Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightപത്താനെ പോലുള്ള...

പത്താനെ പോലുള്ള ബൗളർമാരെ ഇവിടെ എല്ലാ തെരുവുകളിലും കാണാമെന്ന്​ മിയാൻദാദ്​; പിന്നീട്​ സംഭവിച്ചത്​

text_fields
bookmark_border
പത്താനെ പോലുള്ള ബൗളർമാരെ ഇവിടെ എല്ലാ തെരുവുകളിലും കാണാമെന്ന്​ മിയാൻദാദ്​; പിന്നീട്​ സംഭവിച്ചത്​
cancel

ന്യൂഡൽഹി: കോവിഡ്​ മഹാമാരിയെ തുടർന്നുള്ള ലോക്​ഡൗണിൽ രാജ്യം അടച്ചുപൂട്ടിയപ്പോൾ ക്രിക്കറ്റടക്കമുള്ള ജനപ്രിയ കായിക മത്സരങ്ങളെയും അത്​ ബാധിച്ചു. താരങ്ങൾ ഫീൽഡിലില്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണെന്നതിനാൽ കായികപ്രേമികൾക്ക്​ കുശാലാണ്​. ഇതുവരെ വെളിപ്പെടുത്താത്ത പല സംഭവങ്ങളും വിശേഷങ്ങളും താരങ്ങൾ നിരന്തരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുണ്ട്​. അത്തരത്തിൽ സജീവമായ രണ്ട്​ താരങ്ങളാണ്​ ഇർഫാൻ പത്താനും സുരേഷ്​ റൈനയും. നിലവിൽ ഇന്ത്യൻ ടീമിൽ ഇടമില്ലെങ്കിലും ഇരുവരുടെയും പഴയ പ്രകടനങ്ങളിലൂടെ ഇപ്പോഴും ആരാധകർക്ക്​ ഒരു കുറവുമില്ല. 

സ്​റ്റാർ സ്​പോർട്​സി​​​െൻറ ക്രിക്കറ്റ്​ കണക്​ടഡ്​ എന്ന ഷോയുടെ ഭാഗമായുള്ള ലൈവ്​ ഇൻററാക്ഷനിൽ പ​െങ്കടുത്ത റൈനയും പത്താനും ചില അനുഭവങ്ങൾ പങ്കുവെച്ചു.  ഇന്ത്യൻ ടീമിലെ സ്വിങ്​ മാന്ത്രികനായിരുന്ന ഇർഫാൻ പത്താനെ പുകഴ്​ത്തിക്കൊണ്ട്​ സുരേഷ്​ റൈന ലൈവിൽ സംസാരിച്ചു​. രൂപത്തിലുള്ള സാമ്യതയും സമാന ബൗളിങ്​ ആക്ഷനും കാരണം പത്താനെ എല്ലാവരും പാകിസ്​താൻ ഇതിഹാസം വസീം അക്രവുമായായിരുന്നു താരതമ്യം ചെയ്​തിരുന്നതെന്ന്​ റൈന പറഞ്ഞു. ഇന്ത്യൻ ടീമിലേക്ക്​ റൈന വരുന്ന സമയത്ത്​ പത്താൻ ഒരു വലിയ താരമായി പേരെടുത്തിരുന്നു. 

‘എല്ലാവരും ഇർഫാനെ വസീം അക്രവുമായാണ്​ താരതമ്യം ചെയ്​തിരുന്നത്​. വലിയ ചുരുണ്ട മുടിയുള്ളത്​ കൊണ്ട്​ ഹെഡ്​ ആൻഡ്​ ഷോൾഡേഴ്​സ്​ ഷാംപുവി​​​െൻറ ബ്രാൻഡ്​ അംബാസിഡറെ പോലെയായിരുന്നു താങ്കൾ. 2005ൽ ഞാൻ ഇന്ത്യൻ ടീമിലേക്ക്​ കാലെടുത്തുവെക്കു​േമ്പാൾ തന്നെ പത്താൻ പേരെടുത്ത താരമായി മാറിയിരുന്നു. റൈന ലൈവിനിടെ പറഞ്ഞു.

അതേസമയം മുൻ പാകിസ്​താൻ ബാറ്റ്​സ്​മാനായിരുന്നു ജാവേദ്​ മിയാൻദാദ്​ തന്നെ കുറിച്ച്​ നടത്തിയ ഒരു പ്രസ്​താവന ത​​​െൻറ പിതാവിനെ വേദനിപ്പിച്ച സംഭവം ഇർഫാൻ പത്താൻ പങ്കുവെച്ചു. 19ാം വയസിൽ ആസ്​ട്രേലിയക്കെതിരായ പരമ്പരയിലൂടെ ഇന്ത്യൻ ടീമിലെത്തിയ പത്താൻ തുടർന്നുള്ള മത്സരങ്ങളിലെ ഗംഭീര പ്രകടനങ്ങളിലൂടെ എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റുന്ന സമയമായിരുന്നു.

2005ൽ പാകിസ്​താൻ ടൂർണമ​​െൻറിൽ ടീമിലിടം ലഭിച്ചതോടെ അവിടേക്ക്​ ചെന്ന പത്താൻ മുൾടാൻ ടെസ്​റ്റിൽ ആറ്​ വിക്കറ്റുകൾ നേടി വാർത്തകളിൽ നിറഞ്ഞു നിന്നു. എന്നാൽ, ഇതിന്​ പിന്നാലെ ജാവേദ്​ മിയാൻദാദി​​​െൻറ പ്രസ്​താവന വന്നു. ‘ഇർഫാനെ പോലുള്ള ബൗളർമാരെ പാകിസ്​താനിലെ എല്ലാ തെരുവുകളിലും കാണാൻ സാധിക്കുമെന്നായിരുന്നു മിയാൻദാദ്​ പറഞ്ഞത്​.

ഇത്​ വാർത്തയായതോടെ ത​​​െൻറ പിതാവിന്​ വിഷമമായെന്ന്​ പത്താൻ പറഞ്ഞു. എന്നാൽ ആ പ്രസ്​താവനക്ക്​ താരം മറുപടി നൽകിയത്​ ഒരു ഹാട്രിക്​ നേടിക്കൊണ്ടായിരുന്നു. 2006ൽ പാകിസ്​താനിലേക്ക്​ വീണ്ടും ഒരു ടൂർണമ​​െൻറിന്​ ചെന്നപ്പോൾ ബറോഡക്കാരനായ ഇർഫാൻ പത്താൻ പുതിയ ഒരു റെക്കോർഡാണ്​ സ്വന്തം പേരിലാക്കിയത്​. ടെസ്​റ്റ്​ ക്രിക്കറ്റിൽ ഹാട്രിക്​ നേടുന്ന ഇന്ത്യയിലെ രണ്ടാമത്തെ താരമായി അദ്ദേഹം മാറി. കറാച്ചിയിൽ നടന്ന ടെസ്​റ്റി​​​െൻറ ആദ്യ ഒാവറിൽ തന്നെ സൽമാൻ ബട്ട്​, മുഹമ്മദ്​ യൂനിസ്​, മുഹമ്മദ്​ യൂസുഫ്​ എന്നിവരെയാണ്​ കഠിനമായ സ്വിങ്​ ബൗളിങ്ങിലൂടെ പത്താൻ കൂടാരം കയറ്റിയത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suresh rainairfan pathanjaved miandad
News Summary - bowlers like Pathan are there in every street of Pakistan-sports news
Next Story