സ്റ്റോക്ഹോം: ഭൗതിക ശാസ്ത്ര സിദ്ധാന്തത്തില്‍ പ്രഹേളികയായ പ്രപഞ്ച പ്രതിഭാസത്തിന് പുതിയ വ്യാഖ്യാനവുമായി ബ്രിട്ടീഷ് ശാസ്ത്രജ്ഞന് സ്റ്റീഫന്‍ ഹോക്കിങ് രംഗത്ത്. തമോഗര്‍ത്ത(ബ്ളാക് ഹോള്‍)ത്തിലേക്ക് പതിക്കുന്ന വസ്തുക്കള്‍ക്ക് എന്ത് സംഭവിക്കുമെന്ന ചോദ്യത്തിനാണ് സ്റ്റീഫന്‍ ഹോക്കിങ് പുതിയ വ്യാഖ്യാനം നല്‍കുന്നത്. തമോഗര്‍ത്തം വസ്തുക്കളെ നശിപ്പിക്കില്ളെന്നാണ് ഹോക്കിങ് പറയുന്നത്. തമോഗര്‍ത്തത്തിന് അപ്പുറം കടക്കാന്‍ കഴിയുമെന്നാണ് അദ്ദേഹത്തിന്‍െറ അഭിപ്രായം.
സ്റ്റോക്ഹോമില് ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നിങ്ങള്‍ ഒരു തമോഗര്‍ത്തത്തില്‍ അകപ്പെട്ടിരിക്കുന്നുവെങ്കില് വിഷമിക്കേണ്ട, പുറത്തേക്കുള്ള വഴി അടുത്തുതന്നെയുണ്ടാകും’ -ഹോക്കിങ് പറഞ്ഞു. ‘തമോഗര്‍ത്തം എന്നത് സാധാരണ നാം വരക്കുന്നതുപോലെയുള്ളത്ര കറുപ്പല്ല, അത് അവസാനത്തെ തടവറയുമല്ല. അതിനപ്പുറത്ത് പുതിയൊരു പ്രപഞ്ചം കാത്തിരിക്കുന്നുണ്ടാകും’ -അദ്ദേഹം അഭിപ്രായപ്പെട്ടു. തമോഗര്‍ത്തത്തില്‍ അകപ്പെടുന്നതോടെ വിവരങ്ങള്‍ നശിച്ചുപോകുമെന്ന ഐന്‍സ്റ്റൈന്‍െറ പ്രവചനവും, വിവരങ്ങള്‍ ശാശ്വതമായിരിക്കുമെന്ന ക്വാണ്ടം സിദ്ധാന്തവും തമ്മില്‍ നിലനിന്നിരുന്ന വൈരുധ്യത്തിന് പരിഹാരമാകും ഹോക്കിങ്ങിന്‍െറ വെളിപ്പെടുത്തല്‍ എന്നാണ് ശാസ്ത്ര ലോകം പ്രതീക്ഷിക്കുന്നത്. നക്ഷത്രങ്ങളുടെ പരിണാമ ദശയിലെ അവസാന ഘട്ടമാണ് തമോഗര്‍ത്തങ്ങള്‍ എന്നാണ് ശാസ്ത്ര നിഗമനം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2015 12:09 AM GMT Updated On
date_range 2015-08-27T05:39:53+05:30തമോഗര്‍ത്തത്തിന് അപ്പുറവും ജീവിക്കാം -ഹോക്കിങ്
text_fieldsNext Story