സൂം ചൈനീസ്​ ആപ്പാണോ; കേന്ദ്രസർക്കാർ നിരോധിക്കാത്തതെന്ത്​ ?

15:22 PM
30/06/2020
zoom

ന്യൂഡൽഹി: 59 ചൈനീസ്​ ആപ്പുകൾ നിരോധിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം തിങ്കളാഴ്​ച​ പുറത്ത്​ വന്നത്​. ടിക്​ടോക്​, ഷെയർ ഇറ്റ്​ തുടങ്ങി പ്രധാനപ്പെട്ട ആപ്പുകളെല്ലാം നിരോധിച്ചവയിൽ ഉൾപ്പെടും. നിരോധനത്തിന്​ പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ഉയർന്ന പ്രധാന ചോദ്യം ചൈനീസ്​ ആപ്പായ സൂം എന്തുകൊണ്ടാണ്​ നിരോധിക്കാത്തതെന്നായിരുന്നു. 

സൂം യഥാർഥത്തിൽ​ ചൈനീസ്​ ആപ്പ്​ അല്ലെന്നതാണ്​ സത്യം. അമേരിക്കൻ കമ്പനിയായ സൂമിൻെറ ഉടമസ്ഥൻ ചൈനീസ്​-അമേരിക്കൻ കോടിശ്വരനായ എറിക്​ യുവാനാണ്​. കാലിഫോർണിയയിലെ സാൻ ജോസാണ്​ സൂമിൻെറ ആസ്ഥാനം. കമ്പനിയുടെ സി.ഇ.ഒയും അമേരിക്കക്കാരനാണ്​. നേരത്തെ വിവാദങ്ങൾ ഉയർന്നപ്പോൾ സൂം പൂർണമായും അമേരിക്കൻ ആപ്പാണെന്നും യു.എസ്​ കേന്ദ്രീകരിച്ചാണ്​ പ്രവർത്തനമെന്നും യുവാൻ വിശദീകരിച്ചിരുന്നു.

ലോക്​ഡൗണിനെ തുടർന്ന്​ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ തത്സമയ മീറ്റിങ്ങുകൾക്കായി വ്യാപകമായി ഉപയോഗിച്ച ഒരു ആപ്പായിരുന്നു സൂം. എന്നാൽ, ആപ്പിൽ ചില സുരക്ഷാ പ്രശ്​നങ്ങളുണ്ടെന്നും വിവരങ്ങൾ ചോരുന്നതായും​ വ്യാപക പരാതി ഉയർന്നിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സൂമിനെതിരെ രംഗത്തെത്തിയിരുന്നു. 

Latest Video:

Loading...
COMMENTS