Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightസാംസങ്​ ഫോൾഡ്​ 2...

സാംസങ്​ ഫോൾഡ്​ 2 ബ്ലൂം വിപണി പിടിക്കാൻ എത്തുന്നു

text_fields
bookmark_border
samsung-galaxy-fold-2
cancel

സാംസങ്​ ഗ്യാലക്​സി ഫോൾഡിന്​ പിന്നാലെയെത്തുന്ന ഫോൾഡ്​ 2നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്​ . ബ്ലൂം എന്ന പേരിലായിരിക്കും ഗാലക്​സി ഫോൾഡ്​ 2 എത്തുക. ലാസ്​വേഗാസിൽ നടക്കുന്ന കൺസ്യൂമർ ഇലക്​ട്രോണിക്​ ഷോയിലായിരുക്കും ഔദ്യോഗികമായി ഫോൺ പുറത്തിറക്കുക. 2020 സെപ്​റ്റംബറിലും വിപണിയിലുമെത്തും.

മുൻ മോഡലുകളുമായി താരതമ്യം ചെയ്യു​േമ്പാൾ നിരവധി അപ്​ഡേഷനുകളാണ്​ ഗാലക്​സ്​ ഫോൾഡ്​ 2ൽ സാംസങ്​ വരുത്തിയിരിക്കുന്നത്​. 7.3 ഇഞ്ചിൻെറ ഫോൾഡ്​ ചെയ്യാവുന്ന പാനലാണ്​ ഗാലക്​സി ഫോൾഡ്​ 2ലുള്ളത്​. 4.6 ഇഞ്ചാണ്​ ഫോൺ മടക്കു​േമ്പാഴുള്ള ഡിസ്​പ്ലേ വലിപ്പം.

ആറ്​ കാമറകളാണ്​ ഫോണിലുണ്ടാവുക. എന്നാൽ കാമറകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സാംസങ്​ പുറത്ത്​ വിട്ടിട്ടില്ല. ഹെഡ്​ഫോൺ ജാക്ക്​ ഗാലക്​സി ഫോൾഡ്​ 2ൽ ഉണ്ടാവില്ലെന്നാണ്​ റിപ്പോർട്ടുകൾ. ​ചാർജിങ്ങിനായി ടൈപ്പ്​ സി യു.എസ്​.ബി പോർട്ടാണ്​ ഉൾപ്പെടുത്തിയിരിക്കുന്നത്​. ആൻഡ്രോയിഡ്​ 10 അടിസ്ഥാനമാക്കിയുള്ള ​വൺ യു.ഐ 2 ആയിരിക്കും ഓപ്പറേറ്റിങ്​ സിസ്​റ്റം.
സ്​നാപ്​ഡ്രാഗൺ 865 എസ്​.ഒ.സി പ്രൊസസറായിരിക്കും കരുത്ത്​ പകരുക. എട്ട്​ ജി.ബി റാമും 128 ജി.ബി സ്​റ്റോറേജുമാണ്​ ഫോണിലുണ്ടാവുക. ഏകദേശം 2000 ഡോളറായിരിക്കും വില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:samsungmobilesmalayalam newsGalaxy fold 2Technology News
News Summary - Samsung Galaxy Fold 2 is coming soon-Technology
Next Story