Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറയലിൻെറ ഓഫറും...

റയലിൻെറ ഓഫറും പി.എസ്​.ജി തള്ളി; നെയ്​മറിൻെറ ഭാവി തുലാസിൽ

text_fields
bookmark_border
റയലിൻെറ ഓഫറും പി.എസ്​.ജി തള്ളി; നെയ്​മറിൻെറ ഭാവി തുലാസിൽ
cancel

പാ​രി​സ്​: ബ്ര​സീ​ൽ സൂ​പ്പ​ർ​താ​രം നെ​യ്​​മ​റി​നെ വി​ൽ​ക്കി​ല്ലെ​ന്ന വാ​ശി​യി​ൽ പാ​രി​സ്​ സ​െൻറ്​ ജ​ർ​മ​ൻ . നെ​യ്​​മ​റി​​െൻറ മു​ൻ ക്ല​ബ്​ ബാ​ഴ​്​​സ​ലോ​ണ​ക്ക്​ പി​റ​കെ റ​യ​ൽ മ​ഡ്രി​ഡ്​ മു​ന്നോ​ട്ടു​​വെ​ച്ച വ​മ്പ ​ൻ ഒാ​ഫ​റും പി.​എ​സ്.​ജി ത​ള്ളി. 100 ദ​ശ​ല​ക്ഷം യൂ​റോ​യും (ഏ​ക​ദേ​ശം 800 കോ​ടി രൂ​പ) ഗാ​രെ​ത്​ ബെ​യ്​​ൽ, ജെ​യിം​സ്​ റോ​ഡ്രി​ഗ്വ​സ്, കെ​യ്​​ല​ർ ന​വാ​സ്​ എ​ന്നീ താ​ര​ങ്ങ​ളെ​യും നെ​യ്​​മ​ർ​ക്ക്​ പ​ക​ര​മാ​യി ന​ൽ​കാ​മെ​ന്ന റ​യ​ലി​​െൻറ വാ​ഗ്​​ദാ​ന​മാ​ണ്​ ഫ്ര​ഞ്ച്​ ക്ല​ബ്​ ത​ള്ളി​യ​ത്. ത​ങ്ങ​ൾ നെ​യ്​​മ​ർ​ക്ക്​ ക​ണ​ക്കു​കൂ​ട്ടു​ന്ന മൂ​ല്യ​ത്തി​ന്​ അ​ടു​ത്തെ​ത്തു​ന്ന​ത​ല്ല ഇ​തെ​ന്ന്​ പ​റ​ഞ്ഞാ​ണ്​ പി.​എ​സ്.​ജി ഒാ​ഫ​ർ നി​ര​സി​ച്ച​തെ​ന്ന്​ ​ഫ്ര​ഞ്ച്​ പ​ത്ര​മാ​യ ലാ ​എ​ക്വി​പ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

ര​ണ്ടു വ​ർ​ഷം മു​മ്പ്​ 222 ദ​ശ​ല​ക്ഷം യൂ​റോ​ക്കാ​ണ്​ (ഏ​ക​ദേ​ശം 1800 കോ​ടി രൂ​പ) ബാ​ഴ്​​സ​യി​ൽ​നി​ന്ന്​ നെ​യ്​​മ​റെ പി.​എ​സ്.​ജി വാ​ങ്ങി​യ​ത്. നേ​ര​ത്തേ, 40 ദ​ശ​ല​ക്ഷം യൂ​റോ​യും ഫി​ലി​​പെ കൗ​ടീ​ന്യോ, ഇ​വാ​ൻ റാ​കി​ടി​ച്​ എ​ന്നി​വ​രെ​യും ന​ൽ​കാ​മെ​ന്ന ബാ​ഴ്​​സ​യു​ടെ ഒാ​ഫ​ർ പി.​എ​സ്.​ജി ത​ള്ളി​യി​രു​ന്നു. എ​ന്നാ​ൽ, താ​ര​ത്തെ വാ​യ്​​പാ​ടി​സ്ഥാ​ന​ത്തി​ൽ ല​ഭി​ക്കു​മോ എ​ന്ന സാ​ധ്യ​ത​യും ബാ​ഴ്​​സ ആ​രാ​യു​ന്നു​ണ്ട്. സീ​സ​ണി​നൊ​ടു​വി​ൽ 160 ദ​ശ​ല​ക്ഷം യൂ​റോ​ക്ക്​ വാ​ങ്ങാ​നു​ള്ള ഒാ​പ്​​ഷ​ൻ കൂ​ടി ഉ​ൾ​പ്പെ​ടു​ന്ന ഇ​ട​പാ​ടി​നാ​ണ്​ ശ്ര​മം. അ​തേ​സ​മ​യം, നെ​യ്​​മ​ർ ക്ല​ബി​ൽ തി​രി​ച്ചെ​ത്തു​ന്ന​ത്​ ത​ട​യാ​ൻ പി.​എ​സ്.​ജി ശ്ര​മി​ക്കു​ന്നു എ​ന്ന ആ​രോ​പ​ണ​വും ബാ​ഴ്​​സ​യു​ടെ ത​ല​പ്പ​ത്തു​ള്ള​വ​ർ ഉ​യ​ർ​ത്തു​ന്നു​ണ്ട്.

ഇ​റ്റാ​ലി​യ​ൻ വ​മ്പ​ന്മാ​രാ​യ യു​വ​ൻ​റ​സി​നും നെ​യ്​​മ​റി​ൽ താ​ൽ​പ​ര്യ​മു​ണ്ടെ​ന്നാ​ണ്​ പു​തി​യ റി​പ്പോ​ർ​ട്ട്. ടീ​മി​ൽ തു​ട​രാ​ൻ ആ​ഗ്ര​ഹ​മി​ല്ലെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി​യ​തോ​ടെ പ്രീ​സീ​സ​ണി​ലോ ​ ഫ്ര​ഞ്ച്​ ലീ​ഗി​ലോ 27കാ​ര​ൻ ഇ​തു​വ​രെ പി.​എ​സ്.​ജി നി​ര​യി​ൽ ഇ​റ​ങ്ങി​യി​ട്ടി​ല്ല. മി​ക​ച്ച ഒാ​ഫ​റെ​ത്തി​യി​ട്ടും താ​ര​ത്തെ വി​ൽ​ക്കാ​നി​ല്ലെ​ന്ന്​ പി.​എ​സ്.​ജി വ്യ​ക്​​ത​മാ​ക്കി​യ​തോ​ടെ നെ​യ്​ മ​റു​ടെ ഭാ​വി തു​ലാ​സി​ലാ​യി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psgneymarmalayalam newssports newsReal's Offer
News Summary - PSG Reject Real's Offer for Neymar -sports news
Next Story