Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightസൗജന്യ വൈഫൈ...

സൗജന്യ വൈഫൈ ചതിക്കുഴിയായേക്കും; ജാ​ഗ്രത വേണമെന്ന്​ പൊലീസ്​

text_fields
bookmark_border
സൗജന്യ വൈഫൈ ചതിക്കുഴിയായേക്കും; ജാ​ഗ്രത വേണമെന്ന്​ പൊലീസ്​
cancel

തി​രു​വ​ന​ന്ത​പു​രം: ഇ​ൻ​റ​ർ​നെ​റ്റ്​ ക​ണ​ക്​​ഷ​ൻ ല​ഭി​ക്കു​ക ഏ​ത്​ ഉ​പ​ഭോ​ക്താ​വി​നെ​യും സ​ന്തോ​ഷി​പ ്പി​ക്കു​ന്ന കാ​ര്യ​മാ​ണ്. സൗ​ജ​ന്യ വൈ​ഫൈ കി​ട്ടി​യാ​ൽ ഇ​ര​ട്ടി സ​ന്തോ​ഷം. പാ​ർ​ക്കു​ക​ളി​ലും റെ​യി​ൽ​വേ സ ്​​റ്റേ​ഷ​നു​ക​ളി​ലു​മൊ​ക്കെ സൗ​ജ​ന്യ വൈ​ഫൈ പ​ര​മാ​വ​ധി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ വ​ൻ​നി​ര​ത​ന്നെ ​ദ​ ർ​ശി​ക്കാ​നാ​കും.

മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ പ​ല​തി​ലെ​യും വൈ​ഫൈ ഒാ​ൺ ചെ​യ്​​താ​ൽ സൗ​ജ​ന്യ​മാ​യി പ​ല വൈ​ഫൈ സേ​വ​ന​ങ്ങ​ളും ല​ഭി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, ഇ​ത്​ ച​തി​ക്കു​ഴി​യാ​കു​മെ​ന്നാ​ണ്​ പൊ​ലീ​സ്​ പ​റ​യു​ന്ന​ത്. അ​തി​നാ​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ പ​തി​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പ്​​ ന​ൽ​കു​ന്നു. ഫോ​ണി​ലെ​യും ക​മ്പ്യൂ​ട്ട​റു​ക​ളി​ലെ​യും വി​വ​ര​ങ്ങ​ൾ ഹാ​ക്ക​ർ​മാ​ർ ചോ​ർ​ത്തു​ന്ന​ത്​ നി​ത്യ​സം​ഭ​വ​മാ​യി​രി​ക്കു​ക​യാ​ണ്. സൗ​ജ​ന്യ വൈ​ഫൈ​യി​ലൂ​ടെ ഉ​പ​ഭോ​ക്താ​വി​​െൻറ മൊ​ബൈ​ൽ ഫോ​ണി​ലെ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ്​ പൊ​ലീ​സും സൈ​ബ​ർ വി​ദ​ഗ്​​ധ​രും ​പ​റ​യു​ന്ന​ത്. സൗ​ജ​ന്യ വൈ​ഫൈ ന​ൽ​കു​ന്ന​ത്​ ചി​ല​പ്പോ​ള്‍ ഹാ​ക്ക​ര്‍മാ​രു​ടെ ത​ന്ത്ര​മാ​കാ​നും സാ​ധ്യ​ത​യു​ണ്ട്.

പ​ല​രും ഇ​പ്പോ​ൾ ബാ​ങ്ക്​ വി​ശ​ദാം​ശ​ങ്ങ​ളും വ്യ​ക്തി​വി​വ​ര​ങ്ങ​ളു​മെ​ല്ലാം മൊ​ബൈ​ൽ ഫോ​ണി​ലാ​ണ്​ സൂ​ക്ഷി​ക്കു​ന്ന​ത്. സൗ​ജ​ന്യ വൈ​ഫൈ ന​ല്‍കു​ന്ന​വ​ര്‍ക്ക് അ​വ​രു​ടെ വൈ​ഫൈ ഉ​പ​യോ​ഗി​ക്കു​ന്ന ആ​ളു​ക​ളു​ടെ ഹാ​ൻ​ഡ്​​സെ​റ്റി​ലേ​ക്ക്​ ഉ​ട​മ​സ്​​ഥ​​െൻറ അ​നു​മ​തി​യി​ല്ലാ​തെ​ത​ന്നെ ക​ട​ന്നു​ക​യ​റാ​ന്‍ സാ​ധി​ക്കും. ഹോ​ട്ട​ലു​ക​ൾ, റ​സ്​​റ്റാ​റ​ൻ​റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​യി​ട​ങ്ങ​ളി​ൽ ഇ​പ്പോ​ൾ സൗ​ജ​ന്യ വൈ​ഫൈ​യു​ണ്ട്. മി​ക്ക​യി​ട​ങ്ങ​ളി​ലും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ വൈ​ഫൈ ല​ഭി​ക്കു​ന്ന​തി​ന്​​ പാ​സ്​​വേ​ഡും അ​വ​ർ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ, പാ​സ്​​വേ​ഡ്​ ഉ​ൾ​പ്പെ​ടെ യാ​തൊ​രു സു​ര​ക്ഷി​ത​ത്വ​വു​മി​ല്ലാ​തെ​യു​ള്ള സൗ​ജ​ന്യ വൈ​ഫൈ ഉ​പ​യോ​ഗി​ക്കു​േ​മ്പാ​ൾ ശ്ര​ദ്ധി​ക്കു​ന്ന​താ​കും ​പി​ന്നീ​ട്​ ദുഃ​ഖി​ക്കാ​തി​രി​ക്കാ​നു​ള്ള പോം​വ​ഴി. അ​ല്ലെ​ങ്കി​ൽ ഉ​പ​ഭോ​ക്താ​​വി​​െൻറ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളും ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ൽ​നി​ന്ന്​ പ​ണം ഉ​ൾ​പ്പെ​ടെ ന​ഷ്​​ട​മാ​കു​േ​മ്പാ​ഴാ​കും കാ​ര്യ​ങ്ങ​ൾ മ​ന​സ്സി​ലാ​കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cyber Attackfree wifihackingtech news
News Summary - free wifi is dangerous says kerala police-kerala news
Next Story