സ്കൂൾ പച്ച
അജഗജാന്തരം
  • ​പ്രദീപ്​ പേരശ്ശനൂർ
  • 02:56 PM
  • 14/14/2018

അജം എന്നാൽ ആട്​. ഗജം ആനയും.
ഒരു കഥയിലൂടെ ഇൗ പ്രയോഗത്തി​െൻറ അർഥം വ്യക്തമാക്കാം. മോഹൻലാൽ അഭിനയകലയിലെ മഹാനടനാണ്​. നിരവധി ദേശീയ പുരസ്​കാരങ്ങളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്​. ഇപ്പോൾ എം.ടിയുടെ നോവലായ രണ്ടാമൂഴത്തി​െൻറ സിനിമ രൂപത്തിൽ നായക കഥാപാത്രമായ ഭീമനെ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ്​ അദ്ദേഹം.
എ​െൻറ നാട്ടിലെ ഒരു പ്രാദേശിക കലാകാരനാണ്​ മനുക്കുട്ടൻ. ആൾ ചില നാടകങ്ങളിലൊക്കെ അഭിനയിച്ചിട്ടുണ്ട്​. ഒരു സീരിയലിൽ മുഖം കാണിച്ചിട്ടുമുണ്ട്​. ആ മനുക്കുട്ടൻ പറയുകയാണ്​: ‘‘രണ്ടാമൂഴത്തിലെ ഭീമനെ ഞാനവതരിപ്പിക്കും. മോഹൻലാൽ അഭിനയിച്ച പല റോളുകളും ഞാൻ ചെയ്യും.’’
അതുകേട്ട്​ ചിരി വന്ന നമ്മൾ പറയുന്നു:
‘‘അഭിനയിക്കും അഭിനയിക്കും. മോഹൻലാലും നീയും തമ്മിൽ അജഗജാന്തരമുണ്ട്​. പോയി പണി നോക്ക്​.’’
സംഭവം മനസ്സിലായ​േ​ല്ലാ. ലാലും മനുക്കുട്ടനും തമ്മിൽ ആനയും ആടും പോലുള്ള വ്യത്യാസമുണ്ട്​. 
മോഹൻലാൽ വലുതും, വമ്പത്തരം മുഴക്കുന്ന മനുക്കുട്ടൻ വളരെ ചെറുതും. ഇങ്ങനെ അതിശയകരമായ വലിയ വ്യത്യാസം (അന്തരം = വ്യത്യാസം) ഉള്ള രണ്ടു സംഗതികളെ താരതമ്യംചെയ്​ത്​ പറയാൻ ഉപയോഗിക്കുന്ന വാക്കാണ്​ അജഗജാന്തരം.