Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightഏറ്റവും വലിയ ശുദ്ധജല...

ഏറ്റവും വലിയ ശുദ്ധജല തടാകം സഹാറ മരുഭൂമിയില്‍?

text_fields
bookmark_border
ഏറ്റവും വലിയ ശുദ്ധജല തടാകം സഹാറ മരുഭൂമിയില്‍?
cancel

ലണ്ടന്‍: ലോകത്തെ ഏറ്റവും വലിയ ശുദ്ധജല തടാകം സഹാറ മരുഭൂമിയിലായിരുന്നുവെന്ന് പഠനം. ഇപ്പോഴത്തെ ഛാഡ് തടാകത്തിന്‍െറ പൂര്‍വാവസ്ഥയില്‍ പുരാതന കാലത്തുണ്ടായിരുന്ന മെഗാ ഛാഡ് തടാകത്തിന്‍െറ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ആവിയായ തീരങ്ങളുടെ പാടുകള്‍ ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ കണ്ടത്തെിയാണ് ഈ നിഗമനത്തിലത്തെിയത്. 15,000 വര്‍ഷത്തെ ചരിത്രമുള്ള ഈ തടാകത്തിന് ഏതാണ്ട് 6000 വര്‍ഷം മുമ്പാണ് ഏറ്റവും അധികം വിസ്തൃതിയുണ്ടായിരുന്നത്-3,60,000 ച.കി.മീറ്റര്‍. എന്നാല്‍, നിലവില്‍ അവശേഷിക്കുന്ന ഛാഡ് തടാകം 355 ച.കി.മീറ്ററിലേക്ക് ചുരുങ്ങിയതായും ഗവേഷകര്‍ പറയുന്നു.

തെക്കന്‍ സഹാറയിലെ നാടകീയമായ കാലാവസ്ഥാ വ്യതിയാനമാണ് ഇതിനുകാരണം. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ മണ്‍സൂണിലുണ്ടായ മാറ്റമാണ് ഇതില്‍ പ്രധാനം. അപ്രതീക്ഷിതമായിരുന്നു ഈ കാലാവസ്ഥ വ്യതിയാനമെന്നും ഏതാനും നൂറ്റാണ്ടുകൊണ്ടാണ് തെക്കന്‍ സഹാറ ഉണങ്ങി വരണ്ട് മരുഭൂമിയായതെന്നും പഠനം പറയുന്നു. വടക്കന്‍ ഛാഡിലെ ബൊഡേല്‍ ഡിപ്രഷന്‍ ഇങ്ങനെ ഉണങ്ങിപ്പോയ മെഗാ ഛാഡിന്‍െറ ഭാഗമാണ്. ഏതാണ്ട് 1000 വര്‍ഷം മുമ്പ് വരെ ബൊഡേല്‍ ഡിപ്രഷനില്‍ ചെറു തടാകം നിലനിന്നിരുന്നുവെന്നും ലണ്ടന്‍ യൂനിവേഴ്സിറ്റിയിലെ ഗവേഷക സംഘം പറയുന്നു. ലോകത്തെ ഏറ്റവും വലിയ പൊടിക്കാറ്റിന്‍െറ ഉറവിടവും ബൊഡേല്‍ ഡിപ്രഷനാണ്. ആമസോണ്‍ മഴക്കാടുകളില്‍ മണ്ണിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പോഷകങ്ങള്‍ ഈ പൊടിക്കാറ്റില്‍നിന്നാണ് തിരികെ കിട്ടുന്നതെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍, ഈ പ്രതിഭാസത്തിന് 1000 വര്‍ഷത്തെ പഴക്കമേയുള്ളൂവെന്നും യൂനിവേഴ്സിറ്റി ഓഫ് റോയല്‍ ഹോളോവേയിലെ ഡോ. സൈമണ്‍ ആര്‍ബിറ്റേജ ്പറയുന്നു. പി.എന്‍.എ.എസ് ജേണലിലാണ് ഈ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

Show Full Article
TAGS:
Next Story