സംബന്ധിച്ച അന്താരാഷ്​ട്ര സമ്മേളനങ്ങൾ നടക്കാൻ തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടോളമായെങ്കിലും ഇവയിൽ ഉറച്ച തീരുമാനങ്ങളെടുക്കുകയോ പ്രായോഗികമായ കർമപരിപാടികൾ ആവിഷ്കരിക്കുകയോ ചെയ്യാറില്ല. കാലാവസ്​ഥ വ്യതിയാനത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുക്കാനും വ്യതിയാനം തടയുന്നതിനും വേണ്ടി ആത്മനിയന്ത്രണം പാലിക്കാനും വൻകിട രാഷ്​ട്രങ്ങൾ തയാറല്ല എന്നതാണ് കാരണം. 
അന്ധമായ മുതലാളിത്ത മുന്നേറ്റത്തിെൻറ അനിവാര്യമായ ഉപോൽപന്നമാണ് ആഗോള താപനം. അമേരിക്കയുടെ നേതൃത്വത്തിലുള്ള വൻകിട വികസിത വ്യവസായ രാഷ്​ട്രങ്ങളാണ് അനിയന്ത്രിതമായി ഹരിതഗൃഹവാതകം ഉൽപാദിപ്പിക്കുന്നത്. ലോകത്ത് മൊത്തം കാർബൺ ഡൈഓക്സൈഡിെൻറ 56 ശതമാനവും അമേരിക്ക, ചൈന എന്നീ രാജ്യങ്ങളിൽനിന്നാണ് പുറന്തള്ളുന്നത് എന്നാണ് ശാസ്​ത്രീയമായ വെളിപ്പെടുത്തൽ. അതിെൻറ ദുരിതം ഏറെ അനുഭവിക്കേണ്ടിവരുന്നത് മഹാഭൂരിപക്ഷം വരുന്ന അവികസിത^വികസ്വര രാഷ്​ട്രങ്ങളാണ്. 
വികസിത രാജ്യങ്ങളിലെ മലിനീകരണം ഏറ്റവുമധികം പ്രയാസം സൃഷ്​ടിക്കുന്നത് വികസ്വര രാജ്യങ്ങൾക്കാണ്. മലിനീകരണവും അന്തരീക്ഷ സാന്ദ്രതയും കുറഞ്ഞ പ്രദേശങ്ങളിലേക്ക് ഈ വിഷവാതകങ്ങൾ കടന്നുചെല്ലുന്നുവെന്നും അത് ഇത്തരം രാജ്യങ്ങളിൽ വൻ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്​ടിക്കുന്നുവെന്നും പഠനങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
ആഗോള താപനം കുറക്കുന്നതിനുള്ള ദൗത്യം ലോ കമാകെ ഒറ്റക്കെട്ടായി ഏറ്റെടുക്കേണ്ട ഒന്നാണ്. വികസിത രാജ്യങ്ങളും വികസ്വരരാജ്യങ്ങളും ഒരുപോലെ കൈകോർത്താലേ ആഗോള താപനമെന്ന മഹാവിപത്തിനെ ചെറുക്കാനാവൂ.