ടെലിസ്‌കോപ്പ്
ആകാശ യാത്രയിലെ ഭാഗ്യദോഷികൾ
  • സുൽഹഫ്​
  • 12:48 PM
  • 20/11/2017

മനുഷ്യൻ ചന്ദ്രനിലേക്ക്​ നടത്തിയ യാത്രകളെക്കുറിച്ച്​ അറിയാത്തവർ ആരെങ്കിലും ഉണ്ടാകുമോ? നീൽ ആംസ്​ട്രോങ്​, എഡ്വിൻ ആൽഡ്രിൻ തുടങ്ങി ചന്ദ്രനിലിറങ്ങിയ ശാസ്​ത്രപ്രതിഭകളും നമുക്ക്​ സുപരിചിതരാണ്​. നാസയുടെ അപ്പോളോ പദ്ധതിവഴിയാണ്​ ഇവരെല്ലാം ചന്ദ്രനിലേക്ക്​ യാത്ര തിരിച്ചതും അവിടെ പരീക്ഷണം നടത്തി ചന്ദ്രോപരിതലത്തിൽനിന്നുള്ള മണ്ണി​
െൻറയും മറ്റും സാമ്പിളുകളുമായി മടങ്ങിയതുമെല്ലാം. ആദ്യ അപ്പോ​േളാ യാത്രതന്നെ വലിയ ദുരന്തമായിരുന്നു. പരീക്ഷണ യാത്രക്കിടെയുണ്ടായ അപകടത്തിൽ മൂന്ന്​ യാത്രികരും കൊല്ലപ്പെട്ടു. പിന്നീട്​, ചില യാത്രകൾ ചന്ദ്ര​െൻറ അരികിലെത്തി മടങ്ങി. അപ്പോളോ 11ലാണ്​ ആംസ്​ട്രോങ്ങും ആൽഡ്രിനും യാത്ര തിരിച്ചത്​. ഇങ്ങനെ ആറ്​ യാത്രകളിലായി 12 പേരാണ്​ ചന്ദ്രനിലിറങ്ങി അവിടെ നടന്നതും കാറോടിച്ചതുമൊക്കെ. 
യഥാർഥത്തിൽ, ഇൗ യാ​ത്രകളിലെല്ലാം മൂന്നു പേർ വീതമുണ്ടായിരുന്നു. രണ്ടുപേർ ചന്ദ്രനിലിറങ്ങു​​േമ്പാൾ വാഹനം നിയന്ത്രിക്കുന്നതിനായി മൂന്നാമൻ അവിടെതന്നെ ഇരിക്കും. കമാൻഡ്​ മൊഡ്യൂളി​െൻറ ചുമതലക്കാരനായ ഇൗ മൂന്നാമൻ എ​ത്രമാത്രം നിർഭാഗ്യവാനാണെന്ന്​ ആലോചിച്ചു നോക്കൂ. ചന്ദ്രോപരിതലത്തി​െൻറ അടുത്തെത്തിയിട്ടും (ഏകദേശം 60 മൈൽ) അവിടെയൊന്ന്​ ഇറങ്ങാൻ കഴിയാത്ത ഭാഗ്യദോഷികൾ. ആംസ്​ട്രോങ്ങും ആൽഡ്രിനും ഭൂമിയിൽ മടങ്ങിയെത്തി ഏറെ ആ
ഘോഷിക്കപ്പെട്ടപ്പോഴും മൂന്നാമനായ മൈക്കിൾ കോളിൻസിനെ ആരും തിരക്കാത്തതി​െൻറ കാരണവും മറ്റൊന്നായിരുന്നില്ല. ചന്ദ്രയാത്രയിൽ ഇങ്ങനെ നിർഭാഗ്യവാൻമാരായിപ്പോയ ആറു പേരുണ്ട്​. അതിലൊരാളായിരുന്നു ഏതാനും ദിവസങ്ങൾക്കുമുമ്പ്​ (നവംബർ ആറ്​​) അന്തരിച്ച റിച്ചാർഡ്​ ഗോർഡൻ എന്ന യാത്രികൻ.
അപ്പോളോ 12ലായിരുന്നു ഗോർഡ​െൻറ യാത്ര. 1969 നവംബർ 14നാണ്​ യാത്ര തുടങ്ങിയത്​. ചാൾസ്​ കോൺറാഡ്​, അലൻ ബീൻ എന്നിവർക്കൊപ്പമായിരുന്നു ഗോർഡ​െൻറ ആകാശയാത്ര. ഗോർഡ​െൻറ രണ്ടാമത്തെ ബഹിരാകാശ യാത്രയായിരുന്നു അത്​. 1966ൽ അമേരിക്കയുടെ ജെമിനി പദ്ധതിയുടെ ഭാഗമായി അദ്ദേഹം ശൂന്യാകാശത്തുകൂടി സഞ്ചരിച്ചിട്ടുണ്ട്. അപ്പോളോ പദ്ധതിക്ക്​ മുന്നോടിയായുള്ള ഒരു പരീക്ഷണമായിരുന്നു ജെമിനി. ആ യാത്രയിൽ ഗോർഡനൊപ്പം 
കോൺറാഡും ഉണ്ടായിരുന്നു. യാത്രികനല്ലെങ്കിലും സഹായിയായി അലൻ ബീനും പ്രവർത്തിച്ചു. ആ മൂവർ സംഘത്തെയാണ്​ നാസ അപ്പോളോ 12നായി തിരഞ്ഞെടുത്തത്​. കൂടുതൽ യാത്ര നടത്തിയിട്ടുള്ള കോൺറാഡ്​ പ്രധാന യാത്രികനായി. രണ്ടാമനായ ഗോർഡന്​ ഭാരിച്ച ഉത്തരവാദിത്തമായിരുന്നു. കമാൻഡ്​ മൊഡ്യൂളി​െൻറ നിയന്ത്രണമായിരുന്നു അത്​. ആ ഉത്തരവാദിത്തം നിറവേറ്റാനായി അദ്ദേഹത്തിന്​ വലിയൊരു സ്വപ്​നം ബലികഴിക്കേണ്ടിവന്നു. 
വൈമാനികനായിരുന്ന ഗോർഡൻ 1963ലാണ്​ നാസയുടെ ടെസ്​റ്റ്​ പൈലറ്റായി തിരഞ്ഞെടുക്കപ്പെട്ടത്​. അതിനുമുമ്പ്​ അമേരിക്കൻ നേവിയുടെ ഭാഗമായിരുന്നു അദ്ദേഹം. നാസ ജെമിനി പദ്ധതിക്കുവേണ്ടിയാണ്​ അദ്ദേഹത്തെ തിരഞ്ഞെടുത്തത്​. ജെമിനി 8 പദ്ധതിയുടെ ഭാഗമായെങ്കിലും അന്ന്​ യാത്ര നടത്താൻ കഴിഞ്ഞില്ല. പിന്നീട്​ ജെമിനി 11ലാണ്​ അദ്ദേഹം ആദ്യമായി ആകാശ യാത്ര നടത്തിയത്​. അന്ന്​ 1500 കിലോമീറ്ററിലധികം ഉയരത്തിൽ സഞ്ചരിക്കാൻ അദ്ദേഹത്തിന്​ കഴിഞ്ഞു. പിന്നീടാണ്​ അദ്ദേഹം അപ്പോളോയുടെ ഭാഗമാകുന്നത്​. 
ചാന്ദ്രയാത്ര കഴിഞ്ഞ്​ ഭൂമിയിൽ തിരിച്ചെത്തിയ അദ്ദേഹത്തെതേടി മറ്റൊരു സന്തോഷ വാർത്തയെത്തി. രണ്ടുവർഷം കഴിഞ്ഞു നടക്കുന്ന അപ്പോ​േളാ 18ൽ അദ്ദേഹത്തിന്​ വീണ്ടും ചന്ദ്രനിലേക്ക്​ പറക്കാമെന്നും അവിടെ ഇറങ്ങാമെന്നുമായിരുന്നു അത്​. അങ്ങനെ അദ്ദേഹം വാർത്തകളിൽ നിറഞ്ഞുനിന്നു. പ​േക്ഷ, നിർഭാഗ്യം അദ്ദേഹത്തെ പിന്തുടർന്നുകൊണ്ടേയിരുന്നു. ബഹിരാകാശ പര്യവേക്ഷണത്തിൽ നാസ പുതിയ സാധ്യതകൾ ആരാഞ്ഞതോടെ അവർ ചാന്ദ്രയാത്ര പദ്ധതികൾ ഉപേക്ഷിക്കാൻ തീരുമാനിച്ചു. അപ്പോളോ 17ഒാടെ പദ്ധതി ഉപേക്ഷിക്കുന്നതായി നാസ പ്രഖ്യാപിച്ചതോടെ ചന്ദ്രനിൽ കാലുകുത്തുക എന്ന സ്വപ്​നം ഗോർഡന്​ എന്നന്നേക്കുമായി ഉപേക്ഷിക്കേണ്ടി വന്നു. എങ്കിലും മനുഷ്യരാശിയുടെ കുതിച്ചു ചാട്ടത്തിന്​ വഴിവെച്ച ആ ചരിത്ര യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അദ്ദേഹം എന്നും അഭിമാനിച്ചിരുന്നു. 
ചാന്ദ്രയാത്രയെക്കുറിച്ച്​ ചോദിച്ച മാധ്യമ പ്രവർത്തക​േരാട്​ അദ്ദേഹം പറഞ്ഞതിങ്ങനെ: ‘‘മറ്റു രണ്ടു പേരെയും ചന്ദ്രോപരിതലത്തിലേക്ക്​ പറഞ്ഞയച്ച്​ അവിടെ (കമാൻഡ്​ മൊഡ്യൂൾ) ഒറ്റക്കിരിക്കുന്നതിൽ ഒരു സന്തോഷമുണ്ട്​. ഭൂമിയുടെ നൈർമല്യം നമുക്ക്​ ബോധ്യമാകുന്ന നിമിഷങ്ങളാണത്​’’.