വി​ൽ​പ​ന കേ​​ന്ദ്ര​ങ്ങ​ളി​ൽ ‘മേ​ഡ്​ ഇ​ൻ ഇ​ന്ത്യ’ ബാ​ന​റു​മാ​യി ഷ​വോ​മി

23:26 PM
26/06/2020

ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ ചൈ​നീ​സ്​ മൊ​ബൈ​ൽ ഫോ​ൺ നി​ർ​മാ​താ​ക്ക​ളാ​യ ഷ​വോ​മി ത​ങ്ങ​ളു​ടെ ചി​ല്ല​റ വി​ൽ​പ​ന കേ​​ന്ദ്ര​ങ്ങ​ളി​ൽ ‘മേ​ഡ്​ ഇ​ൻ ഇ​ന്ത്യ’ ബാ​ന​റു​ക​ൾ ഉ​യ​ർ​ത്തു​ന്നു. 

ഇ​ന്ത്യ-​ചൈ​ന അ​തി​ർ​ത്തി ത​ർ​ക്ക​ത്തി​​െൻറ സാ​ഹ​ച​ര്യ​ത്തി​ൽ, ഷോ​പ്പു​ക​ളി​ൽ അ​ക്ര​മ​മു​ണ്ടാ​യേ​ക്കാം എ​ന്നു​ക​രു​തി​യാ​ണ്​ ഈ ​ന​ട​പ​ടി​യെ​ന്ന്​ ‘ഓ​ൾ ഇ​ന്ത്യ മൊ​ബൈ​ൽ റീ​​​െ​ട​യ്​​​ലേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ’ പ​റ​ഞ്ഞു. 

ഇ​ന്ത്യ​യി​ൽ ചൈ​നീ​സ്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ ബ​ഹി​ഷ്​​ക​രി​ക്ക​ണ​മെ​ന്ന പ്ര​ചാ​ര​ണം ചി​ല കോ​ണു​ക​ളി​ൽ ന​ട​ക്കു​ന്നു​ണ്ട്. അ​തി​നാ​ൽ, ജാ​ഗ്ര​ത വേ​ണ​മെ​ന്ന്​ അ​സോ​സി​യേ​ഷ​ൻ, ചൈ​നീ​സ്​ മൊ​ബൈ​ൽ ബ്രാ​ൻ​റു​ക​ളെ അ​റി​യി​ച്ചി​ട്ടു​ണ്ട്. 

ത​ൽ​ക്കാ​ലം ചൈ​നീ​സ്​ മൊ​ബൈ​ലു​ക​ളു​ടെ പേ​രു​ക​ൾ ബാ​ന​റു​ക​ളി​ൽ​നി​ന്ന്​ മ​റ​ക്കാ​ൻ ചി​ല്ല​റ വി​ൽ​പ​ന​ക്കാ​രെ അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​വ​ർ നി​ർ​ദേ​ശി​ച്ചു. 

അ​തി​ർ​ത്തി സം​ഘ​ർ​ഷ​ഭ​രി​ത​മാ​ണെ​ങ്കി​ലും ഇ​ത്​ ​മൊ​ബൈ​ൽ വി​പ​ണി​യെ ബാ​ധി​ച്ചി​​ട്ടി​ല്ലെ​ന്നാ​ണ്​ ഈ ​രം​ഗ​ത്തു​ള്ള​വ​ർ പ​റ​യു​ന്ന​ത്.

Loading...
COMMENTS