Top
Begin typing your search above and press return to search.
Madhyamam
    keyboard_arrow_down
    Login
    exit_to_app
    exit_to_app
    Homechevron_rightSportschevron_rightCricketchevron_rightലോഡ്​സിലെ...

    ലോഡ്​സിലെ ദാദാഗിരിക്ക്​ 18 വയസ്​

    text_fields
    bookmark_border
    ലോഡ്​സിലെ ദാദാഗിരിക്ക്​ 18 വയസ്​
    cancel

    ലണ്ടൻ: 2002 ജൂലൈ 13ാം തിയതി ഇന്ത്യൻ ക്രിക്കറ്റ്​ ആരാധകർക്ക്​ അത്രയും പ്രിയപ്പെട്ട ദിനമാണ്​. ലോർഡ്​സിൽ നാറ്റ്​വെസ്​റ്റ്​ പരമ്പരയിലെ ഇന്ത്യയുടെ ഐതിഹാസിക വിജയത്തി​​െൻറ 18ാം വാർഷികമാണിന്ന്​.

    മധ്യനിര ബാറ്റ്​സ്​മാൻമാരായ മുഹമ്മദ്​ കൈഫി​​െൻറയും യുവരാജ്​ സിങ്ങി​​െൻറയും തോളിലേറിയാണ്​ ഇന്ത്യ എന്നെന്നും ഓർമിക്കാവുന്ന വിജയം കൈപ്പിടിയിലൊതുക്കിയത്​​​. രാജ്യാന്തര ക്രിക്കറ്റ്​ കൗൺസിലി​​െൻറ ഔദ്യോഗിക ട്വിറ്റർ ഹാൻഡ്​ൽ ക്രിക്കറ്റ്​ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഏകദിന മത്സരങ്ങളിലൊന്നി​​െൻറ ഓർമ പുതുക്കി.

    സ്വന്തം 'ദാദ' സൗരവ്​ ഗാംഗുലി ആവേശത്താൽ ലോർഡ്​സി​​െൻറ ബാൽക്കണിയിൽ കുപ്പായം വീശി ആഘോഷിക്കു​േമ്പാൾ ഇന്ത്യാക്കാരും ആഹ്ലാദത്താൽ തുളളിച്ചാടി. ഇന്ത്യൻ ക്രിക്കറ്റി​​െൻറ ചരിത്രം തിരുത്തിയ ചരിത്ര നിമിഷങ്ങളിൽ ഒന്നായിരുന്നു അത്​.

    ഇംഗ്ലീഷുകാർക്കെതിരെ 326 റൺസ്​ ​പിന്തുടരുന്നതിനിടെ അഞ്ചിന്​ 146 എന്ന നിലയിൽ തകർന്ന്​ നിന്ന വേളയിൽ ഇങ്ങനെയൊരു ജയം ഇന്ത്യൻ ഫാൻസ്​ സ്വപ്​നം കണ്ടിട്ടുപോലുമി​െലന്നെതാണ്​ സത്യം.

    മാസങ്ങൾക്ക്​ മുമ്പ്​ വാംങ്കഡെ സ്​റ്റേഡിയത്തിൽ വെച്ച്​ ജഴ്​സിയൂരി ജയം ആ​േഘാഷിച്ച ആൻഡ്രൂ ഫ്ലി​േൻറാഫിനെതിരെ തന്നെ വിജയറൺ നേടാനായതിലൂടെ മധുരപ്രതികാരം വീട്ടാനും ഇന്ത്യക്കായി.

    മാർകസ്​ ട്രെസ്​കോത്തിക്കി​​െൻറയും (109) നായകൻ നാസർ ഹുസൈ​​െൻറയും (115) സെഞ്ച്വറികളുടെ ബ ലത്തിൽ ആദ്യം ബാറ്റുചെതയ്​ത ഇംഗ്ലണ്ട്​ 325 റൺസ് വിജയലക്ഷ്യം ഉയർത്തി. റൺമല​ പിന്തുടരവേ പാതി ദൂരം പിന്നിട്ടപ്പോൾ തന്നെ ഇന്ത്യയുടെ​ പകുതി വിക്കറ്റ്​ നഷ്​ടമായി.

    വീരേന്ദർ സേവാഗും (45) സൗരവ്​ ഗാംഗുലിയും (60) ചേർന്ന്​ 14.3 ഓവറിൽ 106 റൺസ്​ ചേർത്തു. എന്നാൽ ഇരുവരും മടങ്ങിയ ശേഷം ക്രീസിലെത്തിയ സചിൻ ടെണ്ടുൽക്കറും (14) രാഹുൽ ദ്രാവിഡും (5) നിറം മങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി.

    എന്നാൽ യുവരാജും കൈഫും ഇന്ത്യയെ കൈപിടിച്ചുയർത്തി. ഇരുപത്തൊന്നുകാരൻ കൈഫും (87) ഇരുപതുകാരൻ യുവരാജും (69) ആറാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 121 റൺസാണ്​ ഇന്ത്യൻ ഇന്നിങ്​സ്​ കരക്കടുപ്പിച്ചത്​​. യുവരാജ്​ മടങ്ങിയ ശേഷവും 59 റൺസായിരുന്നു ജയവും ഇന്ത്യയും തമ്മിലുള്ള ദൂരം.

    ഹർഭജൻ സിങ്ങിനൊപ്പം 47 റൺസ്​ കൂട്ടുകെട്ടുണ്ടാക്കി കൈഫ്​ ജയമുറപ്പിച്ചു. എന്നാൽ വിജയറൺ കുറിക്കാനുള്ള ഭാഗ്യം സഹീർ ഖാനായിരുന്നു. അവസാന ഓവറിൽ ജയം പിടിച്ചെടുക്കകു​േമ്പാൾ 87 റൺസുമായി കൈഫ്​ അപരാജിതനായി നിലകൊണ്ടു.

    വാലറ്റക്കാരെ കൂട്ടുപിടിച്ച്​ കൈഫ്​ വിജയ റൺ ഓടിയെടുത്തപ്പോൾ അതുവരെ അക്ഷമനായി നിന്ന ഗാംഗുലിയുടെ ആവേശം അണപൊട്ടി. ലോഡ്​സിൻെറ ബാൽക്കണിയിൽ ഗാംഗുലി ജഴ്​സിയൂരി വീശി.

    Show Full Article
    TAGS:natwest trophy 2002 mohammad kaif yuvraj singh sourav ganguly india cricket england andrew flintoff 
    Next Story