Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightസൂപ്പര്‍ മാരിയോക്ക്...

സൂപ്പര്‍ മാരിയോക്ക് 30 തികഞ്ഞു

text_fields
bookmark_border
സൂപ്പര്‍ മാരിയോക്ക് 30 തികഞ്ഞു
cancel

പാരിസ്: തൊണ്ണൂറുകളിലെ തിളങ്ങുന്ന വിഡിയോഗെയിം താരം സൂപ്പര്‍ മാരിയോക്ക് ഞായറാഴ്ച 30ാം പിറന്നാള്‍. സൂപ്പര്‍ മാരിയോക്ക് പുതുപരിവേഷം നല്‍കിയാണ് നിര്‍മാതാക്കളായ ജപ്പാന്‍ ഭീമന്മാര്‍ നിതെന്‍േറായുടെ ആഘോഷങ്ങള്‍. 1985ലായിരുന്നു മാരിയോയുടെ സ്ക്രീനിലേക്കുള്ള അരങ്ങേറ്റം. തന്‍െറ നീലക്കുപ്പായവും ചുവന്നതൊപ്പിയും കപ്പടാമീശയുംകൊണ്ട് മാരിയോ പെട്ടെന്നുതന്നെ താരമായിമാറി. മാരിയോയെ കഥാപാത്രമാക്കി 310 ദശലക്ഷത്തിലധികം പതിപ്പുകള്‍ നിതെന്‍േറാ വിറ്റിരുന്നു. ജംപ്മാന്‍ എന്ന പേരിലായിരുന്നു മാരിയോ ആദ്യം വന്നത്. ഷിഗെരു മിയാമോട്ടോ ആണ് ഈ ഗെയിമിന്‍െറ പിതാവ്. 
മാരിയോയുടെ 30 വര്‍ഷങ്ങളെ കുറിക്കാന്‍ ‘സൂപ്പര്‍ മാരിയോ മേക്കര്‍’ അവതരിപ്പിക്കുകയാണ് നിതെന്‍േറാ. ഇതിലൂടെ കളിക്കാര്‍ക്ക് അവരുടേതായ ലോകങ്ങളില്‍ മാരിയോയെ നിര്‍മിക്കാനും മറ്റുകളിക്കാര്‍ നിര്‍മിച്ച ഗെയിം ഇന്‍റര്‍നെറ്റിലൂടെ കളിക്കാനുള്ള അവസരവും ലഭിക്കും. 

Show Full Article
TAGS:
Next Story