Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightഗെയിമിങ്​...

ഗെയിമിങ്​ ഭ്രാന്തൻമാർക്കായി ആപ്പിൾ ആർക്കേഡ്​

text_fields
bookmark_border
APPLE-ARCADE-23
cancel

മൊബൈൽ ടെക്​നോളജിയിൽ അതിവേഗം വളരുന്നൊരു സെഗ്​മ​െൻറാണ്​ ഗെയിമിങ്ങി​േൻറത്​. ഫോൺ ഗെയിമിങ്ങിന്​ കൂടി അനുയേ ാജ്യമാവണമെന്നത്​​ ന്യൂജനറേഷനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്​. ഇത്​ മനസിലാക്കി ഗെയിമിങ്ങിന്​ പ്രാധാന്യം നൽകുന്ന ഫോണുകളും നിലവിൽ വിപണിയിലെത്തിയിട്ടുണ്ട്​. ഗെയിമിങ്ങിലെ ഈ ആധിപത്യം മുതലാക്കാൻ ലക്ഷ്യമിട്ടാണ്​ ആർക്കേഡിനെ ആപ്പിൾ രംഗത്തിറക്കുന്നത്​.

നൂറുക്കണക്കിന്​ ഗെയിമുകൾ ലഭ്യമാക്കുന്ന​ ആപ്പിളിൻെറ പുതിയ പ്ലാറ്റ്​ഫോമാണ്​ ആർക്കേഡ്​. നിലവിൽ ഐ.ഒ.എസ്​ സ്​റ്റോറിൽ നിരവധി ഗെയിമുകളുണ്ട്​. പണം കൊടുത്ത്​ വാങ്ങാവുന്നതും സൗജന്യവുമായ ഗെയിമുകളാണ്​ ഐ.ഒ.എസ്​ സ്​റ്റോറിലുള്ളത്​. സൗജന്യമായ ഗെയിമുകളിൽ പരസ്യങ്ങൾ ഉണ്ടാവുമെന്നൊരു പ്രശ്​നമുണ്ട്​.

എന്നാൽ, ഇങ്ങനെ ഓരോ ഗെയിമുകളും പണം കൊടുത്ത്​ വാങ്ങുകയോ അല്ലെങ്കിൽ ഡൗൺലോഡ്​ ചെയ്​തെടുത്ത്​ കളിക്കുകയോ ചെയ്യണമെന്ന്​ പ്രശ്​നത്തിന്​ പരിഹാരം കാണുകയാണ്​ ആർക്കേഡിലൂടെ ആപ്പിൾ. നിരവധി ഗെയിമിങ്​ കമ്പനികളുടെ ഗെയിമുകൾ ആപ്പിൾ ആർക്കേഡിലുണ്ടാവും.

അതിൽ നിന്ന്​ ഇഷ്​ടമുള്ളത്​ തെരഞ്ഞെടുത്ത്​ കളിക്കാം. ആർക്കേഡിൽ കളിക്കുന്ന ഗെയിമുകളിൽ പരസ്യമുണ്ടാവില്ലെന്ന ഗുണവുമുണ്ട്​. ഇതിന്​ പുറമേ ഗെയിം വികസിപ്പിക്കുന്നവർക്കും പ്രത്യേക സൗകര്യങ്ങൾ ആപ്പിൾ നൽകുമെന്നാണ്​ റിപ്പോർട്ടുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:applemalayalam newsGamingApple ArcadeTechnology News
News Summary - Apple Arcade game subscription service-Technology
Next Story