പഠനമുറി
ആകാശകുസുമം
  • പ്രദീപ്​​​ പേരശ്ശനൂർ
  • 10:26 AM
  • 10/11/2018

റിഫയും അക്ഷരയും സുഹൃത്തുക്കളാണ്​. ഏഴാം ക്ലാസിൽ നന്നായി പഠിക്കുന്ന വിദ്യാർഥികൾ അവരാണ്​. റിഫയുടെ പിതാവ്​ മീൻ കച്ചവടക്കാരനാണ്​. റിഫയും അക്ഷരയും തമ്മിൽ സംസാരിക്കുന്നത്​ പത്താം ക്ലാസിലെ അനന്യ കേട്ടു. തനിക്ക്​ ഡോക്​ടറാവാനാണാഗ്രഹം എന്ന കാര്യമാണ്​ റിഫ അക്ഷരയോട്​ പങ്കുവെച്ചത്​. ‘‘നി​െൻറ മോഹം ആകാശകുസുമമാണല്ലോ, പെണ്ണേ’’ എന്നാണ്​ അതുകേട്ട അനന്യ കമൻറ്​ പാസാക്കിയത്​. റിഫക്കും അക്ഷര​ക്കും അതി​െൻറ അർഥം പിടികിട്ടിയില്ല. കളിയാക്കിയതാണെന്ന്​ ഏതാണ്ട്​ വ്യക്തമാകുകയും ചെയ്​തു.
മലയാളം ക്ലാസിൽ ഫാത്തിമ ടീച്ചർ വന്നപ്പോൾ റിഫ ത​െൻറ സംശയം ടീച്ചറോട്​ അവതരിപ്പിച്ചു. എന്താണീ ആകാശകുസുമം? ടീച്ചർക്ക്​ സന്തോഷമായി. സംശയം ചോദിക്കുന്നവരെ ടീച്ചർക്ക്​ വലിയ ഇഷ്​ടമാണ്​. അവർ വിശദീകരിച്ചു.
‘‘കുസുമം എന്നാൽ പൂവ്​ എന്നാണർഥം. അപ്പോൾ ആകാശത്ത്​ നിൽക്കുന്ന പൂവ്​ ആകാശകുസുമം. അതായത്​ ഒരാൾക്ക്​ എത്തിപ്പിടിക്കാനാകാത്തത്ര ഉയരത്തിലോ അകലത്തിലോ നിൽക്കുന്ന സംഗതി എന്ന്​ അതിശയോക്തിപരമായി അവതരിപ്പിക്കാൻ ഉപയോഗിക്കുന്ന വാക്കാണ്​ ആകാശകുസുമം. റിഫ പാവപ്പെട്ട വീട്ടിലെ കുട്ടിയാണ്​. അതുകൊണ്ട്​ ഡോക്​ടറാവുക എന്നതൊക്കെ റിഫയെ കൊണ്ട്​ കൂട്ടിയാൽ കൂടുന്ന കാര്യമല്ല എന്ന്​ കളിയാക്കിയതാണ്​ അനന്യ. ആകാശകുസുമത്തി​െൻറ അർഥം മനസ്സിലായല്ലോ? ‘‘ഇനി മറ്റൊന്ന്​.’’ ടീച്ചർ കൂട്ടിച്ചേർത്തു: ‘‘വലിയ സ്വപ്​നം കാണുന്ന റിഫയെ ഞാൻ അഭിനന്ദിക്കുന്നു. പാവപ്പെട്ടവരുടെ മക്കളും പരിശ്രമംകൊണ്ട്​ ഡോക്​ടറായതി​െൻറയും ഉന്നത ജോലി കരസ്​ഥമാക്കിയതി​െൻറയും എത്രയോ ഉദാഹരണങ്ങളുണ്ട്​ സമൂഹത്തിൽ. കഴിവും പ്രയത്​നവും ഉണ്ടെങ്കിൽ ആർക്കും ലക്ഷ്യത്തിലെത്താം. ദൈവം എല്ലാവർക്കും ഒരേ അവസരമാണ്​ നൽകുന്നത്​. ആകാശകുസുമം എന്ന വാക്കി​െൻറ അർഥത്തോ​െടാപ്പം ഇതും മനസ്സിലാക്കുമല്ലോ.’’