Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightക്വാ​റ​ൻ​റീ​ൻ ...

ക്വാ​റ​ൻ​റീ​ൻ ക​ഴി​ഞ്ഞു; ക്രി​സ്​​റ്റ്യാ​നോ ക​ള​ത്തി​ലി​റ​ങ്ങി

text_fields
bookmark_border
ക്വാ​റ​ൻ​റീ​ൻ  ക​ഴി​ഞ്ഞു; ക്രി​സ്​​റ്റ്യാ​നോ ക​ള​ത്തി​ലി​റ​ങ്ങി
cancel

മി​ലാ​ൻ: 10 ആ​ഴ്​​ച​ നീ​ണ്ട ഇ​ട​വേ​ള​ക്കു ശേ​ഷം യു​വ​ൻ​റ​സി​​െൻറ സൂ​പ്പ​ർ താ​രം പ​രി​ശീ​ല​ന​ത്തി​നെ​ത്തി. മാ​ർ​ച്ച്​ എ​ട്ടി​ന്​ ഇ​ൻ​റ​ർ​മി​ലാ​നെ​തി​രെ 2-0ത്തി​​െൻറ ജ​യം സ​മ്മാ​നി​ച്ച​തി​നു പി​ന്നാ​ലെ കോ​വി​ഡ്​ കാ​ര​ണം ഇ​റ്റാ​ലി​യ​ൻ സീ​രി ‘എ’ ​മ​ത്സ​ര​ങ്ങ​ൾ റ​ദ്ദാ​ക്കി​യ​തോ​ടെ പോ​ർ​ചു​ഗ​ലി​ലേ​ക്ക്​ മ​ട​ങ്ങി​യ താ​രം ഈ ​മാ​സം ആ​ദ്യ​മാ​ണ്​ ഇ​റ്റ​ലി​യി​ൽ തി​രി​ച്ചെ​ത്തി​യ​ത്​്. തു​ട​ർ​ന്ന്​ ര​ണ്ടാ​ഴ്​​ച ടൂ​റി​നി​ലെ വീ​ട്ടി​ൽ ക്വാ​റ​ൻ​റീ​നി​ലാ​യി​രു​ന്നു. 

കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ചൊ​വ്വാ​ഴ്​​ച​യാ​ണ്​ താ​രം ആ​ദ്യ​മാ​യി പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങി​യ​ത്. ടീ​മി​ലെ മ​റ്റു താ​ര​ങ്ങ​ൾ മേ​യ്​ നാ​ല്​ മു​ത​ൽ ത​ന്നെ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചി​രു​ന്നു. കോ​വി​ഡ്​ വ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ ഇ​റ്റ​ലി ലോ​ക്​​ഡൗ​ൺ ആ​യ​പ്പോ​ഴാ​ണ്​ ക്രി​സ്​​റ്റ്യാ​നോ സ്വ​ന്തം വി​മാ​ന​ത്തി​ൽ നാ​ട്ടി​ലേ​ക്ക്​ പ​റ​ന്ന​ത്. അ​മ്മ​യു​ടെ അ​സു​ഖ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു പെ​​ട്ടെ​ന്നു​ള്ള​മ​ട​ക്കം. പോ​ർ​ചു​ഗ​ലി​ലും കോ​വി​ഡ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​തോ​ടെ താ​രം ​നാ​ട്ടി​ൽ ക്വാ​റ​ൻ​റീ​നി​ലാ​യി.

ര​ണ്ടു മാ​സം കു​ടും​ബ​ത്തി​നൊ​പ്പം ​െച​ല​വ​ഴി​ച്ചാ​ണ്​ ക്രി​സ്​​റ്റ്യാ​നോ പ​രി​ശീ​ല​ന​ക്ക​ള​ത്തി​ൽ തി​രി​ച്ചെ​ത്തു​ന്ന​ത്. അ​മ്മ​യു​ടെ ചി​കി​ത്സ​ക്കാ​യി അ​ർ​ജ​ൻ​റീ​ന​യി​ലാ​യി​രു​ന്ന ഗോ​ൺ​സാ​ലോ ഹി​ഗ്വെ​യ്​​ൻ ക​ഴി​ഞ്ഞ ദി​വ​സം ഇ​റ്റ​ലി​യി​ൽ തി​രി​ച്ചെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cristiano ronaldoJuventuscr7
News Summary - Ronaldo returns to training following coronavirus break
Next Story