ആകാശ കാവൽക്കാർ
  • അബ്​ദുൽ റഉൗഫ്​
  • 03:19 PM
  • 28/11/2018
മുസ്​തഫ അബൂബക്കർ

തിരക്കേറിയ റോഡുകളിലൂടെ അതിവേഗത്തിൽ യാത്രചെയ്യുന്നവരാണ്​ നമ്മൾ. വീതിയേറിയ ദേശീയപാതകളിലൂടെയും വീതികുറഞ്ഞ 
റോഡുകളിലൂടെയും സഞ്ചരിക്കുന്നവർ. ഇൗ റോഡുകളിലെ ഗതാഗതക്കുരുക്കുകളും അവയുണ്ടാക്കുന്ന സങ്കീർണതകളും 
പലപ്പോഴും നേരിൽ കണ്ടിട്ടുമുണ്ട്​. സമാനമായ രീതിയിൽ ആകാശത്തും പാതകളുണ്ട്​. 

മണിക്കൂറിൽ 800 മുതൽ 900 കിലോമീറ്റർ വേഗത്തിൽ പറക്കുന്ന ജെറ്റ് വിമാനങ്ങൾ, 350 മുതൽ 440 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ടർബോജെറ്റ് വിമാനങ്ങൾ, പലതരം െഹലികോപ്​ടറുകൾ, സൈനികവിമാനങ്ങൾ... ഇങ്ങനെ ആകാശത്തെ ഗതാഗതവും വളരെ തിരക്കുപിടിച്ചതാണ്​. വാഹനമെടുത്ത്​ റോഡിലേക്കിറങ്ങു​േമ്പാൾ നമ്മൾ ഒാ​േരാ മിനിറ്റിലും ചീത്തപറയുന്നതാണ്​ ട്രാഫിക്കിനെ. വാഹനവും കൊണ്ട്​  ഒന്നു പറക്കാൻ പറ്റിയിരുന്നെങ്കിൽ ഇൗ തിരക്കൊക്കെ ഒഴിവാക്കാമായിരുന്നു എന്നുപോലും വിചാരിക്കും. പക്ഷേ കാര്യമില്ല, അവിടെയും നല്ല ഗതാഗതത്തിരക്കാണ്​. ഒാരോ ആകാശത്തും ഗതാഗതം ദുഷ്കരമാവുകയാണ്​. വിമാനത്താവളങ്ങളുടെ മുകളിലൂടെ കടന്നുചെല്ലു​േമ്പാഴും പലയിടങ്ങളിലും സന്ധിക്കുേമ്പാഴുമാണ്​ വിമാനങ്ങൾ റോഡുകളിലുള്ള രീതിയിൽ പ്രശ്നം സൃഷ്​ടിക്കുന്നത്​. ഇതിനെ ആരെങ്കിലും നിയന്ത്രിച്ചില്ലെങ്കിൽ വിമാനങ്ങൾ കൂട്ടിയിടിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. പൈലറ്റുമാർക്ക്​ ആവശ്യമായ നിർദേശങ്ങൾ നൽകി ആകാശപാതയിൽ സുരക്ഷിതയാത്ര ഒരുക്കുന്നവരാണ്​ എയർ ട്രാഫിക്​ കൺട്രോളർമാർ. ആകാശത്തി​െൻറ ഗാർഡിയൻ എയ്​ഞ്ചൽസ്​ അഥവാ കാവൽമാലാഖമാർ എന്നാണ്​ ഇവർ അറിയപ്പെടുന്നത്​. ലോകത്ത് ഏറ്റവും സമ്മർദമേറിയ തൊഴിലുകളിലൊന്നായി അന്താരാഷ്​ട്ര തൊഴിൽ സംഘടനയായ െഎ.എൽ.ഒ രേഖപ്പെടുത്തിയതാണ് വ്യോമഗതാഗത നിയന്ത്രണം.

ആകാശപാതകൾ
തിരക്കേറിയതും കൃത്യമായി നിർവചിക്കപ്പെട്ടപ്പെട്ടതുമായ ആകാശപാതകളിലൂടെയാണ്​ വിമാനങ്ങൾ സഞ്ചരിക്കുന്നത്​. ജെറ്റ്​ വിമാനങ്ങൾ ഒരു മിനിറ്റിൽ 15 കിലോമീറ്റർ വേഗത്തിലാണ്​ സഞ്ചരിക്കുക. രണ്ടു വിമാനങ്ങൾ ഒരേ പാതയിൽ 15 കിലോമീറ്റർ വേഗത്തിൽ എതിർദിശകളിലായി സഞ്ചരിക്കു​േമ്പാൾ പൈലറ്റി​െൻറ കാഴചപരിധി അഞ്ചു​ മുതൽ 10​ കിലോമീറ്റർ മാത്രമായിരിക്കും. ഇവ കൂട്ടിയിടിക്കാൻ സമയം പത്തോ പതി​നഞ്ചോ സെക്കൻഡുകൾ മാത്രം മതി. ഇൗ സമയത്തിനുള്ളിൽ അപകടം ഒഴിവാക്കാനാകില്ല. ഇങ്ങനെയുള്ള സാഹചര്യം മുൻകൂട്ടി കണ്ട്​ അപകടങ്ങൾ ഒഴിവാക്കുക എന്നതാണ്​ കൺട്രോളറുടെ മുഖ്യ കർത്തവ്യം. ഒരു വിമാനം നിശ്ചയിച്ച വിമാനത്താവളത്തിൽനിന്ന്​ പുറപ്പെട്ട്​ ലക്ഷ്യസ്ഥാനത്ത്​ എത്തുന്നതുവരെ കൃത്യമായ നിർദേശങ്ങൾ നൽകി സുരക്ഷിതമായി എത്തിക്കുകയാണ്​ ഒാരോ കൺട്രോളർമാരും ചെയ്യുന്നത്​. 

എയർ ട്രാഫിക്​
കൺട്രോൾ ടവർ

വേണ്ടപ്പെട്ടവരെ സ്വീകരിക്കുന്നതിനും യാത്രയാക്കുന്നതിനുമായി നിരവധി തവണ വിമാനത്താവളങ്ങളിൽ പോയിട്ടുള്ളവരാണ്​ നമ്മൾ. ടെർമിനലിൽനിന്ന്​ വിട്ടുമാറി ഒരു കെട്ടിടം നമ്മുടെ എല്ലാം ശ്രദ്ധയി​ൽപെട്ടിട്ടുണ്ടാകും. ഇതിനെയാണ്​ എയർ ട്രാഫിക്​ കൺട്രോൾ ടവർ എന്ന്​ വിളിക്കുന്നത്​. ഇവിടെയാണ്​ ആ വിമാനത്താവളത്തിലേക്ക്​ വരുകയും പോകുകയും ചെയ്യുന്ന എല്ലാ വിമാനങ്ങളെയും നിയന്ത്രിക്കുന്ന കൺട്രോളർമാരുണ്ടാകുക. 
ഒരു വിമാനം യാത്ര ആരംഭിച്ച്​ ലക്ഷ്യസ്ഥാനത്ത്​ എത്തുന്നതുവരെ കൺട്രോളർമാരുടെ സാന്നിധ്യമുണ്ടാകും. യാത്രക്കാർ മുഴുവൻ കയറുന്നതോടെ പൈലറ്റ്​ പാർക്കിങ്​ സ്​റ്റാൻഡിൽനിന്ന്​ പുഷ്​ബാക്കിനുള്ള അനുമതി തേടുന്നതോടെ ആശയവിനിമയം ആരംഭിക്കും. പിന്നീട്​ എൻജിൻ ഒാൺ ചെയ്യണമെങ്കിലും റൺവേയിൽ പ്രവേശിച്ച്​ വിമാനം പറന്നുയരണമെങ്കിലും പൈലറ്റിന്​ കൺട്രോൾ ടവറിൽ ഇരിക്കുന്ന എയർ ട്രാഫിക്​ കൺട്രോളർമാരുടെ അനുമതി ലഭിക്കണം. ഒരു ടവറിൽ പ്രധാനമായും എയർ ട്രാഫിക്​ കൺട്രോളർമാർ, ആൽഫ കൺട്രോളർ, ഒരു സൂപ്പർ വൈസറി ഒാഫിസർ, ​ട്രാഫിക്​ ഹാൻഡ്​ലർ എന്നിവരാണ്​ ഉണ്ടാകുക. വിമാനങ്ങളെ നേരിൽ കണ്ട് പറന്നുയരുന്നതും ഇറങ്ങുന്നതും നിയന്ത്രിക്കുകയാണ് വിമാനത്താവളങ്ങളിലെ കൺട്രോൾ ടവറിൽ ചെയ്യുന്നത്. 

നിയന്ത്രണം മുഴുവൻ 
ഇവരുടെ കൈയിൽ

വിമാനങ്ങൾ പറന്നുയരുന്നതോടെ കൺട്രോൾ ടവറിൽനിന്ന്​ നിയന്ത്രണം അപ്രോച്ച്​ കൺട്രോൾ യൂനിറ്റിന്​ കൈമാറും. ഒാ​രോ വിമാനത്താവളങ്ങൾക്കും ഇത്ര അടി ഉയരത്തിൽ എന്ന രീതിയിൽ വ്യോമപരിധി നിശ്ചയിച്ചിട്ടുണ്ട്​. ഇൗ ഉയരത്തിൽ വരുന്ന വിമാനങ്ങളുടെ വേഗം, ദിശ, ഉയരം, ഗതിനിയന്ത്രണം തുടങ്ങിയവയെല്ലാം നിയന്ത്രിക്കുന്നത്​ കൺട്രോൾ യൂനിറ്റിൽനിന്നാണ്​. ഇവി​െട എ.ഡി.എസ്​.ബി എന്ന റഡാർ സംവിധാനത്തിലൂടെയാണ്​ വിമാനങ്ങളെ നിയന്ത്രിക്കുക. ഉദാഹരണത്തിന്​, ദുബൈയിൽനിന്ന്​ പുറപ്പെടുന്ന ഒരു വിമാനം കോഴിക്കോട്​ എത്തുന്നതിനിടെ ആറ്​ വിമാനത്താവളങ്ങളുടെ നിയന്ത്രണത്തിലായിരിക്കും. 
ദുബൈയിൽനിന്ന്​ വിമാനം പറന്നുയരുന്നതോടെ നിയ​​ന്ത്രണം കൺട്രോൾ ടവറിൽനിന്ന്​ ദുബൈ അപ്രോച്ച്​ കൺട്രോൾ യൂനിറ്റിലേക്ക്​ മാറ്റും. ഇവർക്ക്​ നിശ്ചയിച്ച ആകാശപരിധി അവസാനിക്ക​ു​ന്നതോടെ ദുബൈ ഏരിയ കൺട്രോൾ യൂനിറ്റിനാകും ചുമതല. പിന്നീട്​ മസ്​കത്ത്​ ഫ്ലൈറ്റ്​ ഇൻഫർമേഷൻ സെൻററിന്​ കൈമാറും. അറബിക്കടൽ പകുതിയോളം പിന്നിട്ട്​ ഇന്ത്യൻ വ്യോമയാന പരിധിയിൽ എത്തുന്നതോടെ നിയ​​ന്ത്രണം മുംബൈ ഒാഷ്യനിക്​ കൺ​ട്രോൾ യൂനിറ്റിനാകും. കോഴ​ിക്കോടിന്​ 200-230 നോട്ടിക്കൽ മൈൽ പടിഞ്ഞാറ്​ എത്തു​േമ്പാൾ ചെന്നൈ ഏരിയ കൺട്രോൾ യൂനിറ്റിലേക്ക്​ മാറ്റും. ചെന്നൈയിൽ എത്തുന്നതോടെ വിമാനം ലാൻഡ്​​ ചെയ്യുന്നതിന്​ സമയമായി. ഇൗ സമയം 35,000-37,000 അടിയിലായിരിക്കും വിമാനം സഞ്ചരിക്കുക. ഇത്​ ചെന്നൈയുടെ പരിധിയിൽ എത്തുന്നതോടെ 25,000 അടിയിലേക്ക്​ കുറക്കും. ഇതോടെ കൊച്ചിൻ ഏരിയ ​േലാവർ കൺട്രോൾ യൂനിറ്റിനാകും നിയന്ത്രണം. പിന്നീട്​ 15,000 അടിയാകുന്നതോടെ നിയന്ത്രണം കോ
ഴിക്കോട്​ അപ്രോ
ച്ച്​ കൺട്രോൾ യൂനിറ്റിന്​ കൈമാറും. കരിപ്പൂര​ിലെ അപ്രോച്ച്​ യൂനിറ്റാണ്​ റൺവേയിൽ ലാൻഡ്​​ ചെയ്യുന്നതിന്​ അനുമതി നൽകിയതിനുശേഷം കോഴിക്കോട്​ കൺ​േ​ട്രാൾ ടവറിലേക്ക്​ നിയന്ത്രണം കൈമാറുക. തുടർന്ന്​ കരിപ്പൂരിലെ കൺട്രോൾ ടവറാണ്​ ലാൻഡിങ്​ നിയന്ത്രിക്കുക. 

ഒരേ സമയം 18 കാര്യങ്ങൾ 
18ഒാളം കാര്യങ്ങളാണ്​ ഒരേ സമയം ഒരു എയർ ട്രാഫിക്​ കൺട്രോളർ ചെ​യ്യേണ്ടിവരുക. 

ലോകത്ത്​ 
50,000 പേർ മാത്രം

ലോകത്താകെ 50,000ത്തോളം എയർട്രാഫിക്​ കൺട്രോളർമാരാണുള്ളത്​. ഇന്ത്യയിൽ 2500 ഉം. ഇവർക്കായി ​െഎക്യരാഷ്​ട്ര സംഘടന അംഗീകരിച്ച ഒരു ദിവസംകൂടിയുണ്ട്​. ഒക്​ടോബർ 20. ഇൗ ദിവസം ലോകവ്യാപകമായി എയർട്രാഫിക്​ കൺട്രോളേഴ്​സ്​ ഡേ ആയി ആചരിക്കുന്നു. ഇൻറർനാഷനൽ ഫെഡറേഷൻ ഒാഫ് എയർട്രാഫിക് കൺട്രോൾ അസോസിയേഷൻ (ഇഫാക) നിലവിൽ വന്ന ദിവസമാണ് ഇൗ ദിനമായി ആചരിക്കുന്നത്​. 

ആർക്കാവാം?
എൻജിനീയറിങ്​, ഫിസിക്​സ്​ ബിരുദമുള്ളവർക്കാണ്​ ഇൗ മേഖലയിൽ അവസരം ലഭിക്കുക. ഇന്ത്യയിൽ എല്ലാ വിമാനത്താവളങ്ങളിലും പൊതുമേഖല സ്ഥാപനമായ വിമാനത്താവള അ​േതാറിറ്റിയാണ്​ എയർ ട്രാഫിക്​ കൺട്രോൾ നിയന്ത്രികുന്നത്​. ഒാരോ വർഷവും നിരവധി പേർക്ക്​ അവസരവും ലഭിക്കുന്നുണ്ട്​. അതോറിറ്റിയാണ്​ മത്സരപ്പരീക്ഷയിലൂടെ ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്​. തിരഞ്ഞെടുക്കപ്പെടുന്നവർ അലഹബാദി​െല സിവിൽ ഏവിയേഷൻ ട്രെയിനിങ്​ കോളജിൽ ആറു​ മാസത്തെ പരിശീലനം നൽകും. പിന്നീട്​ വ്യത്യസ്​ത വിമാനത്താവളങ്ങളിൽ നിയമനം നൽകും.