നാളറിവ്
അറിയുമോ നിങ്ങളെൻ ഗാന്ധിയെ
  • അസ്​ന ഇളയടത്ത്​
  • 10:25 AM
  • 02/10/2018

ആധുനിക ലോകം കണ്ട വലിയ അത്ഭുതങ്ങളിലൊന്നായിരുന്നു മഹാത്​മാഗാന്ധി. ഒറ്റ മുണ്ടുടുത്ത്​ നഗ്​നപാദനായി നടന്ന ഗാന്ധിയെ ജനകോടികൾ അനുഗമിച്ചു. വാളിനോടും തോക്കിനോടും ജയിക്കാൻ ശക്​തിയുള്ള സഹനസമരമെന്ന ആയുധം മഹാത്​മാവ്​ ഭാരതജനതക്ക്​ പരിചയപ്പെടുത്തി. സൂര്യനസ്​തമിക്കാത്ത സാമ്രാജ്യം ആ ശാന്തിദൂതനുമുന്നിൽ ആയുധംവെച്ച്​ മുട്ടുമടക്കുന്ന അത്ഭുതം ലോകം കണ്ടു. പിന്നീട്​ എത്രയോ ലോകനേതാക്കൾക്ക്​ ഗാന്ധി മാർഗദർശിയായി. പതിറ്റാണ്ടുകൾക്കിപ്പുറവും ഗാന്ധിമാർഗത്തി​െൻറ പ്രസക്​തി അൽപംപോലും കുറയുന്നില്ല.

‘‘കുട്ടികളിലും മുതിർന്നവരിലുമുള്ള ശാരീരികവും മാനസികവും ആത്മീയവുമായ ഉത്തമാംശങ്ങളുടെ ആവിഷ്​കാരണമാണ്​ വിദ്യാഭ്യാസം.’’
മഹാത്​മാഗാന്ധി

വളർന്നത്​ ഭാരതത്തിലെങ്കിലും ഗാന്ധിയെ ദത്തെടുത്തത്​ ദക്ഷിണാഫ്രിക്കയാണ്​. ഒരേസമയം ഭാരതത്തി​െൻറയും ദക്ഷിണാഫ്രിക്കയുടെയും പൗരനായിരുന്നു ഗാന്ധിജി. അദ്ദേഹത്തി​െൻറ മാനസികവും ധാർമികവുമായ വളർച്ചക്ക്​ ഇരുരാജ്യങ്ങളും വലിയ സംഭാവന നൽകി. വെള്ളക്കാർക്കെതിരായ ഇൗ രണ്ടുരാജ്യങ്ങളുടെയും സ്വാതന്ത്ര്യപ്രസ്​ഥാനത്തെ രൂപപ്പെടുത്തിയതും അദ്ദേഹം തന്നെ.

‘‘അക്രമരാഹിത്യം എന്ന ആയുധത്തി​െൻറ മൂർച്ച ഞങ്ങൾ മനസ്സിലാക്കിയത്​ ഗാന്ധിജിയിലൂടെയാണ്​. അപാരമായിരുന്നു അതി​െൻറ ശക്​തി. 1960കൾവരെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ആഫ്രിക്കൻ വൻകരയുടെ സമരങ്ങളെ നയിച്ചത്​ ഗാന്ധിജിയുടെ സ്വാധീനമായിരുന്നു. അക്രമത്തിനിരയായി ഇൗ ലോകത്തുനിന്നും യാത്രയായപ്പോഴേക്കും അദ്ദേഹം യഥാർഥത്തിൽ ഒരു മഹാത്മാവായിക്കഴിഞ്ഞിരുന്നു’’ -നമ്മുടെ രാഷ്​ട്രപിതാവിനെക്കുറിച്ചുള്ള നെൽസൺ മണ്ടേലയുടെ വാക്കുകളാണിത്​.

 ദക്ഷിണാഫ്രിക്കയിൽ ചെലവഴിച്ച 21 വർഷമാണ്​ ഗാന്ധിജിയുടെ ജീവിതം മാറ്റിമറിച്ചത്​. സൂര്യനസ്​തമിക്കാത്ത അതിശക്​തമായ ബ്രിട്ടീഷ്​ സാമ്രാജ്യത്തിനെതിരെ അദ്ദേഹം ആദ്യമായി ശബ്​ദമുയർത്തിയതും അവിടെവെച്ചായിരുന്നു. വക്കീലായ ഗാന്ധിജി ദാദാ അബ്​ദുല്ല ആൻഡ്​ കമ്പനി ഉടമസ്​ഥതയിലുള്ള വ്യാപാരസ്​ഥാപനത്തെ കേസിൽ സഹായിക്കാനാണ്​ ദക്ഷിണാഫ്രിക്കയിലേക്ക്​ പോയത്​.
1869 ഒക്​ടോബർ രണ്ടിന്​ ഗുജറാത്തിലെ പോർബന്തറിലാണ്​ മോഹൻദാസ്​ കരംചന്ദ്​ ഗാന്ധി ജനിച്ചത്​. ഇംഗ്ലണ്ടിൽനിന്ന്​ നിയമബിരുദം നേടിയശേഷം അദ്ദേഹം അഭിഭാഷകവൃത്തിക്കായി ദക്ഷിണാഫ്രിക്കയിലേക്കു പോയി. ദക്ഷിണാഫ്രിക്കയിലെ വർണവെറിയൻ ഭരണകൂടം ഇന്ത്യൻ വംശജരോട്​​ കാണിച്ച വിവേചനവും അനീതിയും ഗാന്ധിജിയുടെ മനസ്സിനെ പിടിച്ചുലച്ചു. 1884-1914 കാലത്ത്​ ദക്ഷിണാ​ഫ്രിക്കയിലെ വംശീയ ഗവൺമെൻറിനെതിരെ അദ്ദേഹം ​െഎതിഹാസികമായ പോരാട്ടം നയിച്ചു. ഇൗ സമരഘട്ടത്തിലാണ്​ ‘സത്യഗ്രഹം’ എന്ന പുതിയൊരു പ്രക്ഷോഭരീതിക്ക്​ ഗാന്ധിജി രൂപംനൽകിയത്​.

സത്യഗ്രഹവും അഹിംസയും
ഗാന്ധിജയൻ തത്ത്വചിന്തയുടെ രണ്ടു നെടുംതൂണുകളാണ്​ അഹിംസയും സത്യഗ്രഹവും. സത്യത്തി​െൻറ ശക്​തി, അഥവാ സത്യത്തെ മുറുകെ പിടിക്കുക എന്നാണ്​ സത്യഗ്രഹത്തി​െൻറ അർഥം. സത്യാന്വേഷണം ഗാന്ധിജിയുടെ ജീവിതദൗത്യമായിരുന്നു (അദ്ദേഹത്തി​െൻറ ആത്മകഥയുടെ പേരുതന്നെ എ​െൻറ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്നാണ്​). സത്യത്തിനുമീതെ മറ്റൊരു ദൈവവുമില്ലെന്ന്​ അദ്ദേഹം പ്രഖ്യാപിച്ചു.
ഗാന്ധിജി പ്രചരിപ്പിച്ച കാര്യങ്ങൾ അദ്ദേഹം സ്വന്തം ജീവിതത്തിൽ പകർത്തിക്കാണിച്ചു. പ്രയോഗിക്കാൻ പറ്റുന്ന കാര്യങ്ങളെ ​അദ്ദേഹം പ്രചരിപ്പിച്ചിരുന്നുള്ളൂ. ഗാന്ധിജിയുടെ ആശയങ്ങളെ രൂപപ്പെടുത്തുന്നതിൽ എമേഴ്​സൺ, ഡേവിഡ്​ തോറോ, ലിയോ ടോൾ​സ്​റ്റോയി എന്നിവരുടെ ആശയങ്ങൾ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്​.

ഇന്ത്യയിൽ ഗാന്ധിജിയുടെ ആദ്യ പരീക്ഷണങ്ങൾ
1915ൽ ഗാന്ധി ഇന്ത്യയിലേക്കു മടങ്ങിവന്നു. ഒരുകൊല്ലത്തോളം ഇന്ത്യയുടെ പല ഭാഗങ്ങളും സഞ്ചരിച്ച്​ രാജ്യത്തി​െൻറ അവസ്​ഥ നേരിട്ടറിയാനാണ്​ അദ്ദേഹം ശ്രമിച്ചത്​. ഇന്ത്യയിൽ ‘സത്യഗ്രഹ’ത്തിനു പ്രസക്​തിയുണ്ടെന്ന്​ തിരിച്ചറിയാൻ ഇൗ പര്യടനം അ​േദ്ദഹത്തെ സഹായിച്ചു. 1916ൽ അഹ്​മദാബാദിലെ സബർമതി നദിക്കരയിൽ ഗാന്ധി ഒരു ആശ്രമം സ്​ഥാപിച്ചു. ത​െൻറ സുഹൃത്തുക്കൾക്കും അനുയായികൾക്കും സത്യഗ്രഹത്തി​െൻറ പാഠങ്ങൾ പഠിക്കാനും അനുഷ്​ഠിക്കാനും വേണ്ട സഹായമേകുന്നതിനാണ്​ ഗാന്ധി സബർമതി ആശ്രമം സ്​ഥാപിച്ചത്​. രാഷ്​ട്രീയ കാര്യങ്ങളിൽനിന്ന്​ തുടക്കത്തിൽ മാറിനിന്നെങ്കിലും 1917നും 1918നും മധ്യേ ഗാന്ധി മൂന്ന്​ സമരങ്ങൾക്ക്​ നേതൃത്വംനൽകി. ബിഹാറിലെ ചമ്പാരനിലും ഗുജറാത്തിലെ അഹ്​മദാബാദിലെ ഖേഡയിലും. ചമ്പാരനിലും ​ഖേഡയിലും കർഷകർക്കുവേണ്ടിയും അഹ്​മദാബാദിൽ തൊഴിലാളികൾക്കുവേണ്ടിയുമാണ്​ ഗാന്ധി പോരാടിയത്​.

ചമ്പാരൻ സത്യഗ്രഹം
ഇന്ത്യയിൽ ഗാന്ധിയുടെ സത്യഗ്രഹ പരീക്ഷണം ആദ്യമായി നടന്നത്​ 1917ൽ ബിഹാറിലെ ചമ്പാരൻ ജില്ലയിലാണ്​. ചമ്പാരനിലെ നീലംതോട്ടങ്ങളിലെ കർഷകർക്ക്​ തോട്ടവുടമകളായ യൂറോപ്യന്മാരിൽനിന്നും പലതരത്തിലുള്ള ക്രൂരതകൾ സഹിക്കേണ്ടിവന്നു. തങ്ങളുടെ ഭൂമിയുടെ ഇരുപതിൽ മൂന്നുഭാഗത്ത്​ നീലം കൃഷി ചെയ്യാൻ കൃഷിക്കാർ നിർബന്ധിതരായി. തീൻകാത്തിയ സ​മ്പ്രദായം എന്ന പേരിലാണ്​ ഇതറിയപ്പെടുന്നത്​. ഇങ്ങനെ കൃഷി ചെയ്​തുണ്ടാക്കുന്ന നീലം തോട്ടമുടമകൾ നിശ്ചയിക്കുന്ന വിലക്ക്​ കൊടുക്കാനും കർഷകർ നിർബന്ധിക്കപ്പെട്ടു. ഇതിനെ തുടർന്ന്​ ചമ്പാരനിലെ കർഷകർ ഗാന്ധിജിയുടെ സഹായമഭ്യർഥിക്കുകയും അദ്ദേഹത്തെ ചമ്പാരനി​ലേക്ക്​ ക്ഷണിക്കുകയും ചെയ്​തു. 1917ൽ ത​െൻറ ഉറ്റ അനുയായികൾക്കൊപ്പം (രാജേന്ദ്രപ്രസാദ്​, ആചാര്യ കൃപലാനി) ഗാന്ധിജി ചമ്പാരനിലെത്തി. കർഷകരുടെ പ്രശ്​നങ്ങളെക്കുറിച്ച്​ അദ്ദേഹം വിശദമായൊരു അന്വേഷണം നടത്തി. ഗാന്ധിയോട്​ ജില്ല വിട്ടുപോകാൻ അധികാരികൾ ആവശ്യപ്പെട്ടു. കൽപന അനുസരിക്കാതെ അറസ്​റ്റുവരിക്കാൻ അദ്ദേഹം തയാറായപ്പോൾ അധികാരികൾക്കു മുട്ടുമടക്കേണ്ടിവന്നു. ഒടുവിൽ ഗാന്ധിയെ ഉൾപ്പെടുത്തി അന്വേഷണക്കമ്മിറ്റിയെ നിയോഗിക്കാൻ ഗവൺമെൻറ്​ നിശ്ചയിച്ചു. കർഷകരുടെ ആവശ്യങ്ങളിൽ ഭൂരിഭാഗവും കമ്മിറ്റി അംഗീകരിച്ചു. ഇതോടെ കർഷകരുടെ വിഷമതകൾ ലഘൂകരിക്കപ്പെട്ടു. ഇന്ത്യയിലെ സിവിൽ നിയമലംഘനത്തി​െൻറ ആദ്യസമരത്തിൽ വിജയംവരിക്കാൻ ഗാന്ധിജിക്ക്​ കഴിഞ്ഞു. ചമ്പാരൻ സത്യഗ്രഹത്തി​െൻറ നേതാവാണ്​ രാജ്​കുമാർ ശുക്ല. അദ്ദേഹത്തി​െൻറ ക്ഷണപ്രകാരമാണ്​ ഗാന്ധിജി ചമ്പാരനിലെത്തിയത്​.

അഹ്​മദാബാദ്​ മിൽ പണിമുടക്ക്​
 1918ൽ അഹ്​മദാബാദിലെ മില്ലുടമകളും തൊഴിലാളികളും തമ്മിലുള്ള വേതന സംബന്ധമായൊരു തർക്കത്തിൽ ഗാന്ധി ഇടപെട്ടു. ഇത്​ ഇന്ത്യയിലെ അദ്ദേഹത്തി​െൻറ രണ്ടാമത്തെ സത്യഗ്രഹ പരീക്ഷണമായിരുന്നു. വിലക്കയറ്റത്തി​െൻറ പശ്ചാത്തലത്തിൽ മിൽ തൊഴിലാളികൾ കൂലിയിൽ 50 ശതമാനം വർധന ആവശ്യപ്പെട്ടു. മില്ലുടമകൾ ഇതിനു തയാറായില്ല. പ്രശ്​നത്തിന്​ ഒത്തുതീർപ്പുണ്ടാക്കണമെന്ന്​ ​ആവശ്യപ്പെട്ട്​ ഗാന്ധി മരണംവരെയുള്ള നിരാഹാരസമരം ആരംഭിച്ചു. അദ്ദേഹത്തി​െൻറ ഉപവാസസമരം മില്ലുടമകളെ സമ്മർദത്തിലാഴ്​ത്തി. ഗത്യത്തരമില്ലാതെ സമരത്തി​െൻറ നാലാംദിവസം അവർ ഒത്തുതീർപ്പിന്​ തയാറായി. തൊഴിലാളികളുടെ കൂലി 35 ശതമാനം വർധിപ്പിച്ചുകൊടുക്കാൻ മില്ലുടമകൾ സമ്മതിച്ചു.

ഖേഡ സത്യഗ്രഹം 
1918ൽ ഗുജറാത്തിലെ ഖേഡയിലും (ഖൈര) ഗാന്ധിജി വിജയകരമായൊരു സമരം നയിക്കുകയുണ്ടായി. വിളവ്​ മോശമായതിനെത്തുടർന്ന്​ ഖേഡയിലെ കർഷകർ ഭൂനികുതിയിൽ ഇളവുവേണമെന്ന്​ ഗവൺമെൻറിനോട്​ ആവശ്യപ്പെട്ടു. ഇളവുനൽകാൻ ഗവൺമെൻറ്​ വിസമ്മതിച്ചപ്പോൾ ഗാന്ധിജി ഇൗ പ്രശ്​നത്തിൽ ഇടപെട്ടു. ഭൂനികുതിയിൽ ഇളവ്​ അനുവദിക്കുന്നതുവരെ നികുതി നിഷേധിക്കുവാൻ കർഷകരോട്​ അദ്ദേഹം ആവശ്യപ്പെട്ടു. ഒടുവിൽ ഗവൺമെൻറ്​ വിട്ടുവീഴ്​ചകൾക്ക്​ തയാറായപ്പോൾ ഗാന്ധിജി സമരം പിൻവലിച്ചു. വല്ലഭ്​ഭായ്​ പ​േട്ടൽ ത​െൻറ അഭിഭാഷകവൃത്തി ഉപേക്ഷിച്ച്​ ഗാന്ധിയോടൊപ്പം ചേർന്നത്​ ഖേഡയിലെ സമരത്തിൽവെച്ചായിരുന്നു. 
ഇൗ സമരങ്ങളെല്ലാം ഗാന്ധിയെ ബഹുജനങ്ങളുമായി അടുത്തിടപഴകുന്നതിന്​ സഹായിച്ചു. സാധാരണ ജനങ്ങൾ ഗാന്ധിജിയെ അവരിലൊരാളായി അംഗീകരിച്ചു. മൂന്നാംക്ലാസ്​ കമ്പാർട്ട്​മെൻറിൽ സഞ്ചരിച്ചും ഹിന്ദുസ്​ഥാനി സംസാരിച്ചും തോർത്ത്​ ധരിച്ചും ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച ഗാന്ധിജി അവരുടെ മനം കവരുകതന്നെ ചെയ്​തു. തങ്ങളുടെ യാതനകളുടെ നടുവിൽനിന്നുകൊണ്ട്​ ഇന്ത്യൻ ജനതയിലെ ഒാരോ വിഭാഗവും ഗാന്ധിയെക്കുറിച്ച്​ അവരുടെ സ്വന്തം ബിംബങ്ങൾ സൃഷ്​ടിച്ചു. അങ്ങനെ ഗാന്ധിജി ജമീന്ദാർമാരുടെ ചൂഷണം അവസാനിപ്പിക്കുമെന്നും തങ്ങൾക്ക്​ ഭൂമി നൽകുമെന്നും കർഷകർ വിഭാവനം ചെയ്​തു. ഗാന്ധിജിയുടെ വീക്ഷണം സാർവത്രികമായിരുന്നു. 

ഗാന്ധിയും നിസ്സഹകരണ പ്രസ്​ഥാനവും
ബ്രിട്ടീഷ്​ ഭരണത്തിനെതിരെ ഗാന്ധി നയിച്ച ആദ്യത്തെ വൻ പ്രക്ഷോഭമാണ്​ നിസ്സഹകരണ പ്രസ്​ഥാനം. മിതവാദികളായ മറ്റു കോൺഗ്രസ്​ നേതാക്കളെപ്പോലെ ഗാന്ധിയും ബ്രിട്ടീഷുകാരുടെ നീതിബോധത്തിൽ ഉറച്ചുവിശ്വസിച്ചിരുന്നു. അതിനാൽ ബ്രിട്ടീഷുകാരുമായി സഹകരിക്കുന്നൊരു നിലപാടാണ്​ അദ്ദേഹം സ്വീകരിച്ചുപോന്നിരുന്നത്​. എന്നാൽ, 1919ലെ ചില സംഭവങ്ങൾ ബ്രിട്ടീഷുകാരോടുള്ള ഗാന്ധിയുടെ വീക്ഷണത്തെ പാടെ മാറ്റിമറിക്കുകയും, അദ്ദേഹത്തെ പ്രക്ഷോഭത്തി​െൻറ പാതയിൽ കൊണ്ടെത്തിക്കുകയും ചെയ്​തു. 
പ്രാകൃതമായ റൗലറ്റ്​ നിയമം, ജാലിയൻ വാലാബാഗ്​ കൂട്ടക്കൊല, ​മൊണ്ടേഗു-ചെംസ്​ ഫോർഡ്​ പരിഷ്​കാരങ്ങൾ, ഖിലാഫത്ത്​ പ്രശ്​നം തുടങ്ങിയവ ഗാന്ധിജിയെ സഹകരണത്തിൽനിന്നും നിസ്സഹകരണത്തിലേക്ക്​ വഴിമാറാൻ പ്രേരിപ്പിച്ച സംഭവങ്ങളായിരുന്നു. 

ദണ്ഡിയാത്രയും ഉപ്പുസത്യഗ്രഹവും
ഉപ്പുനിയമം ലംഘിച്ചുകൊണ്ട്​ സിവിൽ നിയമലംഘന പ്രസ്​ഥാനത്തിന്​ തുടക്കംകുറിക്കാനാണ്​ ഗാന്ധിജി തീരുമാനിച്ചത്​. ഇന്ത്യക്കാരുടെ ജീവിതത്തിൽ ഉപ്പിനുള്ള പ്രാധാന്യം അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. കടലോരപ്രദേശത്തെ ജനങ്ങൾ ഉപ്പുണ്ടാക്കി വിറ്റിരുന്നതിനാൽ അതവരുടെ ജീവിതമാർഗമായിരുന്നു. ഗവൺമെൻറ്​ ഉപ്പുനികുതി ഇരട്ടിയാക്കി വർധിപ്പിക്കുകയും ഉപ്പുണ്ടാക്കുന്നത്​ നിരോധിക്കുകയും ചെയ്​തപ്പോൾ ഇന്ത്യയിലെ ദരിദ്രരായ ജനങ്ങളെയാണ്​ അതേറ്റവും ബാധിച്ചത്​. അതിനാൽ ആദ്യം ഉപ്പുനിയമം ലംഘിക്കാൻതന്നെ ഗാന്ധിജി തീരുമാനിച്ചു. 
ഗാന്ധിജിയുടെ ചരിത്രപ്രസിദ്ധമായ ദണ്ഡിയാത്രയോടെയാണ്​ സിവിൽ നിയമലംഘന പ്രസ്​ഥാനം ആരംഭിച്ചത്​. 1930 മാർച്ച്​ 12ന്​ തിരഞ്ഞെടുക്കപ്പെട്ട 78 അനുയായികളോടൊപ്പം ഗാന്ധിജി സബർമതി ആശ്രമത്തിൽനിന്നും ഏതാണ്ട്​ 200 മൈൽ ദൂരെയുള്ള ദണ്ഡിയിലേക്ക്​ മാർച്ച്​ ചെയ്​തു. 24 ദിവസത്തെ കാൽനടയാത്രക്കുശേഷം അദ്ദേഹം ഗുജറാത്തിലെ കടലോര ഗ്രാമമായ ദണ്ഡിയിലെത്തി. 1930 ഏപ്രിൽ 6ന്​ ഗാന്ധിയും അനുയായികളും ദണ്ഡി കടപ്പുറത്തുവെച്ച്​ ഉപ്പുനിയമം ലംഘിച്ച്​ ഉപ്പുണ്ടാക്കി. ഗാന്ധിജിയുടെ ദണ്ഡിയാത്രയെ ശ്രീരാമ​െൻറ ലങ്കയിലേക്കുള്ള യാത്രയോ​ടാണ്​ മോത്തിലാൽ വോറ ഉപമിച്ചത്​. 

ദണ്ഡിയാത്രയും കേരളവും
ദണ്ഡിയാത്രയിൽ ഗാന്ധിജിയോടൊപ്പം പ​െങ്കടുത്ത 78 അനുയായികളിൽ നാല്​ കേരളീയരുണ്ടായിരുന്നു. സി. കൃഷ്​ണൻ നായർ (നെയ്യാറ്റിൻകര), ടൈറ്റസ്​ (കോട്ടയം), രാഘവ പൊതുവാൾ (ഷൊർണൂർ), ശങ്കർജി (മായന്നൂർ). 

പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക
‘‘പൂർണ സ്വാതന്ത്ര്യത്തിൽ കുറഞ്ഞ ഒന്നുകൊണ്ടും ഞാൻ തൃപ്​തനാവില്ല. ഇതാ ഒരു മന്ത്രം, ഒരു കൊച്ചു മന്ത്രം ഞാൻ നിങ്ങൾക്ക്​ തരുന്നു. ഇത്​ നിങ്ങളുടെ ഹൃദയത്തിൽ നിങ്ങൾ പതിപ്പിക്കണം. നിങ്ങളുടെ ഒാരോ ശ്വാസത്തിലും ഉരുവിടുകയും വേണം. മന്ത്രമിതാണ്​, പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക. നാം നമ്മുടെ അടിമത്തം തുടരുന്നത്​ കാണാൻ ഇവിടെ അവശേഷിക്കുകയില്ല’’ -ബോംബെയിലെ ഗോവാലിയ ടാങ്കിൽ ​െവച്ച്​ ഗാന്ധിജി നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിൽനിന്നുള്ളതാണിത്​. 

ക്വിറ്റ്​ ഇന്ത്യാ സമരം
1942ലെ ക്വിറ്റ്​ ഇന്ത്യാ സമരം ബ്രിട്ടീഷ്​ ഭരണത്തിനെതിരെയുണ്ടായ അവസാനത്തെ ശക്​തമായ ബഹുജന സമരമായിരുന്നു. ബ്രിട്ടീഷ്​ ഭരണത്തി​െൻറ അടിത്തറയിളക്കിയ ഇൗ സമരത്തിന്​ രൂപംനൽകാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച നിരവധി കാരണങ്ങളുണ്ടായിരുന്നു.
ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോകണമെന്ന ആശയം ഗാന്ധിജി പ്രചരിപ്പിച്ചത്​ അദ്ദേഹത്തി​െൻറ ‘ഹരിജൻ’ എന്ന പത്രത്തിലൂടെയാണ്​. ‘ബ്രിട്ടീഷുകാർ ക്രമപ്രകാരവും സമയോചിതവുമായി ഇന്ത്യയിൽനിന്ന്​ പിന്മാറണമെന്ന്​ അ​േദ്ദഹം ആവശ്യപ്പെട്ടു. ഗാന്ധിജിയുടെ ഇൗ ആശയം കോൺഗ്രസ്​ അംഗീകരിച്ചു. 1942 ആഗസ്​റ്റ്​ എട്ടിന്​ അഖിലേന്ത്യാ കോൺഗ്രസ്​ കമ്മിറ്റി ബോംബെയിൽ സമ്മേളിക്കുകയും ചരിത്രപ്രസിദ്ധമായ ‘ക്വിറ്റ്​ ഇന്ത്യ’ (ഇന്ത്യ വിടുക) പ്രമേയം പാസാക്കുകയും ചെയ്​തു. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന മന്ത്രവുമായി എല്ലാവരും സമരരംഗത്തിറങ്ങണമെന്ന്​ ഗാന്ധി ആഹ്വാനം ചെയ്​തു. 

സിനിമകളിലെ ഗാന്ധി
ഗാന്ധിജിയുടെ ജീവിതം പ്രമേയമാക്കിയ പ്രശസ്​ത സിനിമയാണ്​ ഗാന്ധി. റിച്ചാർഡ്​ ആറ്റൻബറോ സംവിധാനം ചെയ്​ത്​ 1982ൽ പുറത്തുവന്ന ചിത്രത്തി​െൻറ തിരക്കഥ ജോൺ ബ്രെയിലിയു​തോണ്​. ബെൻ കിങ്​സ്​ലി ഗാന്ധിയായി വേഷമിട്ട സിനിമയിൽ രോഹിണി  ഹത്തങ്കടി കസ്​തൂർബയെ അവതരിപ്പിച്ചു. എട്ട്​ ഒാസ്​കർ പുരസ്​കാരങ്ങൾ ചിത്രം നേടി. ഗാന്ധിയുടെ ജീവിതം പ്രമേയമായ മറ്റൊരു സിനിമയാണ്​ ശ്യാം ബെനഗൽ സംവിധാനം ചെയ്​ത ‘മേക്കിങ്​ ഒാഫ്​ മഹാത്​മ’. ഹേ റാം, ബാബാ സാഹിബ്​ അംബേദ്​കർ തുടങ്ങി നിരവധി സിനിമകളിൽ ഗാന്ധി കഥാപാത്രമായിട്ടുണ്ട്​. മോഹൻ ഗോഖലെ, ദിലീപ്​ പ്രഭാവൽകർ, നസിറുദ്ദീൻ ഷാ എന്നിവരൊക്കെ ഗാന്ധിയായി അഭിനയിച്ചിട്ടുണ്ട്​. 

ഖാദിയുടെ ജനനം
ഇന്ത്യയിൽ വർധിച്ചുവരുന്ന ദാരി​ദ്ര്യത്തിന്​ ഒരേയൊരു പോംവഴി ചർക്കയാണെന്ന്​ 1908ൽ ഹിന്ദ്​ സ്വരാജ്​ എന്ന പുസ്​തകത്തിൽ ഗാന്ധിജി എഴുതി. കൈത്തൊഴിൽ വശമുള്ള ആളുകൾ അക്കാലത്ത്​ കുറവായിരുന്നു. ചർക്കയിൽ നൂൽനൂൽപ്​ ഏറെ അറിയുന്നത്​ അക്കാലത്ത്​ സ്​ത്രീകൾക്കായിരുന്നു. 1917ൽ ഗാന്ധിജി ചർക്കയെകുറിച്ച്​ ഗംഗാ​​ബെൻ മജൂംദാറിനോട്​ ​അന്വേഷിച്ചു. ആശ്രമത്തിൽ ആദ്യമായി ഉണ്ടാക്കിയ ഖാദി വസ്​ത്രത്തിന്​  17 അണയായിരുന്നു വില. 

ഗാന്ധിജി: പ്രധാന വിവരങ്ങൾ
* ഹരിശ്ചന്ദ്രയും ശ്രവണകുമാരനും ഗാന്ധിജിയുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയ രണ്ട്​ നാടകങ്ങളായിരുന്നു.
* ഗാന്ധിജി ജനിച്ച വീട്​ ഇ​േപ്പാൾ അറിയപ്പെടുന്നത്​ കീർത്തി മന്ദിർ എന്നാണ്​.
* ഗാന്ധിജിയുടെ ജീവചരിത്രം രചിച്ച ഫ്രഞ്ച്​ നോവലിസ്​റ്റാണ്​ റൊമെയ്​ൻ റോളണ്ട്​.
* ‘കീ ടു തിയോസഫി’ ഗാന്ധിജിക്ക്​ ഹിന്ദുമതസംബന്ധമായ ഗ്രന്ഥങ്ങൾ വായിക്കാനുള്ള ആഗ്രഹം വളർത്തിയ ഗ്രന്ഥമാണ്​.
* അദ്ദേഹം ലോകത്തിലെ ഏറ്റവും മനോഹരവും നന്മയുള്ളതുമായ കണ്ടുപിടിത്തം എന്ന്​ വിശേഷിപ്പിച്ചത്​ തയ്യൽ മെഷീനെയാണ്​.
* ഇംഗ്ലണ്ടിലെ ബേസ്​ വാട്ടർ എന്ന സ്​ഥലത്ത്​ ഗാന്ധി ആദ്യമായി രൂപംകൊടുത്ത സംഘടനയാണ്​ വെജിറ്റേറിയൻ ക്ലബ്​.
* മഹാത്​മാഗാന്ധി യൂനിവേഴ്​സിറ്റി ഒാഫ്​ പീസ്​ സ്​ഥിതിചെയ്യുന്നത്​ ബെൽജിയത്തിലാണ്​.
* ഹിമാലയൻ മണ്ടത്തരമെന്ന്​ വിശേഷിപ്പിച്ചത്​ നിസ്സഹകരണ പ്രസ്​ഥാനത്തെയാണ്​.
* വൈഷ്​ണവ സന്യാസിയായ നരസിംഹ മേത്തയുടെ കീർത്തനങ്ങളിൽനിന്നാണ്​ ‘ഹരിജൻ’ എന്ന വാക്ക്​ ഗാന്ധിക്ക്​ ലഭിച്ചത്​.
* മഹാദേവ്​ ദേശായിയും പ്യാരേലാൽ നയ്യാറു (ഗാന്ധിജിയുടെ രണ്ടാ​മത്തെ പ്രൈവറ്റ്​ സെക്രട്ടറി) മായിരുന്നു ഗാന്ധിയുടെ ആത്​മകഥ ഗുജറാത്തിയിൽനിന്നും ഇംഗ്ലീഷിലേക്ക്​ മൊഴിമാറ്റിയത്​.
* സി.പി. പിള്ളയാണ്​  ആത്​മകഥയിൽ പരാമർശിക്കുന്ന ഏക മലയാളി
* ഗാന്ധി ഏറെ ഇഷ്​ടപ്പെട്ട വളർത്തുമൃഗമായിരുന്നു നിർമല എന്ന ആട്​. 1931ൽ രണ്ടാം വട്ടമേശ സമ്മേളനത്തിന്​ ഗാന്ധിജി പോയപ്പോൾ നിർമലയെയും കൂടെക്കൊണ്ടുപോയി.
* ബി.ആർ. അംബേദ്​കറുടെ അനിഹിലേഷൻ ഒാഫ്​ കാസ്​റ്റ്​ എന്ന പുസ്​തകത്തിന്​ അവതാരിക എഴുതിയത്​ ഗാന്ധിജിയാണ്​.
* ഗാന്ധിജിയുടെ ആത്​മീയ ഗുരു ലിയോ ടോൾസ്​റ്റോയ്​ ആണ്​.
* ട്രാൻസ്​വാൾ സത്യഗ്രഹത്തിൽ പ​െങ്കടുത്തതിന്​ ജയിൽവാസം അനുഭവിച്ചവരുടെ കുടുംബത്തെ സംരക്ഷിക്കാനായി സ്​ഥാപിച്ച ആശ്രമമാണ്​ ടോൾസ്​റ്റോയ്​ ​ഫാം.
* ‘വാർധ’ എന്ന പേരിലാണ്​ ഗാന്ധിജിയുടെ വിദ്യാഭ്യാസപദ്ധതി അറിയപ്പെടുന്നത്​.
* ഗാന്ധിജി ഇന്ത്യയിൽ പ​െങ്കടുത്ത ആദ്യത്തെ പൊതുചടങ്ങ്​ ബനാറസ്​ ഹിന്ദു സർവകലാശാലയുടെ ഉദ്​ഘാടനത്തിനായിരുന്നു (1916 ഫെബ്രു. 4).
* മഗൻലാൽ ഗാന്ധിയാണ്​ സത്യഗ്രഹം എന്ന വാക്ക്​ നിർദേശിച്ചത്​.
* ദ​ക്ഷിണാഫ്രിക്കൻ പ്രവിശ്യയായിരുന്ന നേറ്റാൾ ആയിരുന്നു ഗാന്ധിജിയുടെ പ്രവർത്തനമേഖല.
* ഗാന്ധിവധം അന്വേഷിച്ചത്​ കപൂർ കമീഷനാണ്​.
* ഗാന്ധിജി ചർച്ച തിരിക്കുന്ന വിഖ്യാത ഫോ​േട്ടാ എടുത്തത്​ മാർഗരറ്റ്​ ബുർക്കെ ആണ്.

 

ഗാന്ധി മൊഴികൾ
* ‘‘എ​െൻറ ജീവിതമാണ്​ എ​െൻറ സന്ദേശം’’.
* ‘‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’’.
* ‘‘അധികാര ദുർവിനിയോഗം എവിടെ കണ്ടാലും അതിനെ നിർഭയമായി ചെറുക്കാനുള്ള സമൂഹത്തി​െൻറ കരുത്താണ്​ സ്വാതന്ത്ര്യം’’.
* ‘‘ഗിരിനിരകളോളം പഴക്കമുള്ള സത്യവും അഹിംസയുമല്ലാതെ ഒന്നും എനിക്ക്​ ഇൗ ലോകത്തോട്​ പറയാനില്ല’’.
* ‘‘ഏതു കൂരിരുട്ടിലും ഇൗശ്വര​െൻറ പ്രകാശം നമ്മെ വഴിനടത്തും’’.

ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാന വർഷങ്ങൾ

* 1869: ജനനം
* 1882: വിവാഹം
* 1888: ഇംഗ്ലണ്ടിൽ
* 1893: ദക്ഷിണാഫ്രിക്കയിൽ
* 1907: ആദ്യമായി അറസ്​റ്റിൽ
* 1915: ഇന്ത്യയിലേക്ക്​ മടക്കം
* 1917:  ചമ്പാരൻ സത്യഗ്രഹം
* 1919: പത്രാധിപർ
* 1920: കേരളത്തിൽ
* 1922: ആറുവർഷത്തെ തടവ്​
* 1930: ഉപ്പു സത്യഗ്രഹം
* 1931: ഗാന്ധി-ഇർവിൻ സന്ധി
* 1942: ക്വിറ്റ്​ ഇന്ത്യ പ്രക്ഷോഭം
* 1944: കസ്​തൂർബയുടെ മരണം
* 1947: ഇന്ത്യക്ക്​ സ്വാതന്ത്ര്യം
* 1948: മരണം

ഗാന്ധിജിയുടെ പ്രധാന ഉപവാസങ്ങൾ
* 1915 ജൂൺ 1: ആശ്രമത്തിലെ കുട്ടികൾ കള്ളം പറഞ്ഞതിന്​ ഏകദിന ഉപവാസം.
* 1915 സെപ്​റ്റംബർ 11: ദലിതരെ ആ​ശ്രമത്തിൽ പ്രവേശിപ്പിച്ചതിനെ ചിലർ എതിർത്തതിൽ ദുഃഖിച്ച്​.
* 1918 മാർച്ച്​ 15: അഹ്​മദാബാദിലെ മിൽ തൊഴിലാളികളുടെ കൂലിവർധനക്കായി.
* 1919 ഏപ്രിൽ 13: ജാലിയൻ വാലാബാഗ്​ കൂട്ടക്കൊലയിൽ പ്രതിഷേധിച്ച്​.
* 1921 നവംബർ 19: ബോംബെയിലെ അക്രമങ്ങളിൽ ദുഃഖിച്ച്​ മൂന്ന്​ നാൾ.
* 1921 നവംബർ 28: സ്വാതന്ത്ര്യം നേടുംവരെ എല്ലാ തിങ്കളാഴ്​ചയും ഉപവാസത്തിന്​ തീരുമാനം.
* 1922 ഫെബ്രുവരി: ചൗരിചൗരാ കൂട്ടക്കൊലയിൽ ദുഃഖിച്ച്​ അഞ്ച്​ നാൾ.
* 1925 നവംബർ 24-30, 1940 നവംബർ 12: ആശ്രമപ്രവർത്തകരിൽ സ്വഭാവ വൈകല്യം കണ്ടതിൽ ദുഃഖിച്ച്​ ഉപവാസം.
* 1932 സെപ്​റ്റംബർ 20-25, ആഗസ്​റ്റ്​ 16-22, 1934 ആഗസ്​റ്റ്​ 7-13: ദലിതരോടുള്ള വിവേചനത്തിനെതിരെ.
* 1932: മേയ്​ 8-29: മനഃശുദ്ധിക്കായി.
* 1924 സെപ്​റ്റംബർ-17, ഒക്​ടോബർ-7, 1941 മേയ്​ 5-7, ജൂൺ-29, 1947 സെപ്​റ്റംബർ 1-3: വർഗീയ സംഘർഷങ്ങളിൽ വേദനിച്ച്​.
* 1943 മാർച്ച്​ 3-10: ബ്രിട്ടീഷ്​ നയങ്ങൾക്കെതിരെ.
* 1947 ആഗസ്​റ്റ്​ 15: രാജ്യം വിഭജിക്കപ്പെട്ടതിൽ ദുഃഖിച്ച്​.


ഗാന്ധിവിശേഷണം ചാർത്തപ്പെട്ടവർ
അതിർത്തിഗാന്ധി - ഖാൻ അബ്​ദുൽ ഗാഫർ ഖാൻ
ബിഹാർ ഗാന്ധി - ഡോ. രാജേന്ദ്രപ്രസാദ്​
കേരള ഗാന്ധി - കെ. കേളപ്പൻ
മയ്യഴി ഗാന്ധി - എ.കെ. കുമാരൻ മാസ്​റ്റർ
ഡൽഹി ഗാന്ധി -  സി. കൃഷ്​ണൻ നായർ
ശ്രീലങ്കൻ ഗാന്ധി- അരിയരത്നെ
അമേരിക്കൻ ഗാന്ധി - മാർട്ടിൻ ലൂഥർ കിങ്​
ബർമീസ്​ ഗാന്ധി -  ഒാങ്​സാൻ​ സൂചി
ആഫ്രിക്കൻ ഗാന്ധി - കെന്നത്ത്​ കൗണ്ട
ജർമൻ  ഗാന്ധി - ജെറാൾഡ്​ ഫിഷർ
ചെക്​ ഗാന്ധി - വക്​ലവ്​ ഹാവെൽ
ഘാന ഗാന്ധി -  ഖാമി എൻ​ക്രുമ
കൊസാവാ ഗാന്ധി - ഇബ്രാഹിം റുഗേവാ
താൻസനിയൻ ഗാന്ധി - ജൂലിയസ്​ നരേര
ദക്ഷിണാഫ്രിക്കൻ ഗാന്ധി - നെൽസൺ മണ്ടേല
ലിബ്​സൺ ഗാന്ധി - അ​േൻറാണിയോ ഡി കോസ്​റ്റ
ബ്രസീലിയൻ ഗാന്ധി - ചിക്കോ മെൻറിസ്​
അയർലൻഡ്​ ഗാന്ധി - ജോൺ ഹ്യൂം
കെനിയൻ ഗാന്ധി - ജോമോ കെനിയാത്ത
ജപ്പാൻ ഗാന്ധി - തൊയോഹികോ കൊഗാവോ
ദേവാരണ്യം ഗാന്ധി - സി. രാജഗോപാലാചാരി
ആധുനിക ഗാന്ധി - ബാബാ ആംതെ
മണിപ്പൂർ ഗാന്ധി - ഇ​േറാം ശർമിള

ഗാന്ധി മറ്റ്​ വ്യക്​തികളുടെ വാക്കുകളിലൂടെ
‘‘ഞങ്ങളുടെ നാട്ടിലേക്ക്​ നിങ്ങൾ ഒരു മോഹൻദാസിനെ അയച്ചു. ഞങ്ങsൾ അ​േദ്ദഹത്തെ മഹാത്​മാവാക്കി’’ 
-നെൽസൺ മണ്ടേല

‘‘ഭയമില്ലാത്ത മനുഷ്യൻ’’
-ബാബാ ആംതെ

‘‘ക്രിസ്​തു ലക്ഷ്യം കാട്ടിത്തന്നു. ഗാന്ധി വഴികളും’’ 
-മാർട്ടിൻ ലൂഥർ കിങ്​

‘‘കൂടുതൽ നല്ലതാവുന്നത്​ നല്ലതല്ല’’ (ഗാന്ധിജിയുടെ മരണവാർത്തയറിഞ്ഞ്​ ബർണാഡ്​ ഷാ അയച്ച അനുശോചന സ​േന്ദശം)
-ബർണാഡ്​ ഷാ

‘‘ഞങ്ങള​ുടെ 55,000 പട്ടാളക്കാർക്ക്​ കഴിയാതെപോയത്​ ഗാന്ധിജി ഒറ്റക്ക്​ നേടിയിരിക്കുന്നു’’
-മൗണ്ട്​ ബാറ്റൺ പ്രഭു

‘‘ഇന്ത്യയുടെ മാത്രമല്ല, ലോകത്തി​െൻറ മുഴുവൻ നായകനാണ്​ ഗാന്ധിജി’’
-ബറാക്​ ഒബാമ

‘‘എന്നെ സംബന്ധിച്ചിടത്തോളം ഇൗശ്വരനും ഗാന്ധിജിയും രണ്ടായിരുന്നു. ​ഇപ്പോഴവർ ഒന്നായിരിക്കുന്നു’’
-മിരാ​െബൻ

‘‘ഇതുപോലെ ഒരാൾ, മാംസവും രക്​തവുമുള്ള ഒരു യഥാർഥ മനുഷ്യൻ, ഇൗ ഭൂമിയിൽ ജീവിച്ചിരുന്നുവെന്ന്​ വിശ്വസിക്കുവാൻ വരുംതലമുറകൾ പ്രയാസ​പ്പെേട്ടക്കും’’ 
-ആൽബർട്ട്​ ​െഎൻസ്​റ്റൈൻ 

അലക്കുകാരൻ
ഗാന്ധിജിയുടെ കഠിനാധ്വാനത്തിൽ ദക്ഷിണാഫ്രിക്കയിൽ സ്​ഥാപിച്ച ധർമാശുപത്രിയിലാണ്​ ഗാന്ധിജി നഴ്​സിങ്​ ജോലി ചെയ്​തത്​. അതോടൊപ്പം ഭക്ഷണ സംയമനവും ബ്രഹ്​മചര്യവും അദ്ദേഹം പാലിച്ചു. മനസ്സിനെ നിയന്ത്രിച്ചു ശക്​തിപ്പെടുത്തുകയായിരുന്നു ഉദ്ദേശ്യം.
ആഡംബരമോ സുഖജീവിതമോ ഗാന്ധിജി ഒട്ടും ആഗ്രഹിച്ചിരുന്നില്ല. ചെലവുകൾ കഴിയുന്നത്ര കുറക്കാൻ ശ്രമിക്കുകയും ചെയ്​തുകൊണ്ടിരുന്നു. ​അലക്കുകാര​െൻറ ബില്ല്​ വളരെ കൂടുന്നതായി ഒരിക്കൽ അദ്ദേഹത്തിന്​ തോന്നി. ഗാന്ധി സ്വയം അലക്കുജോലി നന്നായി അഭ്യസിച്ചു. ദക്ഷിണാഫ്രിക്കയിൽ വന്ന ഗോപാലകൃഷ്​ണ ഗോഖലെ ഗാന്ധിയെ കാണാനെത്തി. അദ്ദേഹത്തി​െൻറ സ്​കാർഫ്​ മുഷിഞ്ഞിരുന്നത്​ ശ്രദ്ധയിൽപ്പെട്ട ഗാന്ധിജി പറഞ്ഞു: ‘‘സ്​കാർഫ്​ ഇങ്ങുതരൂ, ഞാനത്​ അലക്കിത്തേച്ചുതരാം’’. ഗോഖലെ സമ്മതിച്ചില്ല. ‘‘വക്കീൽ എന്ന നിലക്ക്​ താങ്കളുടെ കഴിവിൽ എനിക്ക്​ നല്ല വിശ്വാസമുണ്ട്​. എന്നാൽ, അലക്കുകാരൻ എന്ന നിലക്ക്​ ആ ഉറപ്പില്ല! ഞാനെ​െൻറ ജീവനുതുല്യം സ്​നേഹിക്കുന്ന സ്​കാർഫാണിത്​’’ -ഗോഖലെ ചിരിച്ചുകൊണ്ട്​ പറഞ്ഞു. സ്​കാർഫിന്​ ഒരു കുഴപ്പവും പറ്റില്ലെന്ന്​ ഉറപ്പുനൽകി ഗാന്ധി അത്​ അലക്കിത്തേച്ച്​ ഭംഗിയാക്കിക്കൊടുത്തു. 

രാജ്​ഘട്ട്​
ഡൽഹിയിലെ മഹാത്​മാഗാന്ധി റോഡിലെ രാജ്​ഘട്ട്​ ആണ്​ ഗാന്ധിജിയുടെ അന്ത്യവിശ്രമ സ്​ഥാനം. കറുത്ത മാർബിളിൽ തീർത്ത പ്ലാറ്റ്​ഫോമാണിത്​. ഗാന്ധിയുടെ അന്ത്യചടങ്ങുകൾ നടന്നത്​ യമുനാ തീരത്തെ ഇൗ സ്​ഥലത്തായിരുന്നു. അണയാത്ത ജ്വാല ഇവിടെ ഇപ്പോഴും കത്തിനിൽക്കുന്നു. 

ഗാന്ധിജിയുടെ വികസന സങ്കൽപം
ഇന്ത്യക്കാരിൽ 80 ശതമാനവും ഗ്രാമങ്ങളിലാണ്​ ജീവിക്കുന്നത്​. ഗ്രാമങ്ങൾ അഭിവൃദ്ധിപ്പെട്ടാലേ ഇന്ത്യക്ക്​ പുരോഗതിയുണ്ടാകൂവെന്ന്​ ഗാന്ധിജി വിശ്വസിച്ചു. കൃഷിയിൽ മാത്രം ​ശ്രദ്ധവെച്ചാൽ ഗ്രാമീണരുടെ ദാരിദ്ര്യം മാറ്റാൻ സാധിക്കില്ല. ഗ്രാമങ്ങളെ ഉദ്ധരിക്കാൻ ഗ്രാമവ്യവസായങ്ങൾ ആരംഭിക്കാനും ഖാദിപ്രസ്​ഥാനം സജീവമാക്കാനും ഗാന്ധി ആഹ്വാനംചെയ്​തു. 
‘‘ഇന്ത്യയുടെ ഹൃദയം ഗ്രാമത്തിലാണ്​. ഞാൻ അവിടെ​െച്ചന്ന്​ താമസിക്കാൻ ആഗ്രഹിക്കുന്നു’’ എന്ന്​ പറയുക മാത്രമല്ല, ഗാന്ധിജി അതു പ്രാവർത്തികമാക്കുകയും ചെയ്​തു.

ഗാന്ധിജിയുടെ വിദ്യാഭ്യാസ ചിന്ത
വിദ്യാഭ്യാസത്തിൽ കൈത്തൊഴിലുകൾക്ക്​ പ്രാധാന്യം നൽകണമെന്ന്​ ഗാന്ധി നിർദേശിച്ചു. കുട്ടികൾ തൊഴിലെടുത്തും വിദ്യാഭ്യാസത്തിനുള്ള വക സമ്പാദിക്കണം. വിദ്യാഭ്യാസം ഒരിക്കലും ആഡംബരമാകരുത്​. ധാർമിക മൂല്യങ്ങൾക്ക്​ പാഠ്യപദ്ധതിയിൽ ഇടംലഭിക്കണമെന്ന്​ ഗാന്ധി കരുതി. 

ഗാന്ധിജിയുടെ സ്വത്ത്​
ഉൗണു കഴിക്കാനുള്ള കിണ്ണം, മരംകൊണ്ടുള്ള മുള്ള്​, സ്​പൂൺ, ചീനക്കുരങ്ങുകളുടെ പ്രതിമകൾ, ഡയറി, പ്രാർഥനാ ഗ്രന്ഥം, ഘടികാരം, കോളാമ്പി, കടലാസ്​ മുറിക്കാനുള്ള കത്രിക, മെതിയടി, ചെരിപ്പ്​. ഇത്രയും സാധനങ്ങളായിരുന്നു ഗാന്ധിജിയുടെ ആകെയുള്ള സമ്പാദ്യം. 

ജനുവരി 9 പ്രവാസദിനം
 ഗാന്ധിജയന്തിക്കു പുറമെ ഗാന്ധിജിയുടെ ഒാർമക്കായി ആചരിക്കുന്ന മറ്റൊരു ദിനമാണ്​ പ്രവാസിദിനം. 1915 ജനുവരി ഒമ്പതിന്​ ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽനിന്ന്​ ഇന്ത്യയിൽ തിരി​ച്ചെത്തിയതി​െൻറ ഒാർമക്കായാണ്​ ഇൗ ദിനാചരണം നടത്തുന്നത്​. 

ഗാന്ധിജിയും കേരളവും
അഞ്ചുതവണയാണ്​ ​ഗാന്ധിജി കേരളം സന്ദർശിച്ചിട്ടുള്ളത്​. ഖിലാഫത്ത്​ പ്രസ്​ഥാനത്തി​െൻറ നേതാവായിരുന്ന മൗലാനാ ഷൗക്കത്തലിയോടൊപ്പം 1920 ആഗസ്​റ്റ്​ 18ന്​ ഉച്ചക്ക്​ രണ്ടരക്കാണ്​ രാഷ്​ട്രപിതാവ്​ കോഴിക്കോ​െട്ടത്തുന്നത്​. കോഴിക്കോട്​ കടപ്പുറത്ത്​ അദ്ദേഹത്തെ കാണാൻ 20,000ത്തിലേറെ പേരെത്തി.
ഹിന്ദു-മുസ്​ലിം ​ശാശ്വത സൗഹൃദം ബ്രിട്ടീഷുകാ​േരാടുള്ള സമര​േത്തക്കാൾ പ്രധാനമാണെന്ന്​ ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിൽ ഗാന്ധിജി ഒാർമിപ്പിച്ചു. രണ്ടുതവണകൂടി ഗാന്ധിജി കോഴിക്കോട്​ വന്നിട്ടുണ്ട്​. 1927ലും 1934ലും.
1925 മാർച്ച്​ എട്ടിനാണ്​ ഗാന്ധിജി കൊച്ചിയിൽ വന്നത്​. അവിടത്തെ സ്വീകരണത്തിനുശേഷം അദ്ദേഹം വൈക്കത്ത്​ പൗരസ്വീകരണത്തിൽ പ​െങ്കടുത്തു. ആലപ്പുഴയിലെ സ്വീകരണത്തിൽ പ​െങ്കടുത്തശേഷം കൊല്ലം വഴി വർക്കല ശിവഗിരി മഠത്തിലെത്തി. തിരുവനന്തപുരം, ബാലരാമപുരം, നെയ്യാറ്റിൻകര, ആറ്റിങ്ങൽ, കുണ്ടറ, കൊട്ടാരക്കര, അടൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം തുടങ്ങിയ സ്​ഥലങ്ങളിൽ പരിപാടികളിൽ പ​െങ്കടുത്തു. വൈക്കം സത്യഗ്രഹാശ്രമത്തിൽ പുലയമഹാസഭയിൽ പ​െങ്കടുത്തു. തൃശൂർ തേക്കിൻകാട്​ മൈതാനിയിൽ സംസാരിച്ചു. മാർച്ച്​ 19ന്​ പാലക്കാട്​ വഴി മടക്കയാത്ര.
1927ൽ ആയിരുന്നു അടുത്ത സന്ദർശനം. ഒക്​ടോബർ ഒമ്പതിന്​ തിരുവനന്തപുരത്തെത്തിയ ഗാന്ധിജി കച്ചേരി മൈതാനത്ത്​ യോഗത്തിൽ പ​െങ്കടുത്തു. കൊല്ലം, ഹരിപ്പാട്​, ആലപ്പുഴ, കൊച്ചി വഴി തൃശൂരിലെത്തി. 15ന്​ തേക്കിൻകാട്​ മൈതാനിയിൽ പ്രസംഗിച്ചു. പിന്നീട്​ പാലക്കാ​െട്ടത്തി കോയമ്പത്തൂരിലേക്ക്​ പോയി. 25ന്​ ​കേരളത്തിലേക്ക്​ മടങ്ങി ഒറ്റപ്പാലം, ഷൊർണൂർ വഴി കോഴിക്കോ​െട്ടത്തി.
1934 ജനുവരി 10ന്​ പാലക്കാ​െട്ട ഒലവ​ക്കോ​െട്ടത്തിയ ഗാന്ധിജി ഒറ്റപ്പാലം, ഗുരുവായൂർ, കുന്നംകുളം, പട്ടാമ്പി എന്നിവിടങ്ങളിൽ സന്ദർശിച്ചു. പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, മാഹി, വടകര, കൊയിലാണ്ടി വഴി കോഴിക്കോ​െട്ടത്തി. ആ സമയത്ത്​ ഗാന്ധിജി മീഞ്ചന്ത സാമൂതിരി കോവിലകത്ത്​ എത്തി അന്നത്തെ സാമൂതിരി രാജാ കെ.സി. മാനവദേവൻ രാജയുമായി പിന്നാക്ക വിഭാഗത്തിന്​ ക്ഷേത്രപ്രവേശനം അനുവദിക്കുന്നത്​ സംബന്ധിച്ച്​ അഭിപ്രായം ആരാഞ്ഞു. ഇൗ ചർച്ചക്കുശേഷം അദ്ദേഹം വയനാടും സന്ദർശിച്ചു. തൃശൂർ, ഇരിങ്ങാലക്കുട, ചാലക്കുടി, ആലുവ, തൃപ്പൂണിത്തുറ, എറണാകുളം, കൊച്ചി, ആലപ്പുഴ, കോട്ടയം, കൊല്ലം, വർക്കല വഴി തിരുവനന്തപുരത്തെത്തി. 1937ൽ ജനുവരി 12ന്​ ഗാന്ധി പത്​മനാഭസ്വാമി ക്ഷേത്രം സന്ദർശിച്ചു. നെയ്യാറ്റിൻകര വെങ്ങാവൂർ വഴി കന്യാകുമാരിയിലേക്ക്​. ജനുവരി 16ന്​ തിരിച്ചെത്തിയ അദ്ദേഹം വർക്കല ശിവഗിരി മഠത്തിലെ സമ്മേളനത്തിൽ പ​െങ്കടുത്തു. കൊല്ലം, വൈക്കം, കോട്ടയം, കൊട്ടാരക്കര വഴി ജനുവരി 21ന്​ തമിഴ്​നാട്ടിലേക്ക്​ തിരിച്ചു. 

അത്ഭുത മനുഷ്യ​െൻറ അന്ത്യം
1948 ജനുവരി 30 ലോക ചരിത്രത്തിലെതന്നെ കറുത്ത അധ്യായങ്ങളിലൊന്നാണ്.​ പ്രാർഥനാ യോഗത്തിലേക്ക്​ നടക്കവേ ഗാന്ധിജിയെ നാഥുറാം വിനായക്​ ഗോദ്​സെ എന്ന മതഭ്രാന്തൻ വെടിവെച്ചുവീഴ്​ത്തി. അദ്ദേഹത്തെ വണങ്ങുന്നതുപോലെ കുനിഞ്ഞ ഗോദ്​സെ ആ നെഞ്ചിലേക്ക്​ നിറയൊഴിച്ചു. ‘ഹേ റാം’ എന്ന്​ മെല്ലെ ഉരുവിട്ട്​ ഗാന്ധി കണ്ണടച്ചു. ആ മഹദ്​ ജീവിതത്തി​െൻറ യവനിക താണു. നെഹ്​റു കണ്ണീരോടെ രാഷ്​ട്രത്തോട്​ പറഞ്ഞു: ‘‘നമ്മുടെ ജീവിതത്തിൽനിന്ന്​ വെളിച്ചം പൊലിഞ്ഞു’’. അന്തരിച്ച ദിവസം യു.എൻ ചരിത്രത്തിലാദ്യമായി പതാക താഴ്​ത്തിക്കെട്ടുകയും ശ്രീലങ്കൻ റേഡിയോ 24 മണിക്കൂർ പ്രക്ഷേപണം നിർത്തിവെക്കുകയും ചെയ്​തു. മരണവാർത്ത ഇന്ത്യയിലെ ഹിന്ദു പത്രം ഒഴികെ എല്ലാ പത്രങ്ങളും പ്രാധാന്യത്തോടെ ഒന്നാമത്തെ പേജിൽ റിപ്പോർട്ട്​ ചെയ്​തു. ഹിന്ദു പത്രത്തിൽ അക്കാലത്ത്​ ആദ്യ പേജ്​ പരസ്യങ്ങൾക്കായി മാത്രമാണ്​ നീക്കിവെച്ചിരുന്നത്​. ഗാന്ധിജിയുടെ മരണം ആദ്യമായി റിപ്പോർട്ട്​ ചെയ്​ത പത്രം മദ്രാസ്​ മെയിൽ ആണ്​. സ്വതന്ത്ര ഇന്ത്യയിൽ ഗാന്ധി 168 ദിവസമാണ്​ ജീവിച്ചിരുന്നത്​. നാഥുറാം ഗോദ്​സെയെയും കൂട്ടാളികളെയും വിചാരണ നടത്തിയത്​ ഷിംലയിലെ പീറ്റർ ഹോഷ്​ കെട്ടിടത്തിൽവെച്ചാണ്​. ആത്​മചരൺ അഗർവാൾ ആണ്​ വിധി പ്രസ്​താവിച്ച ജഡ്​ജ്​.