​െഎഫോൺ 12​നൊപ്പം ഇയർഫോണും പവർ അഡാപ്​റ്ററും ഉണ്ടാവില്ലെന്ന്​

22:39 PM
25/06/2020
credit - MacRumors

​െഎഫോൺ 11​​​െൻറ വൻ വിജയത്തിന്​ ശേഷം 2020ൽ 12ാമനുമായി എത്തുകയാണ്​ ആപ്പിൾ. ഫോൺ എന്ന്​ ലോഞ്ച്​ ചെയ്യും എന്ന കാര്യത്തിൽ ഉൗഹാപോഹങ്ങൾ പ്രചരിക്കുന്നതിനൊപ്പം ആപ്പിൾ ആരാധകരെ നിരാശരാക്കുന്ന പുതിയ പല വാർത്തകളും പുറത്തുവരുന്നുണ്ട്​. ​െഎഫോൺ 12 മോഡലിനൊപ്പം ഇയർപോഡും (ആപ്പിളി​​​െൻറ ഇയർഫോൺ) ചാർജിങ്​ അഡാപ്​റ്ററും ഉണ്ടാവില്ലെന്നാണ്​ ഏറ്റവും പുതിയ റിപ്പോർട്ട്​. യു.എസ്​.ബി-സി ടു ലൈറ്റ്​നിങ്​ ​കണക്ഷനുള്ള ചാർജിങ്​ കാബ്​ൾ മാത്രമായിരിക്കുമത്രേ 12ാമനൊപ്പം ബോക്​സിൽ ആപ്പിൾ നൽകുക. മാക്​റൂമേഴ്​സ്​ എന്ന സൈറ്റിലാണ്​ ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുള്ളത്​.

കോടിക്കണക്കിന്​ ഫോണുകൾ വിൽക്കുന്ന ആപ്പിളിന്​ പുതിയ നീക്കം ഗുണം ചെയ്യുമെങ്കിലും പവർ അഡാപ്​റ്റർ ഇല്ലാത്ത പുതിയ ഉപയോക്​താക്കളെ ഇൗ നീക്കം ബാധിക്കും. അത്തരക്കാർക്ക്​ 5 വാട്ടുള്ള ​െഎഫോൺ ചാർജർ 19 ഡോളർ നൽകി വേറെ വാങ്ങുകയല്ലാതെ നിവർത്തിയില്ല. 18 വാട്ടുള്ള ഫാസ്​റ്റ്​ ചാർജിങ്​ അഡാപ്​റ്ററും ഇപ്പോൾ ആപ്പിൾ വിൽക്കുന്നുണ്ട്​. 29 ഡോളറാണ്​ അതി​​​െൻറ വില.

അതേസമയം, ആദ്യമായി ആപ്പിൾ 20 വാട്ടുള്ള ഫാസ്റ്റ്​ ചാർജർ ഇൗ വർഷം അവതരിപ്പിക്കുമെന്നും അത്​ ​െഎഫോൺ 12 മോഡലുകളുടെ കൂടെ അവർ നൽകുമെന്നും മറ്റൊരു റിപ്പോർട്ടിൽ പറയുന്നുണ്ട്​. ​െഎഫോൺ 12, 12 മാക്​സ്​, 12 പ്രോ, 12 പ്രോ മാക്​സ്​ എന്നീ നാല്​ മോഡലുകളാണ്​ ഇത്തവണയുള്ളത്​. 

പ്രതിസന്ധി തളർത്തില്ല; സെപ്​തംബറിൽ തന്നെയെത്തും

വർഷങ്ങളായി തങ്ങളുടെ ജനപ്രിയ പ്രൊഡക്​ടായ ​െഎഫോൺ, ആപ്പിൾ ലോഞ്ച്​ ചെയ്യാറുള്ളത്​ സെപ്​തംബറിലായിരുന്നു. അതേസമയം, ചൈനയിലേക്കുള്ള യാത്രാ നിരോധനവും കോവിഡ്​ കാലത്ത്​ വിതരണ ശൃംഘല​ നേരിടുന്ന പ്രതിസന്ധിയും കാരണം ​െഎഫോൺ 12ാമ​​​െൻറ ലോഞ്ച്​ വൈകിയേക്കുമെന്ന്​ മുമ്പ്​ വാർത്തകൾ വന്നിരുന്നു. എന്നാൽ, പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരം ആപ്പിൾ ​െഎഫോൺ 12 സെപ്​തംബറിൽ തന്നെ ലോഞ്ച്​ ചെയ്​തേക്കും.

9to5Mac എന്ന സൈറ്റാണ്​ പുതിയ സൂചനകൾ തരുന്നത്​. 2020ലെ ​െഎഫോൺ സെപ്​തംബറിൽ തന്നെ അവതരിപ്പിക്കാനാണത്രേ ആപ്പിളി​​​െൻറ ലക്ഷ്യം. ജുലൈ മാസം തന്നെ ഫോണുകളുടെ മാസ്​ പ്രൊഡക്ഷൻ തുടങ്ങാനും ആപ്പിൾ ഒരുങ്ങുന്നതായി റിപ്പോർട്ടിലുണ്ട്​.

Loading...
COMMENTS