Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightഇന്‍റര്‍നെറ്റ് ഡേറ്റ...

ഇന്‍റര്‍നെറ്റ് ഡേറ്റ ഇനി അറിഞ്ഞ് ഉപയോഗിക്കാം

text_fields
bookmark_border
ഇന്‍റര്‍നെറ്റ് ഡേറ്റ ഇനി  അറിഞ്ഞ് ഉപയോഗിക്കാം
cancel

ന്യൂഡല്‍ഹി: ഇന്‍റര്‍നെറ്റ് ഡേറ്റ ഉപയോഗം അനുവദനീയമായ പരിധികടന്ന് പ്രീപെയ്ഡ് മൊബൈലില്‍ അവശേഷിക്കുന്ന പണംകൂടി അപഹരിക്കുന്ന ദുരവസ്ഥ ഇനി അധികം കാലം സഹിക്കേണ്ട. ഇന്‍റര്‍നെറ്റ് ഡേറ്റ അനുവദനീയപരിധി കടക്കുമ്പോഴും അതിനുമുമ്പും ഉപഭോക്താക്കള്‍ക്ക് കമ്പനികള്‍ മുന്നറിയിപ്പ് നല്‍കണമെന്ന് ടെലികോം റെഗുലേറ്ററി കമീഷന്‍ നിര്‍ദേശം നല്‍കി.

കൃത്യമായ ഇടവേളകളില്‍ മുന്നറിയിപ്പ് നല്‍കണം. ഒരോ 10 മെഗാബൈറ്റ് ഡേറ്റ ഉപയോഗിക്കുമ്പോഴും അറിയിപ്പ് കൊടുക്കണമെന്നാണ് ടെലികോം ഉപഭോക്തൃ സംരക്ഷണചട്ടങ്ങള്‍ എട്ടാം ഭേദഗതി വിജ്ഞാപനം ചെയ്ത് ട്രായി നിര്‍ദേശിച്ചിരിക്കുന്നത്. സ്പെഷല്‍ താരിഫ് വൗച്ചറുകള്‍, കോമ്പോ വൗച്ചറുകള്‍, ആഡ് ഓണ്‍ പാക്കുകള്‍ എന്നിവയില്‍ ഡേറ്റ 500 എം.ബി, 100 എം.ബി, 10 എം.ബി എന്നിങ്ങനെ അവശേഷിക്കുമ്പോഴും മുന്നറിയിപ്പ് നല്‍കണം. ഡേറ്റ പാക്കേജ് കഴിഞ്ഞാല്‍ ഈടാക്കുന്ന നിരക്കിനെപ്പറ്റിയും അറിയിപ്പിലുണ്ടാവണം. ഇന്‍റര്‍നാഷനല്‍ റോമിങ്ങില്‍ ഡേറ്റ ഉപയോഗിക്കപ്പെടുമ്പോഴും അറിയിപ്പ് നല്‍കണം. നവംബറിനകം ഇക്കാര്യങ്ങള്‍ നടപ്പാക്കണമെന്നാണ് നിര്‍ദേശം. 

Show Full Article
TAGS:
Next Story