Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightകേരളത്തിലെ ആദ്യ...

കേരളത്തിലെ ആദ്യ കാരവന്‍ പാര്‍ക്ക് മറയൂരില്‍; ഇ​ടു​ക്കി, വ​യ​നാ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലാ​യി അ​ഞ്ച് കാ​ര​വ​ന്‍ പാ​ര്‍ക്കു​ക​ള്‍ സ്ഥാ​പി​ക്കും

text_fields
bookmark_border
caravan park at Marayoor
cancel
camera_alt

മറയൂരി​െല നിർദിഷ്​ട കാരവന്‍ പാര്‍ക്ക്

മ​റ​യൂ​ര്‍: കേ​ര​ള​ത്തി​െൻറ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക്ക്​ പു​തി​യ​മു​ഖം ന​ല്‍കു​ന്ന​തി​ന്​ സ​ര്‍ക്കാ​ര്‍ ന​ട​പ്പാ​ക്കു​ന്ന പ​രി​സ്ഥി​തി സൗ​ഹൃ​ദ കാ​ര​വ​ന്‍ ടൂ​റി​സം പ​ദ്ധ​തി​യു​ടെ ആ​ദ്യ കാ​ര​വ​ന്‍ പാ​ര്‍ക്ക് മ​റ​യൂ​രി​ന് സ​മീ​പം വ​യ​ല്‍ക്ക​ട​വി​ല്‍. ആ​ഡം​ബ​ര​വാ​ഹ​ന​ത്തി​നു​ള്ളി​ല്‍ ത​ന്നെ എ​ല്ലാ​വി​ധ സം​വി​ധാ​ന​ങ്ങ​ളോ​ടെ​യും താ​മ​സി​ക്കാ​നു​ള്ള സം​വി​ധാ​ന​മാ​ണ് കാ​ര​വ​ന്‍. പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​ക​ളി​ല്‍ നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​നും മ​ലി​നീ​ക​ര​ണം കു​റ​ക്കാ​നു​മാ​യി യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍ ആ​രം​ഭി​ച്ച കാ​ര​വ​ന്‍ ടൂ​റി​സം നേ​ടി​യ സ്വീ​കാ​ര്യ​ത​യാ​ണ്​ പ​ദ്ധ​തി സം​സ്​​ഥാ​ന​ത്ത്​ ന​ട​പ്പാ​ക്കാ​ൻ ടൂ​റി​സം വ​കു​പ്പി​നെ പ്രേ​രി​പ്പി​ച്ച​ത്.

പ​ദ്ധ​തി​യി​ലൂ​ടെ ആ​സ്വാ​ദ്യ​ക​ര​മാ​യ യാ​ത്രാ​നു​ഭ​വ​ങ്ങ​ള്‍ ന​ല്‍കു​ന്ന​തി​നാ​യി ബോ​ബി ചെ​മ്മ​ണ്ണൂ​ര്‍ ഗ്രൂ​പ്പ്, ഹാ​രി​സ​ണ്‍ മ​ല​യാ​ളം, ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍ട്രാ​ക്ട് സൊ​സൈ​റ്റി, സി.​ജി.​എ​ച്ച് എ​ര്‍ത്ത് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളാ​ണ് മു​ന്നോ​ട്ട് വ​ന്ന​ത്. കേ​ര​ള​ത്തി​ല്‍ ഇ​ടു​ക്കി , വ​യ​നാ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലാ​യി അ​ഞ്ച് കാ​ര​വ​ന്‍ പാ​ര്‍ക്കു​ക​ള്‍ സ്ഥാ​പി​ക്കാ​നാ​ണ് അ​നു​മ​തി. മ​റ​യൂ​രി​ന് സ​മീ​പം വ​യ​ൽ​ക്ക​ട​വ് എ​സ്​​റ്റേ​റ്റി​ലാ​ണ് അ​ഞ്ച് ഏ​ക്ക​റി​ല്‍ ആ​ദ്യ കാ​ര​വ​ന്‍ പാ​ര്‍ക്ക് സ​ജ്ജീ​ക​രി​ക്കു​ന്ന​ത്.

പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ​ത്തി​ലെ ഭേ​ദ​ഗ​തി​ക​ൾ സം​ബ​ന്ധി​ച്ചും അ​നു​ബ​ന്ധ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ച​ര്‍ച്ച പു​രോ​ഗ​മി​ക്കു​ക​യാ​ണ്. സ്വ​കാ​ര്യ നി​ക്ഷേ​പ​ക​രെ​യും പ്രാ​ദേ​ശി​ക ടൂ​ര്‍ ഓ​പ​റേ​റ്റ​ര്‍മാ​രെ​യും ത​ദ്ദേ​ശീ​യ​രെ​യും ഉ​ള്‍കൊ​ള്ളി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ആ​ഡം​ബ​ര ഹോ​ട്ട​ല്‍ മാ​തൃ​ക​യി​ലാ​കും കാ​ര​വ​ൻ സ​ജ്ജീ​ക​രി​ക്കു​ക. വാ​ഹ​ന​ത്തി​നു​ള്ളി​ൽ സോ​ഫാ കം ​െ​ബ​ഡ്, ഫ്രി​ഡ്ജ്, മൈ​ക്രോ വേ​വ് ഓ​വ​ന്‍, ഇ​ൻ​റ​ര്‍നെ​റ്റ് ക​ണ​ക്ടി​വി​റ്റി, ജി.​പി.​എ​സ് ഫോ​ണ്‍ സം​വി​ധാ​നം, ചാ​ര്‍ജി​ങ്ങ് സം​വി​ധാ​നം, ഓ​ഡി​യോ വി​ഡി​യോ സം​വി​ധാ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ഉ​ണ്ടാ​യി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:marayoortravalcaravan park
News Summary - Kerala's first caravan park at Marayoor
Next Story