Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightഒരു വയസ്സുകാരനും ടെക്...

ഒരു വയസ്സുകാരനും ടെക് ഫ്രണ്ട്ലി

text_fields
bookmark_border
ഒരു വയസ്സുകാരനും ടെക് ഫ്രണ്ട്ലി
cancel

വാഷിങ്ടണ്‍: ഒരു വയസ്സുകാരനും ടെക് ഫ്രണ്ട്ലിയാണെന്ന് പഠനം. ടാബ്ലറ്റുകള്‍ ഉപയോഗിക്കാന്‍ ഒരു വയസ്സുമാത്രമുള്ളവര്‍ക്കും സാധിക്കും. ആപ്പുകളുടെ ഉപയോഗത്തിന് മുതിര്‍ന്നവരുടെ നിര്‍ദേശം മാത്രം മതിയെന്ന് ലോവ യൂനിവേഴ്സിറ്റിയില്‍ നടത്തിയ പഠനത്തില്‍ കണ്ടത്തെി. കുഞ്ഞുങ്ങള്‍ ടാബ്ലറ്റ് കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കുന്നതിന്‍െറ 200 യുട്യൂബ് വിഡിയോകള്‍ നിരീക്ഷിച്ചാണ് പഠനം നടത്തിയത്. രണ്ടു വയസ്സു വരുന്ന 90 ശതമാനം കുട്ടികള്‍ക്കും മുതിര്‍ന്നവരുടെ നിര്‍ദേശങ്ങളോടെ ടാബുകള്‍ ഉപയോഗിക്കാന്‍ സാധിക്കുന്നുണ്ട്. കുട്ടികള്‍ സാങ്കേതികമായ അറിവ് നേടുന്നത് വളരെ വേഗത്തിലാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ  യു.ഐ കോളജ് ഓഫ് ലിബറല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് അസോസിയറ്റ് പ്രഫസര്‍ ജുവാന്‍ പാബ്ളോ ഹോര്‍കേഡ് പറഞ്ഞു. ഒരു വയസ്സാവുമ്പോഴേക്കും ഭൂരിപക്ഷം കുട്ടികളും മുതിര്‍ന്നവര്‍ ഉപയോഗിക്കുന്നതിന് സമാനമായി ചൂണ്ടുവിരല്‍ ഉപയോഗിച്ചാണ് സ്ക്രീനില്‍ തൊടുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Show Full Article
TAGS:
Next Story