കോ​വി​ഡ്​ 19 ഭീ​തി​യി​ൽ കാ​യി​ക ലോ​കം; ഏ​ഷ്യ​യി​ലും യൂ​റോ​പ്പി​ലും ജാ​ഗ്ര​ത

08:37 AM
26/02/2020
j-league
കോ​വി​ഡ്​ 19 ഭീ​തി​ക്കി​ടെ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ജ​പ്പാ​ൻ ലീ​ഗ്​ മ​ത്സ​ര​ത്തി​ൽ മു​ഖാ​വ​ര​ണ​മ​ണി​ഞ്ഞ്​ ഗാ​ല​റി​യി​ലെ​ത്തി​യ കാ​ണി​ക​ൾ

ടോ​ക്യോ: ലോ​ക​ത്തെ വി​റ​പ്പി​ച്ച്​ പ​ട​രു​ന്ന കൊ​റോ​ണ വൈ​റ​സി​ൽ​ (കോ​വി​ഡ്​ 19) ഉ​ല​ഞ്ഞ്​ കാ​യി​ക ലോ​ക​വും. ടോ​ക്യോ ഒ​ളി​മ്പി​ക്​​സ്​ ത​യാ​റെ​ടു​പ്പി​നു​ത​ന്നെ തി​രി​ച്ച​ടി​യാ​യ​തി​നു പി​ന്നാ​ലെ ഏ​ഷ്യ​യി​ലും യൂ​റോ​പ്പി​ലും ക​ളി​മൈ​താ​ന​ങ്ങ​ൾ​ക്കും കോ​വി​ഡ്​ ഭ​യം. ടോ​ക്യോ ഒ​ളിം​പി​ക്​​സി​​െൻറ യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ൾ വ്യാ​പ​ക​മാ​യി റ​ദ്ദാ​ക്കി​യ​തി​നു പി​ന്നാ​ലെ രോ​ഗ​ബാ​ധി​ത രാ​ജ്യ​ങ്ങ​ളി​ലെ പ്ര​ഫ​ഷ​ന​ൽ ഫു​ട്​​ബാ​ൾ ലീ​ഗു​ക​ളി​ലും അ​തി​ജാ​ഗ്ര​ത​യു​ടെ നാ​ളു​ക​ൾ.

ക​ളി മു​ട​ക്കി ജ​പ്പാ​ൻ
കോ​വി​ഡ്​ 19 മൂ​ലം മ​ര​ണ​സം​ഖ്യ ഉ​യ​ർ​ന്ന​തോ​ടെ ജ​പ്പാ​നി​ൽ ക​ളി​ക​ളെ​ല്ലാം മു​ട​ക്കി. മു​ൻ​നി​ര ഫു​ട്​​ബാ​ൾ ലീ​ഗാ​യ ജെ ​ലീ​ഗും ഇ​ത​ര ക്ല​ബ്​ മ​ത്സ​ര​ങ്ങ​ളും മാ​ർ​ച്ച്​ പ​കു​തി​വ​രെ റ​ദ്ദാ​ക്കി​യ​താ​യി ജ​പ്പാ​ൻ ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ അ​റി​യി​ച്ചു. ചൈ​ന​യി​ലെ സൂ​പ്പ​ർ ലീ​ഗും കൊ​റി​യ​യി​ലെ കെ ​ലീ​ഗും നേ​ര​ത്തേ​ത​ന്നെ ലീ​ഗ്​ മ​ത്സ​ര​ങ്ങ​ൾ റ​ദ്ദാ​ക്കി​യി​രു​ന്നു. മാ​ർ​ച്ച്​ 15 വ​രെ ഷെ​ഡ്യൂ​ൾ ചെ​യ്​​ത മ​ത്സ​ര​ങ്ങ​ളാ​ണ്​ ജ​പ്പാ​ൻ റ​ദ്ദാ​ക്കി​യ​ത്. ഫോ​ർ​മു​ല വ​ൺ, ഹോ​​ങ്കോ​ങ്​ സെ​വ​ൻ​സ്​ റ​ഗ്​​ബി, ബാ​ഡ്​​മി​ൻ​റ​ൺ മ​ത്സ​ര​ങ്ങ​ൾ, ഏ​ഷ്യ​ൻ ഇ​ൻ​ഡോ​ർ ഗെ​യിം​സ്​ തു​ട​ങ്ങി​യ​വ നേ​ര​ത്തേ മാ​റ്റി​വെ​ച്ചി​രു​ന്നു. 

ഇൻറർ മത്സരം ഒഴിഞ്ഞ ഗാലറിക്കു മുന്നിൽ
റോം: ​കോവിഡ്​ ഭീതിയെ തുടർന്ന്​ ഇറ്റാലിയൻ സീരി ‘എ’യിൽ ഇ​ൻ​റ​ർ മി​ലാ​ൻ മൈ​താ​ന​മാ​യ സാ​ൻ സി​റോ​യി​ൽ വ്യാ​ഴാ​ഴ്​​ച ന​ട​ക്കേ​ണ്ട യൂ​റോ​പ ലീ​ഗ്​ മ​ത്സ​രം ഒ​ഴി​ഞ്ഞ ഗാ​ല​റി​യി​ൽ നടത്താൻ തീരുമാനം. ബ​ൾ​ഗേ​റി​യ​ൻ ക്ല​ബാ​യ ലു​ഡോ​ഗ​രെ​റ്റ്​​സും ഇ​ൻ​റ​റും ത​മ്മി​ലാ​യി​രു​ന്നു ക​ളി. ലു​ഡോ​ഗ​രെ​റ്റ്​​സി​​െൻറ നി​ര​വ​ധി ആ​രാ​ധ​ക​ർ ഇ​റ്റ​ലി​യി​ലേ​ക്ക്​ വി​മാ​നം ക​യ​റാ​നി​രി​ക്കെ​യാ​ണ്​ അ​പ്ര​തീ​ക്ഷി​ത തീ​രു​മാ​നം. 

യൂ​റോ​പ്പി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ്​ ബാ​ധി​ത​ർ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ട രാ​ജ്യ​മാ​ണ്​ ഇ​റ്റ​ലി. ക​ഴി​ഞ്ഞ ദി​വ​സം സീ​രി എ​യി​ൽ നാ​ലു മ​ത്സ​ര​ങ്ങ​ളാ​ണ്​ രോ​ഗ​ബാ​ധ ത​ട​യാ​നാ​യി അ​വ​സാ​ന നി​മി​ഷം നീ​ട്ടി​യ​ത്. ഞാ​യ​റാ​ഴ്​​ച ടൂ​റി​നി​ൽ യു​വ​ൻ​റ​സും ഇ​ൻ​റ​റും ത​മ്മി​ൽ ന​ട​ക്കേ​ണ്ട ക​ളി സം​ബ​ന്ധി​ച്ച്​ ഇ​തു​വ​​രെ ഔ​ദ്യോ​ഗി​ക തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.

Loading...
COMMENTS