ചിത്രങ്ങൾക്ക്​ മാപ്​​ വ്യൂ; വിഡിയോകൾക്ക്​ ഓട്ടോ-പ്ലേ; ഫോട്ടോസ്​​ മിനുക്കി പണിത്​ ഗൂഗ്​ൾ

ഗൂഗ്​ളി​​​െൻറ ജനപ്രിയ ആപ്പുകളിൽ ഒന്നായ ഗൂഗ്​ൾ ഫോ​േട്ടാസ്​ പുതിയ രൂപത്തിലും ഭാവത്തിലും അവതരിപ്പിച്ചിരിക്കുകയാണ്​ കമ്പനി. ഏറ്റവും പുതിയ അപ്​ഡേറ്റിലൂടെ ആപ്പി​​​െൻറ ​െഎകൺ മുതൽ അകത്തുള്ള വിവിധ ഫീച്ചറുകളിൽ വരെ മികച്ച മാറ്റങ്ങളാണ്​ ദൃശ്യമാവുക. ഫോട്ടോകൾക്കും വിഡിയോകൾക്കും കൂടുതൽ പ്രാധാന്യം നൽകുന്ന രീതിയിലാണ്​ പുതിയ അപ്​ഡേറ്റ്​ ക്രമീകരിച്ചിരിക്കുന്നതെന്ന്​ ഗൂഗ്​ൾ അവകാശപ്പെടുന്നു. ഇതി​​​െൻറ ഭാഗമായി ഫോട്ടോസ്​, സേർച്ച്​, ലൈബ്രറി എന്നിങ്ങനെ മൂന്ന്​ ടാബുകളായി തിരിച്ചിരിക്കുകയാണ്​ ആപ്പിനെ. ഏറ്റവും കൂടുതൽ ആവശ്യമുയർന്ന ഫീച്ചറായ ചിത്രങ്ങളുടെ ‘മാപ്​ വ്യൂ’ പുതിയ അപ്​ഡേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. 

ഫോട്ടോ​സ്​

പതിവുപോലെ പ്രധാന ടാബിൽ നിങ്ങളുടെ ചിത്രങ്ങൾ തന്നെയാണ്​ കാണാൻ കഴിയുക. എന്നാൽ പുതിയ അപ്​ഡേറ്റിൽ ചിത്രങ്ങളുടെ തംബ്​നൈൽ കുറച്ച്​ വലുതായതായി കാണാം. നിങ്ങൾ പകർത്തിയ വിഡിയോകൾ തുറക്കാതെ തന്നെ പ്ലേയാകുന്ന ‘ഓട്ടോ-പ്ലേ’ സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്​. ഇത്​ ആവശ്യമുള്ള വിഡിയോകൾ എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കും. ഗൂഗ്​ൾ ഫോട്ടോസിലെ മികച്ച ഫീച്ചറായ മെമ്മറീസ്​ എന്ന സെക്ഷന്​ അൽപ്പം നീളം കൂട്ടിയിട്ടുണ്ട്​ കമ്പനി. വർഷങ്ങൾക്ക്​ മുമ്പ്​ പകർത്തിയ വിഡിയോകളും ചിത്രങ്ങളും അതാത്​ ഡേറ്റുകളിൽ ഒാർമകളായി പ്രദർശിപ്പിക്കുകയാണ്​ ‘മെമ്മറീസ്’​ ചെയ്യുക.

സേർച്ച്​

ഗൂഗ്​ൾ ഫോ​േട്ടാസിലെ സേർച്ച്​ സംവിധാനവും പുതിയ അപ്​ഡേറ്റിൽ മികച്ചതാക്കിയിട്ടുണ്ട്​. യൂസർമാർക്ക്​ എളുപ്പത്തിൽ ചിത്രങ്ങൾ കാണാൻ ലൊക്കേഷൻ അടിസ്ഥാനമാക്കി തിരയുന്നതിനായി മാപ്​ വ്യൂ നൽകിയതാണ്​ അതിൽ ഏറ്റവും എടുത്തുപറയേണ്ടത്​. ചിത്രങ്ങൾ പകർത്തു​േമ്പാൾ കാമറ ആപ്പിൽ ലോക്കേഷൻ ആക്​സസ്​ ചെയ്യാൻ അനുമതി നൽകിയിട്ടുണ്ടെങ്കിൽ, സേർച്ച്​ സെക്ഷനിലെ​ മാപ്പിൽ അത്​ സ്ഥലങ്ങൾ അടിസ്ഥാനമാക്കി സജ്ജീകരിച്ച്​ ദൃശ്യമാക്കും. മാപ്പിൽ ക്ലിക്​ ചെയ്യു​േമ്പാൾ ചിത്രങ്ങൾ പോപ്​ അപ്പായി വരുന്ന സംവിധാനവുമുണ്ട്​​. 

ലൈബ്രറി

ഏറ്റവും പ്രധാനപ്പെട്ട ഫോ​േട്ടാ കലക്ഷനാണ്​ ലൈബ്രറിയിൽ ഉൾപ്പെടുന്നത്​. ആൽബം, ഫാവോറൈറ്റ്​സ്​, ട്രാഷ്​, ആർക്കൈവ്​സ്​ ഇങ്ങനെ പോകുന്നു. അമേരിക്കയിലും കാനഡയിലുമുള്ള യൂസർമാർക്ക്​ ഗൂഗ്​ളി​​​െൻറ പ്രിൻറ്​ സ്​റ്റോർ എന്ന ഒരു ടാബ്​ കൂടി നൽകിയിട്ടുണ്ട്​. അതിലൂടെ തങ്ങൾ പകർത്തിയ ചിത്രങ്ങളുടെ പ്രിൻറഡ്​ കോപ്പി ലഭിക്കാനായി യൂസർമാർക്ക്​ ഗൂഗ്​ൾ ഫോ​േട്ടായിലൂടെ തന്നെ ഒാർഡർ ചെയ്യാൻ കഴിയും.

ഗൂഗ്​ൾ ഫോ​േട്ടാസി​​​െൻറ ലോഗോയിൽ വരുത്തിയ മാറ്റമാണ്​ ഏറ്റവും അവസാനത്തേത്​. മുമ്പുണ്ടായിരുന്ന പിൻവീൽ ലോഗോയ്​ക്ക്​ ഒരു റിഫ്രഷ്​ ലുക്​ നൽകുകയാണ്​ ഗൂഗ്​ൾ ചെയ്​തത്​. ആൻഡ്രോയ്​ഡ്​, ​െഎ.ഒ.എസ്​ ഉപയോക്​താക്കൾക്കായി വരും ആഴ്​ചകളിൽ അപ്​ഡേറ്റ്​ ലഭ്യമായി തുടങ്ങും.

Loading...
COMMENTS