Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightന​ദാ​ൽ...

ന​ദാ​ൽ ക്വാ​ർ​ട്ട​റി​ൽ; ഗ​ഫ്​ പു​റ​ത്ത്

text_fields
bookmark_border
ന​ദാ​ൽ ക്വാ​ർ​ട്ട​റി​ൽ; ഗ​ഫ്​ പു​റ​ത്ത്
cancel
മെ​ൽ​ബ​ൺ: ആ​തി​ഥേ​യ താ​രം നി​ക്​ കി​ർ​ഗി​യോ​സി​​െൻറ ക​ന​ത്ത വെ​ല്ലു​വി​ളി അ​തി​ജീ​വി​ച്ച്​ ലോ​ക ഒ​ന്നാം​ ന​മ്പ​ർ ടെ​ന്നി​സ്​ താ​രം റാ​ഫേ​ൽ ന​ദാ​ൽ ആ​സ്​​ട്രേ​ലി​യ​ൻ ഓ​പ​ൺ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ക​ട​ന്നു. മൂ​ന്ന​ര മ ​ണി​ക്കൂ​ർ നീ​ണ്ട പോ​രാ​ട്ട​ത്തി​ൽ കി​ർ​ഗി​യോ​സി​നെ 6-3, 3-6, 7-6, 7-6ന്​ ​കീ​ഴ​ട​ക്കി​യാ​ണ്​​ സ്​​പാ​നി​ഷ്​ താ​രം 12ാം ആ​സ്​​ട്രേ​ലി​യ​ൻ ഓ​പ​ൺ ക്വാ​ർ​ട്ട​ർ ബെ​ർ​ത്തു​റ​പ്പി​ക്കു​ന്ന​ത്. ഗേ​ൽ മോ​ൺ​ഫി​ൽ​സി​നെ തോ​ൽ​പി​ച്ചെ​ത്തു​ന്ന ഡെ​മി​നി​ക്​ തീ​മാ​ണ്​ ക്വാ​ർ​ട്ട​റി​ൽ ന​ദാ​ലി​​െൻറ എ​തി​രാ​ളി (6-2, 6-4, 6-4).

റ​ഷ്യ​യു​ടെ ആ​ന്ദ്രേ റു​ബ​ലേ​വി​നെ തോ​ൽ​പി​ച്ച് ജ​ർ​മ​ൻ താ​രം​ അ​ല​ക്​​സാ​ണ്ട​ർ സ്വ​രേ​വും ക്വാ​ർ​ട്ട​റി​ലെ​ത്തി. സ്​​കോ​ർ: 6-4, 6-4, 6-4. വ​നി​ത​ക​ളു​ടെ സിം​ഗ്​​ൾ​സി​ൽ സി​മോ​ണ ഹാ​ല​പും ഗാ​ർ​ബി​ൻ മു​ഗു​രു​സ​യും അ​വ​സാ​ന എ​ട്ടു​പേ​രി​ൽ ഇ​ടം പി​ടി​ച്ചു. ​ഞാ​യ​റാ​ഴ്​​ച ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ റോ​ജ​ർ ഫെ​ഡ​റ​ർ, നൊ​വാ​ക്​ ദ്യോ​കോ​വി​ച്​ എ​ന്നി​വ​രും ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. വ​നി​ത​ക​ളി​ൽ ജ​യ​ൻ​റ്​ കി​ല്ല​റാ​യി കു​തി​ച്ച​ കോ​കൊ ഗ​ഫ്​ പ്രീ​ക്വാ​ർ​ട്ട​റി​ൽ പു​റ​ത്താ​യി. നാ​ട്ടു​കാ​രി സോ​ഫി​യ കെ​നി​നാ​ണ്​ ​തോ​ൽ​പി​ച്ച​ത്. സ്​​കോ​ർ: 6-7, 6-3, 6-0.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australian open 2020
News Summary - australian open 2020
Next Story