വാഷിങ്ടണ്‍: പ്ളൂട്ടോയുടെ ഇതുവരെ കാണാത്ത അമ്പരപ്പിക്കുന്ന ഉപരിതല ദൃശ്യങ്ങള്‍ പുറത്തുവന്നു. നാസയുടെ ന്യൂ ഹൊറൈസണ്‍സ് ഉപഗ്രഹമാണ് അഗ്നിപര്‍വതമുഖങ്ങളും മഞ്ഞുപാളികളും പര്‍വതനിരകളും താഴ്വരകളും മണല്‍ക്കൂനകളുമുള്ള പ്ളൂട്ടോയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. പ്ളൂട്ടോയെക്കുറിച്ച് ശാസ്ത്രലോകം ഇതുവരെ നടത്തിയ പഠനങ്ങളെ നിഷ്പ്രഭമാക്കുന്നതാണ് പുതിയ ദൃശ്യങ്ങള്‍.
ഈയിടെയാണ് ന്യൂ ഹൊറൈസണ്‍സ് പുതിയ ചിത്രങ്ങളും മറ്റുവിവരങ്ങളും അയച്ചുതുടങ്ങിയത്. മണല്‍ത്തിട്ടകളും പര്‍വതങ്ങളില്‍നിന്ന് സമതലങ്ങളിലേക്ക് ഒലിച്ചിറങ്ങിയതുപോലെ തോന്നിക്കുന്ന നൈട്രജന്‍ ഹിമ പ്രവാഹവും ഉപരിതലത്തിലൂടെ ഒഴുകുന്ന പദാര്ഥങ്ങളാല് രൂപാന്തരം സംഭവിച്ച താഴ്വരകളുമുള്പ്പെടുന്ന വൈവിധ്യം ചിത്രങ്ങളില്‍ പ്രകടമാണ്. പ്ളൂട്ടോയുടെ ഉപരിതലം ചൊവ്വയുടേതുപോലെ സങ്കീര്‍ണമാണെന്ന് ന്യൂ ഹൊറൈസണ്സിന്െറ ജിയോളജി ജിയോഫിസിക്സ് ആന്‍ഡ് ഇമേജിങ് ടീമിന്‍െറ തലവന്‍ ജെഫ് മോര് പറഞ്ഞു. ക്രമരഹിതമായി പൊങ്ങിക്കാണുന്ന പര്‍വതനിരകള്‍ വിശാലവും സാന്ദ്രതയേറിയതുമായ തണുത്തുറഞ്ഞ നൈട്രജന്‍ നിക്ഷേപങ്ങള്ക്കിടയിലൂടെ ഒഴുകിയ മഞ്ഞുപാളികളാവാന് സാധ്യതയുണ്ടെന്നും മൂര്‍ പറഞ്ഞു.പ്ളൂട്ടോയുടെ അന്തരീക്ഷം മൃദുലമാണെന്ന ശാസ്ത്രനിഗമനങ്ങള്‍ കൃത്യമല്ളെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ‘ഒന്നുകില്‍ പണ്ടെന്നോ പ്ളൂട്ടോക്ക് ഘനമേറിയ അന്തരീക്ഷമുണ്ടായിരുന്നു. അല്ളെങ്കില്‍ നാം കണ്ടത്തൊത്ത എന്തോ പ്രക്രിയകള്‍ അവിടെ നടന്നുകൊണ്ടിരിക്കുന്നു’- ജി.ജി.ഐ ഉപമേധാവിയായ വില്യം ബി മക്കിന്നണ്‍ പറഞ്ഞു. ഭൂമിയില്‍നിന്ന് അഞ്ചു ബില്യണ്‍ കിലോമീറ്റര്‍ അകലെയും പ്ളൂട്ടോയുടെ 69 മില്യണ്‍ കിലോമീറ്റര്‍ പിറകിലുമാണ് ന്യൂ ഹൊറൈസണ്‍സ് ഇപ്പോഴുള്ളത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sep 2015 1:08 AM GMT Updated On
date_range 2015-09-12T06:38:35+05:30വിസ്മയിപ്പിക്കുന്ന സങ്കീര്‍ണതയുമായി പുതിയ പ്ളൂട്ടോ ചിത്രങ്ങള്‍
text_fieldsNext Story