വാഷിങ്ടണ്‍: വിഷാദത്തിനടിപ്പെടുമ്പോള്‍ രക്ഷനേടാനായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത് വിപരീതഫലമുണ്ടാക്കുമെന്ന് പഠനം. അമേരിക്കയിലെ മിഷിഗന്‍ സ്റ്റേറ്റ് സര്‍വകലാശാലയുടെ കോളജ് ഓഫ് കമ്യൂണിക്കേഷന്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസ് നടത്തിയ പഠനത്തിലാണ് വിവരമുള്ളത്. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റുമടങ്ങുന്ന ഇലക്ട്രോണിക് രീതിയിലുള്ള ആശയവിനിമയ ഉപാധികള്‍ ഉപയോഗിക്കുന്നവര്‍ക്ക് ആശയവിനിമയത്തില്‍ സംതൃപ്തി ലഭിക്കില്ളെന്നും പഠനം വ്യക്തമാക്കുന്നു.
വിഷാദത്തില്‍നിന്നും ഏകാന്തതയില്‍നിന്നും താല്‍ക്കാലിക ആശ്വാസം നേടാനായി സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവരുടെ മാനസികാവസ്ഥ പിന്നെയും വഷളായി മാറുകയേയുള്ളൂവെന്നും പഠനത്തിന് മേല്‍നോട്ടം വഹിച്ച ഇന്ത്യന്‍ വംശജന്‍കൂടിയായ സര്‍വകലാശാല ഡീന്‍ പ്രഭു ഡേവിഡ് പറഞ്ഞു.സാങ്കേതികവിദ്യയിലുണ്ടായ പുരോഗതിക്കിടയിലും മുഖാമുഖമിരുന്നുള്ള സംഭാഷണങ്ങളുടെ പ്രസക്തിയാണ് വര്‍ധിക്കുന്നത്.
ആശയവിനിമയത്തിനുള്ള നിരവധി സാധ്യതകള്‍ മൊബൈല്‍ ഫോണ്‍ തുറന്നുതരുന്നുണ്ടെങ്കിലും അതിന്‍െറ കൃത്രിമത്വത്തില്‍നിന്ന് രക്ഷനേടാന്‍ നമുക്ക് സാധിക്കില്ളെന്നും അദ്ദേഹം പറഞ്ഞു.
നേരംപോക്കിനായി സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവരുടെയും വിഷാദത്തില്‍നിന്ന് രക്ഷനേടാനായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെയും മാനസികനില ശാസ്ത്രീയമായി അപഗ്രഥിച്ചാണ് ഇത്തരമൊരു നിഗമനത്തിലേക്ക് ഗവേഷകര്‍ എത്തിയത്.
വിദൂരത്തായിരിക്കുമ്പോള്‍ കുടുംബവുമായും സുഹൃത്തുക്കളുമായും ബന്ധപ്പെടാനുള്ള ഉപാധി എന്നതിലപ്പുറത്തേക്ക് സ്മാര്‍ട്ട് ഫോണുകള്‍ ജീവിതത്തിന്‍െറ ഭാഗമായി മാറാന്‍ പാടില്ളെന്നും പഠനം മുന്നറിയിപ്പ് നല്കുന്നു.
image credit: thedailybeast.com