Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightയു.എസിൽ ടിക്-ടോക്...

യു.എസിൽ ടിക്-ടോക് നിരോധിക്കുമെന്ന് ട്രംപ്

text_fields
bookmark_border
യു.എസിൽ ടിക്-ടോക് നിരോധിക്കുമെന്ന് ട്രംപ്
cancel

വാഷിങ്ടൺ: ചൈനീസ് ഉടമസ്ഥതയിലുള്ള ജനപ്രിയ വിഡിയോ ഷെയറിങ് ആപ്പ് ടിക്-ടോക് യു.എസിൽ നിരോധിക്കുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ചൈനയുമായുള്ള നയതന്ത്ര ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ടിക്-ടോക് നിരോധിക്കാൻ യു.എസ് ഒരുങ്ങുന്നത്. നേരത്തെ, ടിക്-ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ ഇന്ത്യയിൽ നിരോധിച്ചിരുന്നു.

ഉടൻ തന്നെ ടിക്-ടോക് നിരോധിച്ച് ഉത്തരവിറക്കുമെന്ന് ഡോണൾഡ് ട്രംപ് വെള്ളിയാഴ്ച രാത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് നിരോധന നീക്കമെന്ന് അധികൃതർ പറയുന്നു.

അതേസമയം, ട്രംപും മൈക്രോസോഫ്റ്റും തമ്മിലുള്ള പടലപ്പിണക്കത്തിന്‍റെ ഭാഗമായാണ് ടിക്-ടോക് നിരോധന നീക്കമെന്ന് ആരോപണമുണ്ട്. ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസിന്‍റെ ഉടമസ്ഥതയിലുള്ള ടിക്-ടോക്കിന്‍റെ അമേരിക്കയിലെ പ്രവർത്തനം മൈക്രോസോഫ്റ്റ് ഏറ്റെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നിരോധനമേർപ്പെടുത്തുമെന്ന് ട്രംപ് പറഞ്ഞിരിക്കുന്നത്.

ലോകത്ത് ഏറ്റവും ജനപ്രീതിയുള്ള ആപ്പുകളിലൊന്നാണ് ടിക്-ടോക്. 200 കോടിയിലേറെ തവണ ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുള്ള ടിക്-ടോക്കിന് 16.5 കോടിയോളം ഉപഭോക്താക്കളാണ് യു.എസിൽ ഉള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newstik toktik tok banDonald Trump
Next Story