Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightക്രോംബുക്കിന്...

ക്രോംബുക്കിന് വെല്ലുവിളിയായി ക്ളൗഡ്ബുക്ക്

text_fields
bookmark_border
ക്രോംബുക്കിന് വെല്ലുവിളിയായി ക്ളൗഡ്ബുക്ക്
cancel

ഗൂഗിളിന്‍െറ ക്രോം ഓപറേറ്റിങ് സിസ്റ്റത്തിലോടുന്ന ലാപ്ടോപുകള്‍ വിപണിയില്‍ ധാരാളമാണ്. വിന്‍ഡോസ് ഒ.എസിന് ഇതൊരു തലവേദനയുമാണ്. വിലക്കുറവും ആന്‍ഡ്രോയിഡ് ഒ.എസിന്‍െറ ചില ഗുണങ്ങളും ഇതില്‍ കിട്ടുമെന്നതിനാല്‍ പലരും ക്രോം ഒ.എസ് ഉപയോഗിക്കുന്ന ക്രോംബുക്കുകളുടെ പിറകെയുമാണ്. ഗൂഗിള്‍ ഡ്രൈവ് എന്ന ക്ളൗഡ് സ്റ്റോറേജിലാണ് ശേഖരണസൗകര്യം. ഹാര്‍ഡ്ഡിസ്കിന് പകരം കുറഞ്ഞ ഇന്‍േറണല്‍ മെമ്മറിയായിരിക്കും ഇവയില്‍. ഇന്‍റര്‍നെറ്റ് കണക്ഷനുണ്ടെങ്കില്‍ മാത്രം പ്രവര്‍ത്തിക്കുന്നവയാണ് ക്രോം ബുക്കുകള്‍. ഒ.എസും ആപ്ളിക്കേഷനുകളും എല്ലാം ക്ളൗഡ് സര്‍വീസിലാണ്. ഇന്‍റര്‍നെറ്റ് കണക്ഷന്‍ വഴി ആവശ്യം പോലെ ഉപയോഗിച്ചാല്‍ മതി.

വിന്‍ഡോസിനെ പോലെ ഒറിജിനാലിറ്റിയുടെയോ സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാളിങ്ങിന്‍െറയോ ബുദ്ധിമുട്ടില്ല.  ക്രോംബുക്കുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ എയ്സര്‍ മൈക്രോസോഫ്റ്റുമായി ചേര്‍ന്ന് വിന്‍ഡോസ് പത്ത് ഒ.എസിലുള്ള അസ്പയര്‍ വണ്‍ ക്ളൗഡ്ബുക്കുമായാണ് എത്തിയിരിക്കുന്നത്. ക്രോംബുക്ക് നിരവധിയിറക്കി പണംകൊയ്തതാണ് തയ്വാന്‍ കമ്പനി എന്നോര്‍ക്കണം. 11 ഇഞ്ച്, 14 ഇഞ്ച് ഡിസ്പ്ളേകളിലാണ് എയ്സര്‍ ക്ളൗഡ്ബുക്കുകള്‍ ലഭിക്കുക. കുറഞ്ഞ കാശ് മതിയെന്നതുകൊണ്ട് സൗകര്യങ്ങളും കുറവായിരിക്കും. 16 ജി.ബി സോളിഡ് സ്റ്റേറ്റ് ഡ്രൈവ് മെമ്മറിക്ക് 170 ഡോളര്‍ (ഏകദേശം 10,500 രൂപ) വില വരും. 32 ജി.ബിക്ക്  190 ഡോളര്‍ (ഏകദേശം 12,000 രൂപ) നല്‍കണം. മൈക്രോസോഫ്റ്റിന്‍െറ വണ്‍ഡ്രൈവ് എന്ന ക്ളൗഡ് സ്റ്റോറേജിലാണ് ഫയലുകള്‍ സൂക്ഷിക്കാന്‍ പറ്റുക.

രണ്ട് ജി.ബി ഡിഡിആര്‍ത്രീഎല്‍ റാം, 16 ജി.ബി ഇന്‍േറണല്‍ സ്റ്റോറേജ്, മെമ്മറി കുട്ടാന്‍ മൈക്രോ എസ്ഡി കാര്‍ഡ് സ്ളോട്ട്, 1.6 ജിഗാഹെര്‍ട്സ് ഇന്‍റല്‍ സെലറോണ്‍ N3050 ഇരട്ടകോര്‍ പ്രോസസര്‍, വൈ ഫൈ, ബ്ളൂടൂത്ത് 4.0, ഓരോ യു.എസ്.ബി 3.0, 2.0 പോര്‍ട്ടുകള്‍, ഒരു എച്ച്ഡിഎംഐ പോര്‍ട്ട്, ഹെഡ്ഫോണ്‍ ജാക്ക്, വിജിഎ വെബ്ക്യാം, ഏഴുമണിക്കൂര്‍ ബാറ്ററി ശേഷി, 1366X768 സ്ക്രീന്‍ റസലൂഷന്‍, 0.7 ഇഞ്ച് കനം എന്നിവയാണ് വിശേഷങ്ങള്‍. ഒരുവര്‍ഷം മൈക്രോസോഫ്റ്റ് ഓഫിസ് 365 സൗജന്യമാണ്. 16 ജി.ബി ഇന്‍േറണല്‍ മെമ്മറിയുള്ള പതിപ്പിന് 100 ജി.ബിയും 32 ജി.ബി പതിപ്പിന് ഒരു ടെറാബൈറ്റും മൈക്രോസോഫ്റ്റ് വണ്‍ഡ്രൈവ് എന്ന ക്ളൗഡ് സ്റ്റോറേജ് സൗജന്യമാണ്. ക്ളൗഡ്ബുക്ക് 11  AO1131C7DW, ക്ളൗഡ്ബുക്ക് 11 AO1131C1G9, ക്ളൗഡ്ബുക്ക് 14 AO1431C8G8 എന്നിങ്ങനെ മൂന്ന് പതിപ്പുകളാണ് ലഭിക്കുക. 

Show Full Article
TAGS:
Next Story