ചൈനീസ്​ ആപ്പുകളുടെ നിരോധനം ആഘോഷമാക്കി ട്രോളൻമാർ

10:35 AM
30/06/2020

ടിക്​ടോക്​, യു.സി ബ്രൗസർ,  എക്​സെൻഡർ അടക്കം 59 ചൈനീസ്​ ആപ്പുകൾ കേന്ദ്ര സർക്കാർ ​നിരോധിച്ചിരിക്കുകയാണ്​. കേന്ദ്രത്തി​​െൻറ ഉത്തരവിന്​ പിന്നാലെ കോടിക്കണക്കിന്​ വരുന്ന ഇന്ത്യയിലെ ടിക്​ടോക്​ പ്രേമികൾ നിരാശയിലാണ്​​. അവരുടെ കഴിവുകളും മറ്റ്​ തമാശകളും പങ്കുവെക്കാൻ കഴിയുന്ന ഏറ്റവും നല്ല പ്ലാറ്റ്​ഫോം ഒരു സുപ്രഭാതത്തിൽ രാജ്യത്ത്​ നിരോധിച്ചത്​ അവരെ തെല്ലൊന്നുമല്ല വിഷമിപ്പിച്ചിരിക്കുന്നത്​. എന്നാൽ, ട്രോളൻമാർ പതിവുപോലെ ചിരിപടർത്തുന്ന ട്രോളുകളുമായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്​.

ഫേസ്​ബുക്കിലും ഇൻസ്റ്റയിലും ട്വിറ്ററിലും ടിക്​ടോകി​​െൻറ വീഴ്​ച ആഘോഷമാക്കി തുടങ്ങിയിട്ടുണ്ട്​. ഇന്ത്യയിൽ ഏറ്റവും ജനപ്രീതിയുള്ള പബ്​ജിയും നിരോധിക്കണമെന്നാണ്​ ചിലരുടെ ഇപ്പോഴത്തെ ആവശ്യം. 

 

 

ജൂ​ൺ 15ന്​ ലഡാക്കിൽ 20 ഇന്ത്യൻ സൈനികർ രക്​തസാക്ഷികളായതിനെ തുടർന്ന്​ ചൈനയുമായി നിലനിൽക്കുന്ന സംഘർഷത്തി​​​​​​െൻറ പശ്​ചാത്തലത്തിലാണ്​ കേന്ദ്ര സർക്കാരി​​െൻറ പുതിയ നീക്കം. ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, പ്രതിരോധം, സുരക്ഷ തുടങ്ങിയവക്ക്​ ഭീഷണിയുയർത്തുന്നതായി ലഭിച്ച വിവരത്തി​​​​​​െൻറ അടിസ്ഥാനത്തിലാണ്​ 59 ആപ്പുകൾ ബ്ലോക്ക്​ ചെയ്യുന്നതെന്ന്​ കേന്ദ്ര സർക്കാർ വാർത്തകുറിപ്പിൽ വ്യക്​തമാക്കിയിരുന്നു.

Loading...
COMMENTS