ഇന്ന് വലയ സൂ​ര്യഗ്രഹണം

07:52 AM
21/06/2020

കോഴിക്കോട്​: ഞാ​യ​റാ​ഴ്ച അ​പൂ​ർ​വ സൂ​ര്യ​ഗ്ര​ഹ​ണം. രാ​വി​ലെ 10.04 മു​ത​ൽ ഉ​ച്ച​ക്ക്​ 1.22 വ​രെ അ​ര​ങ്ങേ​റു​ന്ന വ​ല​യ സൂ​​ര്യ​ഗ്ര​ഹ​ണം അ​പൂ​ർ​വ​വും ഏ​റെ ശ്ര​ദ്ധേ​യ​വു​മാ​ണ്. ജൂ​ൺ 21 ഉ​ത്ത​ര അ​യ​നാ​ന്ത ദി​ന​മാ​ണ്.

​സൂ​ര്യ​ൻ ഏ​റ്റ​വും വ​ട​ക്കു​ഭാ​ഗ​ത്താ​യി കാ​ണ​പ്പെ​ടു​ന്ന ദി​വ​സം. അ​യ​നാ​ന്ത ദി​ന​ത്തി​ലു​ള്ള ഇ​തു​പോ​ലൊ​രു സൂ​ര്യ​ഗ്ര​ഹ​ണ​ത്തി​ന്​ ഇ​നി 2039 ജൂ​ൺ 21 വ​രെ കാ​ത്തി​രി​ക്ക​ണം. വ​ല​യ ഗ്ര​ഹ​ണ​ത്തി​​െൻറ പൂ​ർ​ണ​ത ഇ​ത്ത​വ​ണ കേ​ര​ള​ത്തി​ൽ ദൃ​ശ്യ​മാ​വി​ല്ല.

എ​ന്നാ​ൽ, വ​ട​ക്കേ ഇ​ന്ത്യ​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ഏ​താ​നും സെ​ക്ക​ൻ​ഡു​ക​ൾ പൂ​ർ​ണ​ത​യി​ൽ ദൃ​ശ്യ​മാ​വും. കേ​ര​ള​ത്തി​ൽ ഗ്ര​ഹ​ണം ശ​രാ​ശ​രി 33 ശ​ത​മാ​ന​മാ​യി​രി​ക്കുെ​ന്ന് അ​മ​ച്വ​ർ വാ​ന​നി​രീ​ക്ഷ​ക​നാ​യ സു​രേ​ന്ദ്ര​ൻ പു​ന്ന​ശ്ശേ​രി പ​റ​ഞ്ഞു.

വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ അ​ൽ​പം കൂ​ടു​ത​ൽ സ​മ​യ​വും തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ കു​റ​ഞ്ഞ സ​മ​യ​വു​മാ​യി​രി​ക്കും ഗ്ര​ഹ​ണം. സം​സ്ഥാ​ന​ത്ത്​ ഗ്ര​ഹ​ണ​മ​ധ്യം 11.40നോ​ട​ടു​പ്പി​ച്ചാ​യി​രി​ക്കും.

കോ​വി​ഡ്​ കാ​ല​മാ​യ​തി​നാ​ൽ ഗ്ര​ഹ​ണ​നി​രീ​ക്ഷ​ണ​ത്തി​ന്​ പ്ര​ത്യേ​ക ശ്ര​ദ്ധ ആ​വ​ശ്യ​മാ​ണ്. നി​രീ​ക്ഷ​ണോ​പ​ക​ര​ണ​ങ്ങ​ൾ അ​ണു​മു​ക്​​ത​മാ​ക്കി​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചും മാ​സ്​​ക്​ ധ​രി​ച്ചും വേ​ണം നി​രീ​ക്ഷി​ക്കാ​ൻ. വെ​റും ക​ണ്ണു​കൊ​ണ്ട്​ നോ​ക്ക​രു​ത്. പു​ക പി​ടി​പ്പി​ച്ച ചി​ല്ല്, എ​ക്​​സ്​​റേ ഷീ​റ്റു​ക​ൾ എ​ന്നി​വ​യി​ലൂ​ടെ നോ​ക്കു​ന്ന​തും അ​പ​ക​ട​മാ​ണ്.

Loading...
COMMENTS