Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമോശം ഫോം; മൗറീന്യോയെ...

മോശം ഫോം; മൗറീന്യോയെ മാഞ്ചസ്റ്റർ പുറത്താക്കി

text_fields
bookmark_border
മോശം ഫോം; മൗറീന്യോയെ മാഞ്ചസ്റ്റർ പുറത്താക്കി
cancel

ല​ണ്ട​ൻ: ഒ​ടു​വി​ൽ മൗ​റീ​ന്യോ​യു​ടെ വി​ധി​യെ​ത്തി. ചെ​ൽ​സി​ക്കു പി​ന്നാ​ലെ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി ​ൽ നി​ന്നും സീ​സ​ൺ മ​ധ്യേ ചു​വ​പ്പു​കാ​ർ​ഡ്​. ഡ്ര​സി​ങ്​ റൂ​മി​ലെ ത​ർ​ക്ക​ങ്ങ​ളും തോ​ൽ​വി​ക​ളും തി​രി​ച്ച ​ടി​യാ​യ​തോ​ടെ സൂ​പ്പ​ർ കോ​ച്ചി​ന്​ ക്ല​ബ്​ മാ​നേ​ജ്​​മ​െൻറി​​െൻറ മാ​ർ​ച്ചി​ങ്​ ഒാ​ർ​ഡ​ർ. പ്രീ​മി​യ​ർ​ല ീ​ഗി​ൽ ലി​വ​ർ​പൂ​ളി​നോ​ട്​ 3-1​െൻ​റ തോ​ൽ​വി​ക്കു പി​ന്നാ​ലെ​യാ​ണ്​ ന​ട​പ​ടി.

ആ​ൻ​ഫീ​ൽ​ഡി​ൽ തോ​റ്റ​തോ ​ടെ ഒ​ന്നാം സ്​​ഥാ​ന​ക്കാ​രാ​യ ലി​വ​ർ​പൂ​ളു​മാ​യി 19 പോ​യ​ൻ​റ്​ വ്യ​ത്യാ​സ​ത്തി​ലാ​ണ്​ യു​നൈ​റ്റ​ഡ്. ഇ​ട​ക്കാ​ല മ​േ​ന​ജ​റാ​യി മു​ൻ താ​ര​വും നി​ല​വി​ലെ കോ​ച്ചി​ങ്​ സ്​​റ്റാ​ഫ്​ അം​ഗ​വു​മാ​യ മൈ​ക്ക​ൽ കാ​രി​ക്​ സ്​​ഥാ​ന​മേ​ൽ​ക്കും. മു​ൻ റ​യ​ൽ മ​ഡ്രി​ഡ്​ കോ​ച്ച്​ സി​ന​ദി​ൻ സി​ദാ​ൻ, ടോ​ട്ട​ൻ​ഹാം ഹോ​ട്​​സ്​​പ​ർ കോ​ച്ച്​ മൗ​റീ​സി​യോ പൊ​ച്ച​ട്ടി​നോ, മു​ൻ താ​രം കൂ​ടി​യാ​യ ഗാ​രി നെ​വി​ല്ലെ എ​ന്നി​വ​രെ​ല്ലാം പ​ക​ര​ക്കാ​രു​ടെ പ​ട്ടി​ക​യി​ലു​ണ്ട്.

അ​നി​വാ​ര്യ ദു​ര​ന്തം

​ഡേ​വി​ഡ്​ മോ​യ​സ്, ലൂ​യി​സ്​ വാ​ൻ​ഗാ​ൽ... അ​ല​ക്​​സ്​ ഫെ​ർ​ഗൂ​സ​നു​ ശേ​ഷം ​പ​രി​ശീ​ല​ക​ർ​ക്ക്​ ഇ​രി​പ്പു​റ​ക്കാ​ത്ത യു​നൈ​റ്റ​ഡി​​െൻറ പ​ട്ടി​ക​യി​ലേ​ക്ക്​ ഹൊ​സെ മൗ​റീ​ന്യോ​യു​ടെ പേ​രു​കൂ​ടി ​േച​ർ​ക്ക​പ്പെ​ടു​ക​യാ​ണ്. നാ​ലു വ​ർ​ഷ​ത്തി​നി​ട​ക്ക്​ മൂ​ന്നു​ ​േകാ​ച്ചു​മാ​രെ മാ​റി​മാ​റി പ​രീ​ക്ഷി​ച്ചി​ട്ടും ഒാ​ൾ​ഡ്​ ട്ര​ഫോ​ഡി​ന്​ ഫെ​ർ​ഗൂ​സ​​ൺ യു​ഗ​ത്തി​ലെ പേ​രും പെ​രു​മ​യും ഒ​രു​ത​രി​പോ​ലും സ്വ​ന്ത​മാ​ക്കാ​നാ​യി​ട്ടി​ല്ല. ആ​വ​ശ്യ​പ്പെ​ട്ട താ​ര​ങ്ങ​ളെ എ​ത്തി​ക്കാ​ൻ മാ​നേ​ജ്​​മ​െൻറ്​ ത​യാ​റാ​യി​​െ​ല്ല​ന്നാ​യി​രു​ന്നു മൗ​റീ​ന്യോ​യു​ടെ ആ​ദ്യ പ്ര​തി​ക​ര​ണം.

എ​ന്നാ​ൽ, കോ​ടി​ക​ൾ മു​ട​ക്കി റെ​േ​മ​ലു ലു​കാ​കു​വി​നെ​യും പോ​ൾ പോ​ഗ്​​ബ​യെ​യും മൗ​റീ​ന്യോ എ​ത്തി​ച്ചി​ട്ടും കാ​ര്യ​മു​ണ്ടാ​യി​ല്ലെ​ന്നാ​ണ്​ വി​മ​ർ​ശ​നം. ഫോ​മി​ല്ലാ​യ്​​മ​യും ടീ​മി​ലെ ത​ർ​ക്ക​ങ്ങ​ളും പ്ര​ക​ട​ന​ത്തി​ൽ തി​രി​ച്ച​ടി​യാ​യി.
ഇൗ ​വ​ർ​ഷം ആ​ഴ്​​സ​ന​ലി​ൽ നി​ന്നും അ​ല​ക്​​സി​സ്​ സാ​ഞ്ച​സി​നെ വാ​ങ്ങി​യെ​ങ്കി​ലും, ലോ​ക താ​ര​ത്തെ കൃ​ത്യ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ മൗ​റീ​ന്യോ​യു​ടെ ഗെ​യിം പ്ലാ​നി​നാ​വു​ന്നി​ല്ല. ബി.​ബി.​സി സ്​​പോ​ർ​ട്​​സ്​ അ​വ​താ​ര​ക​ൻ പ​റ​​ഞ്ഞ​േ​പാ​ലെ, യു​നൈ​റ്റ​ഡി​ലെ മി​ക്ക​താ​ര​ങ്ങ​ൾ​ക്കും ഒ​പ്പം ആ​രാ​ധ​ക​രി​ൽ 80 ശ​ത​മാ​നം പേ​ർ​ക്കും അ​യാ​ളെ മ​ടു​ത്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballJosé Mourinhomalayalam newssports newsSackedManchester United FC
News Summary - José Mourinho sacked by Manchester United- Sports news
Next Story