അന്തമാനിലെ സെൻറിനലുകൾ
  • ആഷിഖ്​ മുഹമ്മദ്​
  • 10:37 AM
  • 06/12/2018

പുറംലോകവുമായി ബന്ധമില്ലാതെ ജീവിക്കുന്ന മനുഷ്യർ, കേൾക്കു​േമ്പാൾ കൂടുതൽ അറിയാൻ തോന്നിപ്പിക്കുന്ന കഥകൾ, ഇത്തരം ആദിവാസി ജീവിതങ്ങൾ അന്തമാൻ സെൻറിനൽ ദ്വീപിൽ ഇപ്പോഴുമുണ്ട്​. അമേരിക്കൻ പാസ്​റ്ററായ ജോൺ അലൻ ചൗ എന്ന 27കാരനെ അ​െമ്പയ്​ത്​ കൊന്നതോടെ സെൻറിനലീസ്​ ഗോത്രവർഗക്കാർ വീണ്ടും ലോകശ്രദ്ധ നേടിയിരിക്കുകയാണ്​.
പുറംലോകവുമായി ഒരു തരത്തിലും ബന്ധമില്ലാത്ത ഇവിടത്തെ ആളുകളെ സെൻറിനലുകൾ എന്നാണ്​ വിളിക്കുന്നത്. അന്തമാനിൽ പണ്ടുമുതലേ താമസിച്ചുവരുന്ന ഒാ​ംഗേ വംശജരുമായി ഇവർക്ക്​ സാമ്യമുണ്ടെന്ന്​ കരുതുന്നു. വാഴയി​ലകൊണ്ടും കവുങ്ങിൻനാരുകൊണ്ടും ഉണ്ടാക്കുന്ന ആഭരണങ്ങൾ ഇവർ ധരിക്കാറുണ്ട്​. പക്ഷിമൃഗാദികളും മത്സ്യവും കാട്ടുപഴങ്ങളുമാണ്​ ഭക്ഷണം. ദ്വീപിൽ തെങ്ങ്​ വളരില്ല. എങ്കിലും, നാളികേരം ഇവർക്ക്​ പ്രിയങ്കരമാണ്​. എവിടെ ഇരുമ്പ്​ കണ്ടാലും കൈക്കലാക്കും. അതുകൊണ്ട്​ അമ്പുകളുണ്ടാക്കും. പോർട്ട്​ ബ്ലയറിൽനിന്ന്​ 50 കിലോമീറ്ററും സൗത്ത്​ അന്തമാൻ ദ്വീപിൽനിന്ന്​ 36 കിലോമീറ്ററും അകലെയാണ്​ ഇൗ ദ്വീപ്​. കണക്കുകളിൽ 150ആണ്​ നിലവിൽ ഇവിടത്തെ ജനസംഖ്യ, ഇപ്പോഴത്തെ സാഹചര്യത്തിൽ 15 പേരേ ഉള്ളൂവെന്നും പറയപ്പെടുന്നു. 1771ൽ ബ്രിട്ടീഷ്​ ഇൗസ്​റ്റ്​ ഇന്ത്യ കമ്പനിയുടെ സർവേ ഉദ്യോഗസ്ഥനായ ജോൺ റിച്ചിയാണ്​ ദ്വീപിലെ മനുഷ്യ സാന്നിധ്യത്തെ കുറിച്ച്​ ആദ്യ സൂചന നൽകിയത്​. ആന്ത്രോപോളജിക്കൽ സർവേ ഒാഫ്​ ഇന്ത്യയുടെ ഡയറക്​ടറായ ത്രിലോകനാഥ്​ പണ്ഡിറ്റി​െൻറ നേതൃത്വത്തിൽ 1967 മുതൽ അവിടെ സന്ദർശിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. എന്നാൽ, 1991 ജനുവരി നാലിന്​ നടത്തിയ സന്ദർശനത്തിലാണ്​ ഇവരെ വളരെ അടുത്ത്​ നിരീക്ഷിക്കാനും ചിത്രങ്ങൾ പകർത്താനും അവസരം ലഭിച്ചത്​. 2006ൽ ദ്വീപിലേക്ക്​ ദിശമാറി ഒഴുകിയെത്തിയ ബോട്ടിൽ ഉണ്ടായിരുന്ന രണ്ടു മത്സ്യത്തൊഴിലാളികൾ സെൻറിനലുകാരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. താഴ്​ന്നുപറക്കുന്ന വിമാനങ്ങളോ ഹെല​ികോപ്​ടറുകളോ കണ്ടാൽ ഇവർ അ​െമ്പയ്യുകയും കല്ലെറിയുകയും ചെയ്യുന്നത്​ സാധാരണമാണ്​. ഇൗ ദ്വീപിലെ ആചാരങ്ങളോ ഭാഷയോ അറിയുന്നവർ ചുരുക്കം. ഇപ്പോഴും ശിലായുഗത്തിനു തുല്യമായ അവസ്ഥയിൽ തന്നെ ജീവിക്കുന്ന മനുഷ്യരുമായി ബന്ധപ്പെടാൻ ഇന്ത്യ ഗവൺമെൻറ്​ ഒ​േട്ടറെ ​ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെതുടർന്ന്​ ഇവരെ ഇവരുടേതായ രീതിയിൽ ജീവിക്കാൻ വിടുകയായിരുന്നു.