സ്കൂൾ പച്ച
ആശാൻ ആശയ ഗംഭീരൻ
  • ടി.പി സുരേഷ്​ കുമാർ
  • 02:44 PM
  • 27/27/2017
തോന്നക്കലിലെ കുമാരനാശാൻ സ്​മാരകം

മണിപ്രവാള സംസ്​കാരത്തി​െൻറ ഇരുണ്ട കാലഘട്ടത്തിനുപിറകെ അധ്യാത്​മികതയുടെ സന്ദേശം​െകാണ്ടുവന്ന എഴുത്തച്ഛ​െൻറ വരവുപോലെയാണ്​ കുമാരനാശാ​െൻറ വരവും. ‘കാൽപനികതയുടെ ശുക്രനക്ഷത്രം’ എന്നാണ്​ ആശാൻ അറിയപ്പെടുന്നത്​. മലയാള കവിതയുടെ ഭാവമണ്ഡലത്തിൽനിന്നും ആശാൻ ആവിഷ്​കരിച്ച വിപ്ലവം കവിതയെ സ്​നേഹത്തിലേക്ക്​ തിരിച്ചുവിട്ടു എന്നതാണ്​. ക്ലാസിക്​ പാരമ്പര്യത്തിൽ അടിയുറച്ച ഉള്ളൂരും അതിനെ കടന്നുപോയ ആശാനും തമ്മിൽ വളരെ അടുപ്പമുണ്ടായിരുന്നു.
മലയാളകവിതയുടെ കാൽപനിക വസന്തത്തിനു തുടക്കംകുറിച്ച കവിയാണ് എൻ. കുമാരനാശാൻ (ഏപ്രിൽ 12, 1873 – ജനുവരി 16, 1924). ആശാെൻറ കൃതികൾ കേരളീയ സാമൂഹികജീവിതത്തിൽ പരിവർത്തനങ്ങൾ വരുത്താൻ സഹായകമായി. ആധുനിക കവിത്രയത്തിലൊരാളുമാണ് കുമാരനാശാൻ. ആശയ ഗാംഭീര്യം, സ്​നേഹ ഗായകൻ എന്നിവ അ​ദ്ദേഹത്തിെൻറ വിശേഷണങ്ങളാണ്. 1922ൽ മദ്രാസ്​ സർവകലാശാലയിൽ  അന്നത്തെ വെയിൽസ്​ രാജകുമാരൻ ആശാന് മഹാകവി സ്ഥാനവും പട്ടും വളയും സമ്മാനിച്ചു. അങ്ങനെ മഹാകാവ്യമെഴുതാതെതന്നെ മഹാകവിപട്ടം ലഭിച്ച കവികൂടിയായി​ ആശാൻ.

ബാല്യം
1873 ഏപ്രിൽ 12ന് ചിറയിൻകീഴ് താലൂക്കിൽ അഞ്ചുതെങ്ങ് കായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിലാണ് ആശാൻ എന്ന കുഞ്ഞു ‘കുമാരു’ ജനിച്ചത്. അച്ഛൻ നാരായണൻ പെരുങ്ങാടി. അമ്മ കാളിയമ്മ. പുരാണേതിഹാസങ്ങളിലൊക്കെ അവർക്ക് തികഞ്ഞ അവഗാഹമുണ്ടായിരുന്നു. കുസൃതിയായ കുമാരുവിനെ അടക്കി നിർത്താൻ അമ്മയുടെ പൊടിക്കൈയായിരുന്നു പുരാണകഥ പറയൽ. അച്ഛനെപോലെ വലുതാകുമ്പോൾ താനും കവിതകൾ എഴുതുമെന്ന് കൊച്ചു കുമാരു പറയുമായിരുന്നു. ഒമ്പതു മക്കളുള്ള കുടുംബത്തിലെ രണ്ടാമത്തെ മകനായിരുന്നു കുമാരു. കുമാരുവിനു കഥകളിയിലും ശാസ്​ത്രീയ സംഗീതത്തിലും ഉള്ള താൽപര്യം അച്ഛനിൽനിന്നു ലഭിച്ചതാണ്​.
കുമാരുവിനെ കൂടുതൽ പഠിപ്പിക്കണമെന്ന് അച്ഛന് ആഗ്രഹമുണ്ടായിരുന്നെങ്കിലും വലിയ തുക കൊടുത്ത് പഠിപ്പിക്കാൻ അന്നത്തെ സാമ്പത്തിക ചുറ്റുപാട് അനുവദിച്ചിരുന്നില്ല. ശ്രീനാരായണഗുരുവുമായി പരിചയപ്പെട്ടത് ആശാെൻറ ജീവിതത്തിലെ വഴിത്തിരിവായി. ഒരിക്കൽ കുമാരു സുഖമില്ലാതെ കിടന്ന അവസരത്തിൽ അച്ഛൻ അഞ്ചുതെങ്ങ് ശ്രീ ജ്ഞാനേശ്വര ക്ഷേത്രത്തിൽ വിശ്രമിക്കുകയായിരുന്ന ശ്രീനാരായണഗുരുവിനെ അഞ്ചുതെങ്ങ് കായിക്കരയിലെ വീട്ടിൽ വിളിച്ചു കൊണ്ടുവന്നു. ആദ്യ കാഴ്ചയിൽതന്നെ ആ മഹായോഗിയും കുമാരുവും പരസ്​പരം ആത്മീയബന്ധത്താൽ ആകൃഷ്​ടരായി. കുമാരുവിെൻറ സ്​തോത്രകവിതകൾ ഗുരുവിനെ അത്യധികം ആകർഷിച്ചു. ശൃംഗാരകവിതകളുടെ രചനകളിൽ ഇനി മുഴുകരുതെന്ന് ഗുരു കുമാരുവിനെ ഉപദേശിച്ചു. ജീവിതകാലം മുഴുവൻ നീണ്ടുനിന്നൊരു സുദൃഢമായ ബന്ധത്തിെൻറ തുടക്കമായിരുന്നു അത്.
ശ്രീനാരായണഗുരു ത​െൻറ ശിഷ്യനെ ഉപരിപഠനത്തിനയക്കാൻ തീരുമാനിച്ചു. അതിനായി ബംഗളൂരുവിൽ ജോലി നോക്കിയിരുന്ന ഡോ. പൽപുവിനെ ചുമതലപ്പെടുത്തി. ഡോ. പൽപുവാണ് ബംഗളൂരുവിലെയും കൊൽക്കത്തയിലെയും ആശാെൻറ വിദ്യാഭ്യാസത്തിനുവേണ്ട സഹായങ്ങളെല്ലാം ചെയ്തത്. കൊൽക്കത്തയിലെ ജീവിതകാലം ഭൂരിഭാഗം പഠനത്തിനും ഗ്രന്ഥപാരായണത്തിനുമായി ആശാൻ ചെലവഴിച്ചു.
ശ്രീനാരായണഗുരുവി​െൻറ ആജ്ഞാനുസാരം കൊൽക്കത്തയിലെ വിദ്യാഭ്യാസം അവസാനിപ്പിച്ച് കുമാരനാശാൻ അരുവിപ്പുറത്ത് മടങ്ങിയെത്തി. ‘‘ഞാനും നിങ്ങളും ശ്രീനാരായണ ഗുരുസ്വാമിയും തീയ്യസമുദായത്തിലെ അംഗങ്ങളാണ്, ഞങ്ങളാരും കുരുതി കഴിക്കാനും പൂരം തുള്ളാനും പോകാറില്ല. നമ്മളെപ്പോലെ അനേകായിരം ആളുകൾ വേറെയും ഉണ്ട്. അവരും അതിനു 
പോകാറില്ല. ഒരേ മതം അനുഷ്ഠിക്കുന്ന ആളുകൾ അസംഖ്യങ്ങളായിരിക്കും. അവരുടെയെല്ലാം നടപടികൾ ഒന്നുപോലെ ഇരുന്നുവെന്ന് ഒരിടത്തും വരുന്നതല്ല. അതിന് സമുദായ സ്ഥിരതയെയല്ലാതെ മതത്തെ കുറ്റംപറയുന്നതു ശരിയുമല്ല. അങ്ങനെയുള്ള കുറ്റങ്ങളെ തിരുത്തേണ്ടതു സമുദായനേതാക്കളുടെ ജോലിയുമാകുന്നു.’’ ^എന്നതായിരുന്നു കവിയുടെ സാമുദായിക കാഴ്​ചപ്പാട്​. 44ാം വയസ്സിലായിരുന്നു വിവാഹം. ഭാര്യയുടെ പേരു ഭാനുമതിയമ്മ. 

ആശാെൻറ രചനകൾ
വീണപൂവ്: 1907 ഡിസംബറിലാണ് ആശാൻവീണപൂവ്, മിതവാദി പത്രത്തിൽ പ്രസിദ്ധീകരിച്ചത്. മലയാള കാവ്യാന്തരീക്ഷത്തിൽ തികച്ചും നൂതനമായൊരു അനുഭവമായിരുന്നു വീണപൂവ് എന്ന ഖണ്ഡകാവ്യം.
നളിനി: ആശാൻ രചിച്ച സുപ്രധാന ഖണ്ഡകാവ്യങ്ങളിൽ ആദ്യത്തേത്. നളിനിയുടെയും ദിവാകര​െൻറയും അസാധാരണമായ സ്​നേഹബന്ധത്തിെൻറ കഥയായിരുന്നു നളിനി.
ലീല: ‘നളിനി’യിലെ നായികാനായകരിൽനിന്ന് വ്യത്യസ്​തരായ രണ്ട് കഥാപാത്രങ്ങളെയാണ് അദ്ദേഹം ‘ലീല’ എന്ന ഖണ്ഡകാവ്യത്തിൽ അവതരിപ്പിക്കുന്നത്. മരണത്തിനുപോലും വേർപെടുത്താനാകാത്ത ദിവ്യപ്രണയമാണ് കവി ലീലയുടെയും മദന​െൻറയും പ്രണയകഥയിലൂടെ വരച്ചുകാട്ടുന്നത്.
ചണ്ഡാലഭിക്ഷുകിയും കരുണയും: ബുദ്ധമതസന്ദേശങ്ങ​ളിെല ഉജ്ജ്വലാശയങ്ങൾ ഹിന്ദുമതത്തിലെ അനാചാരങ്ങൾ തുടച്ചുനീക്കാൻ പ്രയോജനപ്പെട്ടേക്കുമെന്ന വിശ്വാസമാകണം ചണ്ഡാലഭിക്ഷുകി, കരുണ എന്നീ കാവ്യങ്ങൾക്ക് ബുദ്ധമതവുമായി ബന്ധപ്പെട്ട ഇതിവൃത്തങ്ങൾ സ്വീകരിക്കാൻ ആശാനെ േപ്രരിപ്പിച്ചത്. ജാത്യാചാരങ്ങളുടെ അർഥശൂന്യത വെളിവാക്കാനാണ് ചണ്ഡാലഭിക്ഷുകിയിലൂടെ അദ്ദേഹം ശ്രമിക്കുന്നത്.വാസവദത്ത എന്ന സ്​ത്രീക്ക്​ ഉപഗുപ്തൻ എന്ന ബുദ്ധശിഷ്യനോട് തോന്നുന്ന അനുരാഗത്തിെൻറ കഥപറയുന്ന കരുണ വഞ്ചിപ്പാട്ട് വൃത്തത്തിലെഴുതപ്പെട്ട (നതോന്നത) ഒരു ഖണ്ഡകാവ്യമാണ്. 
ദുരവസ്ഥ: വർഷങ്ങളായി സമൂഹത്തിൽ നിലനിന്നുപോന്ന അനാചാരങ്ങൾ സൃഷ്​ടിച്ച ദുരവസ്ഥയാണ് ‘ദുരവസ്ഥ’ എന്ന കൃതിയിലെ സാവിത്രി എന്ന അന്തർജനത്തി
െൻറ കഥയിലൂടെ അ​േദ്ദഹം വരച്ചുകാട്ടുന്നത്. അതിശക്തമായ സാമൂഹികവിമർശനം ആ കൃതിയിലുടനീളം കാണാം.
പ്രരോദനം: ആശാെൻറ ഖണ്ഡകാവ്യങ്ങളിൽ പ്രൗഢഗംഭീരം ‘പ്രരോദനം’ ആണ്. ആത്മമിത്രവും ഗുരുതുല്യനുമായിരുന്ന എ.ആർ. രാജരാജവർമയുടെ നിര്യാണത്തെത്തുടർന്ന് ആശാൻ രചിച്ച വിലാപകാവ്യമാണിത്.
ഒട്ടനവധി സ്​തോത്രകൃതികളും ഭാവഗീതങ്ങളും ലഘുകവിതകളും അദ്ദേഹം രചിച്ചിട്ടുണ്ട്. ആശാെൻറ ഭാവഗീതങ്ങളും ലഘുകവിതകളും മണിമാല, വനമാല, പുഷ്പവാടി തുടങ്ങിയ സമാഹാരങ്ങളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഇവക്കുപുറമേ ബുദ്ധചരിതം, സൗന്ദര്യലഹരി, ബാലരാമായണം തുടങ്ങി പ്രമുഖമായ ചില വിവർത്തനങ്ങളും അദ്ദേഹത്തിേൻറതായി ഉണ്ട്. കുമാരനാശാെൻറ ഗദ്യലേഖനങ്ങൾ മൂന്നു വാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1924 ജനുവരി 16ന് പല്ലനയാറ്റിലുണ്ടായ ​േബാട്ടപകടത്തിൽ  അമ്പത്തൊന്നാമത്തെ വയസ്സിൽ അന്തരിച്ചു. ഈ അപകടം നടന്നത് ഒരു പരിപാടിയിൽ പ​െങ്കടുത്തശേഷം ആലപ്പുഴയിൽനിന്നും കൊല്ലത്തേക്ക്​​ മടങ്ങിവരുമ്പോഴായിരുന്നു. തിരുവനന്തപുരം ജില്ലയി​െല തോന്നക്കലിൽ ആശാൻ താമസിച്ചിരുന്ന വീട് ഇന്ന് അദ്ദേഹത്തിെൻറ ഓർമക്കായി സ്ഥാപിച്ച മഹാകവി കുമാരനാശാൻ സ്​മാരകത്തിെൻറ ഭാഗമാണ്.