Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightഛിന്നഗ്രഹങ്ങളെ...

ഛിന്നഗ്രഹങ്ങളെ വെടിവെച്ചിടാന്‍ നാസയുടെ ബഹിരാകാശ തോക്ക്

text_fields
bookmark_border
ഛിന്നഗ്രഹങ്ങളെ വെടിവെച്ചിടാന്‍ നാസയുടെ ബഹിരാകാശ തോക്ക്
cancel

ന്യൂയോര്‍ക്: ബഹിരാകാശത്ത് കറങ്ങിനടക്കുന്ന ഛിന്നഗ്രഹങ്ങളെ വെടിവെച്ച് കഷണങ്ങളായി ചിതറിക്കാനാവുന്ന പ്രത്യേക തോക്ക് വികസിപ്പിക്കാന്‍ നാസയുടെ ശ്രമം. റൊബോട്ട് ഘടിപ്പിച്ച ബഹിരാകാശ പേടകങ്ങളില്‍ ഇവയുടെ സമീപത്തുചെന്ന് വെടിവെച്ച് കഷണങ്ങളാക്കിയ ശേഷം ശേഖരിച്ച് തിരികെ കൊണ്ടുവരലാണ് ലക്ഷ്യം. ഛിന്നഗ്രഹങ്ങളുടെ ഘടനയും സ്വഭാവവും അതുവഴി പഠനവിധേയമാക്കാനാകുമെന്ന് നാസ ശാസ്ത്രജ്ഞര്‍ പറയുന്നു. 
ആസ്റ്ററോയ്ഡ് റീഡയറക്ട് മിഷന്‍ എന്നു പേരിട്ട തോക്കുമായി ഛിന്നഗ്രഹത്തിനു സമീപമത്തെി വെടിവെച്ച ശേഷം ചിതറിത്തെറിച്ച കഷണം ആദ്യം ചന്ദ്രന്‍െറ ഭ്രമണപഥത്തിലത്തെിക്കും. തുടര്‍ന്ന്, ബഹിരാകാശ യാത്രികര്‍ ചന്ദ്രനിലത്തെി അവ ശേഖരിക്കും. 2020കളില്‍ ദൗത്യം നടത്താനാവുംവിധമാണ് പരീക്ഷണം പുരോഗമിക്കുന്നത്. 
ആദ്യപടിയായി, ഭൂമിക്കു തൊട്ടരികെ കറങ്ങുന്ന വലിയ പാറക്കല്ലുകളിലൊന്ന് റോബോട്ട് ഘടിപ്പിച്ച പേടകം ഉപയോഗിച്ച് പിടിച്ചെടുക്കാനുള്ള ശ്രമം നടത്തും.

Show Full Article
TAGS:
Next Story