തൃശൂർ: രാജ്യാന്തര ചെസ് ഫെഡറേഷൻ (ഫിഡെ) നടത്തിയ ലോക യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിലെ ഏറ്റവും മികച്ച കളിക്കുള്ള ഗാസ്പ്രോം ബ്രില്യൻസി അവാർഡ് മലയാളി താരം നിഹാൽ സരിന്.
സെമി ഫൈനലിൽ ഇറ്റാലിയൻ താരം ഫ്രാൻസിസ്കോ സോണിസുമായുള്ള ഗെയിമിനാണ് ഒമ്പതംഗ അന്തർദേശീയ ജഡ്ജിങ് കമ്മിറ്റി ഈ അവാർഡിനായി നിഹാലിനെ തിരഞ്ഞെടുത്തത്. വേൾഡ് യൂത്ത് ആൻഡ് കാഡറ്റ് ചാമ്പ്യൻഷിപ്പിൽ നിഹാൽ ഉൾപ്പെടെ മൂന്ന് ഇന്ത്യൻ താരങ്ങൾ സ്വർണമെഡലും ഒരു വെങ്കലവും നേടിയിരുന്നു.