Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകാർഡിഫിനെ തകർത്ത്​​...

കാർഡിഫിനെ തകർത്ത്​​ സിറ്റി; ലിവർപൂളിന്​ ജയം, യുണൈറ്റഡിന്​ സമനില

text_fields
bookmark_border
Sergio-Aguero-city.jpg
cancel

ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൽ കാർഡിഫ്​ സിറ്റിക്കെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക്​ വമ്പൻ ജയം. എതിരില്ലാത്ത അഞ്ചുഗോളുകൾക്കാണ്​ സ്വന്തം നാട്ടിൽ കാർഡിഫിനെ സിറ്റി കെട്ടുകെട്ടിച്ചത്​. കാര്‍ഡിഫ് സിറ്റിയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയായിരുന്നു ഇന്നത്തേത്​. ജയത്തോടെ ലിവര്‍പൂളിന് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്താണ്​ മാഞ്ചസ്റ്റര്‍ സിറ്റി.

ആദ്യത്തെ അരമണിക്കൂർ സിറ്റി​യുടെ ആക്രമണത്തെ വിദഗ്​ധമായി പ്രതിരോധിച്ചെങ്കിലും ശേഷം കാര്‍ഡിഫ് സിറ്റിക്ക്​ അടിതെറ്റുകയായിരുന്നു. 32ആം മിനിറ്റിൽ സൂപ്പർതാരം അഗ്യൂറോയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ​ ഗോളടിക്ക്​ തുടക്കം കുറിച്ചത്​. കാർഡിഫിനെതിരായുള്ള മത്സരം സിറ്റിയുടെ ജേഴ്സിയില്‍ അഗ്യൂറോ കളിക്കുന്ന 300ാമത്തെ മത്സരം കൂടിയായിരുന്നു.


ശേഷം തുടർച്ചയായ ഇടവേളകളിൽ സിറ്റി ഗോളടിച്ചുകൂട്ടി. മൂന്ന്​ മിനിറ്റ്​ കഴിഞ്ഞ്​ ബെർണാഡോ സിൽവയും സിറ്റിക്ക്​ വേണ്ടി വലകുലുക്കി. ആദ്യ പകുതി അവസാനിക്കാൻ ഒരുമിനിറ്റ്​ ബാക്കി നിൽക്കേ ഇകെയ്​ ഗുൻഡോഗൻ സിറ്റിയുടെ മൂന്നാം ഗോളും സ്വന്തമാക്കി.


3-0 എന്ന മികച്ച നിലയിൽ രണ്ടാം പകുതി ആരംഭിച്ച സിറ്റിക്ക്​ വേണ്ടി പകരക്കാരനായി ഇറങ്ങിയ റിയാദ്​ മഹ്റസ് ഇരട്ടഗോളുകളടിച്ച്​ വിജയം സമ്പൂർണ്ണമാക്കുകയായിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റി ജേഴ്സിയില്‍ മഹ്​റസി​​െൻറ ആദ്യ ഗോളുകളായിരുന്നു അത്​.

മറ്റൊരു മത്സരത്തിൽ ലിവർപൂൾ സതാംപ്ടണിനെ 3-0ന്​ തകർത്തു. ലിവർപൂളിന്​ വേണ്ടി മുഹമ്മദ്​ സലാഹും ജോയൽ മറ്റിച്ചും ഒാരോ ഗോളുകൾ നേടി. പത്താം മിനിറ്റിൽ വെസ്​ലി ഹൂഡെറ്റ്​ നേടിയ സെൽഫ്​ ഗോളും സതാംപ്ടന്​ തിരിച്ചടിയായി.

ലിവർപൂളും സിറ്റിയും ഇന്നത്തെ ദിവസം ആഘോഷമാക്കിയപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡി​​െൻറ അവസ്ഥ പരിതാപകരമായി. താരതമ്യേനെ ദുർബലരായ വോൾവ്​സാണ്​ യുണൈറ്റഡിനെ സമനിലയിൽ തളച്ചത്​. മികച്ച കളി പുറത്തെടുത്ത യുണൈറ്റഡിന്​ അവസരങ്ങൾ ഗോളാക്കി മാറ്റാനായില്ല. ഫ്രെഡാണ്​ യുണൈറ്റഡി​​െൻറ ഏക ഗോൾ നേടിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Liverpool Football ClubManchester citysports newsEnglish Premier League
News Summary - Premier league liverpool, city won-sports news
Next Story