നാളറിവ്
ആപ്പിൾവീണ തല
  • അസ്​ന ഇളയടത്ത്​
  • 04:40 PM
  • 27/12/2018


ക്രിസ്​മസ്​ ദിനത്തിലെ അർധരാത്രിയായിരുന്നു ആ പ്രഗല്​ഭ വ്യക്​തി ഭൂജാതനായത്​. തീരെ അനാരോഗ്യവാനായി ജനിച്ച ആ കുഞ്ഞ്​ ജീവിച്ചിരിക്കാൻ ഇടയില്ലെന്ന്​ ഡോക്​ടർമാർതന്നെ അദ്ദേഹത്തി​െൻറ അമ്മയോട്​ പറഞ്ഞിരുന്നു. ഗുരുത്വാകർഷണ സിദ്ധാന്തത്തിനും കാൽക്കുലസിനും അടിത്തറയിട്ട, പ്രകാശ പരീക്ഷണം നടത്തിയ സർ ​െഎസക്​ ന്യൂട്ടൺ ആയിരുന്നു ആ മഹാൻ. ഇംഗ്ലണ്ടിലെ ലിങ്കൺഷയറിലുള്ള വുൾഫ്​ തോർപിൽ 1642 ഡിസംബർ 25നാണ്​ ​െഎസക്​ ന്യൂട്ടൺ ജനിച്ചത്​.
ന്യൂട്ടന്​ 17 വയസ്സ്​ ആയപ്പോഴേക്കും പഠനം നിർത്തി ആടിനെ മേയ്​ക്കാനും വീട്ടുജോലികൾ നോക്കാനും അമ്മ ചുതലപ്പെടുത്തി. ഇതിലൊന്നും ശ്രദ്ധയില്ലാത്ത ന്യൂട്ടനെ അമ്മാവൻ 1661 ജൂണിൽ കേംബ്രിജിലെ ട്രിനിറ്റി കോളജിൽ ചേർത്തു. കേംബ്രിജിൽവെച്ചാണ്​ കെപ്ലർ, ദെക്കാർത്തെ എന്നിവരുടെ ഗ്രന്ഥങ്ങളുമായി ന്യൂട്ടൻ പരിചയപ്പെടുന്നത്​. ദെക്കാർത്തെയുടെ ജ്യാമിതി അദ്ദേഹത്തെ വളരെയേറെ സ്വാധീനിച്ചു. ഗണിതത്തിലായിരുന്നു ന്യൂട്ടൻ കൂടുതൽ ശ്രദ്ധിച്ചത്​. പ്രശസ്​ത ഗണിതശാസ്​ത്രജ്​ഞനായ ബാരോ ആയിരുന്നു കേംബ്രിജിൽ ന്യൂട്ട​െൻറ ഗുരു. 

ആപ്പിൾ വീണ തലയും കഥയും
വൂൾഫ്​ തോർപ്പിലെ തോട്ടത്തിലിരിക്കു​േമ്പാഴാണ്​ ആപ്പിൾ ന്യൂട്ട​െൻറ തലയിൽ വീണത്​ എന്നാണ്​ കഥ. നേരത്തെതന്നെ ന്യൂട്ട​െൻറ മനസ്സിനെ അലട്ടിയിരുന്ന സംശയങ്ങളും ആശയങ്ങളും അദ്ദേഹം തേച്ചുമിനുക്കിയെടുത്തു എന്നതാണ്​ യഥാർഥത്തിൽ സംഭവിച്ചത്​. ആപ്പിൾ അതിനൊരു നിമിത്തമായെന്നുമാത്രം. 
ഭൂഗുരുത്വ സിദ്ധാന്തം ആവിഷ്​കരിക്കു​േമ്പാൾ ന്യൂട്ടന്​ 23 വയസ്സേ ഉണ്ടായിരുന്നുള്ളു. നിറങ്ങളുടെ തത്വം, ഇൻറഗ്രൽ കാൽക്കുലസ് (Integril Calculus)​ എന്നീ പ്രധാന കണ്ടുപിടിത്തങ്ങളും ന്യൂട്ടൻ നടത്തിയത്​ ഇൗ പ്രായത്തിൽ തന്നെ. ​
േ​കംബ്രിജിലെ പ്രഫസറാകു​േമ്പാൾ ന്യൂട്ടന്​ പ്രായം 27 വയസ്സ്​ ആയിരുന്നു. അതോടെ ന്യൂട്ടനെ തേടി അംഗീകാരങ്ങളുടെ വരവായി. 1689ൽ അദ്ദേഹം ബ്രിട്ടീഷ്​ പാർലമെൻറിൽ അംഗമായി. 1703ൽ റോയൽ സൊസൈറ്റി പ്രസിഡൻറായി. മരണംവരെ അദ്ദേഹം ആ സ്​ഥാനത്ത്​ തുടരുകയും ചെയ്​തു. 
1705ൽ ബ്രിട്ടീഷ്​ രാജ്​ഞി അദ്ദേഹത്തെ സർ സ്​ഥാനം നൽകി ആദരിച്ചു. ശാസ്​ത്ര ചരിത്രത്തിലെതന്നെ തങ്കലിപികളിൽ കൊത്തിവെക്കപ്പെട്ട എക്കാലത്തെയും ചരിത്ര ഗ്രന്ഥമായി ഇന്നും വിശേഷിപ്പിക്കപ്പെടുന്ന പുസ്​തകമാണ്​ ന്യൂട്ട​െൻറ ‘നാച്വറാലിസ്​ പ്രിൻസിപ്പിയ മാത്തമാറ്റിക്ക’. ഗുരുത്വാകർഷണത്തെയും ചലനനിയമങ്ങളെയും കുറിച്ച്​ ലാറ്റിൻ ഭാഷയിലാണ്​ ന്യൂട്ടൻ ആദ്യമായി എഴുതിയത്​. 1689 ജൂലൈ ആറിന്​ ‘പ്രിൻസിപ്പിയ’ പ്രസിദ്ധീകരിച്ചു. മുൻഗാമികളായ ഗലീലിയോയും, തെപ്ലറും പറഞ്ഞ പല കാര്യങ്ങളും ന്യൂട്ടൻ കൂടുതൽ വ്യക്​തമായി പ്രിൻസിപ്പിയയിൽ വിവരിച്ചു. സൂര്യ​െൻറ ശക്​തികൊണ്ടുമാത്രമാണ്​ ഗ്രഹങ്ങൾ ആകാശത്തിൽ നിൽക്കുന്നതെന്ന കെപ്ലറുടെ വാദം അദ്ദേഹം തള്ളി. സൂര്യ​െൻറയും ഗ്രഹങ്ങളുടെയും പരസ്പരാകർഷണമാണ്​ ഇതിനു കാരണമെന്ന്​ ന്യൂട്ടൻ തെളിയിച്ചു. ന്യൂട്ട​െൻറ മറ്റൊരു പ്രധാന പുസ്​തകമാണ്​ ഒപ്​റ്റിക്​സ്​. അന്തരീക്ഷത്തിലെ വെള്ളത്തുള്ളികളിലൂടെ പ്രകാശം കടന്നുപോകു​േമ്പാഴാണ്​  മഴവില്ലുണ്ടാകുന്നതെന്ന്​ ന്യൂട്ടൻ ഒപ്​റ്റിക്​സിൽ വ്യക്​തമാക്കി. 
17​27 മാർച്ച്​ 31ന്​ സർ ​െഎസക്​ ന്യൂട്ടൻ അന്തരിച്ചു. ത​െൻറ ജീവിതത്തിലെ ചെറിയ പിഴവുകൾ ആ മഹാൻ അവസാന നിമിഷം തിരിച്ചറിഞ്ഞു. മരണശയ്യയിൽ കിടക്കു​േമ്പാൾ അദ്ദേഹം പറഞ്ഞു: ‘‘ഞാൻ മഹാനാണെന്ന്​ പലരും പറയുന്നു. എന്നാൽ, കടൽക്കരയിലെ കക്കകൾ പെറുക്കിയെടുക്കാൻ ശ്രമിച്ച കുട്ടി മാത്രമായിരുന്നു ഞാൻ. നിഗൂഢതകൾ എ​െൻറ മുന്നിൽ സമുദ്രമായിത്തന്നെ കിടക്കുന്നു. പ്രകൃതിയുടെ എത്രയോ രഹസ്യങ്ങൾ ഇനിയും പുറത്തുവരാനിരിക്കുന്നു.’’