ടെലിസ്‌കോപ്പ്
അമ്പിളിയമ്മാവാ, ഞങ്ങൾ വരുന്നൂ...
  • ഇ​ല്യാ​സ്​ പെ​രി​മ്പ​ലം
  • 02:50 PM
  • 13/07/2019
Info graphics: അമീർ ഫൈസൽ

ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മാ​യ ചാ​ന്ദ്ര​യാ​ൻ-2 എ​ന്ന ചാ​ന്ദ്ര​പ​ര്യ​വേ​ക്ഷ​ണ വാ​ഹ​നം 2019 ജൂ​ൈ​ല 15ന് ​ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ സ്​​പേ​സ്​​ സെ​ൻ​റ​റി​ൽ​നി​ന്ന്​ ച​ന്ദ്ര​നെ ല​ക്ഷ്യ​മാ​ക്കി യാ​ത്ര പു​റ​പ്പെ​ടു​ക​യാ​ണ്. സെ​പ്റ്റം​ബ​ർ ആ​റി​ന് അ​ത് ച​ന്ദ്ര​നെ മു​ത്ത​മി​ടു​ന്ന​തോ​ടെ ച​ന്ദ്ര​നി​ൽ സു​ര​ക്ഷി​ത​മാ​യി വാ​ഹ​ന​മി​റ​ക്കു​ന്ന നാ​ലാ​മ​ത്തെ ലോ​ക​രാ​ജ്യ​മാ​യി ഇ​ന്ത്യ മാ​റും. 2008ൽ ​ചാ​ന്ദ്ര​യാ​ൻ-1 ദൗ​ത്യ​ത്തി​ലൂ​ടെ ഇ​തി​നു മു​മ്പും നാം ​ച​ന്ദ്ര​നെ മു​ത്ത​മി​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും അ​ത് ഇ​ടി​ച്ചി​റ​ങ്ങ​ൽ (ഹാ​ർ​ഡ് ലാ​ൻ​ഡി​ങ്) രൂ​പ​ത്തി​ലാ​യി​രു​ന്നു.

എ​ളി​മ​യി​ൽ​നി​ന്ന് പെ​രു​മ​യി​ലേ​ക്ക്
അ​മേ​രി​ക്ക മ​നു​ഷ്യ​നെ ച​ന്ദ്ര​നി​ലി​റ​ക്കി​യ​ശേ​ഷ​മാ​ണ് ഇ​ന്ത്യ​യു​ടെ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ ഐ.​എ​സ്.​ആ​ർ.​ഒ രൂ​പ​വ​ത്​​കൃ​ത​മാ​കു​ന്ന​ത്. 1969 ആ​ഗ​സ്​​റ്റ്​ 15നാ​യി​രു​ന്നു ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ പി​റ​വി. ഒ​രു സൈ​ക്കി​ളി​ൽ വെ​ച്ചു​കൊ​ണ്ടു പോ​കാ​വു​ന്ന​ത്ര ചെ​റി​യ സൗ​ണ്ടി​ങ്​ റോ​ക്ക​റ്റു​ക​ൾ വി​ക്ഷേ​പി​ച്ച് തൃ​പ്തി​യ​ട​യാ​നേ അ​ന്ന് ന​മു​ക്കു ക​ഴി​യു​മാ​യി​രു​ന്നു​ള്ളൂ.
എ​ന്നാ​ൽ, ചു​രു​ങ്ങി​യ കാ​ലം​കൊ​ണ്ട് ബ​ഹി​രാ​കാ​ശ​രം​ഗ​ത്ത് ലോ​ക​ത്തിെ​ൻ​റ നെ​റു​ക​യി​ലെ​ത്താ​ൻ ന​മു​ക്കാ​യി. 2017ൽ ​പി.​എ​സ്.​എ​ൽ.​വി സി 37​ലൂ​ടെ 104 ഉ​പ​ഗ്ര​ഹ​ങ്ങ​ളെ വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ച ഇ​ന്ത്യ, ഒ​രു റോ​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ച് ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​പ​ഗ്ര​ഹ​ങ്ങ​ളെ ബ​ഹി​രാ​കാ​ശ​ത്തെ​ത്തി​ച്ച രാ​ജ്യ​മെ​ന്ന റെ​ക്കോ​ഡ് സൃ​ഷ്​​ടി​ച്ചു. 2013ലെ ​മം​ഗ​ൾ​യാ​ൻ ദൗ​ത്യ​ത്തി​ലൂ​ടെ ആ​ദ്യ ശ്ര​മ​ത്തി​ൽ​ത​ന്നെ ചൊ​വ്വ​യെ കീ​ഴ​ട​ക്കാ​നാ​യ രാ​ജ്യ​മെ​ന്ന ഖ്യാ​തി നേ​ടി. 2013ൽ ​തു​ട​ക്കം​കു​റി​ച്ച ഐ.​ആ​ർ.​എ​ൻ.​എ​സ്.​എ​സ് പ​ര​മ്പ​ര​യി​ലെ ഏ​ഴ് ഉ​പ​ഗ്ര​ഹ​ങ്ങ​ളി​ലൂ​ടെ ജി.​പി.​എ​സി​നു സ​മാ​ന​മാ​യി, ഭൂ​മി​യി​ൽ സ്​​ഥാ​ന​നി​ർ​ണ​യം ന​ട​ത്താ​ൻ സ്വ​ന്ത​മാ​യി സം​വി​ധാ​ന​മു​ള്ള മൂ​ന്നാ​മ​ത്തെ ലോ​ക​രാ​ജ്യ​മെ​ന്ന പ​ദ​വി​യും നാം ​നേ​ടി. ഇ​തി​ന​കം 33 വി​ദേ​ശ​രാ​ഷ്​​ട്ര​ങ്ങ​ളു​ടെ 250ഒാ​ളം ഉ​പ​ഗ്ര​ഹ​ങ്ങ​ൾ വാ​ണി​ജ്യാ​ടി​സ്​​ഥാ​ന​ത്തി​ൽ വി​ക്ഷേ​പി​ക്കാ​നും ന​മു​ക്കു ക​ഴി​ഞ്ഞു.

പു​തി​യ മേ​ച്ചി​ൽ​പു​റം തേ​ടി 
വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടേ​താ​യി 67 ചാ​ന്ദ്ര​ദൗ​ത്യ​ങ്ങ​ൾ ഇ​തു​വ​രെ വി​ജ​യം​ക​ണ്ടി​ട്ടു​ണ്ട്. 56 ദൗ​ത്യ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ടി​ട്ടു​മു​ണ്ട്. വി​ജ​യം​ക​ണ്ട​വ​യി​ൽ ആ​റു ദൗ​ത്യ​ങ്ങ​ൾ മ​നു​ഷ്യ​നെ​യും മൂ​ന്നെ​ണ്ണം റോ​വ​റു​ക​ളെ​യും ച​ന്ദ്ര​നി​ൽ ഇ​റ​ക്കി. എ​ന്നാ​ൽ, ഇ​തു​വ​രെ കാ​ര്യ​മാ​യ പ​ര്യ​വേ​ക്ഷ​ണ​ങ്ങ​ൾ ഒ​ന്നും ന​ട​ന്നി​ട്ടി​ല്ലാ​ത്ത, ച​ന്ദ്ര​െ​ൻ​റ ദ​ക്ഷി​ണ ധ്രു​വ​ത്തി​ന​ടു​ത്തു​ള്ള അ​ജ്ഞാ​ത​മാ​യ ഒ​രു പ്ര​ദേ​ശ​ത്താ​ണ് ചാ​ന്ദ്ര​യാ​ൻ-2 ഇ​റ​ങ്ങു​ന്ന​ത്. വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ​പോ​ലും സൂ​ര്യ​പ്ര​കാ​ശം പ​തി​ക്കാ​ത്ത പ​ല ഗ​ർ​ത്ത​ങ്ങ​ളും ഇ​വി​ടെ​യു​ണ്ട്. ഏ​റെ നി​ഗൂ​ഢ​ത​ക​ൾ നി​റ​ഞ്ഞ​തും ശാ​സ്​​ത്ര​ജ്ഞ​ർ​ക്ക് ഏ​റെ താ​ൽ​പ​ര്യ​മു​ള്ള​തു​മാ​ണ് ഈ ​പ്ര​ദേ​ശം. എ​ന്നാ​ൽ, സോ​ളാ​ർ​പാ​ന​ലു​ക​ൾ​ക്ക് പ്ര​വ​ർ​ത്തി​ക്കാ​ൻ വേ​ണ്ട​ത്ര സൂ​ര്യ​പ്ര​കാ​ശം ല​ഭി​ക്കി​ല്ല എ​ന്ന​ത് ഈ ​ദൗ​ത്യ​ത്തിെ​ൻ​റ വെ​ല്ലു​വി​ളി​യാ​ണ്.

ചെ​ല​വേ​റി​യ ഒ​രു പ​ഠ​ന​യാ​ത്ര
സ്​​ഥി​ര​മാ​യി ഇ​രു​ട്ടി​ലാ​യ​തി​നാ​ൽ ചാ​ന്ദ്ര​യാ​ൻ-2 ഇ​റ​ങ്ങു​ന്ന പ്ര​ദേ​ശ​ത്തെ ഗ​ർ​ത്ത​ങ്ങ​ളി​ൽ ഐ​സ്​ രൂ​പ​ത്തി​ൽ ജ​ലം പ്ര​തീ​ക്ഷി​ക്കു​ന്നു. ഭാ​വി​യി​ൽ അ​ന്യ​ഗ്ര​ഹ​യാ​ത്ര​ക​ൾ​ക്കു​ള്ള ഇ​ട​ത്താ​വ​ള​മാ​യി ച​ന്ദ്ര​നെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തേ​ണ്ടി​വ​രു​മ്പോ​ൾ ഇ​ത് ഏ​റെ പ്ര​ധാ​ന​മാ​ണ്. വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ​പോ​ലും സൂ​ര്യ​പ്ര​കാ​ശം പ​തി​ക്കാ​ത്ത​തി​നാ​ൽ ഇ​വി​ട​ത്തെ മ​ണ്ണിെ​ൻ​റ​യും ശി​ല​ക​ളു​ടെ​യും രാ​സ-​ഭൗ​തി​ക ഘ​ട​ന​ക്ക് ച​ന്ദ്ര​ൻ രൂ​പം​കൊ​ണ്ട സ​മ​യ​ത്തേ​തി​ൽ​നി​ന്ന് മാ​റ്റം വ​ന്നി​ട്ടു​ണ്ടാ​വി​ല്ല. ഇ​ത്ത​രം ഗ​ർ​ത്ത​ങ്ങ​ൾ സൗ​ര​യൂ​ഥ രൂ​പ​വ​ത്​​ക​ര​ണ ഘ​ട്ട​ത്തിെ​ൻ​റ ഫോ​സി​ലു​ക​ളാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു. ഇ​വ​യെ​ല്ലാം പ​ഠ​ന​വി​ധേ​യ​മാ​ക്കാ​നാ​യി 978 കോ​ടി രൂ​പ ചെ​ല​വു​ള്ള ഒ​രു പ​ഠ​ന​യാ​ത്ര​യാ​ണ് ചാ​ന്ദ്ര​യാ​ൻ-2 ന​ട​ത്തു​ന്ന​ത്. 


മേ​ലേ​ന്നു നോ​ക്കി​ക്കാ​ണും, 
താ​ഴെ​യി​റ​ങ്ങി ന​ട​ന്നും കാ​ണും

100 കി​ലോ​മീ​റ്റ​ർ മു​ക​ളി​ലൂ​ടെ ച​ന്ദ്ര​നെ ചു​റ്റി​ക്ക​റ​ങ്ങി നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന ഓ​ർ​ബി​റ്റ​ർ എ​ന്ന പേ​ട​കം, ച​ന്ദ്ര​നി​ലി​റ​ങ്ങു​ന്ന ലാ​ൻ​ഡ​ർ, ച​ന്ദ്ര​െ​ൻ​റ മ​ണ്ണി​ൽ ഉ​രു​ണ്ടു​ന​ട​ന്ന് പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന റോ​വ​ർ എ​ന്നി​വ ചേ​ർ​ന്ന​താ​ണ് ചാ​ന്ദ്ര​യാ​ൻ-2. എ​ട്ടു പേ​ലോ​ഡു​ക​ൾ (പ​രീ​ക്ഷ​ണ ഉ​പ​ക​ര​ണ​ങ്ങ​ൾ) ഓ​ർ​ബി​റ്റ​റി​ലു​ണ്ട്. ഒ​രു വ​ർ​ഷ​മാ​ണ് ഇ​തിെ​ൻ​റ പ്ര​തീ​ക്ഷി​ത ആ​യു​സ്സ്.
ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ​പ​ദ്ധ​തി​യു​ടെ പി​താ​വ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഡോ. ​വി​ക്രം സാ​രാ​ഭാ​യി​യു​ടെ സ്​​മ​ര​ണാ​ർ​ഥം വി​ക്രം എ​ന്നാ​ണ് ലാ​ൻ​ഡ​റി​ന് പേ​ര് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. റോ​വ​റി​നെ സു​ര​ക്ഷി​ത​മാ​യി ച​ന്ദ്ര​നി​ലി​റ​ക്കു​ക​യാ​ണ് ഇ​തിെ​ൻ​റ പ്ര​ധാ​ന ദൗ​ത്യം. കൂ​ടാ​തെ ഇ​തി​ലു​ള്ള മൂ​ന്ന് പേ​ലോ​ഡു​ക​ൾ ച​ന്ദ്ര​നെ​ക്കു​റി​ച്ച് വി​വി​ധ പ​ഠ​ന​ങ്ങ​ൾ ന​ട​ത്തും. ഓ​ർ​ബി​റ്റ​റി​ൽ സ്​​ഥാ​പി​ച്ച നാ​സ​യു​ടെ ‘ലേ​സ​ർ റിേ​ട്രാ റി​ഫ്ല​ക്​​ട​ർ അ​റേ’ ആ​ണ് ചാ​ന്ദ്ര​യാ​ൻ-2​ലെ ഏ​ക വി​ദേ​ശ നി​ർ​മി​ത പേ​ലോ​ഡ്.
സം​സ്​​കൃ​ത​ത്തി​ൽ അ​റി​വ് എ​ന്ന് അ​ർ​ഥം വ​രു​ന്ന പ്ര​ഗ്യാ​ൻ എ​ന്ന പേ​രാ​ണ് റോ​വ​റി​ന് ന​ൽ​കി​യി​ട്ടു​ള്ള​ത്. ര​ണ്ട് പേ​ലോ​ഡു​ക​ളു​ള്ള റോ​വ​ർ ച​ന്ദ്ര​നി​ലൂ​ടെ ഉ​രു​ണ്ടു​ന​ട​ന്ന് മ​ണ്ണിെ​ൻ​റ രാ​സ​പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തും. വി​വ​ര​ങ്ങ​ൾ ലാ​ൻ​ഡ​ർ, റോ​വ​ർ എ​ന്നി​വ വ​ഴി റി​ലേ ചെ​യ്ത് ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ നി​യ​ന്ത്ര​ണ​കേ​ന്ദ്ര​ത്തി​ലേ​ക്ക​യ​ക്കും.

ക​രു​ത്ത​ൻ റോ​ക്ക​റ്റിെ​ൻ​റ 
ചി​റ​കി​ലേ​റി 

ജി.​എ​സ്.​എ​ൽ.​വി മാ​ർ​ക്ക്-3 റോ​ക്ക​റ്റാ​ണ് ചാ​ന്ദ്ര​യാ​ൻ-2​നെ വി​ക്ഷേ​പി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 640 ട​ൺ തൂ​ക്ക​വും 43.4 മീ​റ്റ​ർ ഉ​യ​ര​വും 25.12 മീ​റ്റ​ർ ചു​റ്റ​ള​വു​മു​ണ്ട് ഈ ​റോ​ക്ക​റ്റി​ന്. 200 ആ​ന​ക​ളു​ടെ തൂ​ക്ക​മു​ള്ള ഇ​തി​ന് ര​ണ്ട് ആ​ന​ക​ളു​ടെ ഭാ​രം ഉ​യ​ർ​ത്താ​ൻ ശേ​ഷി​യു​ണ്ട്. ചാ​ന്ദ്ര​യാ​ൻ-2​നെ വി​ക്ഷേ​പി​ക്കാ​നാ​യി 349 ട​ൺ ഇ​ന്ധ​ന​മാ​ണ് ജി.​എ​സ്.​എ​ൽ.​വി മാ​ർ​ക്ക്-3 റോ​ക്ക​റ്റ് ക​ത്തി​ക്കു​ക!
ഭൂ​മി​യെ കൈ​വി​ടാ​തെ
ഭൂ​മി​യി​ൽ​നി​ന്നു​യ​ർ​ന്നു പൊ​ങ്ങി റോ​ക്ക​റ്റി​ൽ​നി​ന്ന് വേ​ർ​െ​പ​ടു​ന്ന ചാ​ന്ദ്ര​യാ​ൻ-2 ഒ​രു മാ​സ​ത്തി​ല​ധി​കം കാ​ലം ഭൂ​മി​യെ​ത്ത​ന്നെ​യാ​ണ് ചു​റ്റു​ക. അ​തി​ദീ​ർ​ഘ വൃ​ത്ത​പ​ഥ​ത്തി​ലാ​ണ് ഈ ​ചു​റ്റ​ൽ. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഭൂ​മി​യു​ടെ ഏ​റ്റ​വും അ​ടു​ത്തു​വ​രു​മ്പോ​ഴു​ള്ള അ​ക​ലം (പെ​രി​ജി) 170 കി​ലോ​മീ​റ്റ​റും ദൂ​രെ​യാ​കു​മ്പോ​ഴു​ള്ള അ​ക​ലം (അ​പ്പോ​ജി) 40,400 കി​ലോ​മീ​റ്റ​റും ആ​യി​രി​ക്കും. ഈ ​പ​ഥ​ത്തി​ൽ ക​റ​ങ്ങാ​ൻ ച​ന്ദ്ര​യാ​ന് പ്ര​ത്യേ​കി​ച്ച് ഇ​ന്ധ​നം ആ​വ​ശ്യ​മി​ല്ല. ത​ള്ളി​വി​ടു​ന്ന സ​മ​യ​ത്ത് റോ​ക്ക​റ്റ് ന​ൽ​കു​ന്ന പ്ര​വേ​ഗം ഇ​തി​നെ മു​ന്നോ​ട്ടു​ച​ലി​പ്പി​ക്കും. ഭൂ​മി​യു​ടെ ഗു​രു​ത്വാ​ക​ർ​ഷ​ണ​ബ​ലം ഇ​തിെ​ൻ​റ ദി​ശ​യെ ഭൂ​മി​ക്കു​നേ​രെ വ​ള​ക്കും. ഈ ​ര​ണ്ടു ബ​ല​ങ്ങ​ളും സം​തു​ലി​ത​മാ​യ​തി​നാ​ൽ മ​റ്റൊ​രു ബ​ലം ല​ഭി​ക്കു​ന്ന​തു​വ​രെ അ​ത് സ്​​ഥി​ര​പാ​ത​യി​ൽ ഭൂ​മി​യെ ചു​റ്റി​ക്കൊ​ണ്ടി​രി​ക്കും. പി​ന്നീ​ട് ചാ​ന്ദ്ര​യാ​നി​ൽ​ത്ത​ന്നെ​യു​ള്ള ഇ​ന്ധ​നം ക​ത്തി​ച്ച് ഭ്ര​മ​ണ​പ​ഥം ഘ​ട്ടം​ഘ​ട്ട​മാ​യി ഉ​യ​ർ​ത്തും. 

അമ്പിളിയുടെ മടിത്തട്ടിലേക്ക്​

അ​വ​സാ​ന​വ​ട്ട പ​ഥം ഉ​യ​ർ​ത്ത​ലോ​ടെ ചാ​ന്ദ്ര​യാ​ൻ-2, ചി​ത്ര​ത്തി​ൽ കാ​ണി​ച്ച ലൂ​ണാ​ർ ട്രാ​ൻ​സ്​​ഫ​ർ ട്രാ​ജെ​ക്​​ട​റി​യി​ൽ എ​ത്തു​ന്നു. ഈ ​പ​ഥ​ത്തി​ലൂ​ടെ സ​ഞ്ച​രി​ച്ച് ചാ​ന്ദ്ര​സ​മീ​പ​മെ​ത്തു​മ്പോ​ൾ പേ​ട​ക​ത്തിെ​ൻ​റ വേ​ഗം ഓ​ൺ​ബോ​ഡ് മോ​ട്ടോ​റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ച്ച് ഗ​ണ്യ​മാ​യി കു​റ​ക്കു​ന്നു. അ​തോ​ടെ ച​ന്ദ്ര​െ​ൻ​റ ഗു​രു​ത്വാ​ക​ർ​ഷ​ണ​ബ​ല​ത്തി​നു വി​ധേ​യ​മാ​യി പേ​ട​കം ച​ന്ദ്ര​നെ ചു​റ്റാ​ൻ തു​ട​ങ്ങു​ന്നു. പി​ന്നീ​ട് ഡീ​ബൂ​സ്​​റ്റി​ങ്​ വ​ഴി പ​ഥം 100 കി.​മീx100 കി.​മീ. ആ​യി കു​റ​ക്കു​ന്നു. ഈ ​പ​ഥ​ത്തി​ൽ​വെ​ച്ച് ലാ​ൻ​ഡ​ർ, ഓ​ർ​ബി​റ്റ​റി​ൽ​നി​ന്നു വേ​ർ​പെ​ട്ട് ച​ന്ദ്ര​നി​ലേ​ക്കു പ​റ​ക്കു​ന്നു.
ഓ​ർ​ബി​റ്റ​റി​ൽ​നി​ന്നു വേ​ർ​പെ​ടു​ന്ന ലാ​ൻ​ഡ​ർ, സെ​പ്റ്റം​ബ​ർ ആ​റി​ന്​ ച​ന്ദ്ര​െ​ൻ​റ ദ​ക്ഷി​ണ ധ്രു​വ​ത്തി​ന​ടു​ത്തു​ള്ള മ​സി​ന​സ്.​സി, സിം​പെ​ലി​യ​സ്.​എ​ൻ എ​ന്നീ ഗ​ർ​ത്ത​ങ്ങ​ൾ​ക്കി​ട​യി​ൽ ഉ​യ​ര​ത്തി​ലു​ള്ള ഒ​രു താ​ഴ്വ​ര​യി​ലി​റ​ങ്ങും. ഇ​തിെ​ൻ​റ വാ​തി​ൽ തു​റ​ന്ന് റോ​വ​ർ ഒ​രു ച​രി​വു​ത​ല​ത്തി​ലൂ​ടെ ച​ന്ദ്ര​നി​ലി​റ​ങ്ങും. ലാ​ൻ​ഡ​റും റോ​വ​റും 14 ദി​വ​സം ച​ന്ദ്ര​നി​ൽ വി​വി​ധ പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തും. ഓ​ർ​ബി​റ്റ​ർ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ ഒ​രു​വ​ർ​ഷം തു​ട​രും. ഇ​വ ശാ​സ്​​ത്ര​ലോ​ക​ത്തി​ന് ഒ​ട്ടേ​റെ വി​ല​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ന​ൽ​കു​മെ​ന്ന് ന​മു​ക്കു പ്ര​തീ​ക്ഷി​ക്കാം.