സ്കൂൾ പച്ച
അധ്യാപനം ഡിജിറ്റലാക്കാം
  • ഇസ്​ഹാഖലി സി.സി
  • 11:37 AM
  • 19/09/2019

ക്ലാസ്​മുറികൾ ഡിജിറ്റൽവത്​കരണത്തി​െൻറ പാതയിലാണ്​. ഇതാ അധ്യാപകർക്കും വിദ്യാർഥികൾക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ചില പ്രസ​േൻറഷൻ ടൂളുകൾ

കേരളീയ വിദ്യാഭ്യാസം കാലോചിതമായ പരിഷ്കരണത്തിലൂടെയാണ് കടന്നുപോകുന്നത്. ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിൽ വിദ്യാലയം കൂടുതൽ കാലാനുസൃതവും അതിനൂതന സാങ്കേതിക സങ്കേതങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ളതുമാകണമെന്നാണ് സർക്കാർ പറയുന്നത്. അധ്യാപകർക്ക് വിഷയാധിഷ്ഠിത ഐ.ടി പരിശീലനം, സൗജന്യ ഇൻറർനെറ്റ് സൗകര്യം, സമഗ്ര ഡിജിറ്റൽ പോർട്ടൽ, ഹായ് സ്​കൂൾ, കുട്ടിക്കൂട്ടം എന്നീ ഹൈടെക് സംവിധാനങ്ങൾ കുട്ടികൾക്ക് പഠനത്തോട് കൂടുതൽ താൽപര്യം ജനിപ്പിക്കും എന്ന കാര്യം ഉറപ്പ്​. ഇവക്കു പുറമെ, അധ്യാപകർക്ക് അവരുടെ ക്ലാസ്​റൂം പ്രവർത്തനങ്ങൾ ആകർഷകമാക്കുന്നതിന് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില ഡിജിറ്റൽ ടീച്ചിങ്​ ടൂളുകളാണ് പരിചയപ്പെടുത്തുന്നത്​. വലിയ കമ്പ്യൂട്ടർ പരിജ്ഞാനമില്ലാത്തവർക്കും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന വ്യത്യസ്​തമാർന്ന ചില ആപ്ലിക്കേഷൻ ടൂളുകളാണിവ. അധ്യാപകർക്കും വിദ്യാർഥികൾക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ചില പ്രസ​േൻറഷൻ ടൂളുകൾ പരിചയപ്പെടുത്താം.

Powtoon:

ഒട്ടേറെ സവിശേഷതകളുള്ള ഒരു പ്രസ​േൻറഷൻ ടൂളാണിത്. സുന്ദരമായ അനിമേഷനുകളോടെയുള്ള വിഷയാവതരണത്തിന് ക്ലാസ്​ റൂമുകളിൽ ഈ ആപ്ലിക്കേഷൻ ഉപയോഗിക്കാം. www.Powtoon.com എന്ന സൈറ്റിൽനിന്ന്​ sign up ചെയ്ത് പുതിയ യൂസർ നെയ്​മും പാസ്​വേഡും ഉണ്ടാക്കിയോ, അതല്ലെങ്കിൽ നമ്മുടെ googleെൻറയോ facebookെൻറയോ അക്കൗണ്ട്​ ഉപയോഗിച്ചും Powtoon ലോഗിൻ
ചെയ്യാൻ സാധിക്കും. ഇങ്ങനെ ലോഗിൻ ചെയ്ത് കഴിഞ്ഞാൽ ആവശ്യാനുസരണം എഡിറ്റ്​ ചെയ്യാവുന്ന നിരവധി templatesൽനിന്നും ഒന്ന് തെരഞ്ഞെടുത്തോ അതല്ലെങ്കിൽ Create new
project എന്നത് സെലക്ട് ചെയ്​തോ വ്യത്യസ്​തമാർന്ന വിഡിയോ ട്യൂട്ടോറിയൽസ്​ നിർമിക്കാനാവും. വിവിധ രൂപത്തിലുള്ള ഗ്രാഫിൽ ചിത്രങ്ങളും അനിമേറ്റഡ് ടെക്​സ്​റ്റുകളും ഉൾപ്പെടുത്തി പ്രസ​േൻറഷൻ കൂടുതൽ ആകർഷകമാകുന്നതോടൊപ്പം ഇത് വ്യത്യസ്​ത സമൂഹമാധ്യമങ്ങൾ വഴി Share ചെയ്യുകയുമാവാം. 

Prezi:

നിരവധി ഫീച്ചറുകളുള്ള ഒരു നല്ല പ്രസ​േൻറഷൻ ടൂളാണ് Prezi കമ്പ്യൂട്ടർ അവഗാഹമില്ലാത്ത അധ്യാപകർക്കും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഈ ആപ്ലിക്കേഷൻ വിൻഡോസിലും ആൻ​േഡ്രായിഡിലും ഒരുപോലെ ഉപയോഗിക്കാം എന്ന പ്രത്യേകതകൂടിയുണ്ട്​. www.prezi.com എന്ന സൈറ്റ് തുറന്നാൽ ലഭിക്കുന്ന വിൻഡോയിൽനിന്നും Basic, Individual, Team എന്നിങ്ങനെ മൂന്ന് ഒാപ്​ഷനുകൾ കാണാം.
അതിൽനിന്ന്​ Basic സെലക്ട് ചെയ്ത്​ ഫ്രീ വേർഷൻ തെരഞ്ഞെടുത്ത് സൗജന്യമായി Prezi download ചെയ്തെടുക്കാം. യൂസർ നെയ്​മും പാസ്​വേഡും നൽകി ഒരു പുതിയ Presentation നിർമിക്കാനാവും. അത്യാകർഷകങ്ങളായ നിരവധി Templatesൽനിന്നും ഒന്ന് തെരഞ്ഞടുത്ത് അതിനെ എഡിറ്റ്​ ചെയ്തോ അല്ലെങ്കിൽ ഒരു പുതിയ ട്യൂട്ടോറിയലോ നിർമിക്കാനാവും

Story Jumper:

പാഠഭാഗങ്ങളിലെ കഥകളെയും സംഭാഷണങ്ങളെയും ആകർഷകളായ ചിത്രങ്ങളും ഡിസൈനും നൽകി ഒരു ചിത്രകഥാ പുസ്​തകമാക്കണമെന്ന് നിങ്ങൾക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?
എങ്കിൽ നിങ്ങൾക്ക് വളരെ പ്രയോജനം ചെയ്യുന്ന ഒരു ടൂൾ ആണ് Story Jumper. പ്രഫഷനൽ രീതിയിലുള്ള ഒരു നല്ല കഥാപുസ്​തകംതന്നെ വളരെ എളുപ്പത്തിൽ നിങ്ങൾക്ക് നിർമിക്കാനും അവ
പ്രി​െൻറടുത്ത് സൂക്ഷിക്കാനും ഇതിൽ സാധിക്കും. നിങ്ങൾ പ്രിെൻറടുത്ത് ഉപയോഗിക്കാനല്ലങ്കിൽ നിങ്ങൾക്ക് ആവശ്യാനുസരണമുള്ള സൗണ്ടുകൾ നൽകി book​െൻറ ന​െല്ലാരു digital പതിപ്പ് സൂക്ഷിക്കുകയുമാവാം. ക്ലാസ്​ റൂമുകളിൽ വളരെ പ്രയോജനം ചെയ്യുന്ന ഈ ആപ്ലിക്കേഷൻ കമ്പ്യൂട്ടർ പരിജ്ഞാനം ഇല്ലാത്തവർക്കും ഉപയോഗിക്കാം. www.storyjumper.com എന്ന സൈറ്റിൽനിന്ന്​ സൗജന്യമായി signup ചെയ്ത് ലോഗിൻ ചെയ്താൽ ലഭിക്കുന്ന വിൻഡോയിൽനിന്ന്​ Create book എന്ന ഐക്കൺ ക്ലിക്​ ചെയ്യുക. പിന്നീട് തുറന്നു വരുന്ന Templatesൽനിന്ന് ഏതെങ്കിലും ഒന്ന് തെരഞ്ഞടുത്ത് എഡിറ്റ് ചെയ്ത് ഉപയോഗിക്കുകയോ അതല്ലെങ്കിൽ Blank എന്നതിൽ ക്ലിക്​ ചെയ്ത് പുതിയ ഒരു  Story book നിർമിക്കുകയോ ആവാം. സീനുകൾ, ഫോട്ടോകൾ എന്നിവ സന്ദർഭാനുസരണം നൽകി ആകർഷകമായ രീതിയിൽ പാഠഭാഗങ്ങൾ അവതരിപ്പിക്കാനും കുട്ടികൾക്ക് അത് എളുപ്പത്തിൽ ഗ്രഹിക്കാനും ഇതുമുഖേന സാധിക്കും. story jumperൽ ലഭിക്കുന്ന ലൈബ്രറിയിൽ നിരവധി സഹായകമായ  templates ലഭ്യമായതിനാൽ ഒട്ടും പ്രയാസപ്പെടാതെതന്നെ അധ്യാപകർക്ക് ഇതു പ്രയോജനപ്പെടുത്താം. templatesകൾ ഒമ്പത്​ വിഭാഗങ്ങളിലായി വിവിധ വിഷയാടിസ്ഥാനത്തിൽ തരംതിരിച്ചാണ് ക്രമപ്പെടുത്തിയിട്ടുള്ളത്.

Popplet:

അധ്യാപകർക്ക് വളരെ പ്രയോജനം ചെയ്യുന്ന വളരെ ആകർഷകമായ ഒന്നാണ് Popplet. വ്യക്തികളുടെയോ വിവിധ സംഭവങ്ങളുടെയോ ടൈംലൈൻ നിർമിക്കുക, ചിത്രങ്ങൾ, വിഡിയോകൾ, ടെക്​സ്​റ്റുകൾ എന്നിവയുടെ സഹായത്തോടെ ഡിജിറ്റൽ പദസൂര്യൻ നിർമിക്കുക, ഒരു സംഭവത്തിെൻറ വ്യത്യസ്​തതലങ്ങളെ വിവരിക്കുക തുടങ്ങി ക്ലാസ്​ റൂം പ്രവർത്തനത്തിന് ഒരു അധ്യാപകൻ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ആപ്ലിക്കേഷനാണ് Popplet. വെബ്​സെറ്റ്​: www.popplet.com 

Toondoo:

കാർട്ടൂണുകൾ ഇഷ്​ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. പ്രത്യേകിച്ച് കോമിക്​ കാർട്ടൂണുകൾ. കാർട്ടൂണുകൾ വരക്കാനറിയാത്തവർക്കും ഗ്രാഫിക്​ ഡിസൈനിങ്ങിൽ പരിചയമില്ലാത്തവർക്കും ഒന്നോ രണ്ടോ ക്ലിക്കിൽ വളരെ ആകർഷകമായ കാർട്ടൂണുകൾ നിർമിക്കാനാവും എന്നതാണ് ഈ ആപ്ലിക്കേഷ​െൻറ പ്രത്യേകത. www.Toondoo.com എന്ന സൈറ്റിൽനിന്ന്​ സൗജന്യമായി ഇത്​ Signup ചെയ്ത് ഉപയോഗിക്കാനാവും. സൈറ്റ് ഓപൺ ചെയ്താൽ കിട്ടുന്ന വിൻഡോയിൽ നിന്ന്​ Toons എന്ന ഓപ്ഷൻ സെലക്ട് ചെയ്ത് Create toons ക്ലിക്​ ചെയ്താൽ നമുക്ക് ആവശ്യമായ ലേഔട്ട് തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള പേജ് തുറന്നുവരും. ഇവിടെ അനുയോജ്യമായ ലേഒൗട്ട് തെരഞ്ഞെടുത്ത് തുറന്നുവരുന്ന വിൻഡോയിൽനിന്നും ആവശ്യാനുസരണം കാരക്​ടറുകളും വിവിധ ബാക്ക്ഗ്രൗണ്ടുകളും ചിത്രങ്ങളും ക്ലിക്​ ചെയ്ത് പേജിലേക്ക് ഡ്രാഗ് ചെയ്തിടുന്നതോടെ നമ്മുടെ കോമിക് കാർട്ടൂൺ ബുക്ക് റെഡിയായി. വിവിധ ഭാവങ്ങളിലുള്ള ഹാസ്യ ചിത്രങ്ങളിൽനിന്നും ഇഷ്​ടാനുസരണം തെരഞ്ഞടുത്ത് ആവശ്യമായ ടെക്​സ്​റ്റുകളും വിവിധ സന്ദർഭങ്ങൾക്കനുയോജ്യമായ ബാക്ക് ഗ്രൗണ്ട്​ ചിത്രങ്ങളും കാർട്ടൂൺ പുസ്​തകത്തിെൻറ ആകർഷകത്വം വർധിപ്പിക്കും. ആവശ്യമായ പേജുകൾ മുഴുവനാക്കിയാൽ സൈറ്റിൽതന്നെ Upload ചെയ്യുകയോ Pdf രൂപത്തിൽ സേവ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാം. സൈറ്റിൽ മുൻകൂട്ടി തയാറാക്കിവെച്ച ഹാസ്യ ചിത്ര രൂപങ്ങളിൽനിന്നും നമ്മുടെ സന്ദർഭത്തിന് അനുയോജ്യമായ Charecterകളെയും ലോഔട്ടും തെരഞ്ഞെടുത്താൽ പിന്നെ പഠനം ആകർഷകമാക്കാം. Create book എന്ന ഐക്കണിൽ ക്ലിക്​ ചെയ്താൽ blank, abc ot, all about me, Hero, the monster എന്നിങ്ങനെ അഞ്ച്​ മെനുകൾ കാണാം. അവയിൽ നമ്മുടെ ആവശ്യാനുസരണ​ം തെരഞ്ഞെടുത്ത് ഉപയോഗിക്കാം. അതല്ലെങ്കിൽ story jumper തുറന്നാലും വ്യത്യസ്​ത Template നമുക്ക് തെരഞ്ഞെടുക്കാം. 

Blendspace:

ഇൻററാക്ടിവ് പാഠങ്ങൾ, വിവിധ ​േപ്രാജക്ടുകൾ പ്രസ​േൻറഷനുകൾ, ക്വിസുകൾ തുടങ്ങി ഒരു അധ്യാപകന് ക്ലാസിലേക്ക് ആവശ്യമായ പഠന വിഭവമൊരുക്കാൻ ഉചിതമായ ആപ്ലിക്കേഷനാണിത്​. വ്യത്യസ്​ത ഫോർമാറ്റുകളിൽ ലഭ്യമായ ഡിജിറ്റൽ പഠന സാമഗ്രികളെ ഒരു ഇടത്തിൽ പ്രദർശിപ്പിച്ച് നമ്മുടെ ക്ലാസ്​ റൂം പ്രവർത്തനം നല്ല ഒരു അനുഭവമാക്കാൻ സാധിക്കുമെന്നാണ് പ്രത്യേകത. www.tes.com എന്ന സൈറ്റിൽനിന്നും sign up ചെയ്ത് google/Facebook account വഴിയും ലോഗിൻ ചെയ്താൽ തുറന്നുവരുന്ന വിൻഡോയിൽനിന്നും New Lesson എന്ന ബട്ടൺ ക്ലിക്​ ചെയ്ത് നമുക്ക് ഒരു പുതിയ പാഠഭാഗം ആരംഭിക്കാം. നാം പാഠഭാഗത്തിന് നൽകാനുദ്ദേശിക്കുന്ന പേര് നൽകിയാൽ ആവശ്യമായ Resourceകൾ നൽകാനുള്ള drop your resource എന്ന പേജ് തുറന്നു വരും. ആവശ്യമായ ഏത് Resourceകളും നമുക്ക് യൂട്യൂബിൽനിന്നോ googleൽ നിന്നോ മറ്റ് ഏത് സൈറ്റികളിൽ നിന്നും ​െസർച്ച് ചെയ്ത് Blendspace ചേർത്തുന്നതിനു പുറമേ, നമ്മുടെ കമ്പ്യൂട്ടറിലുള്ള ഒരു പഠന മെറ്റീരിയലുള്ള ഇതുമായി കൂട്ടിചേർക്കുന്നതിനുള്ള സൗകര്യമുണ്ട്​. തീർത്തും ഒരു ക്ലാസിലേക്ക് ആവശ്യമായ വ്യത്യസ്​ത വിഡിയോകൾ, ചിത്രങ്ങൾ, ഡാറ്റകൾ, വിശകലനങ്ങൾ, ലിങ്കുകൾ, ക്വിസുകൾ എല്ലാം ഒരിടത്തിൽ പ്രദർശിപ്പിക്കാനാവും എന്നത് മറ്റ് സൈറ്റുകൾക്ക് അവകാശപ്പെടാനില്ലാത്ത പ്രത്യേകതയാണ്. ടീച്ചേഴ്സിനും, വിദ്യാർഥികൾക്കും പുറമേ, വ്യത്യസ്​ത ലോഗിനുകൾ ലഭ്യമാണന്നെതിനാൽ ആവശ്യാനുസരണം നമുക്ക് പഠന സാമഗ്രികൾ നിർമിക്കാനാവും.