Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightഫേ​സ്​​ബു​ക്കി​ൽ...

ഫേ​സ്​​ബു​ക്കി​ൽ ഇ​ല്ലെ​ങ്കി​ലും സ്വ​കാ​ര്യ​ത അ​പ​ക​ട​ത്തി​ലാ​യേ​ക്കാ​മെ​ന്ന്​ പ​ഠ​നം

text_fields
bookmark_border
facebook-technology news
cancel

വാ​ഷി​ങ്​​ട​ൺ: ഫേ​സ്​​ബു​ക്കി​ലോ ട്വി​റ്റ​റി​​ലോ അ​ക്കൗ​ണ്ട്​ ഇ​ല്ലെ​ങ്കി​ലും നേ​ര​ത്തെ​യു​ള്ള അ​ക്കൗ ​ണ്ട്​ ഡി​ലീ​റ്റ്​ ചെ​യ്​​താ​ല​ും ഒ​രാ​ളു​ടെ സ്വ​കാ​ര്യ​ത അ​പ​ക​ട​ത്തി​ലാ​യേ​ക്കാ​മെ​ന്ന്​ പ​ഠ​നം. യു.​എ​സ ി​ലെ യൂ​നി​വേ​ഴ്​​സി​റ്റി ഒാ​ഫ്​ ​​വെ​ർ​മൊ​ണ്ട്, ആ​സ്​​ട്രേ​ലി​യ​യി​ലെ യൂ​നി​വേ​ഴ്​​സി​റ്റി ഒാ​ഫ്​ അ​ഡ്​ ​ലെ​യ്​​ഡെ എ​ന്നി​വ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഒാ​ൺ​ലൈ​ൻ രം​ഗ​ത്തെ സ്വ​കാ​ര്യ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ.

സ​മൂ​ഹ മാ​ധ്യ​മ പ്ലാ​റ്റ്​​ഫോ​റ​ങ്ങ​ളി​ലെ അ​ക്കൗ​ണ്ട്​ ഉ​പേ​ക്ഷി​ച്ച​വ​രും ഒ​രി​ക്ക​ലും അ​തി​ൽ ചേ​രാ​ത്ത​വ​രും ആ​യ വ്യ​ക്​​തി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പി​ന്നെ എ​ങ്ങ​നെ​യാ​ണ്​ ല​ഭി​ക്കു​ക? സു​ഹൃ​ത്തു​ക്ക​ൾ ഇ​ടു​ന്ന പോ​സ്​​റ്റു​ക​ളി​ൽ​നി​ന്നും അ​വ​ർ പ​രാ​മ​ർ​ശി​ക്കു​ന്ന വാ​ക്കു​ക​ളി​ൽ​നി​ന്നും ഒ​രു വ്യ​ക്​​തി​യെ പ്ര​വ​ചി​​ച്ചെ​ടു​ക്കാ​നു​ള്ള 95 ശ​ത​മാ​നം വി​വ​ര​ങ്ങ​ളും ല​ഭി​ക്കു​മ​ത്രെ! ‘നാ​ച്വ​ർ ഹ്യൂ​മ​ൻ ബി​ഹേ​വി​യ​ർ’ എ​ന്ന ജേ​ണ​ലി​ൽ ആ​ണ്​ ഇ​വ​ർ ന​ട​ത്തി​യ പ​ഠ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു​വ​ന്ന​ത്. ട്വി​റ്റ​റി​ലെ മൂ​ന്നു കോ​ടി പ​ബ്ലി​ക്​ പോ​സ്​​റ്റു​ക​ൾ ഇ​വ​ർ ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ചു.

ഒ​രാ​ൾ ഫേ​സ്​​ബു​ക്കി​​ലും ട്വി​റ്റ​റു​ക​ളി​ലും പോ​സ്​​റ്റു​ക​ൾ ഇ​ടു​േ​മ്പാ​ൾ ആ​യാ​ളു​ടെ മാ​​ത്ര​മ​ല്ല, സു​ഹൃ​ത്തു​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ കൂ​ടി​യാ​ണ​ത്രെ ന​ൽ​കു​ന്ന​ത്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഒ​ളി​ച്ചി​രി​ക്കാ​ൻ ഇ​ട​മി​ല്ല എ​ന്നാ​ണ്​ ഗ​വേ​ഷ​ക സം​ഘ​ത്തി​ലെ ലൂ​യി മി​ഷേ​ൽ പ​റ​യു​ന്ന​ത്. ഇ​ങ്ങ​നെ വ​ൻ​തോ​തി​ൽ ന​ൽ​കു​ന്ന വ്യ​ക്​​തി​ഗ​ത വി​വ​ര​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല​ട​ക്കം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മെ​ന്നും ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebooksocial mediamobilesmalayalam newsPrivacyTechnology News
News Summary - Never been on Facebook? Your privacy may still be at risk
Next Story