Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightആന്‍ഡ്രോയ്ഡ്...

ആന്‍ഡ്രോയ്ഡ് ആപ്ളിക്കേഷന്‍ നിര്‍മാണത്തിന് ഇന്ത്യയില്‍ ഓണ്‍ലൈന്‍ കോഴ്സുമായി ഗൂഗ്ള്‍

text_fields
bookmark_border
ആന്‍ഡ്രോയ്ഡ് ആപ്ളിക്കേഷന്‍ നിര്‍മാണത്തിന് ഇന്ത്യയില്‍ ഓണ്‍ലൈന്‍ കോഴ്സുമായി ഗൂഗ്ള്‍
cancel

ബംഗളൂരു: ആഗോള ഐ.ടി ഭീമന്മാരായ ഗൂഗ്ള്‍ ഇന്ത്യയില്‍ ഓണ്‍ലൈന്‍ ഐ.ടി കോഴ്സുകള്‍ തുടങ്ങി. ഗൂഗ്ളിന്‍െറ മൊബൈല്‍ ഓപറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിഡിന്‍െറ പുതിയ ആപ്ളിക്കേഷനുകള്‍ നിര്‍മിക്കാന്‍ സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍മാരെ പരിശീലിപ്പിക്കുകയാണ് കോഴ്സിന്‍െറ ലക്ഷ്യം. യു.എസിലെ ഗൂഗ്ള്‍ ഉദ്യോസ്ഥരായിരിക്കും ക്ളാസുകള്‍ എടുക്കുക. തിങ്കളാഴ്ച ബംഗളൂരുവിലാണ് കോഴ്സ് ആരംഭിച്ചത്. ആറ് മുതല്‍ ഒമ്പത് മാസത്തിനകം പൂര്‍ത്തിയാക്കാവുന്ന കോഴ്സിന് ഒരു മാസം 9800 രൂപയാണ് ഫീസ്. കോഴ്സ് പൂര്‍ത്തിയാക്കിയാല്‍ ഫീസിന്‍്റെ പകുതി തിരികെ നല്‍കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. കോഴ്സിന്‍െറ നടത്തിപ്പിനായി യുഡാസിറ്റി എന്ന ഓണ്‍ലൈന്‍ എജുക്കേഷന്‍ കമ്പനിയുമായും ടാറ്റയയുമായും ഗൂഗ്ള്‍ സഹകരിക്കും. കോഴ്സ് പൂര്‍ത്തിയാവുന്നവര്‍ക്ക് ഗൂഗ്ള്‍ അടുത്ത വര്‍ഷം നടക്കുന്ന ജോബ് ഫെയറില്‍ പങ്കെടുക്കാനും അവസരം ലഭിക്കും. ആന്‍ഡ്രോയിഡ് ആപ്ളിക്കേഷന്‍ നിര്‍മാണത്തിന് കൂടുതല്‍ ഡെവലപ്പര്‍മാരെ ഇന്ത്യയില്‍ നിന്ന് കണ്ടത്തെുകയാണ് ഗൂഗ്ള്‍ ലക്ഷ്യമിടുന്നത്.
 

Show Full Article
TAGS:
Next Story